'ടെസ്റ്റ് ട്യൂബ് ശിശുവിന്റെ' പിതാവ് റോബര്‍ട്ട് എഡ്വേഡ്‌സ് അന്തരിച്ചു


ലണ്ടന്‍: ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്ക് ജന്മം നല്‍കുന്ന രീതി ആവിഷ്‌കരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രഫ. സര്‍ റോബര്‍ട്ട് എഡ്വേര്‍ഡ്‌സ് (87) അന്തരിച്ചു2010ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ്. 1950ലാണ് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കായുള്ള പരീക്ഷണം അദ്ദേഹം ആരംഭിച്ചത്.
നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1978ല്‍ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു, ലൂയിസ് ബ്രൗണ്‍ പിറന്നു. അതിനുശേഷം ഇന്നുവരെ 50 ലക്ഷം ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ജനിച്ചതായാണ് കരുതുന്നത്. ഗൈനക്കോളജിസ്റ്റായ പാട്രിക് സ്‌റ്റെപ്‌ടോയുമായി ചേര്‍ന്ന് 1980ല്‍ കേംബ്രിഡ്ജില്‍ ആദ്യ ഐവിഎഫ് ക്ലിനിക്ക് സ്ഥാപിച്ചതും സര്‍ റോബര്‍ട്ടാണ്. 2011ലാണ് ബ്രിട്ടണ്‍ അദ്ദേഹത്തിന് 'സര്‍' പദവി നല്‍കി ആദരിച്ചത്.

 

Read More

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു


ലണ്്ടന്‍: സ്ത്രീ ശക്തിയുടെയും ഭരണമികവിന്റെയും പിന്‍ബലത്തില്‍ ചരിത്രത്തില്‍ ഇടം നേടിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. 87 വയസായിരുന്നുഉരുക്കു വനിതയെന്നാണ് തച്ചാര്‍ അറിയപ്പെട്ടിരുന്നത്.
ബ്രിട്ടണിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന താച്ചര്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു ചരിത്രം സൃഷ്ടിച്ചിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയും താച്ചറാണ്. സോവിയറ്റ് പത്രപ്രവര്‍ത്തകനാണ് താച്ചറിനെ ആദ്യമായി 'ഉരുക്കു വനിത'യെന്നു വിശേഷിപ്പിച്ചത്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായിരുന്നു.  
1925 ഒക്‌ടോബര്‍ 13നായിരുന്നു ജനനം. 1979 മുതല്‍ 1990 വരെ തുടര്‍ച്ചയായി ബ്രിട്ടണെ നയിച്ചു. ഇരുപതാം നൂറ്റാണ്്ടില്‍ ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടണെ നയിച്ച പ്രധാനമന്ത്രിയെന്ന ഖ്യാതിയും താച്ചര്‍ക്ക് സ്വന്തമാണ്.   
താച്ചറിന്റെ ഭരണശൈലി 'താച്ചറിസം' എന്നാണ് അറിയപ്പെടുന്നത്. 1959ല്‍ ഫിന്‍ച്‌ലെയില്‍നിന്നാണ് താച്ചര്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. 1970ല്‍ എഡ്വേര്‍ഡ് ഹീത്ത് മന്ത്രിസഭയിലെ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതയായി. 1975ല്‍ ഹീത്തിനെ പരാജയപ്പെടുത്തി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലെത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവായി. 1979ല്‍ പാര്‍ട്ടിയെ നയിച്ച താച്ചര്‍ വിജയത്തോടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. 1990 വരെ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി തുടര്‍ന്നു.
സാമ്പത്തിക മാന്ദ്യവും തൊഴില്‍ സമരങ്ങളും കൊടുമ്പിരി കൊണ്്ടിരിക്കുന്ന കാലഘട്ടത്തിലായിരുന്നു താച്ചറിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുവയ്പ്പ്. ട്രേഡ് യൂണിയനുകളുടെ അധികാരങ്ങള്‍ അടിച്ചമര്‍ത്തിയും സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിച്ചും ബ്രിട്ടന്റെ സാമ്പത്തികാന്തരീക്ഷം മാറ്റിമറിച്ചു. ഒരു വര്‍ഷത്തോളം നീണ്്ടുനിന്ന ഖനി സമരത്തിലും അവസാന വിജയം താച്ചറുടേതായിരുന്നുറഷ്യയുമായുള്ള ശീതയുദ്ധത്തില്‍ നിര്‍ണായക ചുവടുവയ്പ്പുകള്‍ നടത്തിയും താച്ചര്‍ ലോകചരിത്രത്തില്‍ സ്വന്തമായി ഇടംനേടി.
ഫോക്‌ലാന്‍ഡില്‍ അര്‍ജന്റീന നടത്തിയ കടന്നുകയറ്റം തടയാന്‍ ബ്രിട്ടണില്‍നിന്ന് 8000 മൈല്‍ അകലെയുള്ള ദക്ഷിണ അറ്റ്‌ലാന്റ്‌റികിലേക്ക് ദൗത്യസേനയെ അയച്ച് വിജയം നേടിയിരുന്നു.
കമ്മ്യുണിറ്റി ചാര്‍ജ് എന്ന പേരില്‍ താച്ചര്‍ ആവിഷ്‌കരിച്ച നികുതിയാണ് അവരുടെ പതനത്തിന് കാരണമായത്. തീരുമാനം പുനപരിശോധിക്കാന്‍ തയാറാകാതിരുന്ന താച്ചര്‍ 1990ല്‍ രാജിവച്ചു. തുടര്‍ന്ന് ജോണ്‍ മേജര്‍ പ്രധാനമന്ത്രിയായി.

