ഡോ. ജി പ്രേംകുമാര്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍


തിരുവനന്തപുരം: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഡയറക്ടര്‍ ആയി ദക്ഷിനേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഡോ. ജി. പ്രേംകുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരത്തെ പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പുരാരേഖാ ഡയറക്ടര്‍ രജുകുമാറില്‍ നിന്നാണ് പ്രേംകുമാര്‍ ചുമതല ഏറ്റെടുത്തത്.

 


 

Read More

അസിറ്റന്റ് സര്‍ജന്മാരുടെ ലിസ്റ്റ് റദ്ദാക്കില്ല: ഡോ.കെ.എസ്.രാധാകൃഷ്ണന്‍


തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപ ത്രികളില്‍  അസിസ്റ്റന്റ് സര്‍ജന്മാരായി നിയമിക്കപ്പെടാന്‍ തയ്യാറാക്കിയവരുടെ ലിസ്റ്റ് റദ്ദാക്കില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍.   അക്കാഡമിക് നിലവാരമുള്ളവരാണ് അഭിമുഖത്തിന് വന്നത്. എന്നാല്‍ അവര്‍ക്ക് പൊതുവിജ്ഞാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്‌തെന്നും അദ്ദേഹം  പറഞ്ഞു.
ഡോക്ടര്‍മാര്‍ക്ക് നിലവാരമില്ലെങ്കില്‍ ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിരുന്നു.

 

Read More

ഭരത്ഭൂഷണ്‍ ചീഫ് സെക്രട്ടറി


തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഇ.കെ. ഭരത്ഭൂഷണെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ്‌സെക്രട്ടറി ജോസ് സിറിയക് ഏപ്രില്‍ 30ന് വിരമിക്കും.മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എല്‍.രാധാകൃഷ്ണനെ ആഭ്യന്തര സെക്രട്ടറിയായി നിയമിക്കാനും ധാരണയായിട്ടുണ്ട്.
കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ അഡീണല്‍ സെക്രട്ടറിയും ഫിനാന്‍ഷ്യല്‍ അഡൈ്വസറുമാണ് ഭരത്ഭൂഷണ്‍. 1979 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഭരത്ഭൂഷണ് 2015 ജനവരിവരെ സര്‍വീസുണ്ട്.
കേരളത്തില്‍ ടൂറിസം, വ്യവസായം തുടങ്ങിയ വകുപ്പുകളിലും മലപ്പുറത്ത് ജില്ലാകളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്കേന്ദ്രത്തില്‍ ഉരുക്ക്, ടൂറിസം, വനം-പരിസ്ഥിതി മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ ചുമതലയേറ്റു


തിരുവനന്തപുരം: കേരളത്തിന്റെ ഇരുപതാമത് ഗവര്‍ണറായി  നിഖില്‍കുമാര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന   ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഹാര്‍ സ്വദേശിയാണ് നിഖില്‍കുമാര്‍. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന നിഖില്‍കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. സര്‍വീസിലിരിക്കെ എന്‍എസ്ജി മേധാവിയായും ഡല്‍ഹി പോലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ച അദ്ദേഹം വിരമിച്ച ശേഷം ഔറംഗാബാദ് മണ്ഡലത്തില്‍ നിന്ന് 2004 ല്‍ ലോക്‌സഭയിലെത്തി. തുടര്‍ന്ന് 2009 ഒക്‌ടോബറിലാണ് നാഗാലാന്‍ഡ് ഗവര്‍ണറായത്.
മാസം 9 നാണ് അദ്ദേഹത്തെ കേരള ഗവര്‍ണറായി നിയമിച്ചത്.

 

Read More

ജസ്റ്റീസ് പയസ് സി. കുര്യാക്കോസ് സിക്കിം ചീഫ് ജസ്റ്റീസ്


കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പയസ് സി. കുര്യാക്കോസ് സിക്കിം ചീഫ് ജസ്റ്റീസായി നിയമിതനായി.  
തൃപ്പൂണിത്തുറ സ്വദേശിയാണ്. എറണാകുളം ലോ കോളജില്‍ നിന്നാണ് നിയമബിരുദം നേടിയത്. 1974 നവംബര്‍ ഒന്‍പതിന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. 28 വര്‍ഷത്തോളം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2002 സെപ്റ്റംബര്‍ ഒന്‍പതിന് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് പയസ് 2004 സെപ്റ്റംബര്‍ എട്ടിന് സ്ഥിരം ജഡ്ജിയായി.
കേരള ജുഡീഷല്‍ അക്കാദമിയില്‍ ദീര്‍ഘകാലം ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മീഡിയേഷന്‍ സെന്ററിന്റെ ആദ്യ പ്രസിഡന്റ്സ്ഥാനവും ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു.

