ഗ്രീസിന്റെ കടബാദ്ധ്യത കുറയ്ക്കാന്‍ ധാരണ


ബ്രസല്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഗ്രീസിന്റെ കടബാദ്ധ്യത 44.6 ബില്യണ്‍ യൂറോയായി കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണ്യ നിധിയും(ഐ.എം.എഫ്) ധാരണയിലെത്തി. യൂറോപ്യന്‍ യൂണിയനിലെ 17 രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിന്റെ ഇരട്ടിയിലേറെ വിദേശ വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടിവന്നതാണ് ഗ്രീസിനെ കടക്കെണിയിലാക്കിയത്.

 

Read More

ലോകത്തെ മികച്ച 50 സി.ഇ.ഒ മാരില്‍ മൂന്ന് ഇന്ത്യാക്കാര്‍


ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോര്‍ച്യൂണ്‍ മാസികയുടെ ലോകത്തെ ഏറ്റവും മികച്ച 50 കോര്‍പ്പറേറ്റ് മേധാവികളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യാക്കാര്‍. മാസ്റ്റര്‍ കാര്‍ഡിന്‍െറ ഇന്ത്യയിലെ സി.ഇ.ഒ അജയ് ഭംഗ, ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, ഹെഡ്ജ് ഫണ്ടായ മെറ്റ്കാപ്പിറ്റല്‍ മാനേജ്മെന്‍റിന്‍െറ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ദീപക്ക് നറുല എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ആമസോണ്‍ സ്ഥാപനകനും സി.ഇ.ഒയുമായ ജെഫ് ബീസോസ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് എന്നിവര്‍ക്കാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം.
52കാരനായ ഭംഗക്ക് പട്ടികയില്‍ എട്ടാം സ്ഥാനമുണ്ട്. ചന്ദ കൊച്ചാറിന്‍െറ സ്ഥാനം ലോക പ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബഫറ്റിന് തൊട്ടു മുന്നില്‍ 18മതാണ്. നറുലയുടെ സ്ഥാനം 36 ആണ്.

Read More

മ്യാന്‍മറില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു


യാങ്കോണ്‍:   മ്യാന്‍മറില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു. 2012ലെ ആദ്യത്തെ ഏഴു മാസങ്ങളില്‍ 66.2 കോടി ഡോളറിനാണ് മ്യാന്‍മറില്‍ വിദേശ നിക്ഷേപം നടന്നിരിക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. 19.5 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയ ചൈനയാണ് ഏറ്റവും വലിയ നിക്ഷേപകര്‍. 13.8 കോടി ഡോളറിനു നിക്ഷേപം നടത്തിയ ബ്രിട്ടനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനക്കാരായ ഇന്ത്യ 8.4 കോടി ഡോളറിനാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. മലേഷ്യയും സിംഗപ്പൂരുമാണ് നാലും അഞ്ചും സ്ഥാനക്കാര്‍. ആകെ നിക്ഷേപത്തില്‍ 36 കോടി ഡോളറും എണ്ണ, വാതക മേഖലയിലാണ്.
 

Read More

ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരി ചൈനയ്ക്ക്


ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികള്‍ ചൈന സ്വന്തമാക്കി. ചൈനീസ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനാണ് (സിഐസി) ഹീത്രുവടക്കം നിരവധി വിമാനത്താവളങ്ങളുടെ ഉടമകളായ "ഹീത്രു എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സിന്റെ" ഓഹരിയുടമയായത്

Read More

വിക്രം പണ്ഡിറ്റ് രാജിവച്ചു


ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സിറ്റി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ഇന്ത്യന്‍ വംശജനായ വിക്രം പണ്ഡിറ്റ് രാജിവച്ചുഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജിവച്ചിട്ടുണ്ട്.
കമ്പനിക്കു കഴിഞ്ഞ ത്രൈമാസം ലാഭം 88 ശതമാനം കുറഞ്ഞതായി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണു രാജി. മൈക്കിള്‍ കോര്‍ബറ്റിനെ പിന്‍ഗാമിയായി നിയമിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും പ്രസിഡന്റുമായ ജോണ്‍ ഹാവന്‍സും രാജിവച്ചിട്ടുണ്ട്. 2008-09 ലെ സാമ്പത്തികമാന്ദ്യകാലത്തു സിറ്റി ഗ്രൂപ്പിനെ വിജയകരമായി നയിച്ചയാളാണു പണ്ഡിറ്റ്.

