സമരം അഞ്ചാം ദിവസത്തിലേയ്ക്ക്: 16 സര്‍വീസുകള്‍ റദ്ദാക്കി


  ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ നടത്തുന്ന സമരം അഞ്ചാം ദിനത്തിലേക്ക് കടന്നു. ഇന്ന് 16 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഉള്‍പ്പെടെ യുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
  അതേസമയം യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്‌ടെന്ന് എയര്‍ ഇന്ത്യ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
 അതിനിടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന പൈലറ്റുമാര്‍ പ്രധാനമന്ത്രിക്കും എയര്‍ ഇന്ത്യ ചെയര്‍മാനും കത്തെഴുതി. പൈലറ്റുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും കത്തില്‍ പറയുന്നു.

 

Read More

അര്‍ജ്ജുന്‍ മുണ്ടയുടെ ആരോഗ്യനില തൃപ്തികരം


റാഞ്ചി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് നാലുപേരും സുഖം പ്രാപിക്കുന്നതായി അപ്പോളോ ഹോസ്പിറ്റല്‍ സൂപ്രണ്ട് പി.ഡി സിന്‍ഹ പറഞ്ഞു.
44 കാരനായ മുഖ്യമന്ത്രിയുടെ വലതുകാല്‍ ഒടിഞ്ഞിട്ടുണ്ട്. വലത് കൈയ്ക്കും സാരമായ പരിക്കുണ്ട്. ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്ന് സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട സഞ്ചരിച്ച വിമാനം ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

Read More

വിജയ് മല്യ കേന്ദ്രവ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ന്യൂഡല്‍ഹി: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ കേന്ദ്രവ്യോമയാനമന്ത്രി അജിത് സിംഗുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കിംഗ് ഫിഷറിന് വേണ്ടി പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിജയ് മല്യ പറഞ്ഞു. കിംഗ് ഫിഷറിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏതാനും നാള്‍ മുന്‍പ് വ്യാപകമായി സര്‍വീസ് റദ്ദാക്കിയിരുന്ന കിംഗ് ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനും ആലോചനകള്‍ നടന്നിരുന്നു. സ്വകാര്യ വിമാനകമ്പനിക്ക് സാമ്പത്തിക പാക്കേജ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അന്നേ വ്യക്തമാക്കിയിരുന്നു.
 

Read More

പൈലറ്റുമാര്‍ എത്തിയില്ല; എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി


ന്യൂഡല്‍ഹി: പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡില്‍ അംഗങ്ങളായ നൂറിലേറെ പൈലറ്റുമാര്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ജോലിക്ക് ഹാജരാകാത്തത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍നിന്ന് രാവിലെ പുറപ്പെടേണ്ട പല വിമാനങ്ങളും ഇതേത്തുടര്‍ന്ന് റദ്ദാക്കി.

ഡല്‍ഹി - ഷിക്കാഗോ, മുംബൈ - ന്യൂജേഴ്‌സി, ഡല്‍ഹി - ടൊറന്റോ, ഡല്‍ഹി - ഹോങ്കോങ് എന്നീ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കമുള്ളവ എയര്‍ ഇന്ത്യ റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെടേണ്ട മസ്‌കറ്റ് വിമാനവും കരിപ്പൂരില്‍നിന്ന് രാവിലെ 11 ന് പുറപ്പെടാനിരുന്ന ഷാര്‍ജ വിമാനവും റദ്ദാക്കിയിട്ടുണ്ട്. മസ്‌കറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കി. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നാണ് സൂചന.

പൈലറ്റ്‌സ് ഗില്‍ഡിന് ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഇന്ത്യ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് പ്രതിഷേധത്തിന് കാരണംകേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമരം ചെയ്യുന്നത് ശരിയല്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് സ്വീകരിച്ചത്.