 

Read More

മഹേഷ് കുമാര്‍ കൊച്ചി മെട്രോ പ്രോജക്ട് ഡയറക്ടര്‍


കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ പ്രോജക്ട് ഡയറക്ടറായി മഹേഷ് കുമാറിനെ നിയമിച്ചു. 1982 ബാച്ചിലെ ഐ.ആര്‍.എസ്.ഇ. ഉദ്യോഗസ്ഥനായ ഇദ്ദേഹം ബാംഗ്ലൂര്‍ മെട്രോ പ്രോജക്ട്‌സിന്റെ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് ഗ്രൂപ്പ് ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
 

Read More

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി എസ് ജഗദീശ് ചുമതലയേറ്റു


കൊച്ചി: ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി എസ് ജഗദീശ് ചുമതലയേറ്റു. കൊല്ലം മയ്യനാട് സ്വദേശിയായ എസ് ജഗദീശ് അഡ്വ. കെ ബാലകൃഷ്ണന്റെ ജൂനിയറായി കൊല്ലം കോടതിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1988 ജൂലൈയില്‍ നെയ്യാറ്റിന്‍കരയിലും തുടര്‍ന്ന് ആറ്റിങ്ങലിലും മുന്‍സിഫ് ആയി. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്, തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ സബ്ജഡ്ജ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് പത്തനംതിട്ട ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആയി നിയമിതനായി. പാലാ, എറണാകുളം എന്നിവിടങ്ങളിലും ഇതേ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. 2008-11 കാലയളവില്‍ തിരുവനന്തപുരത്ത് എന്‍ക്വയറി കമീഷണറും സ്പെഷ്യല്‍ ജഡ്ജുമായിരുന്നു.   ശബരിമല സ്പെഷ്യല്‍ കമീഷണറായും സേവനമനുഷ്ഠിച്ചു. 2012 ഏപ്രില്‍ 19 മുതല്‍ ഹൈക്കോടതി രജിസ്ട്രാര്‍ (സബോര്‍ഡിനേറ്റ് ജുഡീഷ്യറി) ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Read More

ചലച്ചിത്ര അവാര്‍ഡ്: ഐ.വി.ശശി അധ്യക്ഷന്‍


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി രൂപവത്കരിച്ചു.സിനിമാ വിഭാഗം ജൂറിയായി സംവിധായകന്‍ ഐ.വി. ശശി ചെയര്‍മാനും സംവിധായകന്‍ സിബി മലയില്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഴുത്തുകാരി ജയശ്രീ കിഷോര്‍, നടി സുരേഖ, സംഗീതസംവിധായകന്‍ ആര്‍. സോമശേഖരന്‍, എഡിറ്റര്‍ രമേശ് വിക്രമന്‍ എന്നിവര്‍ അംഗങ്ങളും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ. മനോജ്കുമാര്‍ മെമ്പര്‍ സെക്രട്ടറിയുമായാണ് കമ്മിറ്റി. സിനിമാ സംബന്ധമായ രചനാ വിഭാഗം ജൂറിയായി എഴുത്തുകാരന്‍ എസ്. ജയചന്ദ്രന്‍ നായര്‍ ചെയര്‍മാനും എഴുത്തുകാരി രാധാലക്ഷ്മി, ഫിലിം ജേര്‍ണലിസ്റ്റ് സജില്‍ ശ്രീധര്‍ എന്നിവര്‍ അംഗങ്ങളും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ. മനോജ്കുമാര്‍ മെമ്പര്‍ സെക്രട്ടറിയുമായാണ് കമ്മിറ്റി.

