കൗശിക് ബസു ലോകബാങ്ക് സാമ്പത്തിക വിദഗ്‌ധന്‍
വാഷിംഗ്‌ടണ്‍: ലോക ബാങ്കിന്റെ പുതിയ സാമ്പത്തിക വിദഗ്‌ധനും സീനിയര്‍ വൈസ് പ്രസിഡന്റുമായി കൗശിക് ബസു (60)വിനെ നിയമിച്ചു. കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ബസു കേന്ദ്രധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേശകനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും നിന്നും ഡോക്‌ടറേറ്റ് നേടിയ ബസു 1992ല്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഇക്കണോമിക്‌സിന്റെ സ്‌ഥാപകന്‍ കൂടിയാണ്. ഒക്‌ടോബര്‍ ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കും.
കോര്‍ണല്‍ ഇക്കണോമിക്‌സ് വകുപ്പ് ചെയര്‍മാന്‍, അനലിറ്റിക് ഇക്കണോമിക്‌സ് സെന്റര്‍ ഡയറക്‌ടര്‍, കംപാരറ്റീക് ഇക്കണോമിക് ഡവലപ്‌മെന്റ് പ്രോഗ്രാം തലവന്‍ എന്നീ പദവികളും ബസു വഹിച്ചിട്ടുണ്ട്. രാഷ്‌ട്രത്തിനു നല്‍കിയ സേവനം കണക്കിലെടുത്ത് 2008ല്‍ പത്മഭൂഷണ്‍ പരുസ്‌കാരവും ലഭിച്ചിട്ടുണ്ട്.