dsf


 

dÉÄßÉf µfßµ{áÎÞÏß dÉÇÞÈÎdLß ©IÞAßÏ ÇÞøÃæÏ Äá¿VKí µÝßE øÞdÄßÏÞÃí ÎdLßÎÞV µâGøÞ¼ß ÈWµßÏÄí.ÉáÄßÏ çÆÖàÏ ØVAÞøßW ÉCÞ{ßÏÞÕáæÎKí Îá¶c dÉÄßÉfÎÞÏ çÈMÞ{ß çµÞYd·Øí cÞÉß‚á. µÎcâÃߨíxí ÉÞVGß ¥¿A¢ dÉÇÞÈ ÈÞÜí ÉÞVGßµ{ßÜᢠæºùá ÉÞVGßµ{ßÜᢠæÉG ÉJá çÉV
 
Read More

ബാന്‍ കി മൂണ്‍ ഇന്ത്യയിലേക്ക്


ന്യൂയോര്‍ക്ക് : മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ബുധനാഴ്ച യാത്രതിരിക്കും. സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യം സഫലീകരിക്കും വിധം രക്ഷാസമിതി പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂടുമെന്ന് യാത്രയ്ക്ക് മുമ്പ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡല്‍ഹിയിലെത്തുന്ന ബാന്‍ കി മൂണ്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. ജാമിയ മിലിയ സര്‍വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിക്കും. മുംബൈ സന്ദര്‍ശിക്കുന്ന അദ്ദേഹം മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായി കൂടിക്കാഴ്ച നടത്തും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി സംഘടിപ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

രക്ഷാസമിതി കാലാനുസൃതമായി പുനഃസംഘടിപ്പിക്കണമെന്നതില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടെന്ന് പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ മൂണ്‍ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കണമെന്നതിലും ഏതാണ്ട് സമവായമായി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ കൂടാതെ ജപ്പാന്‍ , ജര്‍മനി, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്നത്.

ചേരിചേരാരാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യമെന്ന നിലയില്‍ മാത്രമല്ല ഉയര്‍ന്നുവരുന്ന വന്‍സാമ്പത്തികശക്തിയെന്ന നിലയിലും സ്ഥിരാംഗമാവാന്‍ ഇന്ത്യക്ക് അര്‍ഹതയുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് അന്താരാഷ്ട്ര കാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം വഹിക്കാനാകുമെന്ന് മൂണ്‍ അഭിപ്രായപ്പെട്ടു.

Read More

അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന് കൊടിയേറി


പനാജി : ഇന്ത്യയുടെ 41-മത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന് നവംബര്‍ 22-ന് ഗോവയില്‍ തുടക്കമായി. ഗോവ കലാ അക്കാദമിയില്‍ കേന്ദ്രമന്ത്രി മമത ബാനര്‍ജിയാണ് ഡിസംബര്‍ 2വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവം ഉത്ഘാടനം ചെയ്തത്. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ വിശിഷ്ടാതിഥിയായിരുന്ന ചടങ്ങില്‍ മലയാളത്തെ പ്രതിനിധീകരിച്ചെത്തിയ നടന്‍ ജയറാമിനെയും അന്തരാഷ്്ട്ര മത്സരവിഭാഗം ജൂറിയംഗമായ നടിയും സംവിധായകയുമായ രേവതിയേയും ആദരിച്ചു. ഓംപുരി നായകനാവുന്ന 'വെസ്റ്റ് ഈസ് വെസ്റ്റ്'ആയിരുന്നു ഉത്ഘാടനചിത്രം. നോബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ  കഥയെ കേന്ദ്രീകരിച്ചുള്ള 'നൗക ദുബി' എന്ന ഋതുപര്‍ണഘോഷിന്റെ ചിത്രമായിരിക്കും ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉത്ഘാടന ചിത്രം.

