വൈ. വി. റെഡ്ഡി 14-ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ വൈ. വി. റെഡ്ഡി അധ്യക്ഷനായി പതിന്നാലാം ധനകാര്യ കമ്മീഷന്് രൂപം നല്‍കി. ആസൂത്രണ കമ്മീഷനംഗം അഭിജിത് സെന്‍, മുന്‍ ധനകാര്യ സെക്രട്ടറി സുഷമനാഥ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ എം. ഗോവിന്ദറാവു, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ സുദിപ്‌തോ മുണ്ട്‌ലെ എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളാണ്. അജയ് നാരായണ്‍ ജാ ആണ് സെക്രട്ടറി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ വരുമാനം പങ്കുവയ്ക്കല്‍, വൈദ്യുതി, വെള്ളം, പൊതുഗതാഗതം എന്നിവയുടെ വിലനിര്‍ണയം സ്വതന്ത്രമാക്കല്‍ തുടങ്ങിയവ സംബന്ധിച്ചുള്ള നയരൂപീകരണം ഉള്‍പ്പെടെ കമ്മീഷന്റെ പരിധിയിലുള്ള വിഷയങ്ങളായിരിക്കും.