ഫെഡറേഷന്‍ കപ്പ് വോളിബോള്‍: കേരളത്തിന് ഇരട്ട കിരീടം

പത്തനംതിട്ട: ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളം കിരീടം നേടി.
പുരുഷവിഭാഗം ഫൈനലില്‍ തമിഴ്‌നാടിനെ ഒന്നിനെതിരേ മൂന്നുസെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്.
വനിതാ വിഭാഗം ഫൈനലില്‍ ആന്ധ്രാപ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്.

Read More

സന്തോഷ് ട്രോഫി സര്‍വീസസ് നിലനിര്‍ത്തി

കൊച്ചി:  20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കിരീടം വീണെ്ടടുക്കാമെന്ന പ്രതീക്ഷയില്‍ കളത്തിലിറങ്ങിയ കേരളം    67-ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ സഡന്‍ഡെത്തില്‍  സര്‍വീസസിനോടു (3-4) പരാജയപ്പെട്ടു. നിശ്ചിതസമയത്തും അധികസമയ ത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലുംമനില പാലിച്ചതോടെ മത്സരം സഡന്‍ഡെത്തിലേക്കു നീങ്ങുകയായിരുന്നു. അങ്ങനെ സര്‍വീസസ് തുടര്‍ച്ചയായി രണ്ടാമതും കിരീടമണിഞ്ഞു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-3) തുല്യത പാലിച്ചശേഷം സഡന്‍ഡെത്തില്‍ സര്‍വീസസിന്റെ മലയാളിതാരം കിരണ്‍ കെ. വര്‍ഗീസിന്റെ ഷോട്ട് ഗോളി ജീന്‍ ക്രിസ്റ്റിനെ കബളിപ്പിച്ചു വലയിലെത്തി. എന്നാല്‍, കേരളത്തിനായി കിക്കെടുത്ത സുര്‍ജിത്തിന്റെ ഷോട്ട് ബാറില്‍ത്തട്ടി മടങ്ങിയതോടെ എട്ടുവര്‍ഷത്തിനുശേഷം കിരീടം നേടാമെന്ന കേരളത്തിന്റെ സ്വപ്നം നടക്കാതെപോയി.
സര്‍വീസസിന്റെ ദീപക് ശ്രേഷ്ഠ ടൂര്‍ണമെന്റിന്റെ താരമായപ്പോള്‍ മധ്യനിരതാരം ലാല്‍റങ് മാവിയ മാന്‍ ഓഫ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
 സര്‍വീസസ് തുടര്‍ച്ചയായ രണ്ടാംതവണയാണ് സന്തോഷ് ട്രോഫി കിരീടം നേടുന്നത്. സര്‍വീസസിന്റെ മൂന്നാം സന്തോഷ് ട്രോഫി കിരീടനേട്ടമാണിത്.

Read More

അറുപത്തിയേഴാമത് സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

കൊച്ചി: അറുപത്തിയേഴാമത് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനലില്‍ കടന്നു2005-ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിന് യോഗ്യത നേടുന്നത്. കേരളത്തിന്റെ 13-ാം സന്തോഷ് ട്രോഫി ഫൈനലാണിത്.
ആദ്യ സെമിഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്.
നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ ഷിബിന്‍ ലാല്‍ നേടിയ ഗോളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ കേരളത്തിന് വേണ്ടി ഉസ്മാന്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ മഹാരാഷ്ട്ര സമനില പിടിച്ചു. തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