Read More

മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: മാവോ നേതാവ്


കൊല്‍ക്കത്ത: കേന്ദ്ര റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ മധ്യസ്ഥതയില്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി. മമത മാവോയിസ്റ്റുകള്‍ക്കനുകൂലമായി  ലാല്‍ഗഡ് റാലിയില്‍ സംസാരിച്ചത് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യപ്പെട്ടതിനു പിന്നാലെയാണ് കിഷന്‍ജിയുടെ അറിയിപ്പ്. സര്‍ക്കാറുമായി മൂന്നു മാസത്തേക്ക് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുക്കമാണെന്നും മാവോയിസ്റ്റ് നേതാവ് അറിയിച്ചു.  
മമതാ ബാനര്‍ജിയുമായി ഞങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ ലാല്‍ഗഡ് സന്ദര്‍ശനം പോലെ നൂറ് പൊലീസുകാരെയുമായിട്ടാണ് മമത വരുന്നതെങ്കില്‍ ചര്‍ച്ച സാധ്യമല്ല കിഷന്‍ജി പറഞ്ഞു. അതോടൊപ്പം ചര്‍ച്ചക്ക് രണ്ടു നിബന്ധനകളും അദ്ദേഹം മുന്നോട്ടു വെച്ചു. മാവോയിസ്റ്റ് നേതാവ് ആസാദിന്റെ മരണത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വെടിനിര്‍ത്തല്‍ കരാറുമാണ് കിഷന്‍ജി ആവശ്യപ്പെട്ടത്.  
മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കാന്‍ ഒരുക്കമാണെന്ന് ആഗസ്റ്റ് ഒന്‍പതിന് ലാല്‍ഗഡില്‍ നടന്ന റാലിയില്‍ മമത പറഞ്ഞിരുന്നു. മാവേയിസ്റ്റ് ലീഡര്‍ ആസാദിന്റെ മരണത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.  
മമതയുടെ പ്രഖ്യാപനം പിന്നീട് പാര്‍ലമെന്റില്‍ ഒച്ചപ്പാടിനിടയാക്കി. ഇതേകുറിച്ച് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

Read More

മധ്യസ്ഥതയില്‍ ചര്‍ച്ചയ്്ക്ക് തയ്യാറെന്ന് മാവോ വാദികള്‍


കൊല്‍ക്കത്ത: കേന്ദ്ര റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ മധ്യസ്ഥതയില്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി. മമത മാവോയിസ്റ്റുകള്‍ക്കനുകൂലമായി  ലാല്‍ഗഡ് റാലിയില്‍ സംസാരിച്ചത് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യപ്പെട്ടതിനു പിന്നാലെയാണ് കിഷന്‍ജിയുടെ അറിയിപ്പ്. സര്‍ക്കാറുമായി മൂന്നു മാസത്തേക്ക് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുക്കമാണെന്നും മാവോയിസ്റ്റ് നേതാവ് അറിയിച്ചു.  
മമതാ ബാനര്‍ജിയുമായി ഞങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ ലാല്‍ഗഡ് സന്ദര്‍ശനം പോലെ നൂറ് പൊലീസുകാരെയുമായിട്ടാണ് മമത വരുന്നതെങ്കില്‍ ചര്‍ച്ച സാധ്യമല്ല കിഷന്‍ജി പറഞ്ഞു. അതോടൊപ്പം ചര്‍ച്ചക്ക് രണ്ടു നിബന്ധനകളും അദ്ദേഹം മുന്നോട്ടു വെച്ചു. മാവോയിസ്റ്റ് നേതാവ് ആസാദിന്റെ മരണത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വെടിനിര്‍ത്തല്‍ കരാറുമാണ് കിഷന്‍ജി ആവശ്യപ്പെട്ടത്.  
മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കാന്‍ ഒരുക്കമാണെന്ന് ആഗസ്റ്റ് ഒന്‍പതിന് ലാല്‍ഗഡില്‍ നടന്ന റാലിയില്‍ മമത പറഞ്ഞിരുന്നു. മാവേയിസ്റ്റ് ലീഡര്‍ ആസാദിന്റെ മരണത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.  
മമതയുടെ പ്രഖ്യാപനം പിന്നീട് പാര്‍ലമെന്റില്‍ ഒച്ചപ്പാടിനിടയാക്കി. ഇതേകുറിച്ച് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