Read More

എം.ബി.ബി.എസിന് പൊതുപ്രവേശന പരീക്ഷ: തീരുമാനം മരവിപ്പിച്ചു


ന്യൂദല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെങ്ങുമുള്ള എം.ബി.ബി.എസ് സീറ്റുകളിലേക്ക് പൊതുപ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനാധിയുടെ സമര്‍ദത്തിന് വഴങ്ങിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തടയിട്ടത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയതിനാല്‍ ഇതിനായി മെഡിക്കല്‍ കൗണ്‍സില്‍ തയാറാക്കിയ വിജ്ഞാപനം സര്‍ക്കാറിന്റെ ഔദ്യോഗിക അനുമതിക്ക് സമര്‍പ്പിച്ചതായിരുന്നു. ഇത് സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കേന്ദ്രത്തിന്റെ കൈകടത്തലാണെന്ന് ചൂണ്ടിക്കാട്ടി കരുണാനിധി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച കത്തിനെ തുടര്‍ന്നാണ് മൂന്നുദിവസം മുമ്പ് മാത്രം മെഡിക്കല്‍ കൗണ്‍സില്‍ പുറത്തുവിട്ട തീരുമാനത്തില്‍നിന്ന് കേന്ദ്രം പിറകോട്ടടിച്ചത്്. തനിക്ക് ലഭിച്ച കത്തിന്റെ കോപ്പി പ്രധാനമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന് അയച്ചുകൊടുത്തിരുന്നു.
രാഷ്ട്രപതിയുടെ അംഗീകാരത്തോടെ എന്‍ജിനീയറിങ് മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ തമിഴ്‌നാട് 200708 അധ്യയനവര്‍ഷം തന്നെ നിര്‍ത്തലാക്കിയതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിലുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. ഇതിന് ഫലം ലഭിച്ചുവെന്നും ഗ്രാമങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ക്ക് പ്രവേശനം ലഭിച്ചുവെന്നും കത്ത് തുടരുന്നു. ഇത് കൂടാതെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തമിഴ്‌നാട് 69 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.

 

Read More

എം.പിമാരുടെ ശമ്പളം 50,000 രൂപയായി വര്‍ധിപ്പിച്ചു: പോരെന്ന് ആര്‍.ജെ.ഡി


ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ധിപ്പിച്ചു. 300 ശതമാനം വര്‍ധനവാണ് നടപ്പാക്കിയിട്ടുള്ളത്. പ്രതിമാസ ശമ്പളം 16,000 ല്‍നിന്ന് 50,000 ആയാണ് ഉയര്‍ത്തിയത്.
20,000 രൂപ മണ്ഡല അലവന്‍സും കൂടുതല്‍ വിമാന ടിക്കറ്റുകളും അടക്കം ശുപാര്‍ശ നല്‍കിയ മറ്റ് നിരവധി ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. വര്‍ധന പോരെന്നുപറഞ്ഞ് ആര്‍.ജെ.ഡി നേതാക്കള്‍ ബഹളംവെച്ചതിനെതുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.

 

Read More

ആണവബാധ്യതാ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം


ന്യൂദല്‍ഹി: ആണവ അപകടം ഉണ്ടായാല്‍ നഷ്ടപരിഹാര തുകയും മറ്റ് ബാധ്യതകളും വ്യവസ്ഥ ചെയ്യുന്ന ആണവബാധ്യതാ ബില്ലിന് കേന്ദ്ര മന്ത്രസഭ അംഗീകാരം നല്‍കി.  ബില്ലിലെ ഒരു പദം നീക്കം ചെയ്ത ശേഷമാണ് അംഗീകാരം നല്‍കിയത്്. ബില്ലിലെ വിവാദ പദപ്രയോഗം ആണവ റിയാക്റ്റര്‍ വിതരണക്കാരുടെ ബാധ്യത ദുര്‍ബലപ്പെടുത്തുമെന്നതിനാലാണ് പ്രതിപക്ഷം പദം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ആദ്യത്തെ ബില്ലില്‍ 17 വകുപ്പ് പ്രകാരം ഇന്ത്യയിലെ ആണവ പ്ലാന്റ് നടത്തിപ്പുകാര്‍ക്ക് വിതരണക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുക രണ്ട് തരത്തിലാണ്. (1) ഇരു കൂട്ടരും തമ്മില്‍ ബാധ്യത വിഷയത്തില്‍  കരാറുണ്ടെങ്കില്‍  അല്ലെങ്കില്‍ (2) വിതരണക്കാരുടെ ഭാഗത്ത് നിന്ന് മനപൂര്‍വ്വമോ ,അശ്രദ്ധമൂലമോ സംഭവിച്ച അപകടം. എന്നാല്‍ പുതിയതായി അച്ചടിച്ച ബില്ലില്‍ (1)നും (2) നും  ഇടയില്‍ രണ്ടും എന്ന് അര്‍ത്ഥം വരുന്ന ആന്റ് എന്ന പദപ്രയോഗം വന്നു. ഇത് മൂലം സര്‍ക്കാരുമായി നേരത്തെ ധാരണയുണ്ടെങ്കില്‍ മാത്രം റിയാക്ടര്‍ വിതരണകാരന്‍ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന അവസ്ഥ മാറും.  ഇത്തരത്തിലൊരു മാറ്റതിനായാണ് ബി.ജെ.പിയും ,ഇടതു കക്ഷികളും കേന്ദ്ര മന്ത്രി പൃഥവിരാജ് ചവാന് പരാതി നല്‍കിയിരുന്നത്. ഇരു കൂട്ടരുടെയും ആവശ്യം കണക്കിലെടുത്തതായി ചവാന്‍ അറിയിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ ഇല്ലാതിരുന്ന പദം സഭയില്‍ എത്തിയപ്പോള്‍ ' ആന്റ് ' എന്ന പദം ഉള്‍പ്പെട്ടു എന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് ആരോപിച്ചു.
അമേരിക്ക ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യക്ക് ആണവ റിയാക്ടര്‍ നല്‍കുന്നത്. ആണവ അപകടം ഉണ്ടായാല്‍ ആണവ റിയാക്ടര്‍ വിതരണം ചെയ്ത വിദേശ കമ്പനികളെ കൂടി നഷ്ടപരിഹാര ബാധ്യതയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ആണവ ബാധ്യത ബില്‍.