Read More

സ്‌കൂള്‍ കായികമേള: കേരളത്തിന് കിരീടം; ചിത്രക്ക് നാലു സ്വര്‍ണം

ഇറ്റാവ: 58-മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കിരീടം നേടി. 33 സ്വര്‍ണം, 26 വെള്ളി, 17 വെങ്കലം ഉള്‍പ്പടെ 293 പോയിന്റുമായാണ് കേരളം ഒന്നാമതെത്തിയത്.മത്സരിച്ച നാലിനങ്ങളിലും സ്വര്‍ണം നേടിയ കേരളത്തിന്റെ പി.യു. ചിത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.  രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര പോയിന്റ് നിലയില്‍ കേരളത്തേക്കാള്‍ വളരെ പിന്നിലാണ്. തുടര്‍ച്ചയായ 16-ാം കിരീടനേട്ടമാണ് കേരളത്തിന്റേത്.ക്രോസ് കണ്ട്രിയില്‍ കേരളത്തിന്റെ  പി.യു ചിത്രതന്റെ നാലമാമത്തെ സ്വര്‍ണവും കരസ്ഥമാക്കിനേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയിലാണു ചിത്ര വിജയം കുറിച്ചത്. 1500 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയില്‍ ദേശീയ റിക്കാര്‍ഡോടെയാണു ചിത്ര സ്വര്‍ണം നേടിയത്. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലും ചിത്ര നാലു സ്വര്‍ണം നേടിയിരുന്നു.കഴിഞ്ഞ വര്‍ഷം ലുധിയാനയില്‍ നടന്ന സ്‌കൂള്‍ കായികമേളയില്‍ 29 സ്വര്‍ണമെഡലുകളടക്കം 262 പോയിന്റു നേടിയാണ് കേരളം ചാമ്പ്യന്‍ഷിപ്പ് നേടിയത്. 2010ല്‍ അമൃത്സറില്‍ 28 സ്വര്‍ണമെഡലുകളോടെ ചാമ്പ്യന്‍പട്ടം നേടിയ കേരളം 2011ല്‍ പുനെയില്‍ 40 സ്വര്‍ണത്തോടെയായിരുന്നു നേട്ടം ആവര്‍ത്തിച്ചത്.

Read More

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: പി.യു ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടക്കുന്ന അന്‍പത്തിയെട്ടാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ദേശീയ റിക്കാര്‍ഡോടെ ചിത്ര മൂന്നാമത്തെ സ്വര്‍ണം നേടിയത്. നേരത്തെ 3000, 5000 മീറ്റര്‍ മത്സരങ്ങളിലും ചിത്ര സ്വര്‍ണം നേടിയിരുന്നു.
4:35:72 സെക്കന്‍ഡിലാണ് 1500 മീറ്ററില്‍ ചിത്ര ഒന്നാമതെത്തിയത്. 2005 ലെ പൂനെ മീറ്റില്‍ കേരളത്തിന്റെ ജിജിമോള്‍ ജേക്കബ് സ്ഥാപിച്ച 4:36:78 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് ചിത്ര തിരുത്തിക്കുറിച്ചത്. ചിത്രയുടെ രണ്ടാം ദേശീയ റിക്കാര്‍ഡാണിത്തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റിലും ചിത്ര നാല് സ്വര്‍ണം നേടിയിരുന്നു.  
കേരളത്തിന് മീറ്റിലെ ആറാമത്തെ സ്വര്‍ണമാണ് ചിത്രയിലൂടെ ലഭിച്ചത്. രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ കെ.ടി നീന സ്വര്‍ണം നേടിയിരുന്നു. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് ലഭിച്ചു. സുജിതയാണ് വെങ്കലം നേടിയത്.  
ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ ലേഖ ഉണ്ണി വെള്ളിയും പി.ആര്‍ അനീഷ വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എബിന്‍ ബേബി വെള്ളിയും ടിങ്കിന്‍ ടോമി വെങ്കലവും നേടി. മെഡല്‍പട്ടികയില്‍ കേരളം ഒന്നാമതാണിപ്പോള്‍.

Read More

സന്തോഷ് ട്രോഫി ലോഗോയും ഭാഗ്യമുദ്രയും

കൊച്ചി: 67-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോയും ഭാഗ്യമുദ്രയും  പ്രകാശനം ചെയ്തു.
സ്റ്റേഡിയത്തിന്റെ ഹരിത പശ്ചാത്തലത്തില്‍ പന്തിനുവേണ്ടി ഉയര്‍ന്നുപൊങ്ങുന്ന കളിക്കാരന്റെ രൂപമാണ് ലോഗോ. കണ്ണൂര്‍ തളിയില്‍ പ്രജിത്താണ് ലോഗോ രൂപകല്‍പന ചെയ്തത്.  പന്തിന് പിറകേ ഓടുന്ന കിച്ചു എന്ന പട്ടിക്കുട്ടിയാണ് സന്തോഷ് ട്രോഫിയുടെ ഭാഗ്യമുദ്ര. പിറവം മുളക്കുളം കുറ്റിയാനിക്കല്‍ കെ.യു. അനൂപ് ദാസ് ആണ് ഭാഗ്യമുദ്ര രൂപകല്‍പന ചെയ്തത്ലോഗോ, ഭാഗ്യമുദ്ര വിഭാഗങ്ങളിലെ മത്സരത്തില്‍ 700-ഓളം പേര്‍ പങ്കെടുത്തു. കായികതാരങ്ങളും ചിത്രകാരന്‍മാരും അടങ്ങിയ ജഡ്ജിംഗ് പാനലാണ് ഭാഗ്യമുദ്രയും ലോഗോയും തിരഞ്ഞെടുത്തത്.
67-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ലഖ്‌നൗവിലും കൊല്ലത്തുമായാണ് നടക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ഫിബ്രവരി 13ന് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിക്കും.

