അഗ്നി 1 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു


ഒഡീഷ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ വാഹക ശേഷിയുള്ള അഗ്നി -1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീഷിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം. കരയില്‍ നിന്ന് കരയിലേയ്ക്ക് വിക്ഷേപിക്കാവുന്ന മിസൈലിന്റെ ദൂരപരിധി 700 കി.മീ ആണ്.
ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈല്‍ ലക്ഷ്യത്തിലെത്തിയതായി ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.


 

Read More

ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്തു


ന്യൂഡല്‍ഹി: വിവാദമായ ടെട്രാ ട്രക്ക് ഇടപാടിന്റെ പേരില്‍ പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത്‌സ് ആന്റ് മൂവേഴ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ വി.ആര്‍.എസ്. നടരാജനെ പ്രതിരോധമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഇടപാട് അന്വേഷിക്കുന്ന സിബിഐയുടെ ശുപാര്‍ശപ്രകാരമാണ് പ്രതിരോധവകുപ്പിന്റെ നടപടിയെന്നാണ് വിവരം.
നീതിപൂര്‍വമായ അന്വേഷണത്തിന് വേണ്ടിയാണ് നടരാജനെ മാറ്റിനിര്‍ത്തുന്നതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് സിതാംശു കര്‍ പറഞ്ഞു. ബിഇഎംഎല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പി. ദ്വാരകാനാഥിനാണ് ചെയര്‍മാന്റെ ചുമതല നല്‍കിയിരിക്കുന്നത്.

 

Read More

നൂറ്റാണ്ടിന്റെ വിസ്മയം കടന്നുപോയി


ന്യൂഡല്‍ഹി: സൂര്യനും ഭൂമിക്കുമിടയിലൂടെ ശുക്രന്‍ കടന്നുപോകുന്ന അപൂര്‍വ പ്രതിഭാസമായ ശുക്രസംതരണത്തിന് ലോകം സാക്ഷിയായി. സൂര്യനു മുന്നിലൂടെ ഒരു കറുത്ത പൊട്ടുപോലെ ശുക്രന്‍(വീനസ്) കടന്നുപോകുന്നതാണ്പ്രതിഭാസം. സംസ്ഥാനത്ത് പ്രത്യേകം ക്രമീകരിച്ച കേന്ദ്രങ്ങളില്‍ നൂറ്റാണ്ടിന്റെ വിസ്മയം കാണാന്‍ വിവിധയിടങ്ങളില്‍ നൂറുകണക്കിനു പേരാണ് എത്തിയത്. മഴമേഘങ്ങള്‍ കാരണം സംസ്ഥാനത്ത് മിനിറ്റുകള്‍ മാത്രമാണ് ശുക്രസംതരണം ദൃശ്യമായുള്ളു.  
നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണ മാണിത്. ഇനി 2117 ഡിസംബര്‍ 11നു മാത്രമേപ്രതിഭാസം സംജാതമാകൂ. സൂര്യന്റെ മുഖത്ത് ഒരു പൊട്ടു കുത്തിയതുപോലുള്ള വലുപ്പത്തിലാണു ശുക്രനെ കാണാനാവുക. 2004 ജൂണ്‍ എട്ടിനാണ് ഇതിനുമുമ്പ്പ്രതിഭാസമുണ്ടായത്. അന്ന് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ഇതു വീക്ഷിക്കാനായി.
ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തിലും വികാസത്തിലും വളരെ പ്രാധാന്യമുള്ളതാണു ശുക്രസംതരണം. ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരം കണെ്ടത്താന്‍ സഹായിച്ചത് 1769ല്‍ നടന്ന ശുക്രസംതരണമാണ്.


 

Read More

ആകാശ് മിസൈല്‍ ഇന്ത്യ വീണ്ടും പരീക്ഷിച്ചു


ഭുവനേശ്വര്‍: ആകാശ് മിസൈല്‍ ഇന്ത്യ വീണ്ടും പരീക്ഷിച്ചു. ഒഡീഷയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ഇന്നു രാവിലെ രണ്ട് തവണയാണ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസി പ്പിച്ച മധ്യദൂര ഭൂതല-വ്യോമ മിസൈലാണ് ആകാശ്. 25 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. 60 കിലോ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. രണ്ട് ദിവസം മുന്‍പായിരുന്നു ആകാശിന്റെ ആദ്യ പരീക്ഷണം.
 

Read More
JQuery Cycle Plugin - Example Slideshow