 

Read More

വ്യാജ ഏറ്റുമുട്ടല്‍; മോഡി കുറ്റക്കാരനല്ലെന്ന് സി.ബി.ഐ


ന്യൂദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പങ്കില്ലെന്ന് സി.ബി.ഐ. കേസില്‍ മോഡിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് സി.ബി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുണ്ടായിരുന്ന മോഡി, വ്യാജ ഏറ്റുമുട്ടലിന് നേതൃത്വംനല്‍കിയ പൊലീസുകാരെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയതായി നേരത്തെ സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു. പൊലീസ് ഓഫിസര്‍മാരെ സ്ഥലം മാറ്റി എന്ന കാരണത്താല്‍, മോഡിയെ ചോദ്യം ചെയ്യാനാവില്ലെന്നും മോഡിക്കെതിരെ ഇത് വരെ ആരും മൊഴി നല്‍കിയിട്ടില്ലെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.  മുന്‍നിലപാടില്‍നിന്ന് മലക്കം മറിഞ്ഞ സി.ബി.ഐ ഇപ്പോള്‍ മോഡിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്, കോണ്‍ഗ്രസ്ബി.ജെ.പി രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇളകിമറിഞ്ഞു.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരായ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ ആണവ ബാധ്യതാ ബില്‍ മുന്നില്‍ വെച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയ തന്ത്രപരമായ നീക്കം ഫലം കണ്ടതായാണ് സൂചന. ബി.ജെ.പി പിന്തുണയോടെ ആണവ ബാധ്യതാ ബില്ലിന്റെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.


 

Read More

ആണവാ ബാധ്യതാ ബില്‍ രാജ്യസഭയില്‍


ന്യൂദല്‍ഹി: ആണവാ ബാധ്യതാ ബില്‍ രാജ്യസഭയില്‍. ഇടതു കക്ഷികളുടെ വിയോജിപ്പോടെയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബുധനാഴ്ച ബില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ ബില്‍ ഈ സമ്മേളനത്തില്‍ത്തന്നെ പാസ്സാക്കുമെന്നാണ് സൂചന. ബി.ജെ.പി.യുടെ ചില നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം സ്വീകരിച്ച സമതി അതിനുള്ള വഴിയൊരുക്കിയിട്ടുണ്ട്.
1962ലെ ആണവോര്‍ജ നിയമത്തില്‍ നിര്‍വചിക്കുംപോലെ, കേന്ദ്ര സര്‍ക്കാര്‍ സ്വന്തമായോ ഏതെങ്കിലും അതോറിറ്റിയോ കോര്‍പ്പറേഷനോ മുഖേനയോ സ്ഥാപിക്കുന്ന ആണവസ്ഥാപനങ്ങള്‍ക്കു മാത്രമേ ബില്‍ ബാധകമായിരിക്കുകയുള്ളൂ. ആണവാപകടം കാര്യമായ ഒന്നാണെങ്കില്‍, 15 ദിവസത്തിനകം ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് അതേക്കുറിച്ച് വിജ്ഞാപനം ചെയ്യണം; മൂന്നു മാസത്തിനിടെ അപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകണം ഇതാണ് ബില്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് സുബ്ബരാമിറെഡ്ഡി പറഞ്ഞു. നിലവില്‍ ആണവസ്ഥാപനങ്ങള്‍ക്ക് ഇത്തരം ഒരു ബാധ്യതയുമില്ല. വിദേശത്തുനിന്ന് ഇന്ധനം നേടുന്നതിന് ഇത് അനിവാര്യമാണ്.


 

Read More

ലേ: പ്രധാന മന്ത്രിയുടെ പാക്കേജില്‍ നിന്ന് 125 കോടി രൂപ: ആമിര്‍ഖാനും ദുരിതാശ്വാസ രംഗത്ത്