 

Read More

സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി


മാഡ്രിഡ്: പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പുവേഴ്‌സ് സ്‌പെയിനിന്റെ റേറ്റിംഗ് താഴ്ത്തി. രാജ്യത്തെ ഉയര്‍ന്ന ധനകമ്മി, നിലവിലെ സാമ്പത്തികരാഷ്ട്രീയ സാഹചര്യങ്ങള്‍, ഓഹരി വിപണിയിലെ മന്ദത, സമ്പദ് വ്യവസ്ഥയിലെ തളര്‍ച്ച എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് റേറ്റിംഗ് താഴ്ത്തിയത്ബിബിബി പ്ലസില്‍ നിന്നു ബിബിബി മൈനസ് എന്ന നിലയിലേയ്ക്കാണ് റേറ്റിംഗ് താഴ്ത്തിയത്.
 യൂറോസോണില്‍ ഉയര്‍ന്ന ധനകമ്മിയും ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും നേരിടുന്ന രാജ്യമാണ് സ്‌പെയിന്‍പൊതുമേഖലയില്‍ വേതനം വെട്ടിക്കുറച്ചും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം ചുരുക്കിയും അടുത്ത വര്‍ഷം 16,000 കോടി ഡോളര്‍ മിച്ചംപിടിക്കാനാണ് പുതിയ ബജറ്റിലെ നിര്‍ദ്ദേശം.

 

Read More

യു.എസ്‌ ധനികരുടെ പട്ടികയില്‍ അഞ്ച്‌ ഇന്ത്യന്‍ വംശജരും‍


വാഷിംഗ്‌ടണ്‍: ഫോബ്‌സ് മാസിക പുറത്തിറക്കിയ അമേരിക്കന്‍ ധനികരുടെ വാര്‍ഷിക പട്ടികയില്‍ അഞ്ച്‌ ഇന്ത്യന്‍ വംശജരും.
മൈക്രോസോഫ്‌ട് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സാണ് ഒന്നാം സ്‌ഥാനത്ത്‌66 ബില്യണ്‍ ഡോളര്‍
ആണ്‌ ബില്‍ ഗേറ്റ്റിന്റെ ആസ്‌തി.   ബെര്‍ക്‌ഷൈര്‍ ഹാത്‌വേ ചെയര്‍മാന്‍ വാറന്‍ ബഫെറ്റ്‌ ആണ്‌ രണ്ടാമന്‍. 46 ബില്യണ്‍ ഡോളര്‍ ആണ്‌ ബഫെറ്റിന്റെ ആസ്‌തി. ഓറക്കിള്‍ കോര്‍പ്‌സ് ചെയര്‍മാന്‍ ലാറി എല്ലിസണ്‍ 41 ബില്യണ്‍ ഡോളറുമായി മൂന്നാമതും 9.4 ബില്യണ്‍ ഡോളറുമായി ഫേസ്‌ബുക്ക്‌ സ്‌ഥാപകന്‍ മാര്‍ക്ക്‌ സൂക്കെര്‍ബെര്‍ഗ്‌ മുപ്പത്തി ആറാമതും ഇടംപിടിച്ചു.
ഇന്ത്യന്‍ വംശജരില്‍ ഏറ്റവും സമ്പന്നന്‍ ഭാരത്‌ ദേശായി ആണ്‌. രണ്ടു ബില്യണ്‍ ഡോളറുമായി ദേശായി 239ാം സ്‌ഥാനത്താണ്‌. കെനിയയില്‍ ജനിച്ച ദേശായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ പ്രോഗ്രാമറായിരുന്നു.സിംഫണി ടെക്‌നോളജി ഗ്രൂപ്പ്‌ ചെയര്‍മാന്‍ റൊമേഷ്‌ ടി.വാദ്ധ്വാനി 1.9 ബില്യണ്‍ ഡോളറുമായി 250-ാം സ്‌ഥാനത്തുണ്ട്‌.
ഷെര്‍പലോ വെഞ്ച്വര്‍ മാനേജിംഗ്‌ പാര്‍ട്‌ണര്‍ കെ.ആര്‍ ശ്രീരാം 1.6 ബില്യണ്‍ ഡോളറിന്റെ ആസ്‌തിയുമായി 298ാം സ്‌ഥാനത്തും 1.5 ബില്യണ്‍ ഡോളര്‍ ആസ്‌തിയുമായി മനോജ്‌ ഭാര്‍ഗവ 311ാം സ്‌ഥാനത്തുമുണ്ട്‌. ഖോസ്ല വെഞ്ച്വര്‍ സ്‌ഥാപകന്‍ വിനോദ്‌ േെഖാസ്ല 328ാം സ്‌ഥാനത്താണ്‌. 1.4 ബില്യണ്‍ ഡോളറാണ്‌ വിനോദിന്റെ ആസ്‌തിയെന്നും ഫോബ്‌സ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