Read More

കാശ്മീര്‍ മുഖ്യമന്ത്രിക്ക് നേരെയും ഷൂ ഏറ്


ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്കുനേരെ ഷൂ ഏറ്. മുഖ്യമന്ത്രിക്ക് ഏറ് കൊണ്ടില്ല. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെയാണ് സംഭവം. സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരനാണ് മുഖ്യമന്ത്രിക്കു നേരെ ഷൂ എറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് 15 പോലീസുകാരെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
ദേശീയപതാക ഉയര്‍ത്തിയശേഷം സല്യൂട്ട് സ്വീകരിക്കുമ്പോഴാണ് അബ്ദുല്‍ അഹദ് ജഹാന്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ തവിട്ടുനിറത്തിലുള്ള തുകല്‍ ഷൂ ഒമറിനുനേരെ എറിഞ്ഞത്. ചടങ്ങുനടക്കുന്ന വേദിക്കുപിന്നില്‍ വി.ഐ.പി.കള്‍ ഇരിക്കുന്നിടത്തുനിന്നായിരുന്നു ഏറ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ജഹാനെ പിടികൂടി. ക്രിമിനല്‍ക്കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ വര്‍ഷം മെയ് മുതല്‍ സസ്‌പെന്‍ഷനിലാണ് ജഹാന്‍. ഇയാള്‍ക്ക് മുമ്പ് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് ജമ്മുകശ്മീര്‍ ഡി.ജി.പി. കുല്‍ദീപ് ഖോഡ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ഒമറിന്റെ എതിര്‍കക്ഷികളിലൊന്നിലെ അംഗമാണ് ജഹാന്‍ എന്ന് പോലീസ് പറഞ്ഞു. പോലീസ് പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്തിയില്ല.
കറുത്ത കൊടിയും പിടിച്ച് എഴുന്നേറ്റുനിന്ന് 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' എന്ന് ആക്രോശിച്ചാണ് ജഹാന്‍ ഷൂ എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.






കാശ്മീര്‍ മുഖ്യമന്ത്രിക്ക് നേരെയും ഷൂ ഏറ്



ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്കുനേരെ ഷൂ ഏറ്. മുഖ്യമന്ത്രിക്ക് ഏറ് കൊണ്ടില്ല. ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെയാണ് സംഭവം. സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരനാണ് മുഖ്യമന്ത്രിക്കു നേരെ ഷൂ എറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് 15 പോലീസുകാരെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
ദേശീയപതാക ഉയര്‍ത്തിയശേഷം സല്യൂട്ട് സ്വീകരിക്കുമ്പോഴാണ് അബ്ദുല്‍ അഹദ് ജഹാന്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ തവിട്ടുനിറത്തിലുള്ള തുകല്‍ ഷൂ ഒമറിനുനേരെ എറിഞ്ഞത്. ചടങ്ങുനടക്കുന്ന വേദിക്കുപിന്നില്‍ വി.ഐ.പി.കള്‍ ഇരിക്കുന്നിടത്തുനിന്നായിരുന്നു ഏറ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ജഹാനെ പിടികൂടി. ക്രിമിനല്‍ക്കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ വര്‍ഷം മെയ് മുതല്‍ സസ്‌പെന്‍ഷനിലാണ് ജഹാന്‍. ഇയാള്‍ക്ക് മുമ്പ് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് ജമ്മുകശ്മീര്‍ ഡി.ജി.പി. കുല്‍ദീപ് ഖോഡ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ഒമറിന്റെ എതിര്‍കക്ഷികളിലൊന്നിലെ അംഗമാണ് ജഹാന്‍ എന്ന് പോലീസ് പറഞ്ഞു. പോലീസ് പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്തിയില്ല.
കറുത്ത കൊടിയും പിടിച്ച് എഴുന്നേറ്റുനിന്ന് 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' എന്ന് ആക്രോശിച്ചാണ് ജഹാന്‍ ഷൂ എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.


 

Read More

ജമ്മു പ്രളയം; മരണം 165 ആയി


ജമ്മു: ലേയിലെ പേമാരിക്കും പ്രളയത്തിനും പിന്നാലെ ജമ്മുകശ്മീരിലെ ജമ്മു, കിഷ്ത്വാര്‍, സാംബ ജില്ലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ഈ ജില്ലകളുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ലേയില്‍ മരിച്ചവരുടെ എണ്ണം 165 ആയി ഉയര്‍ന്നു. രണ്ട് ഫ്രഞ്ചുകാരുള്‍പ്പെടെ അഞ്ഞൂറോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.കണ്ടെടുത്ത മൃതദേഹങ്ങളില്‍ 121 എണ്ണം തിരിച്ചറിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ശേഷിക്കുന്നവരുണ്ടോ എന്ന് കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകളെ വ്യോമസേനയുടെ വിമാനത്തില്‍ ലേയിലെത്തിച്ചു. പ്രളയദുരിതം ഏറ്റവുമധികം ബാധിച്ച ചോഗ്‌ലംസറിലും പരസരങ്ങളിലും അവശിഷ്ടങ്ങളും ചെളിയും നീക്കാനുള്ള പരിശ്രമത്തിലാണ് സൈന്യം. ദുരിതബാധിതര്‍ക്കുള്ള ഭക്ഷണവും വസ്ത്രങ്ങളുംമറ്റും ഹെലികോപ്റ്ററില്‍നിന്ന് ഇട്ടുകൊടുത്തു. ദേശീയപാതകള്‍ ഗതാഗതയോഗ്യമാകാത്തതിനാല്‍ പരിക്കേറ്റവരെ ഹെലികോപ്റ്ററുകളിലാണ് ആസ്?പത്രിയിലേക്ക് കൊണ്ടുപോകുന്നത്. ശ്രീനഗര്‍കാര്‍ഗില്‍, കാര്‍ഗില്‍ലേ ദേശീയപാതകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ശുദ്ധജലത്തിന് കടുത്ത ക്ഷാമമനുഭവപ്പെടുന്ന ലേയില്‍ സൈന്യം ടാങ്കറുകളില്‍ വെള്ളമെത്തിക്കുകയാണ്. സാബൂ ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പും തുടങ്ങിയിട്ടുണ്ട്.ജമ്മുമേഖലയില്‍ കനത്തമഴയില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു. ഇരുനൂറോളം പേര്‍ മഴക്കെടുതിയിലാണ്. 330 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ലൊഹാഖി ഖാഡ്, മൗവര്‍തവി നദികള്‍ കരകവിഞ്ഞൊഴുകി. ചെനാബ്, തവി നദികളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്.