 

Read More

അമേരിക്കയിലെ മുതുമുത്തശി അന്തരിച്ചു


ഫ്‌ളോറിഡ: അമേരിക്കയിലെ 'മുതുമുത്തശ്ശി' എല്‍സി തോംപ്‌സണ്‍ അന്തരിച്ചു. 114ാമത്തെ പിറന്നാളിന് ഏതാനും ആഴ്ച ബാക്കിയുള്ളപ്പോഴാണ് മുതുമുത്തശ്ശിയുടെ മരണം.  
ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള നാലാമത്തെ വ്യക്തിയായിരുന്നു എല്‍സി മുത്തശ്ശി. അമേരിക്കയിലെ ഏറ്റവും പ്രായമുള്ള സ്ത്രീയായിരുന്നു ഇവര്‍. 1899 ഏപ്രില്‍ 5നാണ് എല്‍സി ജനിച്ചത്. പെന്‍സില്‍വാനിയയിലായിരുന്നു ജനനം. 40 വര്‍ഷം മുമ്പാണ് ഭര്‍ത്താവുമൊത്ത് അവര്‍ ഫേ്‌ളാറിഡയിലേക്ക് താമസംമാറ്റിയത്. 1986ല്‍ ഭര്‍ത്താവ് മരിച്ചു.
114 വയസ്സുണ്ടായിരുന്ന മാമി റിയാര്‍ഡന്‍ എന്ന സ്ത്രീ കഴിഞ്ഞ ജനവരിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് എല്‍സിക്ക് അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായി സ്ഥാനക്കയറ്റം കിട്ടിയത്. ലോകത്ത് ഇപ്പോള്‍ ഏറ്റവും പ്രായമുള്ള വ്യക്തി ജപ്പാന്‍കാരനായ ജിറോയ്‌മോണ്‍ കിമുറയാണ്. 115 വയസാണ് ജിറോയ്‌മോണിന്റെ പ്രായം.

 

Read More

ടെന്‍സിങ്്-ഹിലാരി സംഘാംഗം ജോര്‍ജ് ലോവ് അന്തരിച്ചു


ലണ്ടന്‍: എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പര്‍വതാരോഹകസംഘത്തിലെ അവശേഷിച്ചിരുന്ന ഏകവ്യക്തി ജോര്‍ജ് ലോവ് (89) നിര്യാതനായി

ഇരുപതാം നൂറ്റാണ്ടിലെ രണ്ടാമത്തെ പ്രധാന പര്യവേക്ഷണത്തിലും ലോവ് പങ്കാളിയായിരുന്നു. തെക്കന്‍ ധ്രുവപ്രദേശത്തിലൂടെ അന്റാര്‍ട്ടിക്കയ്ക്ക് കുറുകെയായിരുന്നുപര്യവേക്ഷണം (1957-58). 1953 മെയ് 29ന് എവറസ്റ്റിന്റെ മുകളിലെത്താന്‍ (8850 മീറ്റര്‍ ഉയരം) എഡ്മണ്ട് ഹിലാരിയെയും ടെന്‍സിങ് നെര്‍ഗെയെയും സഹായിച്ചവരില്‍ പ്രമുഖനായിരുന്നു ന്യൂസിലന്‍ഡുകാരനായ ജോര്‍ജ് ലോവ്.

