ഇഗ്നോ മൂന്‍ വി.സിയ്‌ക്കെതിരെ സി.ബി.ഐ കെസേടുത്തു
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നോ)യിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വൈസ് ചാന്‍സലര്‍ രാജശേഖരന്‍ പിള്ളയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു.
വൈസ് ചാന്‍സലറായിരിക്കെ ഇഗ്നോയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി സിക്കിം മണിപ്പാല്‍ സര്‍വകലാശാലയ്ക്കും പഞ്ചാബ് ടെക്‌നിക്കല്‍ സര്‍വകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് സിബിഐ രാജശേഖരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തത്. ഇതേത്തുടര്‍ന്ന് രാജശേഖരന്‍ പിള്ളയുടെ വീടുകളില്‍ റെയ്ഡ നടത്തി. അഴിമതി നിരോധന നിയമം, ഔദ്യോഗിക പദവി ദുരുപയോഗം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളിലാണ് കേസ്.