മാന്‍ ബുക്കര്‍ പുരസ്‌കാരം ലിഡിയ ഡേവിസിന്‌


ലണ്ടന്‍ : മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസ് (65) അര്‍ഹയായി. ചെറുകഥാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. ചെറുകഥ, വിവര്‍ത്തനം എന്നീ മേഖലകളില്‍ ശ്രദ്ധനേടിയ എഴുത്തുകാരിയാണ് ലിഡിയ. ഇന്ത്യന്‍ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി ഇത്തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
ആല്‍ബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിങ് പ്രോഫസറാണ്
ലിഡിയ ഡേവിസ് . സാഹിത്യരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. അറുപതിനായിരം പൗണ്ട് (50 ലക്ഷം രൂപ) ആണ് സമ്മാനത്തുക.
അവസാന പട്ടികയില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്. ആഹറോണ്‍ ആപ്പിള്‍ ഫീല്‍ഡ് (ഇസ്രയേല്‍ ), മരിലിയന്‍ റോബിന്‍സണ്‍ (യു.എസ്.എ.), ഇംതിസാര്‍ ഹുസൈന്‍ (പാകിസ്താന്‍ ), യാന്‍ ലിയാന്‍ക (ചൈന), മറിയ ദിയായെ (ഫ്രാന്‍സ്), ജോസിപ് നൊവാന്‍ കൊവിച്ച് (കാനഡ) , വ് ളാദിമര്‍ സൊറൊകിന്‍ (റഷ്യ), പീറ്റര്‍ സറ്റാം (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവര്‍ ആയിരുന്നു മറ്റുള്ളവര്‍ .

Read More

അമിതാബ് ബച്ചന് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയുടെ ആദരം


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ലാ തോര്‍ബെ യുണിവേഴ്‌സിറ്റിയുടെ പ്രഥമ 'ലാ തോര്‍ബെ യൂണിവേഴ്‌സിറ്റി ഗ്ലോബല്‍ സിറ്റിസണ്‍ഷിച്ച് അവാര്‍ഡ്' അമിതാബ് ബച്ചന് . മെല്‍ബണില്‍ നടക്കുന്ന 'ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍' പങ്കെടുക്കാന്‍ എത്തുന്ന ബച്ചന് അവാര്‍ഡ് സമ്മാനിക്കും. ഇതുകൂടാതെ 'ശ്രീ അമിതാബ് ബച്ചന്‍ സ്‌കോളര്‍ഷിപ്പ്' എന്ന പേരില്‍ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും യൂണിവേഴ്‌സിറ്റി സീനിയര്‍ ഡെപ്യൂട്ടി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ജോണ്‍ റോസെന്‍ബര്‍ഗ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
സിനിമക്ക് നല്‍കിയ അതുല്യമായ സംഭാവനകള്‍ക്കാണ് ബച്ചന് അവാര്‍ഡ് നല്‍കുന്നത്മെയ് 22ന് മെല്‍ബണില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ബച്ചനു സമ്മാനിക്കും. അമിതാബ് ബച്ചന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. മാധ്യമങ്ങള്‍, ഫിലോസഫി, സിനിമ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് മുന്‍ഗണന. നാലുവര്‍ഷത്തക്ക് 25,000 അമേരിക്കന്‍ ഡോളറാണ് സ്‌കോളര്‍ഷിപ്പായി നല്‍കുകയെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു.

 

Read More

പുലിറ്റ്‌സര്‍ പുരസ്‌കാരം സണ്‍ സെന്‍റിനല്‍ പത്രത്തിന്


ന്യൂയോര്‍ക്ക്: പ്രശസ്തമായ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് ദക്ഷിണ ഫ്ലോറിഡയിലെ ദിനപത്രമായ സണ്‍ സെന്‍റിനല്‍ അര്‍ഹമായി. ഡ്യൂട്ടിയിലില്ലാത്ത പോലീസ് ഓഫീസര്‍മാരുടെ അമിത വേഗതയുള്ള കാറോടിക്കല്‍ പൗരന്മാരുടെ ജീവന് ഭീഷണിയാകുന്നതിനെക്കുറിച്ചുള്ള അന്വേഷണാത്മക വാര്‍ത്തയ്ക്കാണ് സമ്മാനം .   ടോള്‍ ബൂത്തുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളില്‍നിന്നാണ് അമിതവേഗതക്കാര്‍ അധികവും പോലീസ് ഓഫീസര്‍മാരാണെന്ന് മനസ്സിലായത്. ഡ്യൂട്ടിയിലല്ലാത്ത സമയങ്ങളില്‍ അവരുടെ അമിതവേഗതമൂലം കഴിഞ്ഞ എട്ടുവര്‍ഷങ്ങളില്‍ 320 അപകടങ്ങള്‍ ഉണ്ടായതായി പത്രം കണ്ടെത്തി. 21 പേരുടെ ജീവനാണ്അപകടങ്ങളില്‍ പൊലിഞ്ഞത്.