Read More

56-ാം സംസ്ഥാന സ്‌കൂള്‍ കായികമേള

തിരുവനന്തപുരം: 56-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. ചാമ്പ്യന്‍ സ്‌കൂളായി കോതമംഗലം സെന്റ് ജോര്‍ജിനെയും തെരഞ്ഞെടുത്തു.
13 സ്വര്‍ണവും 13 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 111 പോയിന്റോടെയാണ് ഇക്കുറി സെന്റ് ജോര്‍ജ് ചാമ്പ്യന്‍ സ്‌കൂളിനുള്ള കിരീടത്തില്‍ മുത്തമിട്ടത്.  
 12 സ്വര്‍ണവും ഒന്‍പതു വെളളിയും 12 വെങ്കലവുമായി 99 പോയിന്റോടെ നിലവിലുള്ള ജേതാക്കളായിരുന്ന കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തും പാലക്കാടിന്റെ കരുത്തായ പറളി സ്‌കൂള്‍ ഒന്‍പതു സ്വര്‍ണം ഒന്‍പതു വെള്ളി നാലു വെങ്കം എന്നിവയോടെ 76 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.  
 മുഹമ്മദ് അഫ്‌സലും ചിത്രയും സ്‌കൂള്‍ മേളയുടെ താരങ്ങള്‍
 പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയും പാലക്കാട്ടെ തന്നെ പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും നാലു സ്വര്‍ണം വീതം നേടി മേളയിലെ താരങ്ങളായി.
 272 പോയിന്റാണു പാലക്കാടിനു ലഭിച്ചത്. എറണാകുളത്തിന് 257 പോയിന്റും. 84 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും 54 പോയിന്റോടെ തിരുവനന്തപുരം നാലാം സ്ഥാനവും സ്വന്തമാക്കി.  
 അഞ്ചു പേര്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനം നടത്തി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ സി. ബബിത രണ്ടു മിനിറ്റ് 11.91 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ എറണാകുളം എളമക്കര എച്ച്എസ്എസിലെ ശ്രീനിത് മോഹന്‍ 2.11 മീറ്റര്‍ ചാടി ദേശീയ റിക്കാര്‍ഡിനെ വെല്ലുന്ന നേട്ടം കൊയ്തു. സീനിയര്‍ ആണ്‍കുട്ടികളുടെ ആവേശകരമായ പോള്‍വോള്‍ട്ട് മത്സരത്തിലാണു മറ്റൊന്ന്.   സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ തിരുവനന്തപുരം സായിയുടെ ജെനിമോള്‍ ജോയ്12.78 മീറ്റര്‍ ചാടി ദേശീയ റിക്കാര്‍ഡിനപ്പുറമെത്തി.  
 നല്ല കായിക താരങ്ങള്‍ കായിക മേളകളിലൂടെ ഉയര്‍ന്നു വരണമെന്നും കായിക താരങ്ങളെ കണെ്ടത്താനും അവരെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

Read More

സംസ്ഥാന സ്‌കൂള്‍ കായികമേള: പാലക്കാട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം. 273 പോയിന്റുമായിട്ടാണ് പാലക്കാട് കിരീടം നേടിയത്. 2004 മുതല്‍  എറണാകുളം കുത്തകയാക്കി വെച്ചിരുന്ന കിരീടമാണ് പാലക്കാട് ഇക്കുറി സ്വന്തമാക്കിയത്. അവസാനം നടന്ന റിലേ മത്സരങ്ങളില്‍ വിജയം നേടിയാണ് പാലക്കാട് കിരീടം നേടിയത്.
 
Read More

സംസ്ഥാന സീനിയര്‍ ഫുട്ബാള്‍: മലപ്പുറത്തിന് കിരീടം

അരീക്കോട് (മലപ്പുറം): 49ാമത് സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ കിരീടം മലപ്പുറം നിലനിര്‍ത്തി. കാസര്‍കോടിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മലപ്പുറത്തിന്‍െറ കിരീട ധാരണം.
നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തിന്‍െറ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

Read More

തിരുവനന്തപുരം ജില്ലക്ക് ഓവറോള്‍ കിരീടം

തൃശൂര്‍: 43-ാം സംസ്ഥാന സ്കൂള്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ലക്ക് ഓവറോള്‍ കിരീടം.തിരുവനന്തപുരം  650 പോയിന്റുമായാണ് ചാമ്പ്യന്മാര്‍ ആയത്. രണ്ടാംസ്ഥാനത്തുള്ള ആതിഥേയര്‍ക്ക് 167 പോയിന്റേ നേടാനായുള്ളൂ. 162 പോയിന്റോടെ എറണാകുളമാണ് തൊട്ടുപിന്നില്‍.
 70 സ്വര്‍ണം 64 വെള്ളി 56 വെങ്കലം എന്നിവ നേടി എല്ലാ ഇനങ്ങളിലും മുന്‍തൂക്കത്തോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്.