ആപ്പിള്‍ ഓഹരി വില 700 ഡോളറിനു മുകളിലെത്തി


വാഷിംഗ്ടണ്‍: ആപ്പിള്‍ ഐഫോണ്‍  5ന്റെ വരവോടു കൂടി ഓഹരി വിപണിയിലും വന്‍ കുതിപ്പ്. ഐഫോണ്‍ 5ന്റെ വില്പന 20 ലക്ഷം കവിഞ്ഞപ്പോള്‍ ആപ്പിളിന്റെ ഓഹരി വില ആദ്യമായി 700 ഡോളറിനു മുകളിലെത്തി. ഐഫോണ്‍ ശ്രേണിയില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം ആവശ്യക്കാര്‍ എത്തിയ മോഡല്‍ എന്ന നേട്ടവും ഐഫോണ്‍ 5 സ്വന്തമാക്കി. 24 മണിക്കൂറിനുള്ളിലാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ആപ്പിളിനു കഴിഞ്ഞത്. മുന്‍ റിക്കാര്‍ഡിന്റെ ഇരട്ടിയാണ് ഐഫോണ്‍ 5 നേടിയത്.
 ചൊവ്വാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തപ്പോള്‍ 2.13 ഡോളര്‍ ഉയര്‍ന്ന് 701.91 ഡോളറിലെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വ്യാപാരത്തില്‍ ആപ്പിളിന്റെ ഓഹരി വില 702.33 ഡോളറില്‍ ക്ലോസ് ചെയ്തു. ഇതോടെ ആപ്പിളിന്റെ മൂല്യം 658 ബില്യണ്‍ ഡോളറിലെത്തി.  
അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ആപ്പിള്‍ 5ന്റെ വില്പന സെപ്റ്റംബര്‍ 21നായിരിക്കും ആരംഭിക്കുക. 28ഓടെ ലോകത്തിലെ മറ്റു 22 രാജ്യങ്ങളിലേയ്ക്കും ഐഫോണ്‍ വില്പന വ്യാപിപ്പിക്കും. ഡിസംബര്‍ അവസാനത്തോടെ ഐഫോണ്‍ വില്പന 45 കോടി കവിയുമെന്നാണ് ഐടി വിദഗ്ധരുടെ പ്രതീക്ഷ. ഐഫോണ്‍ ശ്രേണിയിലെ മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ ഡിസ്‌പ്ലേ വലുപ്പവും ഭാരക്കുറവും 4ജി സൗകര്യവുമായാണ് ഐഫോണ്‍ 5 എത്തിയിരിക്കുന്നത്.


 

Read More

ന്യൂയോര്‍ക്കിലെ ഹോട്ടല്‍ പ്ലാസയില്‍ സഹാറയ്ക്ക് ഓഹരിമേധാവിത്വം


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന 125 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍ പ്ലാസയില്‍ സഹാറ ഗ്രൂപ്പിന് ഓഹരി മേധാവിത്വം. 570 മില്യന്‍ ഡോളറിനാണ് സഹാറ ഓഹരികള്‍ വാങ്ങിയത്. ഇസ്രയേല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഇലാദ് പ്രോപ്പര്‍ട്ടീസില്‍ നിന്നും സൗദിയിലെ കിംഗ്ഡം ഹോള്‍ഡിംഗ്‌സ് കമ്പനിയില്‍ നിന്നുമാണ് സഹാറ ഓഹരികള്‍ സ്വന്തമാക്കിയത്. ഇലാദിന് അറുപത് ശതമാനം ഓഹരിപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. കിംഗ്ഡം ഹോള്‍ഡിംഗ്‌സിന് 25 ശതമാനം ഓഹരിപങ്കാളിത്തം നിലനിര്‍ത്തിയിട്ടുണ്ട്.
1999 മുതല്‍ ഹോട്ടല്‍ നടത്തിക്കൊണ്ടുപോകുന്ന ഫെയര്‍മൗണ്ട് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സിന് തന്നെയാകും തുടര്‍ന്നും ഹോട്ടലിന്റെ പരിപാലനച്ചുമതല.