Read More

ഇന്ത്യന്‍ അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞന് ബേബി നോബല്‍ സമ്മാനം


വാഷിങ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജ് ചെട്ടി   ബേബി നോബല്‍ എന്ന് വിശേഷിപ്പിക്കുന്ന ജോണ്‍ ബേറ്റ്‌സ് ക്‌ളാര്‍ക്ക് മെഡലിന് അര്‍ഹനായി.
സാമ്പത്തിക ശാസ്ത്രത്തില്‍ ശ്രദ്ധേയ സംഭാവന നല്‍കുന്ന ധനതത്വ ശാസത്രജ്ഞര്‍ക്കാണ്അവാര്‍ഡ് നല്‍കുന്നത്..
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇക്കോണമി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറാണിദ്ദേഹം.
ഡല്‍ഹിയില്‍ ജനിച്ച രാജചെട്ടി 2009 മുതല്‍ ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.
ക്രൂഗ്മാന്‍പോള്‍ സാമുവല്‍സന്‍മില്‍ട്ടണ്‍ ഫ്രിഡ്മാന്‍ജോസഫ് സ്റ്റിഗ്‌ളിറ്റ്‌സ് എന്നിവര്‍  ഈ പുരസ്‌കാരം നേടിയിരുന്നു.

 

Read More

എലിസബത്ത് രാജ്ഞിക്ക് ബാഫ്റ്റ അവാര്‍ഡ്


ലണ്ടന്‍: ബ്രിട്ടീഷ് സിനിമക്കും ടെലിവിഷന്‍ മേഖലക്കും നല്‍കിയ പിന്തുണക്കുള്ള അംഗീകാരമായി എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് അക്കാദമി  ബാഫ്റ്റ അവാര്‍ഡ് സമ്മാനിച്ചു.
വിന്‍റര്‍ കാസിലില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ബാഫ്റ്റ അവാര്‍ഡ് നല്‍കിയത്.

Read More

ടോയോയ്ക്ക് പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം


ലോസാഞ്ജലസ്: വാസ്തുകലയിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരത്തിന് ജപ്പാന്‍ ആര്‍ക്കിടെക്ട് ടോയോ ഇറ്റോ അര്‍ഹനായി. ഈ അവാര്‍ഡ് ലഭിക്കുന്ന ആറാമത്തെ ജപ്പാന്‍കാരാനാണ്  ടോയോ.
ടോയോ നിര്‍മ്മിച്ച ലൈബ്രറികളും തീയേറ്ററുകളും വീടുകളും എല്ലാം തന്നെ   പേരുകേട്ടതാണ്.

 

