മുന്‍ എംഎല്‍എ എസ്.രാമചന്ദ്രന്‍പിള്ള അന്തരിച്ചു


ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ എസ്. രാമചന്ദ്രന്‍ പിള്ള (67) അന്തരിച്ചു .ചെങ്ങന്നൂര്‍ കല്ലിശേരി വിരുത്തിയേത്ത് തോപ്പില്‍ കുടുംബാംഗമാണ്. 1987-88 ല്‍ ചെങ്ങന്നൂരില്‍ നിന്നും എന്‍ഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാമചന്ദ്രന്‍ പിള്ള  സി.പി.എമ്മിലെ പി.കെ നമ്പ്യാരെയാണ് പരാജയപ്പെടുത്തിയത്.   

Read More

പ്രഫ. അമ്പലപ്പുഴ രാമവര്‍മ


കോട്ടയം: പ്രസിദ്ധ സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. അമ്പലപ്പുഴ രാമവര്‍മ (കെ. രാമവര്‍മ തിരുമുല്‍പ്പാട്-87) അന്തരിച്ചുകിടങ്ങൂര്‍ വടവാമനയില്ലത്തു സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മയുടെയും മകനായി 1926 ഡിസംബര്‍ 10-നായിരുന്നു ജനനം. അമ്പലപ്പുഴയിലെ വിവിധ സ്‌കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  
1948-ല്‍ ആലുവ യുസി കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 1952-ല്‍ കോട്ടയം സിഎംഎസ് കോളജിലേക്കു മാറി. 1960 മുതല്‍ 26 വര്‍ഷക്കാലം സിഎംഎസിലെ മലയാളം വകുപ്പു മേധാവിയായിരുന്നു.
പിന്നീടു ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂരിലുള്ള പ്രാദേശിക കേന്ദ്രത്തില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജും മലയാളം പ്രഫസറുമായി മൂന്നു വര്‍ഷം ജോലി ചെയ്തു. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. എംജി സര്‍വകലാശാലയുടെ പ്രഥമ മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായിരുന്നു.
1986-ല്‍ ജര്‍മനിയില്‍ നടന്ന അന്താരാഷ്ട്ര കലാമേളയില്‍ കേരള കലാമണ്ഡലം കഥകളി ട്രൂപ്പിന്റെ നേതൃത്വം വഹിച്ചു പങ്കെടുത്തിട്ടുണ്ട്1993-ല്‍ കഥകളിക്കുള്ള എം.കെ.കെ. നായര്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമിയുടെ 2004ലെ ഗുരുപൂജ പുരസ്‌കാരം, 2006ല്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം, 2007ല്‍ പ്രഫ. ഗുപ്തന്‍നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതി. നവരശ്മി, സാഹിതീസൗരഭം, കഥകളി നിരൂപണം, വീണപൂവ്-വ്യാഖ്യാനം, സ്വപ്നവാസവദത്തം-വിവര്‍ത്തനം, കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളല്‍-ആമുഖവും വ്യാഖ്യാനവും, ഭാഷാനൈഷധ ചമ്പു-പഠനം, തെരഞ്ഞെടുത്ത സുഭാഷിതങ്ങള്‍, കേരളത്തിലെ പ്രാചീനകലകള്‍, കവിപൂജയും കാവ്യാസ്വാദനവും, സ്മൃതിമണ്ഡപം, സുഭാഷിത മഞ്ജരി, പ്രബന്ധമഞ്ജുഷ തുടങ്ങി നാല്‍പ്പതോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.  

 

