ജൂണില്‍ കാലവര്‍ഷം 16 ശതമാനം കുറവ്
ന്യൂദല്‍ഹി: കാര്‍ഷിക മേഖലക്കൊപ്പം സാമ്പത്തിക മേഖലയിലും ആശങ്ക ഉയര്‍ത്തി ജൂണില്‍ കാലവര്‍ഷം സാധാരണ നിലയില്‍ നിന്ന് 16 ശതമാനം കുറവ്. എന്നാല്‍, അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലകളില്‍ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുന്നത്. ജൂണ്‍ 18നകം രാജ്യത്തിന്റെ പകുതി ഭാഗത്ത് മഴ എത്തിയിരുന്നു. എന്നാല്‍, പിന്നീട് മഴ മുന്നേറിയിട്ടില്ലെന്നാണ് കാലാവക്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
മെയ് 31ന് കേരള തീരത്തെത്തിയ കാലവര്‍ഷം ജൂണ്‍ 18ഓടെ വളരെ ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണമായത്.