വിഖ്യാത വയലിന്‍ വിദ്വാന്‍ ലാല്‍ഗുഡി ജയരാമന്‍ അന്തരിച്ചു


ചെന്നൈ: വിഖ്യാത വയലിന്‍ സംഗീതജ്ഞന്‍ ലാല്‍ഗുഡി ജയരാമന്‍ (ഗോപാല അയ്യര്‍ ജയരാമന്‍) ചെന്നൈയില്‍ അന്തരിച്ചു. 82 വയസായിരുന്നുവയലിന്‍ സംഗീതത്തില്‍ ലാല്‍ഗുഡി ബാണി എന്ന പേരില്‍ സ്വന്തം ശൈലി തന്നെ അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്നു.
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ജി.എന്‍ ബാലസുബ്രഹ്മണ്യം, മധുരൈ എസ്. സോമസുന്ദരം തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം കച്ചേരിയില്‍ ലാല്‍ഗുഡി ജയരാമന്‍ പിന്നണി സംഗീതം വായിച്ചിട്ടുണ്ട്.  
സംഗീതജ്ഞനായിരുന്ന വി.ആര്‍ ഗോപാല അയ്യരുടെ മകനായി 1930 സെപ്റ്റംബര്‍ 17 നാണ് ലാല്‍ഗുഡി ജയരാമന്‍ ജനിച്ചത്.
1972 ല്‍ രാജ്യം പത്മശ്രീയും 2001 ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. മക്കളായ ലാല്‍ഗുഡി ജി.ജെ.ആര്‍ കൃഷ്ണനും ജി.ജെ.ആര്‍ വിജയലക്ഷ്മിയും വയലിന്‍ സംഗീതജ്ഞരാണ്.


 

Read More

'മനുഷ്യ കമ്പ്യൂട്ടര്‍' ശകുന്തളാദേവി അന്തരിച്ചു


ബാംഗ്ലൂര്‍ : 'മനുഷ്യ കമ്പ്യൂട്ടര്‍' എന്ന് വിശേഷണമുള്ള ശകുന്തളാദേവി (84) അന്തരിച്ചു. ഗണിതത്തില്‍ അപൂര്‍വമായ കഴിവ് പ്രകടിപ്പിച്ചതിന് ശകുന്തളാദേവി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.
1980-ല്‍ ലണ്ടനില്‍ ഇംപീരിയല്‍ കോളേജിലെ കമ്പ്യൂട്ടര്‍വകുപ്പ് തിരഞ്ഞെടുത്ത 7686,369,774,870 എന്ന സംഖ്യയെ മറ്റൊരു സംഖ്യയായ 2,465,099,745,779 കൊണ്ട് ശകുന്തളാദേവി 28 സെക്കന്‍ഡിനകമാണ് ഗുണിച്ചത്. ഇത് ഏവരെയും അത്ഭുതപ്പെടുത്തി. 1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്.
കാല്‍ക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകള്‍ തമ്മിലും കണക്കുകൂട്ടാന്‍ ഇവര്‍ക്കു കഴിയുമായിരുന്നു. കണക്കിലെ ഏതു സങ്കീര്‍ണ്ണമായ സമസ്യകള്‍ക്കും സെക്കന്‍ഡുകള്‍ക്കകം അവര്‍ ഉത്തരം നല്‍കി .
ബാംഗ്ലൂരിലെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ 1939 നവംബര്‍ നാലിനായിരുന്നു ജനനം.
ഗണിതം, ജ്യോതിശ്ശാസ്ത്രം, പാചകം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. എവേക്കന്‍ജീനിയസ്സ് ഇന്‍ യുവര്‍ വേള്‍ഡ്, ബുക്ക് ഓഫ് നമ്പേഴ്‌സ്, ഇന്‍വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്, പെര്‍ഫക്ട് മര്‍ഡര്‍, ആസ്‌ട്രോളജി ഫോര്‍ യു, ഫിഗറിങ്: ദ ജോയ് ഓഫ് നമ്പേഴ്‌സ്, സൂപ്പര്‍ മെമ്മറി: ഇറ്റ് കേന്‍ ബി യുവേഴ്‌സ് ആന്‍ഡ് മാത്തബിലിറ്റി: എവേക്കന്‍മാത്ത് ജീനിയസ്സ് ഇന്‍ യുവര്‍ ചൈല്‍ഡ് തുടങ്ങിയവയാണ് കണക്കിനെ സംബന്ധിച്ച് എഴുതിയ പുസ്തകങ്ങള്‍. 2006-ലാണ് 'വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്' എന്ന പുസ്തകം പുറത്തിറക്കിയത്. 'മൈന്‍ഡ് ഡൈനാമിക്‌സ്' എന്ന ആശയം വികസിപ്പിച്ചെടുത്തതും ശകുന്തളാദേവിയാണ്.