Read More

കോഴിക്കോട് സാമൂതിരി പികെഎസ് രാജ അന്തരിച്ചു


 കോഴിക്കോട്: കോഴിക്കോട് സാമൂതിരി പികെഎസ് രാജ അന്തരിച്ചു 101 വയസ്സായിരുന്നു.  
സാമൂഹ്യസാംസ്‌കാരികവിദ്യാഭ്യാസ മേഖലകളില്‍ കോഴിക്കോട്ടെ നിറസാന്നിധ്യമായിരുന്നു. സാമൂതിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്, തളി ക്ഷേത്രം, ചേമഞ്ചേരി മുതല്‍ കൊല്ലങ്കോട് വരെയുള്ള ക്ഷേത്രങ്ങളുടെ മാനേജിംഗ് ട്രസ്റ്റി, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ദേവസ്വം ബോര്‍ഡ് സ്ഥിരാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1913ല്‍ സാമൂതിരി കോവിലകത്തിന്റെ ഭാഗമായ തിരുവണ്ണൂര്‍ കോവിലകത്തായിരുന്നു ജനനംവിദ്യാഭ്യാസത്തിനുശേഷം മദ്രാസില്‍ ടെലഗ്രാഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചുതുടര്‍ന്ന്  ടെലഗ്രാഫ് ഡെപ്യൂട്ടി ജനറല്‍ മാനേജരായി 1971 ല്‍ വിരമിച്ചു. ഇന്ത്യാ വിഭജനത്തിന് മുമ്പ് പാക്കിസ്താനിലെ സക്കര്‍, ബംഗഌദേശിലെ ബാരിസോണ്‍ എന്നീ സ്ഥലങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.  
1999 ആഗസ്ത് 16ന് അന്നത്തെ സാമൂതിരി രാജാവ് ഏട്ടനുണ്ണി രാജ അന്തരിച്ചു. ഇതോടെ പി.കെ.എസ്.രാജ അടുത്ത രാജാവകാശിയായി.

 

Read More

നടനസൗകുമാര്യം മറഞ്ഞു


 ആറു പതിറ്റാണ്ടിലേറേ നീണ്ട അഭിനയസപര്യയിലൂടെ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മലയാളസിനിമയെ സമ്പന്നമാക്കിയ സുകുമാരി (73) അന്തരിച്ചു. കഴിഞ്ഞമാസം 27നു പൂജാമുറിയില്‍നിന്നു പൊള്ളലേറ്റതിനെത്തുടര്‍ന്ന് ചെന്നൈ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുകുമാരിയുടെ വൃക്കയുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണു മരണകാരണം.  
മലയാളം, തെലുങ്ക്, തമിഴ്, ഒറിയ, ഹിന്ദി, ബംഗാളി ഭാഷകളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സുകുമാരി.
1940 ഒക്ടോബര്‍ ആറിനു തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ മാധവന്‍നായര്‍-സത്യഭാമ ദമ്പതികളുടെ മകളായി സുകുമാരി ജനിച്ചു. പത്താംവയസില്‍ 'ഒരു ഇരവ്' എന്ന ചിത്രത്തില്‍ നൃത്തരംഗത്തിലൂടെയാണ് അഭിനയത്തിന്റെ തുടക്കം.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത, പദ്മിനി, രാഗിണി ത്രയങ്ങളുടെ മാതൃസഹോദരീപുത്രിയായിരുന്നു സുകുമാരി.  
നാല്പതു വര്‍ഷത്തോളം നാടകരംഗത്തു പ്രവര്‍ത്തിച്ചു. വൈ.ജെ. പാര്‍ഥസാരഥി ട്രൂപ്പ്, ചോ രാമസാമിയുടെ വിവേക ഫൈന്‍ ആര്‍ട്‌സ് എന്നീ നാടക ട്രൂപ്പുകളിലെ സജീവ അംഗമായിരുന്നു.
1974 (ചട്ടക്കാരി), 1979 (വിവിധ സിനിമകള്‍), 1983 (കൂടെവിടെ, കാര്യം നിസ്സാരം), 1985 (അരപ്പട്ടകെട്ടിയ ഗ്രാമം) എന്നീ വര്‍ഷങ്ങളിലെ ഏറ്റവും നല്ല സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. 1967, 1974, 1980, 1981 എന്നീ വര്‍ഷങ്ങളില്‍ കേരള ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡും 1991ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും സുകുമാരിക്കായിരുന്നു. 1971, 1974 വര്‍ഷങ്ങളിലെ മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, ജനകീയ ഫിലിം അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ് (1998), കേരളാ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് (2000), ഗള്‍ഫ് മലയാളി അവാര്‍ഡ് (2000), കലാകൈരളി അവാര്‍ഡ് (2001), ദുബായ് കൈരളി കേന്ദ്ര അസോസിയേഷന്‍ അവാര്‍ഡ് (2001), സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി അവാര്‍ഡ് (2002), ഭരത് സിനി അവാര്‍ഡ് (2002) എന്നിവയാണ് സുകുമാരിക്ക് ലഭിച്ച മറ്റു പുരസ്കാരങ്ങള്‍. 2003ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചത്.  
പത്തൊമ്പതാമത്തെ വയസില്‍ മഹാരാഷ്ട്രക്കാരനായ സിനിമാ സംവിധായകന്‍ ഭീംസിംഗിനെ സുകുമാരി വിവാഹം കഴിച്ചുഡോ. സുരേഷാണ് ഏകമകന്‍.