ലേ: ജമ്മുകശ്മീരിലെ ലേയില്‍ വെള്ളപ്പൊക്കത്തിനിരയായവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജില്‍ നിന്ന് 125 കോടി രൂപ. വീടുകളും സ്‌കൂളുകളും ആശുപത്രികളുമടക്കം വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മുഴുവന്‍ കെട്ടിടങ്ങളുടെയും പുനര്‍നിര്‍മാണം രണ്ടര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാവില്ല. തണുപ്പുകാലം വരുന്നതിനുമുമ്പ് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കും അദ്ദേഹം അറിയിച്ചു. ദുരിതാശ്വാസ പദ്ധതികള്‍ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അവലോകനസമിതി രൂപവത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തബാധിതര്‍ക്ക് സഹായവാഗ്ദാനവുമായി ബോളിവുഡ് നടന്‍ ആമിര്‍ഖാനും ചൊവ്വാഴ്ച ലേയിലെത്തി. ലേയിലെ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടുവരാന്‍ താന്‍ അവര്‍ക്കൊപ്പംതന്നെയുണ്ടാവുമെന്ന് ആമിര്‍ ഉറപ്പു നല്‍കി. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആമിറിന്റെ പ്രശസ്ത സിനിമയായ ത്രീ ഇഡിയറ്റ്‌സിന്റെ അവസാനസീനുകള്‍ ചിത്രീകരിച്ച ദ്രുക് വൈറ്റ് ലോട്ടസ് സ്‌കൂളിനും ദുരന്തത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

 

Read More

കുറ്റവാളികളെ പിടികൂടാന്‍ മുംബൈ പൊലീസിന് മല്ലന്മാരുടെ സഹായം


മുംബൈ: നഗരത്തില്‍ തമ്പടിച്ച് മയക്കുമരുന്ന് കടത്ത്, ഇന്റര്‍നെറ്റ് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട നൈജീരിയക്കാരെ നേരിടാന്‍ മുംബൈ പൊലീസ് മല്ലന്മാരുടെ സഹായം തേടുന്നു. കരുത്തരായ നൈജീരിയക്കാരെ അവര്‍ പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ കടന്നുചെന്ന് പിടികൂടാനും കോടതി നടപടികള്‍ക്കായി കൊണ്ടുപോകുമ്പോള്‍ കൂടെ പോകാനുമാണ് പൊലീസ് മല്ലന്മാരുടെ സഹായം തേടുന്നത്. ഒരാള്‍ക്ക് പ്രതിദിനം 500 രൂപ നിരക്കില്‍ കൂലി നല്‍കിയാണ് ഈ ഏര്‍പ്പാട്. അതികായന്മാരായ നൈജീരിയക്കാരോട് ചെറുത്തു നില്‍ക്കാനുള്ള ശേഷി പൊലീസുകാര്‍ക്കില്ലെന്നും അതേതുടര്‍ന്നാണ് മല്ലന്മാരുടെ സഹായം തേടുന്നതെന്നും പൊലീസിലെ ഉന്നതര്‍ തന്നെ പറയുന്നു.
 

Read More

ബോക്‌സൈറ്റ് ഖനനം നടത്താന്‍ വേദാന്ത കമ്പനിയെ അനുവദിക്കരുത്


ന്യൂദല്‍ഹി: ഒറീസയില്‍ ബോക്്‌സൈറ്റ് ഖനനം നടത്താന്‍ 'വേദാന്ത' കമ്പനിയെ അനുവദിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സക്‌സേന കമ്മിറ്റി നിര്‍ദേശിച്ചു. രണ്ട് ആദിവാസി സമൂഹങ്ങളെ അവരുടെ ഭൂപ്രദേശത്തുനിന്ന് ഇറക്കിവിട്ടും അവരുടെ അവകാശം കവര്‍ന്നും കൊണ്ടേ ഈ ഖനനം നടത്താന്‍ കഴിയൂവെന്ന് സമിതി ചൂണ്ടിക്കാട്ടി. സക്‌സേന സമിതിയുടെ നിര്‍ദേശങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശക സമിതി പരിഗണിച്ചശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുക.
ബ്രിട്ടണ്‍ ആസ്ഥാനമാക്കിയ അനില്‍ അഗര്‍വാള്‍ എന്ന ബിസിനസ്സുകാരന്റേതാണ് വേദാന്ത കമ്പനി. ജനവാസമില്ലാത്ത പ്രദേശത്താണ് തങ്ങള്‍ ഖനനം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രദേശത്തെ ദരിദ്രരുടെ ഉയര്‍ച്ചയ്ക്ക് ഇത് സഹായകമാവും എന്നുമാണ് കമ്പനിയുടെ വാദം. കഴിഞ്ഞ ജൂണ്‍ 30നാണ് ഇക്കാര്യം പരിശോധിക്കാന്‍ പരിസ്ഥിതി മന്ത്രാലയം സമിതിയെ നിയോഗിച്ചത്.