Read More

പിന്നണി ഗായകന്‍ പി ബി ശ്രീനിവാസ് അന്തരിച്ചു


ഒട്ടേറെ ഇന്ത്യന്‍ ഭാഷകളില്‍ പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീതസാന്ദ്രമാക്കിയ പി ബി ശ്രീനിവാസ് (83) അന്തരിച്ചു.
മൂന്നുപതിറ്റാണ്ടിലേറെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. തമിഴ്, തെലുങ്ക്, കന്നട, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം, ഗായകനും കവിയും സംഗീത പണ്ഡിതനും ആയിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു.
954 ല്‍ പുത്രധര്‍മ്മം എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ എത്തിയത്. നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ പാടിയ 'മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രിനിവാസിനെ മലയാളി മനസില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചത്.
അദ്ദേഹം ആലപിച്ച മറ്റ് ചില പ്രധാന മലയാള ചലച്ചിത്ര ഗാനങ്ങള്‍ : 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല...'(റബേക്ക), ' നിറഞ്ഞകണ്ണുകളോടെ.. '(സ്‌കുള്‍മാസ്റ്റര്‍), 'തുളസീ..വിളികേള്‍ക്കൂ.. (കാട്ടുതുളസി), ' ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ.. '(കളഞ്ഞു കിട്ടിയ തങ്കം), 'ആകാശത്തിലെ കുരുവികള്‍ വിതക്കുന്നില്ല..'(റെബേക്ക ), 'വനദേവതമാരെ വിടനല്‍കൂ... '(ശകുന്തള), 'യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ.. '(അയിഷ), 'കിഴക്കു കിഴക്കൊരാനാ.. '(ത്രിവേണിയില്‍ ലതയോടൊപ്പം), 'രാത്രി.....രാത്രി....' (ഏഴുരാത്രികള്‍), 'ഗീതേ ഹൃദയസഖി ഗീതേ.... '(പൂച്ചക്കണ്ണി), ' കാവിയുടുപ്പുമായി.... '(സന്ധ്യ), ' ക്ഷീരസാഗര... '(കുമാരസംഭവം), ' കരളില്‍കണ്ണീര്‍ നിറഞ്ഞാലും... '(ബാബുമോന്‍), 'അത്യുന്നതങ്ങളില്‍ ഇരിക്കും... '(ഇനിയൊരുജന്മം തരൂ).
തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്, കമുകറ അവാര്‍ഡ് തുടങ്ങിയവയും അരിസോണ യൂണിവേഴ്സ്റ്റിയുടെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാകിനടയില്‍ 1930 സപ്തംബര്‍ 22 നാണ് അദ്ദേഹം ജനിച്ചത്.

Read More

കര്‍ണാടിക് സംഗീതഞ്ജന്‍ ശ്രീപാദ പിണകപാണി അന്തരിച്ചു


കുര്‍ണൂല്‍ (ഹൈദരാബാദ്): കര്‍ണാടിക് സംഗീതത്തിലെ അതികായനായ ഡോ. ശ്രീപാദ പിണകപാണി അന്തരിച്ചു. 100 വയസ്സായിരുന്നു. 1913 ഓഗസ്റ്റ് 3ന് ശ്രീകുളം ജില്ലയിലെ പ്രിയ അഗ്രഹാരത്തിലായിരുന്നു ജനനം. പത്മഭൂഷണ്‍, കലാപ്രപൂര്‍ണ, രവീന്ദ്രനാഥ ടാഗോര്‍ രത്ന, ഗാന വിദ്യാ വരദി, സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Read More

തമിഴ് സാഹിത്യകാരന്‍ എം.എസ്. ഉദയമൂര്‍ത്തി അന്തരിച്ചു


ചെന്നൈ: സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായ എം.എസ്. ഉദയമൂര്‍ത്തി (85)അന്തരിച്ചുഉന്നാല്‍ മുടിയും തമ്പി, നീ താന്‍ തമ്പി മുതല്‍അമൈച്ചര്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നദീ സംയോജനത്തെ പിന്തുണച്ച് മക്കള്‍ ശക്തി ഇയക്കം എന്ന സംഘടനയ്ക്കു രൂപം നല്കിയിട്ടുണ്ട്.
 