Read More

ബീഹാറില്‍ തീവണ്ടിക്കൊള്ള ലക്ഷം രൂപയോളം കവര്‍ന്നു


പാട്‌ന: ബീഹാറിലെ ലഖിസാരായില്‍ മുപ്പതോളം വരുന്ന സായുധ കൊള്ളക്കാര്‍ തീവണ്ടി യാത്രക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.  ഹൗറദില്ലി ലാല്‍കിലാ എക്‌സ്പ്രസ് തീവണ്ടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 15 പേരടങ്ങിയ സംഘത്തിന്റെ ആക്രമണത്തില്‍ ജിആര്‍പി ജവാന്‍ അടക്കം 13 പേര്‍ക്ക് പരിക്കേറ്റു.
ഝാജ്ഹായില്‍നിന്ന് തീവണ്ടിയില്‍ കയറിയ അക്രമി സംഘം എസി, സ്‌ലീപ്പര്‍ കോച്ചുകളിലാണ് കൊള്ള നടത്തിയത്. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നേര്‍ക്ക് കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയും തോക്കിന്റെ പാത്തിവെച്ച് അടിയ്ക്കുകയുമായിരുന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊള്ളയ്ക്കുശേഷം ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി കൊള്ളക്കാര്‍ രക്ഷപ്പെട്ടു. റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Read More

തിരുവനന്തപുരത്ത് ടെര്‍മിനല്‍ ഉദ്ഘാടനം ഉടന്‍പട്ടേല്‍


ന്യൂദല്‍ഹി: ഉദ്ഘാടകനെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ടെര്‍മിനല്‍ തുറക്കാന്‍ വൈകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനം ആഴ്ചകള്‍ക്കകം നടക്കുമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍. പി.ടി തോമസ് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ടെര്‍മിനലിന്റെ പണികള്‍ അവസാന ഘട്ടത്തിലാണെന്നും പൂര്‍ത്തിയാകുന്ന മുറക്ക് ഉദ്ഘാടനം ഏതാനും ആഴ്ചകള്‍ക്കകം നടക്കുമെന്നും പ്രഫുല്‍ പട്ടേല്‍ വിശദീകരിച്ചു.

 

Read More

കാശ്മീരില്‍ ഉരുള്‍പൊട്ടല്‍ 80 മരണം; മൂന്നൂറോളം പേര്‍ക്ക് പരിക്ക്


ശ്രീനഗര്‍: ശക്തമായ മഴയിലും മഞ്ഞുപാളി വീഴ്ചയിലും കാശ്മീരില്‍ 80 പേര്‍ മരിക്കുകയും മൂന്നുറിലധികം പേര്‍ക്ക് പരിക്കു ഏല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.  മലയിടിച്ചിലും ശക്തമാണ്. ഫോണ്‍വൈദ്യുതബന്ധങ്ങള്‍ തകരാറിലിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം വാഹനഗതാഗതവും തടസ്സപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുരന്തത്തില്‍ അനുശോചിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കി. 4000 ത്തോളം സൈനികരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഒരു പോളിടെക്‌നിക് കോളേജ്, ബി.എസ്.എന്‍.എല്‍. ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാമ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.