Read More

ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ് അച്ചെബെ അന്തരിച്ചു


 ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിനുവ അച്ചെബെ(82)  അന്തരിച്ചു. തെക്കുകിഴക്കന്‍ നൈജീരിയയിലെ അനാംബ്ര സ്വദേശിയായ അദ്ദേഹം ഏറെക്കാലമായി യുഎസിലായിരുന്നു വാസം. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഭാഷാവിഭാഗം പ്രഫസറായിരുന്നു.2007ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു
1958ല്‍ പുറത്തിറങ്ങിയ പ്രഥമ നോവല്‍ തിംഗ്‌സ് ഫാള്‍ എപാര്‍ട്ട് ആണു അച്ചെബെയെ ലോകപ്രശസ്തനാക്കിയത്. ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്ത് നൈജീരിയയിലെ ഇഗ്‌ബോ തനതു വിഭാഗങ്ങള്‍ നേരിട്ട തകര്‍ച്ചയാണ്ചെറു നോവലിലെ പ്രതിപാദ്യം. നൈജീരിയന്‍ സംസ്‌കാരവും രാഷ്ട്രീയവും പ്രതിപാദിക്കുന്ന 20 ഓളം പുസ്തകങ്ങള്‍ അച്ചെബെയുടേതായി പുറത്തിറങ്ങി.
ആരോ ഓഫ് ഗോഡ്, നോ ലോംഗര്‍ അറ്റ് ഈസ്, ആന്റ്ഹില്‍സ് ഓഫ് സാവന്ന എന്നീ നോവലുകളും പ്രശസ്തി നേടി. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകമായ ദേര്‍ വാസ്കണ്‍ട്രി ആത്മകഥാംശമുള്ള കൃതിയാണ്. നൈജീരിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ കഥയാണു പ്രതിപാദ്യം.

 

Read More

ബംഗ്ലാദേശ് പ്രസിഡന്റ് സില്ലൂര്‍ റഹ്മാന്‍ അന്തരിച്ചു


 ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് സില്ലൂര്‍ റഹ്മാന്‍ (84) അന്തരിച്ചു2009-ലാണ് ഇദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്നു.  
പാര്‍ലമെന്റ് സ്പീക്കര്‍ അബ്ദുള്‍ ഹമീദിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.

 

Read More

ഹ്യൂഗോ ഷാവേസ് അന്തരിച്ചു


കാരക്കാസ്: വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു. വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കാരക്കാസിലെ മിലിട്ടറി ആശുപത്രിയിലാണ് അന്ത്യം. 58 വയസ്സായിരുന്നു.  
കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.  
 1998ലാണ് ഷാവേസ് വെനിസ്വേലയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയത്. അടുത്തിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷാവേസിനു രോഗാവസ്ഥയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.  14 വര്‍ഷം വെനിസ്വേലയുടെ പ്രസിഡന്റായിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുക. രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
1954 ല്‍ ജൂലൈ 28 ന് ബരിനാസിലായിരുന്നു ചാവേസിന്റെ ജനനം. സ്‌കൂള്‍ പഠനത്തിനുശേഷം വെനസ്വേലന്‍ അക്കാദമി ഓഫ് മിലിറ്ററി സയന്‍സില്‍ ചേര്‍ന്ന അദ്ദേഹം,
1975 ല്‍ അക്കാദമിയില്‍ നിന്നും ബിരുദം നേടി സൈന്യത്തില്‍ ചേര്‍ന്നു.
1992 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ചാര്‍ലോസ് ആന്‍ഡ്രെ പരസിനെ പുറത്താക്കാന്‍ കേണലായിരുന്ന ചാവേസ് ശ്രമം നടത്തി. 1992 നവബംറില്‍ രണ്ടാം പ്രാവശ്യവും സൈനിക അട്ടിമറിക്കുള്ള ശ്രമം നടന്നു. രണ്ടുശ്രമങ്ങളും പരാജയപ്പെടുകയും രണ്ടുവര്‍ഷത്തോളം ചാവേസ് ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്താണ് സൈനികന്‍ എന്നനിലയില്‍ നിന്നും രാഷ്ട്രീയക്കാരന്‍ എന്ന നിലയിലേക്ക് ചാവേസ് മാറുന്നത്.
ജയില്‍വാസത്തിനുശേഷം ക്യൂബന്‍ വിപ്ലവനേതാവായിരുന്ന ഫിഡല്‍ കാസ്‌ട്രോയുമായി സൗഹൃദം സ്ഥാപിച്ച ചാവേസ്, 1998 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തി.
യുഎസില്‍ നടന്ന സപ്തംബര്‍ 11 ആക്രമണത്തിനുശേഷമുണ്ടായ അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തെ ചാവേസ് വിശേഷിപ്പിച്ചത്, ' തീവ്രവാദത്തെ തീവ്രവാദം കൊണ്ട് നേരിടുന്നു'വെന്ന പരാമര്‍ശവുമായാണ്. അതെത്തുടര്‍ന്ന് അമേരിക്കയുമായുള്ള ചാവേസിന്റെ ബന്ധം വഷളായി.