Read More

വയലിന്‍ വിദ്വാന്‍ എം.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു


ചെന്നൈ: ഏഴര പതിറ്റാണ്ടു കാലം കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്ന വിഖ്യാത വയലിന്‍ വിദ്വാന്‍ എം.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 82 വയസായിരുന്നു.
931 ജൂണ്‍ 10ന് ചെന്നൈയിലെ മൈലാപൂരില്‍ ജനിച്ച എം.എസ് ഗോപാലകൃഷ്ണന്‍ പിതാവ് പാരൂര്‍ സുന്ദരം അയ്യരില്‍നിന്നുമാണ് വയലിന്റെബാലപാഠങ്ങള്‍ അഭ്യസിച്ചത്. പത്ഭൂഷണ്‍, പത്മശ്രീ, സംഗീത കലാനിധി, കലൈമാമണി പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

Read More

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു


സാന്റിയാഗോ: സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. അമേരിക്കയിലെ സാന്റിയാഗോയിലായിരുന്നു അന്ത്യംമൂന്നു തവണ ഗ്രാമി അവാര്‍ഡ് നേടിയ അദ്ദേഹത്തെ 1999-ല്‍ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിടുണ്ട്. 1986 മുതല്‍ 1992 വരെ രാജ്യസഭാ അംഗമായിരുന്നു.ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തില്‍ അഗ്രഗണ്യനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍ 1920 ഏപ്രില്‍ ഏഴിന് വാരണാസിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനിച്ചത്.
 

Read More

ഐ.കെ. ഗുജ്‌റാള്‍ അന്തരിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാള്‍(93) അന്തരിച്ചു. ഗുഡ്ഗാവിലെ മെഡിസിറ്റി മെഡാന്ദ ആശുപത്രിയിആയിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് നവംബര്‍ 19- നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 ദേവഗൗഡ സര്‍ക്കാരിന്റെ വീഴ്ചക്കുശേഷം 1997 ഏപ്രില്‍ 21-നാണ് ഗുജ്‌റാള്‍ ഇന്ത്യയുടെ 12-ാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തായാക്കുന്നതിന് ഒരു മാസവും രണ്ടു ദിവസവും ശേഷിക്കെ ഗുജ്‌റാള്‍ സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി.
1919 ഡിസംബര്‍ നാലിനു പാക്കിസ്ഥാനിലെ ഛലം പട്ടണത്തിലായിരുന്നു ഇന്ദര്‍കുമാര്‍ ഗുജ്‌റാളിന്റെ ജനനം.     ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ഗുജ്‌റാള്‍ 1975ലെ ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസിഡറായും സേവനം അനുഷ്ഠിച്ചു.
1989-ല്‍ പഞ്ചാബിലെ ജലന്ധറില്‍ നിന്നും   പാര്‍ലമെന്റിലെത്തിയ ഗുജ്‌റാള്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു.  1991 -ല്‍ ബിഹാറിലെ പാറ്റ്‌നയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1992-ല്‍ രാജ്യസഭയിലെത്തി.
പാര്‍ലമെന്ററികാര്യ, വാര്‍ത്താവിനിമയ മന്ത്രാലയത്തിലും പൊതുമരാമത്ത്-ഭവനനിര്‍മാണ മന്ത്രാലയത്തിലും ആസൂത്രണ മന്ത്രാലയത്തിലും മന്ത്രിപദം അലങ്കരിച്ചിടുണ്ട്.
എച്ച്.ഡി. ദേവഗൗഡ നേതൃത്വം നല്‍കിയ 1996-ലെ ഐക്യമുന്നണി സര്‍ക്കാരില്‍ ഗുജ്‌റാള്‍ വിദേശകാര്യമന്ത്രിയായി
മാറ്റേഴ്സ് ഓഫ് ഡിസ്ക്രീഷന്‍ എന്ന പേരില്‍ ആത്മകഥ രചിച്ചു. പെന്‍ഗ്വിന്‍ ബുക്സായിരുന്ന പ്രസാധകര്‍.
 2005 ഒക്ടോബറില്‍ ബംഗ്ലാദേശ് അദ്ദേഹത്തെ ആദരിച്ചു.

