ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു: കേന്ദ്ര ധനമന്ത്രി പി.ചിദംബരം
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചതായി കേന്ദ്ര ധനമന്ത്രി പി.ചിദംബരം. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ളില്‍ നിന്ന് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും തന്റെ എട്ടാമത് പൊതുബജറ്റ് അവതരിപ്പിച്ച് അദ്ദേഹം സംസാരിച്ചു.
ഇന്ത്യയ്ക്ക് ഉന്നത വളര്‍ച്ച നേടുകയെന്നത് അസാധാരണമായ കാര്യമല്ല. വളര്‍ച്ചയില്ലാതെ ഒരു വികസനവും സാധ്യമല്ല. സ്വര്‍ണ, ഇന്ധന ഇറക്കുമതികളിലൂടെ നേരിട്ടുകൊണ്ടിരിക്കുന്ന ധനകമ്മി ആശങ്കാജനകമാണ്. നാണയപ്പെരുപ്പം 4.2 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്‌ടെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം ആശങ്കാജനകമായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ശക്തമായ നടപടികള്‍ വേണം. അടുത്ത സാമ്പത്തിക വര്‍ഷം ധനകമ്മി 4 ശതമാനമാക്കി കുറയ്ക്കുമെന്നും ചിദംബരം പറഞ്ഞു. വളര്‍ച്ചാ നിരക്ക് എട്ടു ശതമാനത്തിലെത്തിക്കുക വെല്ലുവിളിയാണ്. ഇന്ത്യയെക്കാള്‍ വളര്‍ച്ച ചൈനയിലും ഇന്‍ഡോനേഷ്യയിലും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
2013-14 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
♦ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിക്ക് 33,000 കോടി രൂപ
♦ടൂറിസം പദ്ധതിക്ക് 80, 194 കോടി രൂപ
♦ഗ്രാമീണ വികസനത്തിന് 80, 000 കോടിരൂപ
♦പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് 41,000 കോടി രൂപ
♦ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിന് 28500 കോടി രൂപ
♦ന്യൂനപക്ഷ ക്ഷേമത്തിനായി 3511 കോടി രൂപ
♦വികലാംഗക്ഷേമത്തിനായി വിവിധ പദ്ധതികള്‍ക്ക് 110 കോടി രൂപ
♦ആരോഗ്യപദ്ധതിക്ക് 33,000 കോടി രൂപ
♦ആരോഗ്യരംഗത്തെ ഗവേഷണ വികസനത്തിനായി 4727 കോടി രൂപ
♦സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 27257 കോടി രൂപ
♦വിദ്യാഭ്യാസമന്ത്രാലയത്തിന് 65000 കോടി രൂപ
♦ശിശുക്ഷേമമന്ത്രാലയത്തിന് 17,700 കോടി രൂപ
♦ജലശുദ്ധീകരണത്തിന് 1400 കോടി രൂപ
♦ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 33,000 കോടി രൂപ
♦ഉച്ചഭക്ഷണ പദ്ധതിക്ക് 13215 കോടി രൂപ
♦കാര്‍ഷിക ഗവേഷണത്തിന് 3400 കോടി രൂപ
♦കാര്‍ഷികകടാശ്വാസ പദ്ധതികള്‍ക്കായി 70,000 കോടി രൂപ
♦ജലവിതരണത്തിനും ശുചീകരണത്തിനുമായി 15269 കോടി രൂപ
♦കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് 1000 കോടി രൂപ
♦ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി മേഖലയ്ക്ക് 1089 കോടി
♦മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടി
♦മാനവിഭവശേഷി മന്ത്രാലയത്തിന് 65, 867 കോടി
♦വനിതാക്ഷേമത്തിന് 200 കോടി രൂപ അനുവദിച്ചു
♦ധനകമ്മി 5.3% ആകും, അടുത്ത വര്‍ഷം നാലു ശതമാനവും
♦വാര്‍ഷിക പദ്ധതിയില്‍ 29.4% വ ര്‍ദ്ധന
♦വിദേശമൂലധനം ആകര്‍ഷിക്കേണ്ടത് അത്യാവശ്യം
♦വികസനം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കണം