 

Read More

ഫ്രഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റിഫേന്‍ ഹെസ്സല്‍ അന്തരിച്ചു


പാരീസ്: അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുന്നതില്‍ പങ്കാളിയായ നയതന്ത്രവിദഗ്ധന്‍ സ്റ്റിഫേന്‍ ഹെസ്സല്‍ (95) അന്തരിച്ചു. നാസിഭരണത്തിനെതിരെ പോരാടി തടവില്‍ കഴിഞ്ഞ ഹെസ്സല്‍ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു.
1917-ല്‍ ജര്‍മനിയില്‍ ജനിച്ച ഹെസ്സല്‍ 22-ാം വയസ്സില്‍ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. ഫ്രാന്‍സില്‍ നിന്നാണ് അദ്ദേഹം നാസിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
ഹെസ്സല്‍ എഴുതിയ 'ടൈം ഓഫ് ഔട്ട് റേജ്' എന്ന പുസ്തകം ലോകത്തെമ്പാടുമായി 45 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു.

Read More

ജപ്പാനിലെ അമ്മൂമ്മ കവിയത്രി അന്തരിച്ചു


ടോക്കിയോ: 92-ാം വയസില്‍ കവിതയെഴുത്താരംഭിച്ച ജാപ്പനീസ് വനിത ടോയോ ഷിബാത(101) ഇന്നലെ അന്തരിച്ചു. 2009ല്‍ പ്രസിദ്ധീകരിച്ച ഷിബാതയുടെ ആദ്യ കവിതാ സമാഹാരം 16 ലക്ഷം പ്രതികള്‍ വിറ്റുപോയിരുന്നു. നര്‍മവും ശുഭപ്രതീക്ഷയും പങ്കുവച്ച ഡോണ്‍ട് ലൂസ് ഹാര്‍ട്ട് എന്നകവിതാസമാഹാരം നിരൂപകപ്രശംസയും നേടിഷിബാതയുടെ കവിതയുടെ തര്‍ജമകള്‍ തായ്‌വാന്‍, നെതര്‍ലന്‍ഡ്, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുകയുണ്ടായി.
 

Read More

ഓസ്‌കര്‍ ജേതാവ് മൈക്ക് ഹോപ്കിന്‍സ് അപകടത്തില്‍ മരിച്ചു


കാന്‍ബെറ: ഓസ്‌കര്‍ പുരസ്‌കാര ജേതാവ് മൈക്ക് ഹോപ്കിന്‍സ്(53) അപകടത്തില്‍ മരിച്ചു. ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് അടക്കമുള്ള ബ്ലോക്ബസ്റ്റര്‍ ഹോളിവുഡ് ചിത്രങ്ങളുടെ സൗണ്ട് എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡില്‍ നദിയിലൂടെ ട്യൂബില്‍ സാഹസികയാത്ര(റാഫ്റ്റിംഗ്) നടത്തുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു.  
2003ലും 2006ലും കിംഗ് കോംഗ്, ഫെലോഷിപ്പ് ഓഫ് ദ റിംഗ് എന്നീ ചിത്രങ്ങളിലൂടെയാണ് ഹോപ്‌സിന്‍സ് സൗണ്ട് എഡിറ്റിംഗിനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഈതന്‍ വാന്‍ ഡെര്‍ റിയാനൊപ്പം അദ്ദേഹം പുരസ്‌കാരം പങ്കിടുകയായിരുന്നു.