 

Read More

കാശ്മീര്‍ സംഘര്‍ഷം; 14 പേര്‍ മരിച്ചു


ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സ്‌ഫോടനത്തിലും സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിലും മരിച്ചവരുടെ എണ്ണം 14 ആയി. പാമ്പോറിലും ഖ്‌റൂവിലുമാണ് ഞായറാഴ്ച അക്രമാസക്തരായ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സേന വെടിവെച്ചത്.
വെടിവെപ്പില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ സേനാവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. കര്‍ഫ്യൂവും നിരോധനാജ്ഞയും അവഗണിച്ചാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്. അനന്തനാഗ്, ബാരാമുള്ള, കുല്‍ഗാം, പുല്‍വാമ തുടങ്ങി ഒമ്പത് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ജനക്കൂട്ടം പോലീസ്‌സ്‌റ്റേഷന് തീയിട്ടതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. 13 പോലീസുകാരുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഖ്‌റൂവില്‍ പോലീസ്‌സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിലാണ് നാല് പേര്‍ മരിച്ചത്. 35 പേര്‍ക്ക് പരിക്കുണ്ട്. പാമ്പോറില്‍ ശ്രീനഗര്‍ജമ്മു ദേശീയ പാത ഉപരോധിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സേന നടത്തിയ ശ്രമങ്ങളാണ് വെടിവെപ്പില്‍ കലാശിച്ചത്.

 

Read More

സ്‌ഫോടനം: നാല് സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു


ഗുവാഹാട്ടി: അസമിലെ ഗോല്‍പാറയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് സംഭവം. ബോഡൊ തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിറകിലെന്ന് കരുതുന്നു.

ഗോള്‍പാറ ജില്ലിലെ ധാലുക്ബുധി എന്ന സ്ഥലത്ത് തീവ്രവാദികള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. പ്രദേശത്ത് പട്രോളിങ് നടത്തുന്ന സി.ആര്‍.പി.എഫ്. ജവാന്മാരാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ.
Read More

പശ്ചിമബംഗാളില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 62 മരണം


സയിന്തിയ: പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ സയിന്തിയ സ്‌റ്റേഷനില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 62 പേര്‍ മരിച്ചു. 90 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഭഗല്‍പ്പൂര്‍റാഞ്ചി വനാഞ്ചല്‍ എക്‌സ്പ്രസില്‍ പിന്നില്‍ നിന്നും വന്ന ഉത്തര്‍ബംഗാ എക്‌സ്പ്രസ് ഇടിച്ചാണ് അപകടം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടന്ന് കിഴക്കന്‍ റയില്‍വേ സുരക്ഷാ വിഭാഗം മേധാവി എസ്.സാഹു അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ചു കമ്പനി ബി.എസ്.എഫിനെ നിയോഗിച്ചിട്ടുണ്ട്.
പുറപ്പെടാന്‍ തയ്യാറായി നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുകയായിരുന്ന വനാഞ്ചല്‍ എക്‌സപ്രസിന്റെ പിന്നില്‍ ന്യൂകുച്ച്ബഹറില്‍ നിന്നും സിയല്‍ധയിലേക്ക് പോവുകയായിരുന്ന ഉത്തര്‍ബംഗാ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു.
അപകടത്തില്‍ വനാഞ്ചല്‍ എക്‌സ്പ്രസിന്റെ ലഗേജ് വാനും രണ്ട് ജനറല്‍ കോച്ചുകളുമുള്‍പ്പെടെ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കോച്ച് സ്‌റ്റേഷനിലെ മേല്‍പ്പാലത്തിന് മുകളിലേക്ക് തെറിച്ചുപോയി. ഉത്തര്‍ബംഗാ എക്‌സ്പ്രസിന്റെ െ്രെഡവറും അസിസ്റ്റന്റ് െ്രെഡവറും വനാഞ്ചല്‍ എക്‌സ്പ്രസിന്റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
സയിന്തിയ സ്‌റ്റേഷനില്‍ പുലര്‍ച്ചെ 1.38 ന് എത്തി 1.39 ന് പുറപ്പെടേണ്ട ഉത്തര്‍ബംഗ എക്‌സ്പ്രസ് സ്‌റ്റേഷനില്‍ അമിതവേഗത്തിലാണ് എത്തിയതെന്നാണ് സൂചന. ഉത്തര്‍ബംഗ എക്‌സ്പ്രസിന് ഈ സ്‌റ്റേഷനില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി 8.54 ന് പുറപ്പെടേണ്ട വനാഞ്ചല്‍ എക്‌സ്പ്രസ് അഞ്ച് മണിക്കൂര്‍ വൈകി യാത്ര തിരിക്കുന്നതിനിടെയാണ് അപകടം.
പരിക്കേറ്റവരെ സയിന്തിയയിലേയും സുരിയിലേയും വിവിധ ആസ്?പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള നിരവധി തീവണ്ടികള്‍ റദ്ദാക്കി.കോല്‍ക്കത്തയില്‍ നിന്നും 191 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സയിന്തിയ സ്‌റ്റേഷന്‍.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി കിഴക്കന്‍ റയില്‍വേ ജനറല്‍ മാനേജര്‍ വി.എന്‍ ത്രിപാഠി പറഞ്ഞു. കിഴക്കന്‍ മേഖലാ സുരക്ഷാ കമ്മീഷണര്‍ ആര്‍.പി യാദവിനാണ് അന്വേഷണച്ചുമതല.
റയില്‍വേ മന്ത്രി മമതാ ബനര്‍ജി അപകടകാരണത്തെക്കുറിച്ച് ചില 'സംശയങ്ങള്‍' ഉണ്ടന്ന് വ്യക്തമാക്കി. സംഭവിച്ചത് വെറുതെ തള്ളിക്കളയാനാവില്ല. അപകടത്തിന് ഇത്തരവാദികള്‍ ആരാണങ്കിലും കര്‍ശന നടപടികള്‍ സ്വീകരിക്കും. അവര്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Read More