Read More

ആദര്‍ശ് കുംഭകോണം: മുഖ്യപ്രതി മരിച്ചു


മുംബൈ: ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണക്കേസില്‍ മുഖ്യപ്രതിയും കോണ്‍ഗ്രസ് മുന്‍ എംഎല്‍സിയുമായ കനൈയലാല്‍ ഗിഡ്‌വാനി മരിച്ചു.
കാര്‍ഗില്‍ യുദ്ധ സൈനികര്‍ക്കുള്ള ഭവന പദ്ധതിയായ ആദര്‍ശ് സൊസൈറ്റിയുടെ പ്രധാന പ്രൊമോട്ടര്‍ ആയിരുന്ന ഗിഡ്‌വാനിയുടെ കുടുംബാംഗങ്ങള്‍ അനധികൃതമായി വീട് സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഗിഡ്‌വാനി 1.25 കോടി രൂപ സാമ്പത്തിക ഉപദേഷ്ടാവിന് നല്‍കിയിരുന്നുവെന്നും തെളിഞ്ഞിരുന്നു.

Read More

മുന്‍ കേന്ദ്രമന്ത്രി കെ.സി. പന്ത് അന്തരിച്ചു


ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി കെ.സി. പന്ത് എന്ന കൃഷ്ണ ചന്ദ്ര പന്ത് (81) അന്തരിച്ചു.  
മുന്‍ കേന്ദ്രമന്ത്രിയും യുപി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഭാരത രത്‌ന ഗോവിന്ദ് വല്ലഭ് പന്തിന്റെ മകനാണ് കെ.സി. പന്ത്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ പ്രതിരോധം, ആഭ്യന്തരം, ധനം, വ്യവസായം, ശാസ്ത്ര- സാങ്കേതികം, സ്റ്റീല്‍ തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. എ.ബി വാജ്‌പേയിയുടെ കാലത്ത് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമായി പന്ത് പ്രവര്‍ത്തിച്ചു. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ 1998-ല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നെങ്കിലും പിന്നീടു സജീവ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായിരുന്നില്ല. മുന്‍ എംപി ഇള പന്ത് ഭാര്യയാണ്. രണ്ടു പു ത്രന്മാരുണ്ട്.

ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേനയെ അയച്ചതും മാലിദ്വീപിലെ അധികാര അട്ടിമറി തകര്‍ത്ത ഓപ്പറേഷന്‍ കാക്ടസ് അടക്കം ഏറ്റവും സങ്കീര്‍ണമായ കാലത്തു പ്രതിരോമന്ത്രാലയത്തെ നയിച്ചതുന്താ യിരുന്നുവെന്ന് പ്രതിരോധ മന്ത്രി ആന്റണി അനുസ്മരിച്ചു.
 

Read More

2 ജി അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അന്തരിച്ചു


ന്യൂഡല്‍ഹി: വിവാദമായ 2 ജി അഴിമതിക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഓഫീസര്‍ സുരേഷ് കുമാര്‍ പല്‍സാനിയ(44) രക്തസമ്മര്‍ദത്തെ തുടര്‍്ന്നായിരുന്നു അന്ത്യം.
രാജസ്ഥാന്‍ സ്വദേശിയായ പല്‍സാനിയ 1996 ലെ ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനായി ഒഡിഷ കേഡറിലായിരുന്നു.
2006 ലാണ് സി.ബി.ഐയിലേക്ക് നിയോഗിക്കപ്പെട്ടത്. സി.ബി.ഐയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു. 2ജി കേസില്‍ പല്‍സാനിയയാണ്രാജയേയും കനിമൊഴിയേയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കോമണ്‍വെല്‍ത്ത് അഴിമതിക്കേസിലും സി.ബി.ഐ നിര്‍ണായക വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയത് പല്‍സാനിയയുടെ കീഴിലായിരുന്നു.
ക്വീന്‍സ് ബാറ്റണ്‍ റാലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുരേഷ് കല്‍മാഡിയുടെ പങ്ക് കണ്ടെത്താന്‍ ലണ്ടനിലേക്ക് അന്വേഷണത്തിനായി പോയ രണ്ടംഗ സംഘത്തിലും പല്‍സാനിയ അംഗമായിരുന്നു. കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ മികവിനുള്ള പോലീസ് മെഡലിനും അദ്ദേഹം അര്‍ഹനായിരുന്നു.