Read More

ബോബ് ബ്രയാന്‍ സാനിയയുടെ ഡബിള്‍സ് പങ്കാളി

കൊല്ലം: അമേരിക്കയുടെ ബോബ് ബ്രയാന്‍ സാനിയ മിര്‍സയുടെ പുതിയ മിക്‌സഡ് ഡബിള്‍സ് പങ്കാളിപുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലുള്ള സഖ്യമാണ് ബോബ് ബ്രയാനും സഹോദരന്‍ മൈക്ക് ബ്രയാനും ചേര്‍ന്നുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബോബ്-സാനിയ സഖ്യം കളത്തിലിറങ്ങും.
 നേരത്തെ മഹേഷ് ഭൂപതിയായിരുന്നു സാനിയയുടെ മിക്‌സഡ് ഡബിള്‍സ് പങ്കാളി. ഭൂപതിയുമായി സൗഹൃദം തുടരുമെന്നും ഒരുമിച്ച് കളിക്കില്ലെന്ന് താന്‍ പറയുന്നില്ലെന്നും സാനിയ പറഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ലിയാന്‍ഡര്‍ പെയ്‌സിനൊപ്പമാണ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ കളത്തിലിറങ്ങിയത്.

Read More

ജൂനിയര്‍ അത്‌ലറ്റ്‌ കിരീടം കേരളത്തിന്‌‍

ലഖ്‌നൗവില്‍ നടന്ന 28-ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിലെ കിരീടം കേരളം സ്വന്തമാക്കി. ത്രോയിനങ്ങളിലൂടെ ആദ്യ ദിനങ്ങള്‍ ഹരിയാന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പെണ്‍കുട്ടികള്‍ കാഴ്‌ച വച്ച മിന്നുന്ന പ്രകടനമാണ്‌ കീരീടത്തിലേയ്‌ക്ക്‌ കേരളത്തിന്‌ വഴി തുറന്നത്‌.
സംസ്‌ഥാന ടീമിന്‍െ്‌റ ജനറല്‍ ക്യാപ്‌റ്റനായ അനു ആര്‍. ഇന്ന്‌ മൂന്നാം സ്വര്‍ണം കരസ്‌ഥമാക്കി. അഥീന പി.ജി. രണ്ട്‌ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ഹരിയാനയെ പിന്തളളിയാണ്‌ കേരളം  കിരീടം സ്വന്തമാക്കിയത്‌.
15 വര്‍ഷം കേരളം കുത്തകയായി വച്ചിരുന്ന കിരീടം കഴിഞ്ഞ തവണ റാഞ്ചിയില്‍ നടന്ന മീറ്റിലാണ്‌ ഹരിയാന സ്വന്തമാക്കിയത്‌. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്‍െ്‌റ സന്തോഷത്തിലാണ്‌ കേരളം.

Read More

ജി.വി. രാജ അവാര്‍ഡ് ഷമീര്‍മോനും പ്രജുഷയ്ക്കും

തിരുവനന്തപുരം; മികച്ച കായിക താരത്തിനായുള്ള 2011 ലെ ജി.വി.രാജ അവാര്‍ഡ് എന്‍.എ. ഷമീര്‍മോനും എം.എ. പ്രജുഷയ്ക്കും ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം.
2010 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് 4-100 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.എ.ഷമീര്‍ മോന് അവാര്‍ഡ് ലഭിച്ചത്. 2010 കോമണ്‍ വെല്‍ത്ത് ഗെയിംസ് ലോഗ്ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതാണു പ്രജുഷയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.  
 മികച്ച കായിക ലേഖകനുള്ള അവാര്‍ഡ് കേരള കൗമുദിയിലെ അന്‍സാര്‍ എസ്. രാജിനു ലഭിച്ചു. മികച്ച ഫോട്ടോഗ്രഫര്‍ക്കുള്ള പുരസ്‌കാരം ജോമോന്‍ പമ്പാവാലി നേടി. മികച്ച ദൃശ്യ മാധ്യമ പരിപാടിക്കുള്ള അവാര്‍ഡിനു മനോരമ ന്യൂസിന്റെ ജീനാ പോള്‍ അര്‍ഹയായി.
 കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അധ്യക്ഷ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.
 ഒരു മികച്ച കായിക താരത്തിനു എല്ലാ വര്‍ഷവും നല്കിയിരുന്ന അവാര്‍ഡ്വര്‍ഷം മുതല്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ പ്രത്യേകം നല്‍കും.