ഉപരാഷ്ട്രപതിയെ വധിക്കാന്‍ ഗൂഢാലോചന


ന്യൂദല്‍ഹി:  ഉപ രാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്.എസ്  നേതാക്കളുമായി ബന്ധമുള്ള ഭീകരര്‍ പദ്ധതിയിട്ടതിന്റെ ഞെട്ടിക്കുന്ന തെളിവ് സി.ബി.ഐക്ക് ലഭിച്ചു. മാലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദയാനന്ദ പാണ്ഡെയുടെ ലാപ്‌ടോപില്‍ നിന്നാണ് ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ ബിരുദദാന ചടങ്ങില്‍ ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഭീകരര്‍ തയാറാക്കിയ ഗൂഢാലോചനയുടെ ശബ്ദരേഖ സി.ബി.ഐക്ക് ലഭിച്ചത്.
ഉപരാഷ്ട്രപതിയെ വധിക്കാന്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലേക്ക് ഭീകരര്‍ പറഞ്ഞയച്ച ദല്‍ഹി അപ്പോളോ ഹോസ്പിറ്റലിലെ എന്‍ഡോെ്രെകനോളജിസ്റ്റ് ഡോ. ആര്‍.പി സിംഗുമായി 'ശങ്കരാചാര്യ' എന്ന പേരിലുള്ളയാള്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് സി.ബി.ഐക്ക് ലഭിച്ചത്. 2008 ജനുവരിയില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണിത്.
15 ലിറ്റര്‍ പെട്രോള്‍ കൈയില്‍ കരുതി പോയ തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം കിട്ടിയില്ലെന്ന് ശബ്ദരേഖയിലുണ്ട്. മറ്റൊരു യോഗത്തില്‍ ഡോ. സിങ് കേണല്‍ പുരോഹിതിനോട് ന്യൂനപക്ഷ സമുദായത്തെ വകവരുത്തുന്നതിനാവശ്യമായ ഗ്രനേഡുകളും മറ്റും ചോദിക്കുന്നതും ലാപ്‌ടോപില്‍നിന്ന് വ്യക്തമായി. ആയുധം ചോദിച്ചപ്പോള്‍ സൈന്യത്തിന്റെ പക്കല്‍നിന്ന് കിട്ടുമെന്നാണ് തനിക്ക് ഉത്തരം കിട്ടിയതെന്നും അങ്ങിനെ ഒരു യുദ്ധം തന്നെ നടത്താമെന്നും ഇതിനായി തനിക്ക് ചുരുങ്ങിയത് 100 ചാവേറുകളെയെങ്കിലും ജമ്മുവില്‍നിന്ന് കിട്ടുമെന്നും സിങ് പറയുന്നുണ്ട്.  ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഇരുവരുടെയും ശബ്ദങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനുശേഷം ഡോ. സിംഗിനെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ദയാനന്ദ പാണ്ഡെയെ ജയിലില്‍ അടക്കുകയും ചെയ്തു. മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയാണ് ദയാനന്ദ് പാണ്ഡെയെ  അറസ്റ്റ് ചെയ്തത്.  ഉപരാഷ്ട്രപതിയെ കൊലപ്പെടുത്താനുള്ള  ഗൂഢാലോചന ദല്‍ഹിക്കടുത്തുള്ള ഫരീദാബാദിലാണ് നടന്നത്. മാലേഗാവ് സ്‌ഫോടന  ആസൂത്രകന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, കിഴക്കന്‍ ദല്‍ഹിയില്‍നിന്നുള്ള മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ ബി.എല്‍ ശര്‍മ  എന്നിവരും  ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു.