Read More

എസ്. രാമകൃഷ്ണന്‍ വിഎസ്എസ്‌സി ഡയറക്ടര്‍


തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനായ എസ്. രാമകൃഷണന്‍ ചുമതലയേറ്റുജോണ്‍ പി. സഖറിയ ഗവേഷണ വികസന വിഭാഗത്തിന്റെ ഡയറക്ടറായും ചുമതലയേറ്റിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഐഎസ്ആര്‍ഒയുടെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പോല്‍ഷല്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു എസ്. രാമകൃഷണന്‍. വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടര്‍ (പ്രോജക്ട്‌സ്) ആയിരുന്ന അദ്ദേഹം ചന്ദ്രയാന്‍-1 അടക്കമുള്ള സുപ്രധാന ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒ യുടെ ആരംഭദശയില്‍തന്നെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോടൊപ്പം പ്രവര്‍ത്തിച്ചു ഭാരതത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണിയായ എസ്എല്‍വി-3 ന്റെ വിജയത്തില്‍ പങ്കാളികളായി. 1996 മുതല്‍ 2002 വരെ പിഎസ്എല്‍വിയുടെ പ്രോഗ്രാം ഡയറ്കടറായിരുന്നു. 2003 ല്‍ പദ്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു.
വിക്ഷേപണ വാഹനങ്ങളുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ മേഖലയിലെ മുന്‍നിര ശാസ്ത്രജ്ഞനായ ജോണ്‍ പി. സഖറിയ ചന്ദ്രയാന്‍ ഉള്‍പ്പെടെ ഐഎസ്ആര്‍ഒയുടെ വിവിധ പിഎസ്എല്‍വി, ജിഎസ്എല്‍വി. വിക്ഷേപണങ്ങളില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

 

Read More

പി.ഡി. ശാര്‍ങ്ധരന്‍ നിയമസഭാ സെക്രട്ടറി


തിരുവ നന്തപുരം: ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി.ഡി. ശാര്‍ങ്ധരനെ നിയമസഭാ സെക്രട്ടറിയായി നിയമിച്ചു. എറണാകുളം വഖഫ് ട്രൈബ്യൂണല്‍ കോടതി ജഡ്ജി, കോഴിക്കോട് മോട്ടോര്‍ ആക്‌സിഡന്റ് ആന്‍ഡ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി, ഇടമലയാര്‍ സ്‌പെഷല്‍ കോടതി ജഡ്ജി എന്നീ നിലകളിലും സേവ നമനുഷ്ഠിച്ചിട്ടുണ്ട്.ഇതു സംബ ന്ധിച്ച സ്പീക്കറുടെ ഉത്തരവിന് ഹൈക്കോടതി അംഗീകാരം നല്‍കി.
 

Read More

മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു


 തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു. ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മഞ്ജുള ചെല്ലൂര്‍കേരള ഹൈക്കോടതിയില്‍ സ്ഥാനമേല്‍ക്കുന്ന മൂന്നമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം.മാണി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, പി.ജെ.ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
1955-ല്‍ കര്‍ണാടകയിലെ ബെല്ലാരിയിലാണ് ജനനം. 1976-
ആഗസ്റ്റ് 11ന് ബെല്ലാരി ജില്ലാ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. 1998 ഏപ്രില്‍ 15ന് കര്‍ണാടകയില്‍ ജില്ലാ ജഡ്ജിയായാണ് ന്യായാധിപ രംഗത്ത് മഞ്ജുളാ ചെല്ലൂരിന്റെ തുടക്കം.  2000 ഫെബ്രുവരി 21ന് കര്‍ണാടക ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായും പീന്നീട് സ്ഥിരം ജഡ്ജിയായും സേവനമനുഷ്ഠിച്ചു.

കേരള സംസ്ഥാനം രൂപീകൃതമായ 1956 നവംബര്‍ 1 ന് ആണ് കേരള ഹൈക്കോടതിയും രൂപീകൃതമായത്.
കേരള ഹൈക്കോടതിയുടെ ആസ്ഥാനം - എറണാകുളം
പ്രസിഡന്റാണ് ഹൈക്കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സംസ്ഥാന ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സുജാതാ വി. മനോഹര്‍ (1997).
കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസാകുന്ന ആദ്യത്തെ കേരളീയ വനിതാ ജസ്റ്റിസാണ് കെ.കെ.ഉഷ.
ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍ : സുപ്രീംകോടതി ജഡ്ജിയായ ആദ്യമലയാളി (1956 മുതല്‍ 1957 വരെ)
കേരള ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് - കെ.ടി. കോശി



 

Read More

മലയാളി ഒളിമ്പ്യന്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലി


തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുത്ത മലയാളി കായികതാരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കോടെ സര്‍ക്കാര്‍ ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുകൂടാതെകായികതാരങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
 