Read More

ജി.വി.രാജ ഫുട്‌ബോള്‍ കിരീടം എസ്ബിടിക്ക്

തിരുവനന്തപുരം: ഒമ്പതാമതു ജി.വി രാജ ഫുട്‌ബോള്‍ കിരീടം എസ്ബിടി സ്വന്തമാക്കി. ഫൈനലില്‍ കേരളാ പോലീസിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് എസ്ബിടി ചാമ്പ്യന്‍മാരായത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ എസ്ബിടി നാലു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എസ്ബിടി അഞ്ചാം ഗോളും നേടി. ഐ.എം.വിജയനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണു കേരളാ പോലീസിന് ലഭിച്ച ആശ്വാസ ഗോള്‍.
 
Read More

ബ്ലൈന്‍ഡ് ക്രിക്കറ്റ് ട്വന്റി 20

കോഴിക്കോട്: ഗ്ലോറിയസ് വിഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ട്വന്റി 20 പ്രദര്‍ശനമത്സരം ജൂണ്‍ 16-ന് രാവിലെ 9.30-ന് കോഴിക്കോട് ദേവഗിരി കോളേജ്ഗ്രൗണ്ടില്‍ നടക്കും.
ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ഇതിനായി വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. ഗ്ലോറിയസ് വിഷന്‍ട്രസ്റ്റിന്റെ ലോഞ്ചിങ്ങിനോടനുബന്ധിച്ചാണ് മത്സരം. ലോഞ്ചിങ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് അസ്മ ടവറില്‍ എം.കെ. രാഘവന്‍ എം.പി. നിര്‍വഹിക്കും.
കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. ട്രസ്റ്റിനു കീഴിലുള്ള 'ബ്ലൂ വെയില്‍സ് കേരള' ക്രിക്കറ്റ്ടീമും മത്സരത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീം ആദ്യമായാണ് കോഴിക്കോട്ടെത്തുന്നത്.
ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ വടകര സ്വദേശി നവാസ് നിസാറും ഫറോക്ക് ഹൈസ്‌കൂള്‍ അധ്യാപകനും ക്രിക്കറ്റ് കളിക്കാരനുമായ രജനീഷ് ഹെന്‍ട്രിയും ബാംഗ്ലൂരില്‍ സീനിയര്‍ ഇന്‍ഫര്‍മേഷന്‍ ഡെവലപ്പര്‍ അഡ്വ. ടി.എസ്. മനുവുമാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. ഇതില്‍ നവാസും രജനീഷും കാഴ്ചയില്ലാത്തവരാണ്.
ക്രിക്കറ്റ് മത്സരം മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ് ഉദ്ഘാടനംചെയ്യും.

Read More

ശ്രീശാന്ത് അച്ചടക്കലംഘനം നടത്തി; വിശദീകരണം തേടുമെന്ന് കെ.സി.എ

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിവിധ വേദികളില്‍ മോശമായ പരാമര്‍ശം നടത്തിയ ശ്രീശാന്തിനോട് കെ.സി.എ വിശദീകരണം തേടുമെന്ന് അസോസിയേഷന്‍  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്ചടക്കം ലംഘിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടി കത്ത് നല്‍കുന്നത്.
'വളര്‍ന്നുവരുന്ന  താരങ്ങള്‍ക്ക് മാതൃകയാകേണ്ട ശ്രീശാന്ത് തികഞ്ഞ അച്ചടക്ക ലംഘനമാണ് നടത്തിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ അസോസിയേഷന്‍ ഗൗരവമായി തന്നെ കാണും'.  ശ്രീശാന്തിന്റെ മറുപടി  പരിശോധിച്ച് തുടര്‍ നടപടി ആലോചിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
മാതൃ അസോസിയേഷനുകളുടെ സഹായമില്ലാതെ ഒരു ഇന്ത്യന്‍ താരവും വളര്‍ന്നുവന്നിട്ടില്ല. ശ്രീശാന്തിന്റെ കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ എപ്പോഴും സഹായകരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
രഞ്ജി ട്രോഫിയിലേക്ക് കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ശ്രീശാന്തിനെ മാറ്റിയത് സെലക്ഷന്‍ കമ്മിറ്റിയാണ്. കെ.സി.എ ക്ക് അതില്‍ പങ്കില്ല. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം താന്‍ മൂന്ന് പ്രാവശ്യമെങ്കിലും ശ്രീശാന്തുമായി സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശ്രീശാന്തിന്റെ നിലപാടിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും അസോസിയേഷന്‍ സെക്രട്ടറി ടി.സി. മാത്യു പറഞ്ഞു.
കേരളത്തിന് വേണ്ടി  കളിക്കാന്‍  ഇനി ആഗ്രഹിക്കുന്നില്ലെന്ന ശ്രീശാന്തിന്റെ അഭിപ്രായം കാര്യമാക്കുന്നില്ല. കേരളത്തിന് വേണ്ടി ശ്രീശാന്തിനെ കളിപ്പിക്കണമെന്ന് തന്നെയാണ് കെ.സി.എയുടെ ആഗ്രഹമെന്നും മാത്യു പറഞ്ഞു.