 

Read More

ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ടോണി ഗ്രെയ്ഗ് അന്തരിച്ചു


ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ടോണി ഗ്രെയ്ഗ് അന്തരിച്ചു. 66 വയസായിരുന്നു.  
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ടെലിവിഷന്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.  
ദക്ഷിണാഫ്രിക്കയിലെ ക്യൂന്‍സ് ടൗണിലായിരുന്നു ടോണി ഗ്രെയ്ഗിന്റെ ജനനം. ഇംഗ്ലണ്ടിന് വേണ്ടി 58 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണത്തില്‍ ടോണി ഗ്രെയ്ഗ് ആയിരുന്നു നായകന്‍. അഞ്ച് വര്‍ഷം ദേശീയ ടീമിന് വേണ്ടി കളിച്ച അദ്ദേഹം 1977 ല്‍ വിരമിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ 3599 റണ്‍സും 141 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. കൗണ്ടി ക്ലബ്ബായ സസക്‌സിലൂടെയായിരുന്നു ദേശീയ ടീമില്‍ എത്തിയത്. 1967 ല്‍ ക്രിക്കറ്റ് റൈറ്റേഴ്‌സ് ക്ലബ്ബിന്റെ യംഗ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ അദ്ദേഹം പിന്നീട് സസക്‌സിന്റെ ക്യാപ്റ്റനുമായി.

 

Read More

റിട്ട. യുഎസ് ജനറല്‍ ഷവാസ്‌കോഫ് അന്തരിച്ചു


വാഷിംഗ്ടണ്‍: സദ്ദാം ഹുസൈന്റെ പിടിയില്‍ നിന്ന് കുവൈറ്റിനെ മോചിപ്പിക്കാനുള്ള സൈനിക നീക്കമായ 'ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോമി'നു നേതൃത്വം വഹിച്ച റിട്ട. യുഎസ് ജനറല്‍ നോര്‍മാന്‍ ഷവാസ്‌കോഫ്(78) അന്തരിച്ചു. ഫ്‌ളോറിഡയിലെ ടാംപയിലായിരുന്നു അന്ത്യം. 1990- 91ല്‍ കുവൈറ്റ് എന്ന രാജ്യത്തെ വീണെ്ടടുത്ത സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ അമേരിക്കന്‍ പടയുടെ ചുക്കാന്‍ പിടിച്ചതു ഷവാസ്‌കോഫ് ആയിരുന്നു.

 

Read More

ലോകമുത്തശ്ശി ഡയാനാ മാന്‍ ഫ്രടിനി അന്തരിച്ചു


ഡെസ്‌ മൊയ്‌നെസ്‌ : ലോകത്തിലെ പ്രായം കൂടിയ മുത്തശ്ശിയായിരുന്ന ബെസ്സി കൂപ്പറിന്റെ മരണത്തിനുശേഷം ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ബുക്കില്‍ സ്‌ഥാനം നേടിയിരുന്ന ഡയാനാ മാന്‍ ഫ്രടിനി (115) അന്തരിച്ചു.
ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ബുക്കില്‍ സ്‌ഥാനം നേടി ഒരാഴ്‌ചയ്‌ക്കുശേഷമായിരുന്നു ഡയാനയുടെ അന്ത്യം.
1897 ഏപ്രില്‍ 4 നായിരുന്നു ഡയാനയുടെ ജനനം. ഇറ്റലിയില്‍ ജനിച്ച ഡയാന 1920 ലാണ്‌ അമേരിക്കയിലേയ്‌ക്ക് ഭര്‍ത്താവിനൊപ്പം കുടിയേറിയത്‌.
ഡിസംബര്‍ 13 ന്‌ ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ബുക്ക്‌ രേഖയ്‌ക്കനുസരിച്ച്‌ ലോകത്തില്‍ ഏററവും കൂടുതല്‍ വയസ്സുവരെ ജീവിച്ചിരുന്നവരുടെ പട്ടികയില്‍ പത്താം സ്‌ഥാനത്താണ്‌ ഡയാന.
ലോകമുത്തശ്ശി പട്ടം നേടി ഒരാഴ്‌ചയ്‌ക്കുള്ളില്‍ അന്തരിച്ചുവെങ്കിലും ഏറ്റവും കുറഞ്ഞ ദിവസം കാത്തുസൂക്ഷിച്ചവരുടെ പട്ടികയില്‍ ഒന്നാം സ്‌ഥാനം ഈസ്‌റ്റ് ഹാഡ്‌ഫോര്‍ട്ടില്‍ നിന്നുള്ള എമ ടില്‍മാനാണ്‌. ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ നേടി വെറും നാലു ദിവസം മാത്രമേ ഇവര്‍ ജീവിച്ചിരുന്നുള്ളൂ... ജപ്പാന്‍ കാരനായ ജിറോമറന്‍ കിമുറെയാണ്  ഇനി ലോകത്തില്‍ ഏറ്റവും പ്രായം ചെന്ന വ്യക്തി.

