സുഗതകുമാരിക്ക് സരസ്വതിസമ്മാന്‍ പുരസ്‌കാരം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതിയായ സരസ്വതിസമ്മാന്‍ പുരസ്‌കാരത്തിന് സുഗതകുമാരിയെ തെരഞ്ഞെടുത്തു. 10 ലക്ഷം രൂപയും വാഗ്‌ദേവതയുടെ ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
1991 മുതല്‍ കെ.കെ ബിര്‍ള ഫൗണേ്ടഷനാണ് പുരസ്‌കാരം നല്‍കുന്നത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് സുഗതമകുമാരി പറഞ്ഞു. ബാലാമണി അമ്മയ്ക്കുശേഷം ആദ്യമായാണ് ഈ പുരസ്‌കാരം ഒരു മലയാളിയ്ക്ക് ലഭിക്കുന്നത്.
സ്വാതന്ത്ര്യ സമരസേനാനി ബോധ്വശ്വരന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകളായി 1934-ലാണ് സുഗതകുമാരിയുടെ ജനനം. 1961-ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറക്കി. 67-ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. രാത്രിമഴയ്ക്ക് 77-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരവും ലഭിച്ചു. 81-ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്‌കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു.
ദേവദാസി, കുറിഞ്ഞിപ്പൂക്കള്‍, കൃഷ്ണകവിതകള്‍, വാഴത്തേന്‍ മലമുകളിലിരിക്കെ, തുലാവര്‍ഷപ്പച്ച തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
2012-ലെ അവാര്‍ഡ് ലഭിച്ചത് തമിഴ് സാഹിത്യകാരനായ ഡോ.എ.എ.മണവാളന്‍.
1991ല്‍ പ്രഥമ പുരസ്‌കാരം ഹരിവംശ റായ് ബച്ചനു ലഭിച്ചു.