Read More

മുന്‍ കേന്ദ്രമന്ത്രി യെരന്‍ നായിഡു വാഹനാപകടത്തില്‍ മരിച്ചു


ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.യെരന്‍ നായിഡു (55) വാഹനാപകടത്തില്‍ മരിച്ചു.ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുവച്ചാണ് അപകടമുണ്ടായത്. യെരന്‍ നായിഡു സഞ്ചരിച്ചിരുന്ന കാര്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.  
തെലുങ്കുദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം നാലു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996-98 കാലഘട്ടത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു.

 

Read More

സുനില്‍ ഗംഗോപാധ്യായ അന്തരിച്ചു


ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത ബംഗാളി സാഹിത്യകാരനുമായ സുനില്‍ ഗംഗോപാധ്യായ (78) അന്തരിച്ചു.  
സുനില്‍ ഗംഗോപാധ്യായയുടെ പതിനഞ്ചു കവിതാസമാഹാരങ്ങളും മുപ്പത്തിയഞ്ചോളം നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1979ല്‍ ദേശീയ കവിയായി നോമിനേറ്റ് ചെയ്യപ്പെട്ടു. മിക്കവാ റും എല്ലാ ഇന്ത്യന്‍ ഭാഷകളിലും കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആനന്ദബസാര്‍ ഗ്രൂപ്പില്‍പെട്ടദേശ എന്ന പ്രസിദ്ധ ബംഗാളി വാരികയുടെ എഡിറ്ററായിരുന്നു.
1934 ല്‍ ബംഗ്ലാദേശിലെ ഫരീദ്പൂറിലാണ് ഗംഗോപാധ്യായ ജനിച്ചത്. വീട് നഷ്ടപ്പെട്ട കുടുംബം പിന്നീടു കോല്‍ക്കത്തയില്‍ അഭയം തേടുകയായിരുന്നു.

 

Read More

ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി അപകടത്തില്‍ മരിച്ചു


ജലന്ധര്‍: പ്രശസ്ത ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി(57) റോഡപകടത്തില്‍ മരിച്ചു. പുതിയ ചിത്രമായ 'പവര്‍കട്ട്' എന്ന ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനായി ജലന്ധറിലേയ്ക്ക് പോവുകയായിരുന്ന ജസ്പാലിന്റെ കാര്‍ പഞ്ചാബിലെ നകോദര്‍ പട്ടണത്തില്‍ വെച്ച് ഒരു മരത്തിലിടിയ്ക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
ടെലിവിഷന്‍ ഷോകളിലൂടെയും ഹിന്ദി ചിത്രങ്ങളിലൂടെയും ഏറെ പ്രശസ്തനായിരുന്നു ജസ്പാല്‍ ഭട്ടി. 'ഉള്‍ട്ട പുള്‍ട്ട', 'ഫ്ലോപ്പ് ഷോ' എന്നീ ടി.വി ഷോകള്‍ ഏറെ പ്രചാരം നേടിയിരുന്നു. 1999ല്‍ 'മഹൗല്‍ ഠീക്ക് ഹേ' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

 

Read More

ബ്രജേഷ് മിശ്ര അന്തരിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര (84) അന്തരിച്ചു. എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത്
ഒരേ സമയം ദേശരക്ഷാ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ പദവികള്‍ അദ്ദേഹം വഹിച്ചു. വിദേശകാര്യമുള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും വാജ്‌പേയി സര്‍ക്കാറിന്റെ പ്രധാന വക്താവായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം പത്മശ്രീ ബഹുമതി ലഭിച്ചു. നയതന്ത്രജ്ഞനായ മിശ്ര ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. വിരമിച്ചശേഷം 1991-ലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദവി ഏറ്റെടുക്കുന്നതിനായി 1998 മാര്‍ച്ചില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. 1998 നവംബര്‍മുതല്‍ 2004 മെയ് വരെ ദേശരക്ഷാ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വാരകാപ്രസാദ് മിശ്രയുടെ മകനാണ്.

Read More

ബാബാ സാഹേബ് കുപേക്കര്‍ അന്തരിച്ചു


മുംബൈ: മുതിര്‍ന്ന എന്‍.സി.പി നേതാവും മഹാരാഷ്ട്ര നിയമസഭയിലെ മുന്‍ സ്പീക്കറുമായിരുന്ന ബാബാ സാഹേബ് കുപേക്കര്‍ അന്തരിച്ചു.
ക്വാലാപൂര്‍ ജില്ലയിലെ ഗാദിന്‍ കലേജ് നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ചെയര്‍മാനായും സേവനമനുഷഠിച്ചിട്ടുണ്ട്.