Read More

ആര്‍ഗോക്ക് ഓസ്കാര്‍, ആങ്ലീ സംവിധായകന്‍, ഡാനിയല്‍ നടന്‍, ജെന്നിഫര്‍ നടി


ലോസ് ഏഞ്ചല്‍സ്: മികച്ച സിനിമക്കുള്ള ഓസ്കാര്‍ പുരസ്കാരത്തിന് ബെന്‍ അഫ്ളക് സംവിധാനം ചെയ്ത ആര്‍ഗോ അര്‍ഹമായി. സംവിധായകനുള്ള ഓസ്കാര്‍ പുരസ്കാരത്തിന് ലൈഫ് ഓഫ് പൈ സംവിധാനം ചെയ്ത ആങ്ലീ അര്‍ഹനായി.ലിങ്കന്‍ എന്ന സിനിമയില്‍ ലിങ്കനായി വേഷമിട്ട ഡാനിയല്‍ ഡേ ലൂയിസ് മികച്ച നടനായി. മികച്ച നടിയായി ജെന്നിഫര്‍ ലോറന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ ലൈനിങ്ങ് പ്ലേബാക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
ആങ് ലീ മൂന്നാംവട്ടമാണ് ഓസ്കാര്‍ നേടുന്നത്. മികച്ച സംവിധായകനുള്ള ഓസ്കാര്‍ നേടുന്നത് രണ്ടാംവട്ടവും. ചൈനീസ് വംശജനായ അമേരിക്കന്‍ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് 58കാരനായ ആങ് ലീ. "സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി", "ക്രൗച്ചിങ്ങ് ടൈഗര്‍, ഹിഡന്‍ ഡ്രാഗന്‍", "ബ്രോക്ക്ബാക്ക് മൗണ്ടന്‍", മുതലായവ ആങ് ലീയുടെ മറ്റ് പ്രശസ്തചിത്രങ്ങളാണ്. "ക്രൗച്ചിങ്ങ് ടൈഗര്‍, ഹിഡന്‍ ഡ്രാഗന്‍" 2000ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ നേടിയിരുന്നു. ബ്രോക്ക്ബാക്ക് മൗണ്ടന്‍ (2005) എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാറും നേടി. മികച്ച സംവിധായകനുള്ള ഓസ്ക്കാര്‍ നേടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനായി.
മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം അമോറാണു നേടിയത്. മൈക്കിള്‍ അനോഹെയാണുചിത്രത്തിന്റെ സംവിധായകന്‍. ലേ മിസറബിള്‍സിലെ ആന്‍ ഹാത്വേ മികച്ച രണ്ടാമത്തെ നടിയായി. ഇതോടെ ലേ മിസറബിള്‍സിന് മൂന്നു പുരസ്കാരങ്ങളായി. ചമയത്തിനും ചിത്രസംയോജനത്തിനുമാണ് പുരസ്കാരങ്ങള്‍. മികച്ച സഹനടനായി ക്രിസ്റ്റഫ് വാള്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം ജാംഗോ അണ്‍ ചെയിന്‍ഡ്. ബ്രേവാണു മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം.പേപ്പര്‍ മാന്‍ ഹ്രസ്വ ചിത്രത്തിനു അവാര്‍ഡ് നേടി.ആര്‍ഗോയുടെ എഡിറ്റിങ്ങിന് വില്യം ഗോര്‍ബാഗ് നേടി. ലിങ്കന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനും അവാര്‍ഡുണ്ട്.
മറ്റ് പുരസ്‌കാരങ്ങള്‍
ക്ലോഡിയോ മിറാന്‍ഡ മികച്ച ഛായാഗ്രാഹകന്‍(ലൈഫ് ഓഫ് പൈ)
ക്രിസ്റ്റഫ് വാള്‍സ് മികച്ച സഹനടന്‍ (ജാംഗോ അണ്‍ചെയിന്‍ഡ്)
പേപ്പര്‍മാന്‍ മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം
ബ്രേവ് മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
വസ്ത്രാലങ്കാരത്തിന് ജാക്വിലിന്‍ ഡുറാന് പുരസ്‌കാരം
കര്‍ഫ്യൂ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം
ഇന്നസെന്റേ മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി
അമോര്‍ മികച്ച വിദേശഭാഷാചിത്രം
ലെ മിസറബിളിന് മികച്ച ചമയത്തിനും ശബ്ദമിശ്രണത്തിനുമുള്ള പുരസ്‌കാരം
അന്ന ഹാത്തവെ മികച്ച സഹനടി (ലെ മിസറബിള്‍)
വില്യം ഗോള്‍ഡന്‍ബര്‍ഗ് മികച്ച എഡിറ്റര്‍(ആര്‍ഗോ)
മൈക്കല്‍ ഡാന്ന മികച്ച സംഗീത സംവിധായകന്‍ (ലൈഫ് ഓഫ് പൈ)
അദെലെ അഡ്കിന്‍സും പോള്‍ എപ്‌വര്‍ത്തും മികച്ച ഗാനരചയിതാക്കള്‍ (സ്‌കൈഫോള്‍)
ക്വിന്റീന്‍ ടാറന്റീനോ മികച്ച തിരക്കഥാകൃത്ത് (ജാംഗോ അണ്‍ചെയിന്‍ഡ്)

Read More

ലൈഫ് ഓഫ് പൈയ്ക്ക് നാല് പുരസ്‌കാരങ്ങള്‍


ലോസ് ആഞ്ചലസ്: എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആംഗ് ലീ ഒരുക്കിയ 'ലൈഫ് ഓഫ് പൈ' മികച്ച സംവിധായകന്‍ ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങള്‍ നേടി. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ക്ലോഡിയോ മിറാന്‍ഡ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരവും ലൈഫ് ഓഫ് പൈ സ്വന്തമാക്കി. ഒറിജിനല്‍ സൗണ്ട് സ്‌കോറിനു ചിത്രത്തിന്റെ സംഗീത വിഭാഗം കൈകൈര്യം ചെയ്ത മൈക്കല്‍ ഡാനെ ഓസ്‌കാര്‍ നേടി.