 

Read More

എം.പിമാരുടെ ശമ്പള വര്‍ധന; ചര്‍ച്ച മാറ്റി വച്ചു


ന്യൂദല്‍ഹി: ലോക്‌സഭാംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ മന്ത്രിസഭ പിന്നീടു പരിഗണിക്കാന്‍ മാറ്റിവച്ചു. കുത്തനെയുള്ള ശമ്പളവര്‍ധന ഉചിതമല്ലെന്ന് ഒരു വിഭാഗം മന്ത്രിമാര്‍ നിലപാടെടുത്തതാണു കാരണം. തീരുമാനം മാറ്റിയതിനെതിരെ എംപിമാര്‍ ഭരണ - പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധിച്ചു. ഉപഭോക്തൃ വില സൂചികയിലും മറ്റുമുണ്ടായ വര്‍ധന കണക്കിലെടുത്ത് എംപിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്.
വിഷയം പരിശോധിച്ച എംപിമാരുടെ സമിതി നിര്‍ദേശിച്ചത് ശമ്പളം 80,001 രൂപയാക്കണമെന്നാണ്. അതായത്, കേന്ദ്ര സര്‍ക്കാരിലെ സെക്രട്ടറിക്കു ലഭിക്കുന്നതിനെക്കാള്‍ ഒരു രൂപ കൂടുതല്‍. എന്നാല്‍ ശമ്പളം 50,000 രൂപയായി വര്‍ധിപ്പിച്ചാല്‍ മതിയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം നിര്‍ദേശിച്ചു.

നിലവില്‍ എംപിമാര്‍ക്കു ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ഇവയാണ്:

ശമ്പളം - 16,000 രൂപ, സഭ സമ്മേളിക്കുന്ന ഓരോ ദിവസവും സിറ്റിങ് ഫീസ് - 1000 രൂപ, കമ്മിറ്റികള്‍ ചേരുമ്പോള്‍ ദിവസവും - 1000 രൂപ, മണ്ഡല അലവന്‍സ് - 20,000 രൂപ, ഓഫിസ് ചെലവിന് - 20,000 രൂപ. ഇതിനു പുറമെ, സൗജന്യമായ താമസം, നിശ്ചിത വിമാന ടിക്കറ്റുകള്‍ തുടങ്ങിയവയുമുണ്ട്.


 

Read More

പ്രക്ഷോഭം നിര്‍ത്തി കശ്മീരികള്‍ ചര്‍ച്ചക്ക് അവസരമൊരുക്കണം: പ്രധാനമന്ത്രി


ന്യൂദല്‍ഹി: പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തി തുറന്ന ചര്‍ച്ചക്ക് അവസരം ഒരുക്കാന്‍ കശ്മീരികളോട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്  നിര്‍ദേശിച്ചു. ഇന്ത്യയുടെ 64മത് സ്വാതന്ത്ര്യദിനത്തില്‍  ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  അക്രമാസക്ത പ്രക്ഷോഭങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല.  രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലക്ക് ജമ്മു കശ്മീരില്‍ സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടു പോകാനുള്ള  സര്‍ക്കാരിന്റെ  പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
കശ്മീരില്‍ അടുത്ത കാലത്തുണ്ടായ അസ്വാസ്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.  താഴ്‌വരയില്‍ വര്‍ഷങ്ങളായി തുടരുന്ന അക്രമത്തിന് അറുതി വേണം. തുറന്ന ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കഴിവുണ്ട്.  താഴ്‌വരയിലെ നേതാക്കളുമായും മറ്റും അടുത്തിടെ താന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ പ്രക്രിയ മുന്നോട്ടു  കൊണ്ടു പോകും. പ്രാദേശിക വികസനത്തിനു വേണ്ടി ജനാധിപത്യത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തയാറാകണമെന്ന് മന്‍മോഹന്‍ നിര്‍ദേശിച്ചു.  പാകിസ്താനുമായി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്താന്‍ ഇന്ത്യ ഒരുക്കമാണ്. എന്നാല്‍ തീവ്രവാദത്തിന്റെ ഉറവിടം ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചര്‍ച്ച സുഗമമാകില്ല അദ്ദേഹം പറഞ്ഞു.

 