 

Read More

നോര്‍മാന്‍ ജോസഫ് വുഡ്‌ലാന്‍ഡ് അന്തരിച്ചു


വാഷിംഗ്ടണ്‍:   ബാര്‍കോഡ് വികസിപ്പിച്ചെടുത്ത  നോര്‍മാന്‍ ജോസഫ് വുഡ്‌ലാന്‍ഡ് (91) അന്തരിച്ചു.  
 ജോസഫ് വുഡ്‌ലാന്‍ഡും അദ്ദേഹത്തിന്റെ സഹപാഠിയായ ബര്‍ണാഡ് സില്‍വറും 1940 കളിലാണ് ബാര്‍കോഡ് എന്ന നിര്‍ണായക സംവിധാനം ആവിഷ്‌കരിച്ചത്. ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങളടങ്ങിയ കോഡുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ രേഖപ്പെടുത്തിയ വരകളാണ് ബാര്‍കോഡ്. വീതികുറഞ്ഞ ലംബമായിട്ടുള്ള കറുപ്പും വെളുപ്പും വരകള്‍ക്കൊപ്പമുള്ള അക്കങ്ങളും ചേര്‍ന്ന ബാര്‍കോഡ് സെന്‍സറുകള്‍ ഉപയോഗിച്ച് വായിച്ചെടുക്കാം. ഉല്‍പ്പന്നത്തിന്റെ വില, പ്രത്യേകത, നിര്‍മ്മാണ യൂണിറ്റ്, രാജ്യം എന്നിവ ബാര്‍കോഡില്‍ രേഖപ്പെടുത്തിയിരിക്കും.
1974ല്‍ ഒഹിയോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചൂയിംഗ് ഗം പാക്കറ്റിനു പുറത്ത് പതിപ്പിച്ച ബാര്‍കോഡാണ് ലോകത്ത് ആദ്യമായി സ്‌കാനിംഗ് നടത്തിയത്. 1921ല്‍ യുഎസിലെ അറ്റ്‌ലാന്റിക് സിറ്റിയിലാണ് വുഡ്‌ലാന്‍ഡിന്റെ ജനനം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്ത് മാന്‍ഹാട്ടന്‍ പ്രോജക്ടിന്റെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു.

 

Read More

നോബല്‍ സമ്മാന ജേതാവ് ജോസഫ് മുറെ അന്തരിച്ചു


ബോസ്റ്റണ്‍: ലോകത്ത് ആദ്യമായി വൃക്കമാറ്റ ശസ്ത്രക്രീയ നടത്തിയ ഡോ.ജോസഫ് ഇ മുറെ(93) അന്തരിച്ചു.
1954-ല്‍ ഇരട്ടകളിലാണ് മുറെ ആദ്യമായി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയത്. റൊണാള്‍ഡ് എന്ന യുവാവിന്റെ വൃക്കയാണ് അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ റിച്ചാര്‍ഡിന് മാറ്റിവച്ചത്.
1993-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ജോസഫ് മുറെയ്ക്കായിരുന്നു

 