 

Read More

ലക്ഷ്മണ്‍ ബാപ്പുജി നിര്യാതനായി


ഹൈദരാബാദ്. സ്വാതന്ത്ര്യസമര സേനാനി കൊണ്ട ലക്ഷ്മണ്‍ ബാപ്പുജി നിര്യാതനായി. 96 വയസായിരുന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. തെലങ്കാന സംസ്ഥാനത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ ശക്തമായി നിലകൊണ്ടു. 1915 സെപ്തംബര്‍ 27 ന് ആദിലാബാദില്‍ വാങ്കിഡിയിലാണ് ജനം. ഹൈദരാബാദ് നിസാമിനെതിരായി സമരം ചെയ്തിട്ടുണ്ട്.

Read More

ദി ഹിന്ദു മുന്‍ പത്രാധിപര്‍ ജി.കസ്തൂരി അന്തരിച്ചു


 ചെന്നൈ: ദി ഹിന്ദു പത്രത്തിന്റെ മുന്‍ പത്രാധിപരും കസ്തൂരി ആന്റ് സണ്‍സ് ലിമിറ്റഡിന്റെ മുന്‍ എംഡിയുമായ ജി.കസ്തൂരി അന്തരിച്ചു.  87 വയസായിരുന്നു.  
1960- കളിലും 90-ലും പത്രത്തിന്റെ കെട്ടിലും മട്ടിലും ആധുനികവല്‍കരണം നടത്തി ഹിന്ദുവിനെ മാധ്യമങ്ങളുടെ മുന്‍നിരയിലേക്കു നയിച്ചത് കസ്തൂരിയുടെ നടപടികളായിരുന്നു.


 

Read More

മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര അന്തരിച്ചു


ഭുവനേശ്വര്‍: പ്രമുഖ നിയമജ്ഞനും ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായിരുന്ന രംഗനാഥ് മിശ്ര (86) ര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍
എഴുത്തിലും സാംസ്കാരികപ്രവര്‍ത്തനങ്ങളിലും കഴിവ് തെളിയിച്ച രംഗനാഥ് മിശ്ര 1998-2004 കാലയളവില്‍ രാജ്യസഭയില്‍ അംഗമായിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായിരുന്നു. 1990 സെപ്തംബര്‍ 25 മുതല്‍ "91 നവംബര്‍ 24 വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. "81 ജനുവരിയില്‍ ഒഡിഷ ഹൈക്കോടതി ചീഫ്ജസ്റ്റിസായി.

Read More

കുഞ്ഞന്‍ ബോഡി ബില്‍ഡര്‍ അന്തരിച്ചു


ഫഗ്‌വാര: ലോകത്തെ ഏറ്റവും ചെറിയ ബോഡി ബില്‍ഡര്‍' ആദിത്യ റോമിയോ ദേവ് അന്തരിച്ചു. ശരീരസൗന്ദര്യ മത്സരങ്ങളിലെ കൗതുകസാന്നിധ്യമായിരുന്നുരണ്ടടി ഒന്‍പതിഞ്ചുകാരന്‍. പഞ്ചാബിലെ ഫഗ്‌വാരയില്‍ അധ്യാപകനായ അനില്‍ ദേവ് ശര്‍മയുടെ മകനായി 1989 ജനവരി രണ്ടിന് ജനിച്ചു 17-ാം വയസ്സില്‍ പ്രശസ്ത ശരീരസൗന്ദര്യപരിശീലകന്‍ രഞ്ജിത് പാലിന്റെ ശിഷ്യനായി. രണ്ട് കി.ഗ്രാമിന്റെ ഡംബ്‌ബെല്ലിലായിരുന്നു അദ്ദേഹത്തിന്റെ പരിശീലനം. ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഗിന്നസ് ലോകറെക്കോഡധികൃതര്‍ അദ്ദേഹത്തെ ലോകത്തെ ഏറ്റവുംചെറിയ 'ബോഡി ബില്‍ഡര്‍' ആയി പ്രഖ്യാപിച്ചിരുന്നു.

Read More
JQuery Cycle Plugin - Example Slideshow