 

Read More

ബാഫ്ത പുരസ്കാരം അമേരിക്കന്‍ ചിത്രം ആര്‍ഗോയ്ക്ക്


ലണ്ടന്‍: ബ്രിട്ടീഷ് സിനിമാപുരസ്കാരം ബാഫ്ത അമേരിക്കന്‍ ചിത്രം ആര്‍ഗോയ്ക്ക്. ലൈഫ് ഓഫ് പൈ, ലിങ്കണ്‍, ലെസ് മിസറബിള്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ഗോ മികച്ച ചിത്രമായത്. ബെസ്റ്റ് സെപ്ഷല്‍ വിഷ്വല്‍ എഫക്ട് വിഭാഗത്തില്‍, ലൈഫ് ഓഫ് പൈ ഒന്നാമതായി. ആര്‍ഗോയുടെ സംവിധാനം ചെയ്ത ബെന്‍ അഫ്ളെക്ക് മികച്ച സംവിധായകനായി. ലിങ്കണിലെ നായകന്‍ ഡാനിയല്‍ ഡേ ലൂയിസ്് മികച്ച നടനും ആമറിലെ അഭിനയത്തിന് ഇമാനുവേല്‍ റിവ മികച്ച നടിയുമായി.

Read More

'ആര്‍ഗോ'യ്ക്ക് മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം


ലോസ്ആഞ്ജലിസ്: 1979-ലെ ഇറാന്‍ ബന്ദിനാടകം പ്രമേയമായ 'ആര്‍ഗോ'യ്ക്ക് മികച്ച ചിത്രത്തിനുള്ളവര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിന്റെ സംവിധായകന്‍ ബെന്‍ അഫ്ലെക് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി.
നടുക്കടലില്‍ ബോട്ടില്‍ കടുവയ്‌ക്കൊപ്പം ഒറ്റപ്പെട്ടുപോകുന്ന ഇന്ത്യന്‍ ബാലന്‍ പൈയുടെ കഥപറഞ്ഞ ആങ്‌ലീയുടെ 'ലൈഫ് ഓഫ് പൈ'ക്ക് ഒരു ഗോള്‍ഡന്‍ ഗ്ലോബുകൊണ്ട് തൃപ്തിയടയേണ്ടിവന്നു. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ കനേഡിയന്‍ സംഗീതജ്ഞന്‍ മൈക്കല്‍ ഡാനയ്ക്കാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌ക്കാരം.

ഏബ്രഹാം ലിങ്കണിന്റെ കഥ ഇതിവൃത്തമായുള്ള ലിങ്കണിലെ അഭിനയത്തിന് ഡാനിയല്‍ ലെ ലീവിസിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഉസാമ ബിന്‍ലാദന്റെ വധത്തെക്കുറിച്ചുള്ള കഥപറയുന്ന സീറോ ഡാര്‍ക്ക് തേര്‍ട്ടിയില്‍ സിഐഎ ചാരയായി അഭിനയിച്ച ജെസിക്കാ ചാസ്റ്റിനാണ് മികച്ച നടി. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ മൈക്കിള്‍ ഹനേക്കിന്റെ ആമറിന് മികച്ച വിദേശചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു.
 മികച്ച സഹനടന്‍ ക്രിസ്റ്റഫ് വാള്‍ട്‌സ് (ചിത്രം -ജാങ്കോ അണ്‍ചെയ്ന്‍ഡ്), സഹനടി ആന്‍ ഹാതവേ (ചിത്രം -ലാ മിറാബെലെ)
അടിമക്കച്ചവടം നിലനിന്നിരുന്ന കാലത്തെ അമേരിക്ക പശ്ചാത്തലമായ 'ജാങ്കോ അണ്‍ചെയ്ന്‍ഡി'ന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ക്വെന്‍റിന്‍ ടരാന്‍റിനോയാണ് മികച്ച തിരക്കഥാകൃത്ത്. ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ 'സ്‌കൈഫോളി'ലെ 'സ്‌കൈഫോള്‍' എന്ന ഗാനം രചിച്ച് പാടിയ അഡെലിനാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ മൈക്കല്‍ ഹാനെകിന്റെ 'അമോറാ'ണ് മികച്ച വിദേശ ചലച്ചിത്രം. മെരിഡ എന്ന അമ്പെയ്ത്തുകാരിയുടെ കഥപറഞ്ഞ 'ബ്രേവ്' മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടി. മികച്ച നടിക്കുള്ള ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും രണ്ട് തവണ നേടിയ ജൂഡി ഫോസ്റ്റര്‍ക്കാണ് ആജീവനാന്ത സംഭാനയ്ക്കുള്ള സെസില്‍ ബി ഡെമില്‍ പുരസ്‌കാരം.