Read More

ശബരി റെയില്‍പാത; സാമൂഹിക ആഘാത പഠനം നടത്തണമെന്ന് പരിസ്ഥിതി മന്ത്രാലയം


ന്യൂദല്‍ഹി: 2007-ലെ ദേശീയ പുനരധിവാസ നയം അനുസരിച്ച് ശബരി റെയില്‍പാതയുടെ സാമൂഹിക ആഘാത പഠനം നടത്തണമെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അങ്കമാലിയില്‍ നിന്നു നിന്ന് ശബരിമലയ്ക്ക് സമീപം അഴുതയിലേക്കാണ് 130 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട ശബരി പാത.
അങ്കമാലി ശബരി റയില്‍പാതയ്ക്കുള്ള സ്ഥലമെടുപ്പിനു വകയിരുത്തിയ തുക കുറഞ്ഞുപോയതിനാല്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ റയില്‍വേയ്ക്കു കഴിയാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. മറ്റൂര്‍, വടക്കുംഭാഗം വില്ലേജുകളില്‍ 255 ഉടമകളുടെ സ്ഥലം ഏറ്റെടുക്കുന്നതാണ് അനിശ്ചിതത്വത്തിലായത്.
ഫാസ്റ്റ് ട്രാക്ക് സംവിധാനപ്രകാരം റയില്‍വേയാണ് ഉടമകളില്‍നിന്ന് ആധാരം റജിസ്റ്റര്‍ ചെയ്തു വാങ്ങി സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതിനായി പെരുമ്പാവൂരില്‍ സ്ഥാപിച്ചിട്ടുള്ള റവന്യൂ സ്‌പെഷല്‍ തഹസീല്‍ദാരുടെ ഓഫിസില്‍നിന്നു നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പണമില്ലാത്തതിനാല്‍ റയില്‍വേ  നടപടി നീളുകയായിരുന്നു.
മറ്റൂര്‍, വടക്കംഭാഗം വില്ലേജുകളില്‍ 23.58 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. വില നിര്‍ണയം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി. 70 കോടി രൂപയാണ് രണ്ടു വില്ലേജുകളില്‍നിന്നു സ്ഥലമെടുക്കാനായി 255 ഉടമകള്‍ക്കു നല്‍കേണ്ടത്. 550 കോടി രൂപ എസ്റ്റിമേറ്റുള്ള ശബരി റയിലിന്റെ സ്ഥലമെടുപ്പിന് ആകെ വകയിരുത്തിയത് 55 കോടി മാത്രമാണെന്നുള്ളതാണ് പ്രശ്‌നം.
ജില്ലയില്‍ സ്ഥലവില ഉയരുന്നതിനു മുന്‍പ് തയാറാക്കിയതാണ് ഈ എസ്റ്റിമേറ്റ്. സ്ഥലമെടുപ്പിന് ആകെ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക രണ്ടു വില്ലേജുകളിലെ സ്ഥലമെടുപ്പിനായി മാത്രം വേണം. 17 വില്ലേജുകളില്‍ നിന്നാണ് ജില്ലയില്‍ സ്ഥലമെടുക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് റയില്‍വേ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 1500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 700 കോടി രൂപയാണ് സ്ഥലമെടുപ്പിനായി നീക്കിവച്ചിരിക്കുന്നത്. റയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ പുതുക്കിയ എസ്റ്റിമേറ്റ് പാസാകുകയുള്ളു.





ശബരി റെയില്‍പാത; സാമൂഹിക ആഘാത പഠനം നടത്തണമെന്ന് പരിസ്ഥിതി മന്ത്രാലയം

ന്യൂദല്‍ഹി: 2007-ലെ ദേശീയ പുനരധിവാസ നയം അനുസരിച്ച് ശബരി റെയില്‍പാതയുടെ സാമൂഹിക ആഘാത പഠനം നടത്തണമെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അങ്കമാലിയില്‍ നിന്നു നിന്ന് ശബരിമലയ്ക്ക് സമീപം അഴുതയിലേക്കാണ് 130 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട ശബരി പാത.
അങ്കമാലി ശബരി റയില്‍പാതയ്ക്കുള്ള സ്ഥലമെടുപ്പിനു വകയിരുത്തിയ തുക കുറഞ്ഞുപോയതിനാല്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ റയില്‍വേയ്ക്കു കഴിയാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. മറ്റൂര്‍, വടക്കുംഭാഗം വില്ലേജുകളില്‍ 255 ഉടമകളുടെ സ്ഥലം ഏറ്റെടുക്കുന്നതാണ് അനിശ്ചിതത്വത്തിലായത്.
ഫാസ്റ്റ് ട്രാക്ക് സംവിധാനപ്രകാരം റയില്‍വേയാണ് ഉടമകളില്‍നിന്ന് ആധാരം റജിസ്റ്റര്‍ ചെയ്തു വാങ്ങി സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതിനായി പെരുമ്പാവൂരില്‍ സ്ഥാപിച്ചിട്ടുള്ള റവന്യൂ സ്‌പെഷല്‍ തഹസീല്‍ദാരുടെ ഓഫിസില്‍നിന്നു നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പണമില്ലാത്തതിനാല്‍ റയില്‍വേ  നടപടി നീളുകയായിരുന്നു.
മറ്റൂര്‍, വടക്കംഭാഗം വില്ലേജുകളില്‍ 23.58 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. വില നിര്‍ണയം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി. 70 കോടി രൂപയാണ് രണ്ടു വില്ലേജുകളില്‍നിന്നു സ്ഥലമെടുക്കാനായി 255 ഉടമകള്‍ക്കു നല്‍കേണ്ടത്. 550 കോടി രൂപ എസ്റ്റിമേറ്റുള്ള ശബരി റയിലിന്റെ സ്ഥലമെടുപ്പിന് ആകെ വകയിരുത്തിയത് 55 കോടി മാത്രമാണെന്നുള്ളതാണ് പ്രശ്‌നം.
ജില്ലയില്‍ സ്ഥലവില ഉയരുന്നതിനു മുന്‍പ് തയാറാക്കിയതാണ് ഈ എസ്റ്റിമേറ്റ്. സ്ഥലമെടുപ്പിന് ആകെ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക രണ്ടു വില്ലേജുകളിലെ സ്ഥലമെടുപ്പിനായി മാത്രം വേണം. 17 വില്ലേജുകളില്‍ നിന്നാണ് ജില്ലയില്‍ സ്ഥലമെടുക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് റയില്‍വേ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 1500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 700 കോടി രൂപയാണ് സ്ഥലമെടുപ്പിനായി നീക്കിവച്ചിരിക്കുന്നത്. റയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ പുതുക്കിയ എസ്റ്റിമേറ്റ് പാസാകുകയുള്ളു.