Read More

സംസ്ഥാന ഇന്റര്‍ ക്ലബ് അത്‌ലറ്റിക്‌സ്: കാതങ്ങള്‍ മുന്നില്‍ കോതമംഗലം

കൊച്ചി: സംസ്ഥാന ഇന്റര്‍ ക്ലബ്  അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലത്തിന്റെ ആധിപത്യം. എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ 10 വിഭാഗങ്ങളിലായി നടന്ന മീറ്റില്‍ എട്ട് വിഭാഗങ്ങളിലും കോതമംഗലത്തെ കോളജുകളും സ്‌കൂളുകളും ചാമ്പ്യന്‍ഷിപ് നേടിയപ്പോള്‍ പ്രധാന ഇനങ്ങളായ പുരുഷവിഭാഗത്തില്‍ പാലാ സെന്റ് തോമസും വനിതകളില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും കിരീടം ചൂടി.
പുരുഷ വിഭാഗത്തില്‍ 99 പോയന്റുമായാണ് സെന്റ് തോമസ് ചാമ്പ്യന്‍മാരായത്. 44.5 പോയന്റുമായി എം.എ കോളജ് കോതമംഗലം രണ്ടാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ അസംപ്ഷന്‍ കോളജ് 172 പോയന്റുമായി ജേതാക്കളായപ്പോള്‍ പാലാ അല്‍ഫോണ്‍സാ കോളജ് 91 പോയന്‍േറാടെ രണ്ടാമതെത്തി.
യൂത്ത് ബോയ്‌സ് അണ്ടര്‍ 18 വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജസ് എച്ച്.എസ്.എസ് 71 പോയന്റുമായി ചാമ്പ്യന്‍ഷിപ് നേടി. യൂത്ത് ഗേള്‍സ് അണ്ടര്‍ 18 വിഭാഗത്തില്‍ 47 പോയന്റുമായി കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് ആണ് ജേതാക്കള്‍. അണ്ടര്‍ 20 ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ 62 പോയന്റുമായി കോതമംഗലം എം.എ കോളജ് ചാമ്പ്യന്‍മാരായി. അണ്ടര്‍ 20 ജൂനിയര്‍ വനിതാ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിനാണ് ചാമ്പ്യന്‍ഷിപ്, 55 പോയന്റ്.
അണ്ടര്‍ 16 പുരുഷവനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പുകള്‍ സെന്റ് ജോര്‍ജസ് എച്ച്.എസ്.എസ് കോതമംഗലം കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ 48 പോയന്റും വനിതാ വിഭാഗത്തില്‍ 38 പോയന്റും സെന്റ് ജോര്‍ജസിന് ലഭിച്ചു. അണ്ടര്‍ 14 പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ് കോതമംഗലം സെന്റ് ജോര്‍ജസ് എച്ച്.എസ്.എസിനും (42 പോയന്റ്). വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ് കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിനും (32 പോയന്റ്) ലഭിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ സമാപന  ദിനമായ ഇന്നലെ 24 മീറ്റ് റെക്കോഡ് കൂടി പിറന്നു. വനിതാ വിഭാഗം 10,000 മീറ്ററില്‍ വി. സുകന്യ (എന്‍.എസ്.എസ് കോളജ്), 39 മിനിറ്റ് 34.71 സെക്കന്‍ഡിന്റെ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. ഇതേ വിഭാഗത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അല്‍ഫോണ്‍സ കോളജിലെ ജോജിമോള്‍ ജോസഫ് ഒരു മിനിറ്റ് 3.1 സെക്കന്‍ഡിന്റെ പുതിയ സമയം കണ്ടെത്തി. വനിതാ വിഭാഗം 3000 മീറ്ററില്‍ പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രാമേശ്വരി മീറ്റ് റെക്കോഡിട്ടു. വനിതാ വിഭാഗം 20,000 മീറ്റര്‍ നടത്തത്തില്‍ പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മീഷ്മ പുതിയ സമയം കുറിച്ചു.