 

Read More

ഒലീവിയ കല്‍പോ വിശ്വസുന്ദരി


ലാസ് വേഗാസ്: 2012 ലെ വിശ്വസുന്ദരിപ്പട്ടം അമേരിക്കയുടെ ഒലീവിയ കല്‍പോയ്ക്ക്. നവേഡയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തില്‍ ഒപ്പമുണ്ടായിരുന്ന 88 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് മിസ് അമേരിക്ക കൂടിയായ ഒലീവിയ സൗന്ദര്യപ്പട്ടമണിഞ്ഞത്. ഇത് എട്ടാം തവണയാണ് ഒരു അമേരിക്കന്‍ സുന്ദരി വിശ്വസൗന്ദര്യപ്പട്ടം നേടുന്നത്.
 1997 ല്‍ കിരീടമണിഞ്ഞ ബ്രൂക്ക് ലീയ്ക്ക് ശേഷം ആദ്യമായാണ് അമേരിക്കയുടെ മത്സരാര്‍ഥി വിശ്വസുന്ദരിപ്പട്ടം നേടുന്നത്.   അമേരിക്കയിലെ റോധേ ഐലന്റ് സ്വദേശിനിയാണ് 20 കാരിയായ ഒലീവിയകഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരിയായിരുന്ന അംഗോളയുടെ ലെയ്‌ല ലോപസ് ഒലീവിയയെ കിരീടമണിയിച്ചു. ഇന്ത്യയുടെ ശില്‍പാ സിംഗിന് അവസാന പത്തിലേക്ക് കടക്കാനായില്ല.
2010 ല്‍ ലാറ ദത്ത കിരീടമണിഞ്ഞ ശേഷം ഒരു ഇന്ത്യന്‍ സുന്ദരിക്കുംനേട്ടം എത്തിപ്പിടിക്കാനായില്ല. ഫിലിപ്പീന്‍സ് സുന്ദരി ജനൈന്‍ തുഗോണന്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും വെനിസ്വേലിയന്‍ സുന്ദരി ഐറീന്‍ സോഫിയ ഇസര്‍ ക്വിന്റേറോ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

 

Read More

ഒബാമ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍


വാഷിംഗ്ടണ്‍: ടൈംവാരികയുടെ 2012 വര്‍ഷത്തിലെ വ്യക്തിയായി(പേഴ്‌സണ്‍ ഓഫ് ദ ഇയര്‍) യുഎസ് പ്രസിഡന്റ് ബറാക് ഒബാ മ തെരഞ്ഞെടുക്കപ്പെട്ടു. താലിബാന്റെ വിദ്യാഭ്യാസ നിഷേധ നയത്തിനെതിരേ പ്രതിഷേധിച്ചതിനു തലയ്ക്കു വെടിയേറ്റ പാക്കിസ്ഥാന്‍ ബാലിക മലാല യൂസുഫ്‌സായിയെ മറികടന്നാണ് ഒബാമനേട്ടം കൈവരിച്ചത്.
രാജ്യത്ത് തൊഴില്‍രഹിതരുടെ എണ്ണം പെരുകുമ്പോഴും ഒബാമ വന്‍ വിജയത്തോടെ അധികാരം നിലനിര്‍ത്തിയത് യുഎസിന്റെ മാറുന്ന മുഖമാണ് വ്യക്തമാക്കുന്നതെന്ന് മാസികയുടെ എഡിറ്റര്‍ റിക് സ്റ്റെന്‍ഗല്‍ പറഞ്ഞു.

 

Read More

മലാലയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം


ലണ്ടന്‍: പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതുകാരണം താലീബാന്റെ ആക്രമണത്തിനിരയായി ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന പാകിസ്ഥാനീ പെണ്‍കുട്ടി മലാല യൂസഫ് സായിയ്ക്ക് വേള്‍ഡ് പീസ് ആന്റ് പ്രോസ്പിരിറ്റി എന്ന സംഘടനയുടെ ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. സംഘടനയുടെ പ്രസിഡന്റായ പ്രിന്‍സ് അലീഖാനാണ് അവാര്‍ഡ് സമ്മാനിച്ചത്.
മലാലയുടെ അസ്സാന്നിധ്യത്തില്‍ പാകിസ്ഥാന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണറായ സുല്‍ഫിക്കര്‍ ഗര്‍ദ്ദേസി അവാര്‍ഡ് ഏറ്റുവാങ്ങി.
പെണ്‍വിദ്യാഭ്യാസ പോരാട്ടത്തിന്റെ ആഗോളം പ്രതീകം എന്നാണ് മലാല ഇപ്പോള്‍ അറിയപ്പെടുന്നത്.

