ഒബാമയുടെ പൂര്‍വികന്‍ ആഫ്രിക്കന്‍ അടിമ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വെള്ളക്കാരിയായ അമ്മ അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരനായ അടിമയുടെ അനന്തരാവകാശിയെന്ന് പഠനം.നാലു നൂറ്റാണ്ട് മുമ്പ് വിര്‍ജീനിയയില്‍ ജീവിച്ചിരുന്ന ജോണ്‍ പുഞ്ചിന്‍െറ 14ാമത്തെ കൊച്ചുമകനാണ് ഒബാമയെന്നാണ് ആന്‍സിസ്ട്രി ഡോട്ട്കോമിന്‍െറ ഡി.എന്‍.എ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
കാന്‍സസ് സ്വദേശിനിയായ വെളുത്തവര്‍ഗക്കാരി സ്റ്റാന്‍ലി ആന്‍ ഡന്‍ഹം ആണ് ഒബാമയുടെ അമ്മ. പിതാവ് സീനിയര്‍ ബറാക് ഒബാമ കെനിയക്കാരനാണ്.
ഡന്‍ഹാമിന്റെ പൂര്‍വപിതാമഹന്‍ വിര്‍ജീനിയയിലെ ആഫ്രിക്കന്‍ അടിമയായ ജോണ്‍ പഞ്ച് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്കയില്‍ ആദ്യമായി രേഖകളില്‍ ഉള്‍പ്പെടുത്തിയ അടിമ കൂടിയായിരുന്നു ഈ പൂര്‍വപിതാമഹന്‍. ഡിഎന്‍എ പരിശോധനയിലാണ് ഒബാമയുടെ അമ്മയുടെ കറുപ്പും വെളുപ്പും കലര്‍ന്ന വംശാവലി ചരിത്രം വ്യക്തമായതെന്നു കമ്പനി പറഞ്ഞു. അതേസമയം, ചില റിക്കാര്‍ഡുകള്‍ കിട്ടാനില്ലാത്തതിനാല്‍ പൂര്‍വപിതാമഹന്റെ കുടുംബമേതെന്നു കൃത്യമായി നിര്‍ണയിക്കാനായിട്ടില്ല.