പുരുഷ വിഭാഗം 10,000 മീറ്ററില്‍ ഇന്ത്യന്‍ നേവിയുടെ മുഹമ്മദ് 31 മിനിറ്റ് 57.54 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യന്‍ നേവിയുടെ തന്നെ നരേഷ് മൂന്ന് മിനിറ്റ് 56.04 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡ് കണ്ടെത്തി. പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെന്റ് തോമസ് കോളജിലെ വിജിത് വിജയന്‍ 54.4 സെക്കന്‍ഡില്‍ റെക്കോഡിട്ടു. ഇതേ വിഭാഗത്തില്‍ ട്രിപ്പിള്‍ ജമ്പില്‍ സായിയുടെ രാകേഷ് ബാബു 15.40 മീറ്ററിന്റെ മീറ്റ് റെക്കോഡ് സ്ഥാപിച്ചു.  പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ സെന്റ് തോമസിലെ നിബു ടി. നൈനാന്‍ 13.66 മീറ്ററിന്റെ പുതിയ ദൂരം കണ്ടെത്തി.
പുരുഷ വിഭാഗം 20,000 മീറ്റര്‍ നടത്തത്തില്‍ പ്രോമിസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബിനു വര്‍ഗീസ് മീറ്റ് റെക്കോഡ് സ്ഥാപിച്ചു. പുരുഷ വിഭാഗം 3000 മീറ്ററില്‍ ഇന്ത്യന്‍ നേവിയുടെ വിജയ് കൃഷ്ണയും ജൂനിയര്‍ വനിതാ അണ്ടര്‍ 20 വിഭാഗം 5000 മീറ്ററില്‍ പറളി ഹയര്‍ സെക്കന്‍ഡറിയിലെ വി.വി. ശോഭയും മീറ്റ്  റെക്കോഡിനുടമകളായി. ഇതേ വിഭാഗത്തില്‍ 3000 മീറ്ററിലും വി.വി. ശോഭക്ക് തന്നെയാണ് റെക്കോഡ് (12 മിനിറ്റ് 2.73 സെക്കന്‍ഡ്). അണ്ടര്‍ 14 പുരുഷ വിഭാഗം 600 മീറ്ററില്‍ സെന്റ് ജോര്‍ജിലെ അനിലാഷ് മീറ്റ് റെക്കോഡ് സ്ഥാപിച്ചു. അണ്ടര്‍ 16 പുരുഷ വിഭാഗം 1000 മീറ്ററില്‍ കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ രാഹുല്‍ രാജും അണ്ടര്‍ 18 യൂത്ത് പുരുഷ വിഭാഗം 200 മീറ്റില്‍ ഇതേ സ്ഥാപനത്തിലെ തന്നെ ബിനീഷും മീറ്റ് റെക്കോഡ് കരസ്ഥമാക്കി. അണ്ടര്‍ 18 യൂത്ത് പുരുഷ വിഭാഗം 1000 മീറ്ററില്‍ കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സി.ആര്‍. രാഹുല്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. വനിതാ വിഭാഗം 1500 മീറ്റര്‍ പാലാ അല്‍ഫോണ്‍സയിലെ എം.വി. നീതുവും അണ്ടര്‍ 18 പുരുഷ വിഭാഗത്തില്‍ ഐ.ടി.എല്‍ ഇ.എച്ച്.എസ്.എസിലെ അജ്മലും റെക്കോര്‍ഡ് നേട്ടക്കാരില്‍പെടുന്നു. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ.സി. എബ്രഹാം സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സന്തോഷ് ട്രോഫി ടീമിന് ഇതാദ്യമായി എ.സി. യാത്ര

