എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇരട്ടകള്‍ എന്ന റക്കോര്‍ഡ്ഇന്ത്യന്‍ സഹോദരിമാര്‍ക്ക്
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇരട്ടകള്‍ എന്ന റിക്കാര്‍ഡ് ഇനി ഇന്ത്യന്‍ സഹോദരികളുടെ പേരില്‍. ഡെറാഡൂണില്‍ നിന്നുള്ള 21-കാരികളായ താഷിയും നാന്‍സി മാലിക്കുമാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. 8,848 മീറ്റര്‍ ഉയരമാണ് ഇവര്‍ താണ്ടിയത്.
സൗദി അറേബ്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതകളെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ പെണ്‍കുട്ടികളുടെ കൂടെയാണ് ഇവര്‍ കൊടുമുടി കയറിയത്.
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത- ജങ്കോ താബെ(ജപ്പാന്‍, 1975 മെയ് 16)
എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധന്‍- എറിക് വോയിന്‍ മേയര്‍(അമേരിക്ക- 2001 മെയ് 25)
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരന്‍ - ടെന്‍സിങ് നോര്‍ഗെ. ഇദ്ദേഹം ജനിച്ചത് നേപ്പാളിലാണെങ്കിലും ദീര്‍ഘകാലം ഇന്ത്യയിലാണ് ജീവിച്ചുവന്നത്.
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത - ബചേന്ദ്രിപാല്‍(1984 മെയ് 17)
തുടര്‍ച്ചയായി രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിത - സന്തോഷ് യാദവ്(1992-93)
മനുഷ്യന്‍ ആദ്യമായി എവറസ്റ്റ് കീഴടക്കിയതിന്റെ സുവര്‍ണ ജൂബിലി(50-ാം വാര്‍ഷികം) ആഘോഷിച്ചത് 2003-ലാണ്