ബിഹാര്‍- സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍
ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ച് 31ന് അവസാനിക്കുന്ന പതിനൊന്നാം പദ്ധതിയില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന സംസ്ഥാനങ്ങളുടെ നിരയില്‍ ബിഹാര്‍ മുന്നിലെത്തി. 2007 മുതല്‍ 2012 വരെയുള്ള പദ്ധതിക്കാലയളവില്‍ സംസ്ഥാനം 21.9% വളര്‍ച്ച നേടി. സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധിച്ച് ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണിക്കാര്യം.
വ്യവസായ സംസ്ഥാനങ്ങളെന്നു പേരുകേട്ട വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, യുപി എന്നിവയ്ക്ക് 20 ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ല.
സിക്കിം-31.6%, ഗോവ-22.9%, ഹരിയാന-19.5%, രാജസ്്ഥാന്‍-18%, കേരളം-16.9%, മധ്യപ്രദേശ്-16.8%, ആന്ധ്ര-16.7%, പശ്ചിമബംഗാള്‍-16.4% എന്നിങ്ങനെ പോകുന്നു മറ്റു സംസ്ഥാനങ്ങള്‍. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ജാര്‍ഖണ്ഡാണ്-9.2%. പുതുച്ചേരി, നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ 11% ല്‍ താഴെ വളര്‍ച്ച മാത്രമാണു നേടിയത്. ഗുജറാത്തിന് 6% വളര്‍ച്ചനേടാനേ കഴിഞ്ഞുള്ളൂ. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും 15.3% വളര്‍ച്ച മാത്രമാണു നേടിയത്.