Read More

നദിയ കൊലപാതകം : മന്ത്രി പച്‌കോ കീഴടങ്ങി


പനാജി: ഗോവയിലെ നദിയ ടൊറാഡോ എന്ന യുവതിയുടെ ദുരൂഹ മരണ കേസില്‍ കാമുകനും ഗോവ മുന്‍ ടൂറിസം മന്ത്രിയുമായ മിക്കി പച്‌കോ ശനിയാഴ്ച രാവിലെ മര്‍ഗാവോ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. മിക്കി പച്‌കോയും അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ലിണ്ടന്‍ മൊണ്ടീരിയോയും ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്.
പച്‌കോ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി പച്‌കോ അന്വേഷണത്തില്‍ ഇടപെടുമെന്ന് പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മൂന്നാഴ്ച വരെ പച്‌കോയുടെ സഹായി മൊണ്ടീരിയോയെ അറസ്റ്റു ചെയ്യുന്നത് സ്‌റ്റേ ചെയ്ത സുപ്രീം കോടതി അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന പൊലീസിന് പറയാനുള്ളത് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് മൊണ്ടീരിയോക്കെരിരായ കേസ്.

 

 

Read More

വൈ.എസ്.ആറിന്റെ മരണം: പൈലറ്റിന്റെ പിഴവു മൂലമെന്ന് സി.ബി.ഐ


ഹൈദരാബാദ്: മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മരണത്തിനിടയാക്കിയ വിമാനാപകടം പൈലറ്റിന്റെ പിഴവു മൂലം സംഭവിച്ചതാണെന്ന് സി.ബി.ഐ. അപകടം നടന്ന് 10 മാസത്തിന് ശേഷം സി.ബി.ഐ വെള്ളിയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2009 സെപ്തംബര്‍ രണ്ടിന് ആന്ധ്രപ്രദേശിലെ നല്ല മല്ല കാട്ടിലാണ് വിമാനം തകര്‍ന്നു വീണത്.
വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കാലവസ്ഥ പ്രതികൂലമാണെന്ന് കാണിച്ചിരുന്നെങ്കിലും പൈലറ്റ് അത് വക വെക്കാതെ മുന്നോട്ട് പോകുകായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റ് അവസാനം പറഞ്ഞ വാക്കുകള്‍ വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇത് സൂചിപ്പിക്കുന്നതും പൈലറ്റിന്റെ അശ്രദ്ധയാണെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
പ്രതികൂല കാലവസ്ഥയാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ വിമാനം തിരിച്ചു പറത്തുകയോ ഇറക്കുകയോ ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. അപകടത്തിന് പിന്നില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നതായി കരുതുന്നില്ല. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ പൈലറ്റിന് സാധിച്ചില്ല. വിലപ്പെട്ട അവസാന നിമിഷങ്ങള്‍ വെറുതെ നഷ്ടപ്പെടുത്തുകയും ചെയ്തതാണ് അപകട കാരണം സി.ബി.ഐ ഡി.ഐ.ജി ഡബ്ല്യു. ലക്ഷ്മിനാരായണ പറഞ്ഞു.

 

Read More

എട്ട് കൊലക്കേസ് പ്രതികളുടെ വധശിക്ഷ രാഷ്ട്രപതി ലഘൂകരിച്ചു


ന്യൂഡല്‍ഹി: എട്ട് കൊലക്കേസ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കാന്‍ ഇവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിച്ച രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തീരുമാനിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളായി രാഷ്ട്രപതി പരിഗണിച്ച 77 കേസുകളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് വധ ശിക്ഷ ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഒരു കുട്ടിയടക്കം അഞ്ച് പേരെ വധിച്ച കുറ്റത്തിന് ശ്യാം മനോഹര്‍, ഷിയോരാം,പ്രകാശ്, സുരേഷ്, രവീന്ദര്‍, ഹരീഷ് എന്നീ ആറ് പേരുടെ വധശിക്ഷ 1997 ല്‍ സുപ്രീംകോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ദയാഹര്‍ജി നല്‍കിയത്. ആറ് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്‍കി.
പരിഗണിച്ച മറ്റൊരു കേസില്‍, ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതിന് വധശിക്ഷ ലഭിച്ച ധര്‍മ്മേന്ദ്ര കുമാര്‍, നരേന്ദ്ര യാദവ് എന്നിവരുടെയും ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇതിനു മുമ്പ് 2009 നവംബര്‍ 23 ന് ആയിരുന്നു രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഒരു ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍ ഗോവിന്ദ സ്വാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനായിരുന്നു ദയാഹര്‍ജി പരിഗണിച്ച രാഷ്ട്രപതിയുടെ തീരുമാനം. നിലവില്‍, തീരുമാനമെടുക്കാനായി 21 ദയാഹര്‍ജികളാണ് രാഷ്ട്രപതിക്ക് മുന്നിലുള്ളത്. മൂന്ന് ദയാഹര്‍ജികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം കാത്ത് കിടക്കുകയാണ്.