Read More

ബ്രൈസ് ബേയര്‍ അന്തരിച്ചു


ബ്രന്‍സ്‌വിക്ക് (യു.എസ്): ആധുനിക ഡിജിറ്റല്‍ ഇമേജ് സെന്‍സറുകളുടെ മുഖ്യഭാഗമായ 'ബേയര്‍ ഫില്‍റ്റര്‍' വികസിപ്പിച്ച മുന്‍ ഈസ്റ്റ്മാന്‍ കൊഡാക്ക് ശാസ്ത്രജ്ഞന്‍ ബ്രൈസ് ബേയര്‍ (83) അന്തരിച്ചു.
1976 ല്‍ ബേയര്‍ വികസിപ്പിച്ച കളര്‍ ഫില്‍റ്ററാണ്, ഡിജിറ്റല്‍ ക്യാമറകളും മൊബൈല്‍ഫോണ്‍ ക്യാമറകളും വീഡിയോ ക്യമാറകളുമുള്‍പ്പടെ, ആധുനിക ഇമേജിങ് ഉപകരണങ്ങളിലൊക്കെ പ്രയോജനപ്പെടുത്തുന്നത്. കളര്‍ചിത്രങ്ങള്‍ ഒറ്റ സെന്‍സറിന്റെ സഹായത്തോടെ എടുക്കാന്‍ ബേയര്‍ ഫില്‍റ്റര്‍ സഹായിക്കുന്നു.
ബേയറുടെ സ്വന്തം പേര് വഹിക്കുന്നകളര്‍ ഫില്‍റ്ററില്‍, ചുവപ്പ്, പച്ച, നീല ഫില്‍റ്ററുകളുടെ ഒരു മൊസേക്ക് ലേഔട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സംഭരണം, മെച്ചപ്പെടുത്തല്‍, പ്രിന്റിങ് തുടങ്ങി, ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ ഇതര മേഖലകളിലും കാര്യമായ സംഭാവന ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാണ് ബേയര്‍.

 

Read More

എലിയട്ട് കാര്‍ട്ടര്‍ അന്തരിച്ചു


ന്യുയോര്‍ക്ക്: പ്രശസ്ത സംഗീതജ്ഞന്‍ എലിയട്ട് കാര്‍ട്ടര്‍(103) അന്തരിച്ചു. സങ്കീര്‍ണങ്ങളായ ലയവിന്യാസത്തിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1960, 73 വര്‍ഷങ്ങളില്‍ സംഗീത സംവിധാനത്തിനുള്ള മികവിന് പുലിസ്റ്റര്‍ സമ്മാനം നേടിയിട്ടുണ്ട്.
 

Read More

ക്യൂബന്‍ വിമതനേതാവ് മെനോയോ അന്തരിച്ചു


ഹവാന: ക്യൂബന്‍ വിപ്ലവകാലത്ത് കാസ്‌ട്രോയ്‌ക്കൊപ്പം നിന്ന് പോരാടുകയും പിന്നീട് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 22 വര്‍ഷം തടങ്കല്‍പാളയത്തില്‍ കഴിയേണ്ടിവരികയും ചെയ്ത ക്യൂബന്‍ വിമതനേതാവ് എലോയ് ഗുട്ടിരെസ് മെനോയോ (77) അന്തരിച്ചു. ക്യൂബന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു മെനോയോ ഹവാനയിലെ ഒരു ദ്വീപിലാണ് താമസിച്ചിരുന്നത്.
1959 ലെ ക്യൂബന്‍ വിപ്ലവകാലത്ത് കാസ്‌ട്രോയ്‌ക്കൊപ്പം നിന്ന മെനോയോ പിന്നീട് ഫിഡലിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു. സ്പാനിഷ് കുടുംബത്തില്‍ ജനിച്ച അദ്ദേഹം ബാറ്റിസ്റ്റയുടെ ഭരണത്തിനെതിരെ കാസ്‌ട്രോയ്ക്കും ചെ ഗുവേരയ്ക്കുമൊപ്പം കമാന്‍ഡറായി പ്രവര്‍ത്തിച്ചു.
ആറ് ജയിലുകളില്‍ 22 വര്‍ഷം കഴിഞ്ഞ അദ്ദേഹത്തെ 1986 ലാണ് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോചിപ്പിച്ചത്.

Read More

ഡോ. ഡോണല്‍ തോമസ് അന്തരിച്ചു


സിയാറ്റില്‍: മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന നോബല്‍ സമ്മാന ജേതാവ് ഡോ.ഇ.ഡോണല്‍ തോമസ് അന്തരിച്ചു. 1956-ലാണ് ആദ്യ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടന്നത്.
 

Read More

കംബോഡിയന്‍ മുന്‍ രാജാവ് സിഹാനൂക് അന്തരിച്ചു


നോംപെന്‍: കംബോഡിയന്‍ മുന്‍ രാജാവ് നൊറോഡോം സിഹാനൂക്(89)അന്തരിച്ചു. നിലവിലെ ഭരണാധികാരിയായ നൊറോഡോം സിഹാമണിയുടെ പിതാവാണ്.
 2004ലാണ് സിഹാനൂക് സ്ഥാനമൊഴിഞ്ഞത്.

Read More
JQuery Cycle Plugin - Example Slideshow