ലോക ലഹരിവിരുദ്ധ ദിനം.
കുട്ടികള്‍പോലും ഇന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഏറിവരുകയാണ്.
ജൂണ്‍ 26 ലഹരി വിമുക്ത ആഗോള സമൂഹം എന്ന ലക്ഷ്യത്തിനായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചിട്ട് രണ്ട് ദശാബ്ദങ്ങള്‍ പിന്നിട്ടു.
ഈ വര്‍ഷത്തെ ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പ്രമേയം ‘ജീവിതത്തില്‍ ഒരു തിരിച്ചു വരവില്ല അതുകൊണ്ട് ശരിയായ തീരുമാനമെടുക്കൂ’ എന്നതാണ്.
കുട്ടികളിലും കൗമാരക്കാരിലും ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതിന് പലകാരണങ്ങളാണ്. കുടുംബപരവും സാമൂഹികപരവുമായ ചില പ്രത്യേക സാഹചര്യങ്ങള്‍,സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം, ലഹരി വസ്‌ക്കളുടെ ലഭ്യത തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കുട്ടികളെ ലഹരിയിലേയ്ക്ക് അടുപ്പിയ്ക്കുന്നു.
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന് അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സംന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് കാര്യമായ പങ്ക് വഹിക്കാനാകും. എല്ലാറ്റിനുമുപരി കുടുംബാംഗങ്ങളുടെ സഹകരണം, സ്‌നേഹം എന്നിവയ്ക്കും അവരുടെ നല്ല മാതൃക പിന്തുടരാനുള്ള പരിശീലനവും ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്താനാകും.
ആരംഭത്തില്‍ തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം തേടേണ്ടതാണ്.
ലഹരി മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും അവയുടെ ദോഷഫലങ്ങളെക്കുറിച്ചും സ്‌കൂള്‍ തലത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകാനുള്ള സൗകര്യം ഒരുക്കുക, സ്‌കൂളുകളില്‍ കൗണ്‍സിലിങിനുള്ള സൗകര്യം ഒരുക്കുക, രക്ഷകര്‍ത്താക്കള്‍ക്ക് ശാസ്ത്രീയമായ ക്ലാസുകള്‍ നല്‍കുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിപത്തിനെ ഇല്ലാതാക്കാനാകും.