 

Read More

ദല്‍ഹി വിമാനത്താവളത്തിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടെര്‍മിനല്‍ ത്രീ ഉദ്ഘാടനത്തിന്


ന്യൂദല്‍ഹി: ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി നേടിയ ദല്‍ഹിയിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടെര്‍മിനല്‍ ത്രീയുടെ ഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശനിയാഴ്ച നിര്‍വ്വഹിക്കും. ടെര്‍മിനലിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച നടക്കുമെങ്കിലും യാത്രക്കാര്‍ക്ക് ജൂലൈ 16ന് ശേഷമേ തുറന്നു കൊടുക്കു. അന്ന് മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആഭ്യന്തര സര്‍വ്വീസുകള്‍ ജൂലൈ അവസാനത്തോടെയും ആരംഭിക്കും.
വര്‍ഷം 34 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കാനായി ടി ത്രീയില്‍ 160 ചെക്കിങ് കൗണ്ടറുകളും 90 ഇമ്മിഗ്രേഷന്‍ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഷോപ്പിങ് നടത്താനായി 21000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

 

Read More

കേരളത്തിന്റെ നിര്‍ദേശം തള്ളി; കൊച്ചി മെട്രോ: കേന്ദ്ര പങ്കാളിത്തമില്ല


ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം സംബന്ധിച്ച് സംസ്ഥാനം മുന്നോട്ടു വെച്ച നിര്‍ദേശം കേന്ദ്ര ആസൂത്രണ കമീഷന്‍ തള്ളി. പങ്കാളിത്തത്തിന് പകരം സാമ്പത്തിക സഹായം നല്‍കി പദ്ധതിയെ പിന്തുണക്കാമെന്നാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ വാഗ്ദാനം ചെയ്തത്.
കൊച്ചി മെട്രോ റെയില്‍ പദ്ധതി കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ നടത്താനാവില്ലെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിങ് അഹ്‌ലുവാലിയ  ദല്‍ഹിയില്‍ വ്യക്തമാക്കി. മെട്രോ റെയില്‍ ഗതാഗതം രാജ്യത്ത് ധാരാളമുണ്ടാകണം. മെട്രോ റെയില്‍പാത പ്രാദേശിക പദ്ധതിയാണെന്ന കാഴ്ചപ്പാടാണ് ആസൂത്രണ കമീഷന്‍േറത്. പ്രാദേശിക പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാറിന് ഓഹരി പങ്കാളിത്തം വഹിക്കാനാവില്ല. എന്നാല്‍, പ്രാദേശിക പദ്ധതികള്‍ക്ക് ഗ്രാന്റ് നല്‍കി പിന്തുണ നല്‍കാം. അതിനാല്‍ കൊച്ചി മെട്രോ നിര്‍മാണ പദ്ധതിയില്‍ പങ്കാളിയാകുന്നതിന് പകരം  ഗ്രാന്റ് നല്‍കി മെട്രോ റെയില്‍ പദ്ധതിയെ കേന്ദ്ര സര്‍ക്കാറിന് സഹായിക്കാന്‍ കഴിയുമെന്ന് അഹ്‌ലുവാലിയ പറഞ്ഞു. ദല്‍ഹി മെട്രോയുടെ മാതൃക കേരളത്തില്‍ നടപ്പാക്കാനാകില്ല.  രാജ്യത്തൊരിടത്തും ദല്‍ഹി മാതൃക നടപ്പാക്കിയിട്ടില്ല. കേന്ദ്ര പങ്കാളിത്തം ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാനാകൂ അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതിക്ക് 3100 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്്. ഇതിന്റെ പകുതി കേന്ദ്രം വഹിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ഇത്രയും തുക നല്‍കുന്നതില്‍ തുടക്കം മുതല്‍ കേന്ദ്ര ധനമന്ത്രാലയം പ്രകടിപ്പിച്ച എതിര്‍പ്പിന് അടിവരയിടുന്നതാണ് അഹ്‌ലുവാലിയയുടെ വാഗ്ദാനം. കൊച്ചി മെട്രോയെക്കുറിച്ച് പഠനം നടത്താന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സഹായം കേരളം തേടിയിരുന്നു.

 

Read More
JQuery Cycle Plugin - Example Slideshow