Read More

ശങ്കര്‍ റെഡി ഉത്തരമേഖലാ എഡിജിപി


കോഴിക്കോട്: ഉത്തരമേഖലാ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്(എഡിജിപി) ആയി എന്‍. ശങ്കര്‍ റെഡി ചുമതലയേറ്റു. ഉത്തരമേഖലാ എഡിജിപിയായിരുന്ന രാജേഷ് ധവാന് ട്രെയിനിംഗ് എഡിജിപിയായി സ്ഥാനമാറ്റം ലഭിച്ച സാഹചര്യത്തിലാണ് ശങ്കര്‍ റെഡിചുമതലയില്‍ നിയമിതനായത്.
 കേരള കേഡറില്‍ നിന്നാണ് 1986 ഐപിഎസ് ബാച്ചിലേക്ക് ആന്ധ്രാപ്രദേശ് മെഹബൂബ് നഗര്‍ സ്വദേശിയായ ശങ്കര്‍റെഡ്ഡി പ്രവേശനം നേടുന്നത്. കല്‍പറ്റ എഎസ്പിയായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1991 നവംബര്‍ മുതല്‍ 94 ഡിസംബര്‍ വരെയുള്ള കാലയളവില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി സേവനമനുഷ്ഠിച്ച ശങ്കര്‍ റെഡ്ഡി തുടര്‍ന്ന് കണ്ണൂര്‍, തൃശൂര്‍ ഡിഐജിയായും പ്രവര്‍ത്തിച്ചു. ക്രൈംബ്രാഞ്ച് ഐജി ആയും പിന്നീട് എഡിജിപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.   ആറ് വര്‍ഷത്തോളം ബീവറേജസ് കോര്‍പറേഷന്റെ എംഡിയായിരുന്നു.


 

Read More

ഡിഐജി ശ്രീജിത്തിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റി


തിരുവനന്തപുരം: നോര്‍ത്ത് ഐജിയുടെ ചുമതലയ വഹിച്ചിരുന്ന ഡിഐജി എസ്. ശ്രീജിത്തിനെ സ്ഥലംമാറ്റി. പോലീസ് അക്കാദമിയിലേക്കാണ് ശ്രീജിത്തിനെ സ്ഥലംമാറ്റിയത്. അക്കാദമിയില്‍ ഐജിയായിരുന്ന ജോസ് ജോര്‍ജിനെയാണ് ശ്രീജിത്തിന് പകരം നിയമിച്ചിരിക്കുന്നത്.

 

Read More

മെട്രോ റെയില്‍: സ്ഥലമെടുപ്പിന്റെ മേല്‍നോട്ടം മുഹമ്മദ് ഹനീഷിന്


കാക്കനാട്: മെട്രോ റെയിലിനായി സ്ഥലമെടുപ്പിന്റെ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എം.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ്‌നെ നിയമിച്ചു. മുന്‍ ജില്ലാ കളക്ടറും ഇപ്പോള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയുമാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ ഡപ്യൂട്ടി കളക്ടര്‍ മോഹനദാസന്‍ പിള്ളയും രണ്ടു സ്‌പെഷല്‍ തഹസില്‍ദാരുമുണ്ടാകും. ഹനീഷ് 16-ന് ചുമതലയേല്‍ക്കും.

 

Read More

ഹൈക്കോടതിയില്‍ എട്ടു പേര്‍ കൂടി സീനിയര്‍ അഭിഭാഷകര്‍


കൊച്ചി: ഹൈക്കോടതിയില്‍ എട്ട് അഭിഭാഷകര്‍ക്ക് കൂടി സീനിയര്‍ പദവി നല്കുന്നു. ഇതോടെ കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരുടെ എണ്ണം 48 ആകും.
അഡ്വക്കേറ്റുമാരായ കെ. ഗോപാലകൃഷ്ണ കുറുപ്പ്, രാജു ജോസഫ്, ടി.പി.എം. ഇബ്രാഹിംഖാന്‍, പി. വിജയഭാനു, കെ. ചന്ദ്രന്‍പിള്ള, എന്‍. സുകുമാരന്‍, വി.വി. സിദ്ധാര്‍ത്ഥന്‍, ബാബു വര്‍ഗീസ് എന്നിവരുടെ പേരാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.സീനിയര്‍ പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. പി. വിജയഭാനു. ഇബ്രാഹിംഖാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലും സിദ്ധാര്‍ത്ഥന്‍ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമാണ്.

 

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്റ്


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ എം രാജഗോപാലന്‍ നായരെ നിയമിച്ചു.
 

Read More

മാര്‍ത്തോമാസഭക്ക് പുതിയ വികാരി ജനറാള്‍മാര്‍


പത്തനംത്തിട്ട: മാര്‍ത്തോമാസഭയുടെ പുതിയ വികാരി ജനറാള്‍മാരായി റവ.കെ.എസ് മാത്യു, റവ.കെ.എം. മാമ്മന്‍ എന്നിവര്‍ ചുമതലയേറ്റു. റവ. കെ.എസ് മാത്യു സഭാ സെക്രട്ടറിയും, റവ. കെ.എം. മാമ്മന്‍ മുന്‍ സഭാ സെക്രട്ടറിയും, സെന്റ് തോമസ് ഇടവക വികാരിയുമാണ്‌
 

Read More
JQuery Cycle Plugin - Example Slideshow