 

Read More

മൊബൈല്‍ നമ്പര്‍ മാറാതെ കമ്പനി മാറ്റം; സൗകര്യം നവംബര്‍ ഒന്നു മുതല്‍


ന്യൂദല്‍ഹി: മൊബൈല്‍ നമ്പര്‍ മാറാതെ സര്‍വീസ് ദാതാക്കളെ മാറ്റാനുള്ള എം.എന്‍.പി സൗകര്യം നവംബര്‍ ഒന്നുമുതല്‍ ദേശവ്യാപകമായി നിലവില്‍വരുമെന്ന്  ടെലികോം റെഗുലേറ്ററി അതോറിറ്റി അധ്യക്ഷന്‍ എസ്.ശര്‍മ അറിയിച്ചു. മൊബൈല്‍ ഉപഭോക്താവിന് ഇഷ്ടമുള്ള സേവനദാതാക്കളെ ഇതുവഴി തിരഞ്ഞെടുക്കാനാവും.
ഈ സേവനം നല്‍കാന്‍ തക്കവിധം തങ്ങളുടെ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് എല്ലാ മൊബൈല്‍ ഓപറേറ്റര്‍മാരും സെപ്റ്റംബര്‍ ഒന്നിനു മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു.  ഏതെങ്കിലും ഓപറേറ്റര്‍മാര്‍ ഇതില്‍ പരാജയപ്പെടുന്നപക്ഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ സേവനങ്ങള്‍ ആരംഭിക്കുന്നതില്‍നിന്ന് അവരെ തടയുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഭാരതി എയര്‍ടെല്‍,റിലയന്‍സ്,വോഡഫോണ്‍ എസ്സാര്‍ ടാറ്റാ ടെല്‍,ഐഡിയ തുടങ്ങിയ കമ്പനികള്‍ അടുത്ത മാസം മുതല്‍ അതിവേഗ ത്രീജി സേവനരംഗത്തേക്ക് കടക്കാനിരിക്കുകയാണ്.

 

Read More

കെട്ടികിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കണം: സുപ്രീംകോടതി


ന്യൂദല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിപ്പാവങ്ങള്‍ക്ക്് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. രാജ്യത്തെ ന്യായവില ഷോപ്പുകള്‍ മാസത്തില്‍ മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കണമെന്നും പൊതുവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താനായി കമ്പ്യൂട്ടര്‍വല്‍ക്കരണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഭക്ഷ്യസുരക്ഷാപദ്ധതി അടക്കമുള്ള സര്‍ക്കാര്‍ പരിപാടികള്‍ സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചെങ്കിലും വിശദമായ സത്യവാങ്മൂലം ആറ് ആഴ്ച്ചയ്ക്കകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
എഫ്‌സിഐ എല്ലാ സംസ്ഥാനങ്ങളിലും വന്‍കിട സംഭരണശാലകള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്തെ എഫ്.സി.ഐ ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് അരി കെട്ടിക്കിടക്കുകയാണെന്നും ഇതില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പി.യു.സി.എല്‍. എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്.

 

Read More

കൊടിക്കുന്നിലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് സ്‌റ്റേ


ന്യൂദല്‍ഹി: കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ നല്‍കി. ഒരു മാസത്തേക്കാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ എം.പി എന്ന നിലയിലുള്ള ആനൂകൂല്യങ്ങള്‍ അദ്ദേഹത്തിന് കൈപ്പറ്റാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജി 16 ന് പരിഗണിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനെതിരെ  പരാജയപ്പെട്ട സി.പി.എം സ്ഥാനാര്‍ത്ഥി ആര്‍.എസ്്. അനില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതി ജസ്റ്റിസ് ശശിധരന്‍ നായര്‍ കൊടിക്കുന്നിലിന്റെ ഹരജി റദ്ദാക്കിയത്. ഇതിനെതിരെയാണ് കൊടിക്കുന്നില്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