കൊച്ചി: സന്തോഷ് ട്രോഫി കപ്പിനുള്ള 25അംഗ കേരള സംഘം ഞായറാഴ്ച ഷാലിമാര്‍ എക്‌സ്പ്രസില്‍ കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച എത്തുന്ന സംഘത്തിന്റെ ആദ്യമത്സരം വ്യാഴ്ചയാണ്. ഉത്തരാഖണ്ഡിനെയാണ് ആദ്യം നേരിടുന്നത്.
ഇതാദ്യമായി ടീമിന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ യാത്രാസൗകര്യമൊരുക്കി. ബി.വണ്‍ ത്രീ ടയര്‍ എ.സി.യിലാണ് ടീമിന്റെ യാത്ര. കെ.എഫ്.എ. പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, സെക്രട്ടറി കെ.പി. സണ്ണി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാബു എംഎല്‍എ സെക്രട്ടറിയും മുന്‍ ഇന്ത്യന്‍ താരവുമായ സി.സി. ജേക്കബ്, മുന്‍ കേരള ക്യാപ്റ്റന്‍ സി.ആര്‍. ബാലകൃഷ്ണന്‍, റഫറീസ് അസോ. സെക്രട്ടറി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ടീമിനെ യാത്രയയക്കാന്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു.
ടീമിന് ആശംസ നേര്‍ന്ന് ഭഗത് സോക്കര്‍ ക്ലബ് വാദ്യമേളങ്ങളൊരുക്കി. ടീമിന് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എത്തിയിരുന്നു. നേരത്തെ ഉദ്യോഗമണ്ഡലില്‍ വിവാ ക്യാമ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ടീമംഗങ്ങള്‍ക്ക് 1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റന്‍ മണി ജഴ്‌സിയും കിറ്റുകളും കൈമാറി. അഡ്വ. പി.വി. ശ്രീനിജിന്‍ കളിക്കാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. കോച്ച് എം.എം. ജേക്കബ്, അസി. കോച്ച് വി.പി. ഷാജി, ക്യാമ്പ് മാനേജര്‍ പി. പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.

Read More

കൊച്ചി ഏകദിനം ഒക്‌ടോബര്‍ 17ന്

മുംബൈ: ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ തിയതികള്‍ മാറ്റി. പുതുക്കിയ തിയതി അനുസരിച്ച് ഒക്‌ടോബര്‍ 17ന് കൊച്ചിയിലാണ് ആദ്യ ഏകദിനം.  രണ്ടാം ഏകദിനം ഒക്‌ടോബര്‍ 20ന് വിശാഖപട്ടണത്തും മൂന്നാം ഏകദിനം ഒക്‌ടോബര്‍ 24ന് ഗോവയിലുമായിരിക്കും നടക്കുക. ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ മത്സരം മൊഹാലിയില്‍ ഒക്‌ടോബര്‍ മൂന്നിന് നടക്കും. രണ്ടാം ടെസ്റ്റ് ഒക്‌ടോബര്‍ ഒന്‍പത് മുതല്‍ ബാംഗ്ലൂരും ആരംഭിക്കും.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഒക്‌ടോബര്‍ മൂന്ന് മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടക്കുകയാണ്. അതിനാല്‍ പര്യടനത്തിന്റെ തിയതികള്‍ മാറ്റണമെന്ന ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ ആവശ്യത്തെ നിരാകരിച്ചുക്കൊണ്ടാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.
ഓസ്‌ട്രേലിയന്‍ ടീം സെപ്റ്റംബര്‍ 21ന് ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ ചണ്ടിഗഢില്‍ നടക്കുന്ന സന്നാഹ മത്സരത്തോടെയായിരിക്കും പര്യടനത്തിന് തുടക്കമാവുക. ഓസീസ് പര്യടനത്തിന് ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് ടീമിന്റെ പര്യടനത്തിന്റെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റ് അഹമ്മദാബാദില്‍ നവംബര്‍ നാല് മുതലും രണ്ടാം ടെസ്റ്റ് കാണ്‍പുരില്‍ നവംബര്‍ 12 മുതലും മൂന്നാം ടെസ്റ്റ് നാഗ്പുരില്‍ നവംബര്‍ 20 മുതലുമാണ് നടക്കുക.
കിവീസ് ഇന്ത്യയില്‍ അഞ്ച് ഏകദിനങ്ങളും കളിക്കുന്നുണ്ട്. ഒന്നാം ഏകദിനം ഗുവാഹത്തിയില്‍ നവംബര്‍ 28നും രണ്ടാം ഏകദിനം മൊഹാലിയില്‍ ഡിസംബര്‍ ഒന്നിനും മൂന്നാം ഏകദിനം ഹൈദരാബാദില്‍ ഡിസംബര്‍ നാലിനും നാലാം ഏകദിനം ബാംഗ്ലൂരില്‍ ഡിസംബര്‍ ഏഴിനും അഞ്ചാം ഏകദിനം ചെന്നൈയില്‍ ഡിസംബര്‍ പത്തിനും നടക്കും. ഇതില്‍ ഒന്നാം ഏകദിനം ഒഴികെ മറ്റുള്ളതെല്ലാം ഡേ ആന്‍ഡ് നൈറ്റ് മത്സരങ്ങളാണ്.

Read More
JQuery Cycle Plugin - Example Slideshow