 

Read More

വൈസ് പുരസ്ക്കാരം ഇന്ത്യക്കാരന്


ദോഹ: വിദ്യാഭ്യാസ രംഗത്തെ നൊബേല്‍ പുരസ്ക്കാരം എന്നറിയപ്പെടുന്ന വൈസ് പുരസ്ക്കാരത്തിന് ഇന്ത്യക്കാരനായ മാധവ് ചവാന്‍ അര്‍ഹനായി. മുംബൈയിലെ ചേരികളില്‍ വിദ്യയുടെ പ്രകാശമെത്തിക്കാന്‍ മാധവ് ചവാന്‍ നടത്തുന്ന സുത്യര്‍ഹമായ സേവനമാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്.
ഖത്തറിലെ ദോഹയില്‍ നടക്കുന്ന വൈസ് ഉച്ചകോടിയി
ല്‍ ആണ്‌ പുരസ്ക്കാരം പ്രഖ്യാപിച്ചത്.
500,000 അമേരിക്കന്‍ ഡോളറാണ് ( 27,484,585.00 ഇന്ത്യന്‍ രൂപ) സമ്മാന തുക.

അമേരിക്കയില്‍ നിന്ന് നേടിയ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയിലെത്തിയ ചവാന്‍ 1980കളിലാണ് മുംബൈയിലെ ചേരികളില്‍ സാമൂഹ്യസേവനം ആരംഭിച്ചത്.

 

Read More

ബ്രഹ്മ ചെല്ലാനിക്ക് ഏഷ്യാ സൊസൈറ്റി പുരസ്കാരം


വാഷിങ്ടണ്‍: ന്യൂദല്‍ഹിയിലെ തന്ത്രപ്രധാന പഠന ഗവേഷണ കേന്ദ്രമായ പോളിസി റിസര്‍ച്ച് സെ ന്‍ററിലെ പ്രഫസര്‍ ബ്രഹ്മ ചെല്ലാനിവര്‍ഷത്തെ ബെര്‍ണാഡ് ഷ്വാര്‍ട്ട്സ് ബുക് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.
വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാ സൊസൈറ്റി 2009ല്‍ ഏര്‍പ്പെടുത്തിയതാണ്പുരസ്കാരം.
‘വാട്ടര്‍: ഏഷ്യാഡ് ന്യൂ ബാറ്റില്‍ ഗ്രൗണ്ട്’ എന്ന പുസ്തകമാണ് ചെല്ലാനിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജീവിത സുരക്ഷയുടെ മുഖ്യാവലംബമായ ജല വിനിയോഗവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍കൃതി നയരൂപകര്‍ത്താക്കളെ ഏറെ സഹായിക്കുമെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.

Read More

ജഗ്ജീവന്‍ റാമിന് ബംഗ്ലാദേശിന്റെ ആദരം


ധാക്ക: മുന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജഗ്ജീവന്‍ റാമിന് ബംഗ്ലാദേശിന്റെ ആദരം. 1971-ല്‍ പാകിസ്താനുമായുണ്ടായ വിമോചന സമരത്തിലെ യുദ്ധനായകനായിരുന്നു ജഗ്ജീവന്‍ റാമെന്ന് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി 'വിമോചനസമരകാലത്തെ സുഹൃദ് പദവി' നല്‍കിക്കൊണ്ട് ബംഗ്ലാദേശ് വിശേഷിപ്പിച്ചു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാള്‍ ഉള്‍പ്പെടെ 52 ഇന്ത്യക്കാര്‍ക്കാണ് ബംഗ്ലാദേശ്ബഹുമതി നല്‍കിയത്.
ധാക്കയില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശ് പ്രസിഡന്റ് സില്ലൂര്‍ റഹ്മാനില്‍ നിന്നും പ്രധാനമന്ത്രി ശൈഖ് ഹസീനയില്‍ നിന്നും ജഗ്ജീവന്‍ റാമിന്റെ കൊച്ചുമകന്‍ അന്‍ഷുല്‍ അവ്ജിത് പുരസ്‌കാരം ഏറ്റുവാങ്ങി. ഇപ്പോഴത്തെ ലോക്‌സഭാ സ്​പീക്കര്‍ മീരാ കുമാറിന്റെ മകനാണ് അന്‍ഷുല്‍. 1977 മുതല്‍ 79 വരെ ഉപപ്രധാനമന്ത്രിയായിരുന്ന ജഗ്ജീവന്‍ റാം 1986-ല്‍ മരണമടഞ്ഞു.

