റെക്സ് ലോകത്തെ ആദ്യ ക്രിതൃമ മനുഷ്യന്
ലണ്ടന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ച റക്സ് എന്ന ലോകത്തെ ആദ്യത്തെ ക്രിതൃമ മനുഷ്യന് കൗതുകമായി. പത്തുലക്ഷം ഡോളര്‍ (5.3കോടി രൂപ) ചെലവില്‍ 18 സര്‍വകലാശാലകളും കമ്പനികളും ചേര്‍ന്നാണ് റെക്സിന് രൂപം നല്‍കിയത്.രക്തം ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചത്. അമേരിക്കയിലെ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) യില്‍ നിന്നുള്ള കൃത്രമകാലുകളും മുട്ടുകളും. കണ്ണിന്റെ റെറ്റീന രൂപപ്പെടുത്തിയത് ഓക്സ്ഫഡ് സര്‍വകലാശാലയില്‍. കൃത്രമ വൃക്കകളും പാന്‍ക്രിയാസും പ്ലീഹയും ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്. സ്വാന്‍സീ സര്‍വകലാശാലയില്‍ നിന്നുള്ള കൃത്രിമ ശ്വാസകോശം.
ആദ്യ കൃത്രിമ മനുഷ്യന് (bionic man) എന്നാണ് ബ്രിട്ടീഷ്സംഘം രൂപംനല്കിയ ഈ സൃഷ്ടി വിശേഷിപ്പിക്കപ്പെടുന്നത്.
ശരീരത്തിലെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം അവയവങ്ങള്‍ക്കും പകരം കൃത്രിമഭാഗങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് റെക്സിനെ ഗവേഷകര്‍ രൂപപ്പെടുത്തിയത്. വയര്‍ പോലുള്ള ചില സുപ്രധാനഭാഗങ്ങള്‍ ഇനിയും കൃത്രമമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല
ശരീരത്തിലെ ഏത്രമാത്രം ഭാഗങ്ങള്‍ മാറ്റി പകരം കൃത്രിമ അവയവങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ ഉത്തരം തങ്ങളെ അത്ഭുതപ്പെടുത്തിയതായി, ഷാഡോയിലെ റോബോട്ടിക്സ് ടീമിന്റെ മാനേജിങ് ഡയറക്ടര്‍ റിച്ച് വാക്കര്‍ പറഞ്ഞു.
റെക്സിന്റെ മുഖം, ഇടുപ്പ്, മുട്ടുകള്‍, പാദം, കൈകള്‍, റെറ്റിന, കോക്ലിയ, ഹൃദയം എന്നിവയെല്ലാം കൃത്രിമമാണ്. അവയെല്ലാം വാണിജ്യാടിസ്ഥാനത്തില്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടുന്നവയുമാണ്.
പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്ന ഘട്ടത്തിലുള്ളതാണ്.
എന്നാല്‍ ഉദരം, മനുഷ്യശരീരത്തിലെ സങ്കീര്‍ണമായ അവയവമായ മസ്തിഷ്കം എന്നിവ ക്രിതൃമമായി നിര്‍മിക്കാനാവില്ല. എന്നതിനാല്‍തന്നെ പൂര്‍ണമായും ക്രിതൃമഭാഗങ്ങളുപയോഗിച്ച് ക്രിതൃമ ബുദ്ധിയുള്ള മനുഷ്യനെ സൃഷ്ടിക്കുക അപ്രാപ്യമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.