 

Read More

എണ്ണ വിലയില്‍ ഇറാന്‍ കുറവ് വരുത്തി


സിംഗപ്പൂര്‍: ഏഷ്യന്‍ വിപണിയിലേയ്ക്കുള്ള എണ്ണവിലയില്‍ ഇന്ത്യ കുറവു വരുത്തി. ഈ വര്‍ഷം ഇതാദ്യമായാണ് ഇറാന്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്.
ലൈറ്റ്, ഹെവി, ഫൊറോസന്‍ ബ്ലഡ് ക്രൂഡോയില്‍ വിലകളിലാണ് രണ്ടുമുതല്‍ എട്ടു സെന്റ് വരെ കുറവ് വരുത്തുന്നത്. ഇറാനില്‍ നിന്നും ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്ന ടാങ്കറുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ക്ക്മാസം ഒന്നു മുതല്‍  നിരോധനം ഏര്‍പ്പെടുത്തിയ പശ്ച്ചാത്തലത്തില്‍ ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുതിയ നീക്കം ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

 

Read More

സാമ്പത്തികമാന്ദ്യത്തിന്റെ തിരിച്ചുവരവിന് സാധ്യതയില്ല-ലോകബാങ്ക്‌


വാഷിംഗ്ടണ്‍ : സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കരകയറാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കവേ ഒരു രണ്ടാം ആഘാതത്തിന് സാധ്യതയില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോലിക്ക് അറിയിച്ചു. സാമ്പത്തികമാന്ദ്യത്തില്‍ നിന്നും പൂര്‍ണ്ണമായ തിരിച്ചുവരവ് സമീപഭാവിയില്‍ കാണുന്നില്ലന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളുടെ സഹകരണവും വികസ്വര രാജ്യങ്ങളുടെ പരിശ്രമവും കൊണ്ട് മാത്രമേ ലോക സാമ്പത്തികസ്ഥിതി മെച്ചപെടുകയുള്ളുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Read More

ക്രെഡിറ്റു കാര്‍ഡുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കീബോര്‍ഡ് കാര്‍ഡുകള്‍


ലണ്ടന്‍: ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കീബോര്‍ഡുള്ള ക്രെഡിറ്റ്കാര്‍ഡുകള്‍ രംഗത്തെത്തുന്നു. സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ അതേവലിപ്പത്തിലും രൂപത്തിലുമുള്ള കാര്‍ഡുകളില്‍ ചെറു കീബോര്‍ഡും ഡിസ്‌പ്ലേ പാനലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നത്.
'വിസ'യുടെ യൂറോപ്യന്‍ ശാഖയാണ് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാനുള്ള വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. 'വിസ കോഡ്ഷുവര്‍ കാര്‍ഡ്' എന്നാണ് പുതിയ കാര്‍ഡിന്റെ പേര്. 12 ബട്ടണുകളുള്ള കീബോര്‍ഡും ഡിസ്‌പ്ലെയും അടങ്ങിയ കാര്‍ഡിലെ സുരക്ഷാസംവിധാനം മൂന്നുവര്‍ഷം പ്രവര്‍ത്തിക്കും. ഇതിനാവശ്യമായി ബാറ്ററി ഇതില്‍ തന്നെയുണ്ട്.
കാര്‍ഡിന്റെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍, അക്ഷരങ്ങളും സംഖ്യകളുമടങ്ങിയ ഒരു സവിശേഷ രഹസ്യവാക്ക് കാര്‍ഡിന്റെ ഡിസ്‌പ്ലെ ഭാഗത്ത് തെളിയും. ഈ രഹസ്യവാക്ക് ടൈപ്പ് ചെയ്താലേ ഓണ്‍ലൈന്‍ ഷോപ്പിങ് സ്റ്റോറുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ക്രയവിക്രയം അംഗീകരിക്കപ്പെടൂ. ഒരോ തവണ പിന്‍ ടൈപ്പ് ചെയ്യുമ്പോഴും ഓരോ പുതിയ രഹസ്യ കോഡുകളാണ് ലഭിയ്ക്കുക. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുക അസാധ്യമാകും.
കാര്‍ഡിന്റെ 'പിന്‍' അറിയാവുന്നയാള്‍ക്കേ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ധനമിടപാട് നടത്താനും കഴിയൂ. വിസ കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കാനും ഇതേ സുരക്ഷാസംവിധാനം ഉപയോഗിക്കാനാകുമെന്ന് വിസ അധികൃതര്‍ പറയുന്നു.



 

Read More

വാള്‍സ്ട്രീറ്റ് ബില്ലിന് അനുമതി


വാഷിങ്ടണ്‍: സാമ്പത്തിക നിയന്ത്രണ സംവിധാനങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്ന  വാള്‍സ്ട്രീറ്റ് പരിഷ്‌കാര ബില്‍ യു.എസ് പ്രതിനിധിസഭ പാസാക്കി. സെനറ്റും ബില്‍ പാസാക്കേണ്ടതുണ്ട്. 18 മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബില്‍ പ്രതിനിധിസഭയില്‍ പാസാക്കാനായത് പ്രസിഡന്റ് ബറാക് ഒബാമയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
 

Read More
JQuery Cycle Plugin - Example Slideshow