Read More

ഹിലരി മാന്റലിന് രണ്ടാം ബുക്കര്‍ പ്രൈസ്


ലണ്ടന്‍: ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റലിന് വീണ്ടും മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരം. 'ബ്രിംഗ് അപ് ദ ബോഡീസ്' എന്ന രചനയാണ് മാന്റിലിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 50,000 പൗണ്ട് ആണ് (42.57 ലക്ഷം രൂപ) സമ്മാനത്തുക

ഇത് രണ്ടാം തവണയാണ് ബുക്കര്‍ പ്രൈസിന് മാന്റില്‍ അര്‍ഹയാവുന്നത്. 2009-ല്‍ 'വൂള്‍ഫ് ഹാള്‍' എന്ന രചനയ്ക്ക് മാന്റിലിന് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. പുരസ്‌കാരം നേടിയ ആദ്യ ബ്രിട്ടന്‍ സ്വദേശിയും ഇരട്ട പുരസ്‌കാരം നേടിയ ആദ്യ വനിത എന്ന റെക്കോര്‍ഡും ഇതോടെ  മാന്റിലിന് സ്വന്തമായി.  
മലയാളിയായ ജീത് തയ്യില്‍ അന്തിമപട്ടികയില്‍ ഇടംനേടിയിരുന്നെങ്കിലും പുരസ്‌കാരം നേടാനായില്ല. ജീതിന്റെ 'നാര്‍ക്കോപൊളിസ്' എന്ന നോവലാണ് അന്തിമ റൗണ്ടിലെ ആറ് രചനകളില്‍ ഒന്നായി പരിഗണിക്കപ്പെട്ടത്. അലിസണ്‍ മൂറിന്റെ 'ദ ലൈറ്റ്ഹൗസ്', ടാന്‍ ത്വാന്‍ ഇംഗിന്റെ 'ദ ഗാര്‍ഡന്‍ ഓഫ് ഈവ്‌നിംഗ് മിസ്റ്റ്‌സ്', വില്‍ സെല്‍ഫിന്റെ 'അംബ്രല്ല' ഡെബോറാ ലെവിയുടെ 'സ്വിമ്മിംഗ് ഹോം' എന്നീ കൃതികളും പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു.
നേരത്തെ 1997-ല്‍ 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്' എന്ന രചനയ്ക്ക് മലയാളിയായ അരുന്ധതി റോയ് പുരസ്‌കാരം നേടിയിട്ടുണ്ട്. പിന്നീട് 'ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്' എന്ന രചനയ്ക്ക് കിരണ്‍ ദേശായിയും (2006), 'വൈറ്റ് ടൈഗര്‍' എന്ന രചനയ്ക്ക് അരവിന്ദ് അഡിഗയും (2008) പുരസ്‌കാരം ഇന്ത്യയിലെത്തിച്ചു.

 

Read More

ധനശാസ്ത്ര നൊബേല്‍ യു.എസ്. ഗവേഷകരായ ആല്‍വിന്‍ റോത്തിനും ലോയ്ഡ് ഷാപ്‌ലിക്കും


സ്റ്റോക്ക്‌ഹോം: യു.എസ്. ഗവേഷകരായ ആല്‍വിന്‍ റോത്തിനും ലോയ്ഡ് ഷാപ്‌ലിക്കും ഇക്കൊല്ലത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം
"വിപണി ഘടനയുടെ ചലനവും സ്ഥിര വരവും" എന്ന വിഷയത്തില്‍ നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരമെന്ന് സ്വീഡിഷ് റോയല്‍ അക്കാദമി വ്യക്തമാക്കി.
ബോസ്റ്റണിലെ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ പ്രൊഫസറാണ് അറുപതുകാരനായ റോത്ത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എമെരിറ്റസ് പ്രൊഫസറാണ് 89-കാരനായ ഷാപ്‌ലി. ഇവര്‍ സംയുക്ത ഗവേഷണം നടത്തിയവരല്ല. 1960-കളില്‍ ഷാപ്‌ലി നടത്തിയ സൈദ്ധാന്തിക പഠനങ്ങള്‍ 1980-കളില്‍ പ്രായോഗിക പരീക്ഷണങ്ങളിലൂടെ റോത്ത് മുന്നോട്ടുകൊണ്ടുപോവുകയാണുണ്ടായത്.
സ്വര്‍ണപ്പതക്കവും ബഹുമതിപത്രവും 80 ലക്ഷം സ്വീഡിഷ് ക്രോണോറും (ഏതാണ്ട് ആറരക്കോടി രൂപ) അടങ്ങിയ പുരസ്‌കാരം ഡിസംബര്‍ പത്തിനു സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ സമ്മാനിക്കും.

സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തിന്റെ അടിസ്ഥാനത്തില്‍ 1901-ലാണ് നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങിയത്. വില്‍പ്പത്രത്തില്‍ സാമ്പത്തികശാസ്ത്ര സമ്മാനത്തിന് നിര്‍ദേശമുണ്ടായിരുന്നില്ല. പിന്നീട് സ്വീഡിഷ് സെന്‍ട്രല്‍ ബാങ്കാണ് 1969-ല്‍ ധനശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Read More

സാഹിത്യ നൊബേല്‍ ചൈനീസ് നോവലിസ്റ്റ് മൊ യാന്


സ്റ്റോക്ഹോം:ചൈനീസ് സാഹിത്യകാരന്‍ മൊ യാന്വര്‍ഷത്തെ സാഹിത്യ നൊബേല്‍. ചൈനയുടെ കലുഷിതമായ കഴിഞ്ഞ നൂറ്റാണ്ടിനെ അനാവരണം ചെയ്യുന്ന മൊ യാന്‍െറ ചെറുകഥകളും നോവലുകളും സാഹിത്യ-ചലച്ചിത്ര ലോകത്ത് സൃഷ്ടിച്ച മാറ്റങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. ചരിത്രവും വര്‍ത്തമാനവും പുരാവൃത്തങ്ങളും സംയോജിപ്പിക്കുന്ന വിസ്മയ സാഹിത്യപ്രപഞ്ചമാണ് മൊ യാന്‍െറതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. എട്ട് ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ ആണ് (6.8 കോടി രൂപ)സമ്മാനത്തുക.
ആദ്യമായാണ് ഒരു ചൈനീസ് പൗരന് സാഹിത്യ നൊബേല്‍ ലഭിക്കുന്നത്. 2000ല്‍, ചൈനീസ് വംശജനായ ഗയോ സിന്‍ജിയാന് പുരസ്കാരം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരത്വം സ്വീകരിച്ചിരുന്നു.
1955ല്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ ഗയോമിയില്‍ ജനിച്ച മൊ യാന്‍െറ യഥാര്‍ഥ പേര് ഗുവാന്‍ മോയെ എന്നാണ്. ജന്മ ഗ്രാമത്തെ ഇതിവൃത്തമാക്കി ചൈനയുടെ ചരിത്രത്തെ വിശകലനം ചെയ്യുന്നതാണ് മിക്ക രചനകളും. പലപ്പോഴൂം ചൈനീസ് സെന്‍സര്‍ഷിപ്പിന് വിധേയനായിട്ടുള്ള അദ്ദേഹത്തിന്‍െറ കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സമകാലിക ചൈനീസ് സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതും ഇദ്ദേഹത്തിന്‍െറ കൃതികളാണ്. ‘റെഡ് സൊര്‍ഗം’(1987), ‘റിപ്പബ്ളിക് ഓഫ് വൈന്‍’ (1992) എന്നീ കൃതികളാണ് മൊ യാനെ ആഗോള തലത്തില്‍ ശ്രദ്ധേയനാക്കിയത്. റെഡ് സൊര്‍ഗത്തിന് ചലച്ചിത്രാവിഷ്കാരവും നല്‍കിയിട്ടുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രെസ്റ്റ് ആന്‍ഡ് വൈഡ് ഹിപ്സ് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
2009ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍െറ ‘ഫ്രോഗ്’ എന്ന നോവല്‍ ഭരണകൂടത്തിന്‍െറ കുടുംബാസൂത്രണ പദ്ധതികളെ വിമര്‍ശിക്കുന്നതാണ്.
‘ലൈഫ് ആന്‍ഡ് ഡെത്ത് ആര്‍ വിയറിങ് മി’ ആണ് ഏറ്റവും പുതിയ കൃതി.

Read More

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു


സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. റോബര്‍ട്ട് ലെഫ്‌കോവിറ്റ്‌സിനും ബ്രയാന്‍ കോബില്‍ക്കക്കുമാണ് അവാര്‍ഡ്. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്. ജീ പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനമാണ് ഇരുവരെയും അവാര്‍ഡിന് അര്‍ഹരാക്കിയത്.

റോബര്‍ട്ട് ജെ ലെഫ്കോവിറ്റ്സ് 1943 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. ഹവാര്‍ഡ് ഹഗ്സ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നു. 1955 ല്‍ ലിറ്റില്‍ഫാള്‍സിലാണ് ബ്രയന്‍ കോബിക ജനിച്ചത്. സ്റ്റാഫോഡ് സ്കൂള്‍ ഓഫ് മെഡിസിനിലാണ് പ്രവര്‍ത്തിക്കുന്നത്.


 

Read More
JQuery Cycle Plugin - Example Slideshow