Read More

രാജ്യത്ത് ആദ്യമായി ജാതി സെന്‍സസ് നടത്താന്‍ തീരുമാനം


ന്യൂദല്‍ഹി: അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര തീരുമാനം. ഡിസംബര്‍ മുതല്‍ ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്നതിന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയാണ് ധാരണയില്‍ എത്തിയത്.
പ്രണബ് മുഖര്‍ജിക്ക് പുറമെ, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, ശരത് പവാര്‍, പി. ചിദംബരം, മമതാ ബാനര്‍ജി, വീരപ്പ മൊയ്‌ലി, ഫാറൂഖ് അബ്ദുല്ല, ദയാനിധി മാരന്‍, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ശിദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ ഉള്‍പ്പെട്ടതാണ് മന്ത്രിതല സമിതി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനം. ജാതി തിരിച്ച് കണക്കെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് വിഷയം രണ്ടു വട്ടം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്‌തെങ്കിലും സമവായത്തില്‍ എത്താനായില്ല. തുടര്‍ന്നാണ് പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപവത്കരിച്ചത്. സമിതിക്കും ഏകാഭിപ്രായത്തില്‍ എത്താന്‍ കഴിയാതെ വന്നപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടാന്‍ തീരുമാനിക്കുകയായിരുന്നു.
ജാതി സെന്‍സസിനെ തുടക്കത്തില്‍ എതിര്‍ത്ത ബി.ജെ.പി, ആര്‍.എസ്.എസ് സമ്മര്‍ദങ്ങള്‍ക്കൊടുവില്‍  ചുവടു മാറ്റിയതോടെയാണ് ജാതി സെന്‍സസിന് വഴി സുഗമമായത്. കോണ്‍ഗ്രസിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ സമവായ നിലപാടിനൊത്ത് മുന്നോട്ടു പോകാമെന്ന് ഒടുവില്‍ കോണ്‍ഗ്രസും വ്യക്തമാക്കി.  
ജാതി തിരിച്ചുള്ള കണക്കെടുപ്പിന് വേണ്ടി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ജെ.ഡിയു നേതാക്കള്‍ ഉയര്‍ത്തിയ ശക്തമായ സമ്മര്‍ദമാണ് ഇപ്പോള്‍ ഫലം കാണുന്നത്.


Read More

ബ്ലാക്ക് ബെറി സേവനങ്ങള്‍ കേന്ദ്രം നിര്‍ത്തിവച്ചേക്കും


ന്യൂദല്‍ഹി: സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി ബ്ലാക്ക്‌ബെറി മൊബൈല്‍, ഇമെയില്‍ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചേക്കും. ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടാന്‍ ബ്ലാക്ക്‌ബെറി സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) തയാറായില്ലെങ്കില്‍ സേവനം നിര്‍ത്താന്‍ കേന്ദ്രം ആവശ്യപ്പെടുമെന്നാണ് സൂചന.
വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്നത്തെ യോഗത്തില്‍ റിമ്മിന് അന്ത്യശാസനം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സ്‌പെഷല്‍ സെക്രട്ടറി യു.കെ.ബന്‍സാല്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതു വരെ മൊബൈല്‍, ഇമെയില്‍ സേവനങ്ങള്‍ താല്‍കാലികമായി നിരോധിക്കും. ബ്ലാക്ക്‌ബെറി വഴി കൈമാറ്റം ചെയ്യുന്ന മുഴുവന്‍ വിവരങ്ങളും നിരീക്ഷിക്കാനും കൈമാറാനും കമ്പനി തയാറാകണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് കമ്പനിക്ക് വിമുഖതയാണ്.
അമേരിക്കയിലൊഴികെ ഒരിടത്തും ബ്ലാക്ക്‌ബെറി വിവരങ്ങള്‍ നിരീക്ഷിക്കാറില്ല. രാജ്യരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്. ഫോണിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം കൈമാറാന്‍ തയാറല്ലെന്ന് മുമ്പ് നടന്ന ചര്‍ച്ചകളില്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ വ്യക്തമാക്കിയിരുന്നു.
ബ്ലാക്‌ബെറി മുഖേനെ സന്ദേശങ്ങള്‍ കൈമാറപ്പെടുന്നത് രഹസ്യാത്മകമായാണ്. ഫോണ്‍ ഉപയോഗിച്ച് അയയ്ക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ രഹസ്യ കോഡുകളാക്കി മാറ്റി സേവനദാതാക്കളുടെ പക്കലുള്ള ബ്ലാക്ക്‌ബെറി എന്റര്‍െ്രെപസസ് സെര്‍വറിലെത്തിയ ശേഷം സന്ദേശങ്ങള്‍ ഡീകോഡ് ചെയ്ത് ഇമെയിലുകള്‍ കൈമാറ്റപ്പെടുന്നതാണ് രീതി. തുടര്‍ന്ന് ഇവ വീണ്ടും അവിടെ നിന്ന് തിരികെ എടുത്ത് ബ്ലാക്ക്‌ബെറി സെര്‍വറുകളില്‍ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കും.

 

Read More
JQuery Cycle Plugin - Example Slideshow