 

Read More

കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ചു


പാലക്കാട്: കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു.  
1929 മേയ് 25നാണ് അദ്ദേഹം ജനിച്ചത്. കഥകളിരംഗത്ത് ആസ്വാദകര്‍ക്കു പുതിയ കാഴ്ചാനുഭവങ്ങള്‍ പകര്‍ന്നു നല്കിയ  കലാകാരനാണ് ഇദ്ദേഹംനളചരിതം ആട്ടകഥയിലെ കാട്ടാളന്‍, പരശുരാമന്‍, കീചകന്‍ തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പരശുരാമന്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.  
കലാമണ്ഡലം ഗോപി അടക്കം പ്രഗല്ഭരായ ശിഷ്യസമ്പത്താണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കലാമണ്ഡലത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിരുന്ന രാമന്‍കുട്ടിനായര്‍ 30 വര്‍ഷക്കാലം കലാമണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സദനം കഥകളി അക്കാദമി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരനോട്ടം എന്നത് കലാമണ്ഡലം രാമന്‍കുട്ടി നായരുടെ ആത്മകഥയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ കഥകളി എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു. ഇത് പിന്നീടു സിനിമയായി.
പത്മഭൂഷണ്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.കേരള സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍, സംസ്ഥാന കഥകളി പുരസ്‌കാരങ്ങള്‍, മാനവവിഭവശേഷി പുരസ്‌കാരങ്ങള്‍ തുടങ്ങി പല പ്രമുഖ പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 


 

Read More

കവി ഡി. വിനയചന്ദ്രന്‍ ഓര്‍മയായി


തിരുവനന്തപുരം: കവിതയെയും പ്രകൃതിയെയും യാത്രയേയും ഒരുപോലെ സ്‌നേഹിച്ച  കവി ഡി. വിനയചന്ദ്രന്‍ (67) അന്തരിച്ചു.   1946 മെയ് 16 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പടിഞ്ഞാറേ കല്ലടയിലായിരുന്നു ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. അതിഥി അധ്യാപകനായി വിവിധയിടങ്ങളില്‍ ക്ലാസുകള്‍ എടുത്തു. 1993 ല്‍ എംജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായി. ഇവിടെ നിന്നും വിരമിച്ച ശേഷം വീണ്ടും മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു.
'നരകം ഒരു പ്രേമകഥയെഴുതുന്നു' എന്ന കൃതിക്ക് 1992 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2006 ല്‍ ആശാന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കായിക്കരയിലെ കട, ദിശാസൂചി, സമസ്തകേരളം പി.ഒ (കവിതാസമാഹാരം), ലോകകവിതകളുടെ പരിഭാഷയായി പുറത്തിറക്കിയ ജലം കൊണ്ട് മുറിവേറ്റവള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ഒരുപാട് യാത്രകള്‍ ചെയ്യാനും കാണുന്ന കാഴ്ചകള്‍ അര്‍ഥവത്തുള്ള വരികളിലൂടെ കവിതകളില്‍ പുനരാവിഷ്‌കരിക്കാനും അദ്ദേഹത്തിനായിരുന്നു. ദ്രാവിഡ സംസ്‌കാരത്തിലൂന്നി ചൊല്‍ക്കാഴ്ചകളിലൂടെ കവിതകള്‍ അവതരിപ്പിക്കുന്ന ഡി. വിനയചന്ദ്രന്റെ ആലാപന ശൈലിയും വ്യത്യസ്തമായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന് ശേഷം മലയാള കവിതാലോകത്ത്രീതിയില്‍ നിറഞ്ഞുനിന്ന കവിയായിരുന്നു വിനയചന്ദ്രന്‍.  
പ്രധാന കൃതികള്‍:
നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ).

 

Read More

കെ.കെ. നായര്‍ അന്തരിച്ചു


പത്തനംതിട്ടമുന്‍ എം.എല്‍.എയും പത്തനംതിട്ട ജില്ലയുടെ ശില്‍പിയുമായ കെ.കെ. നായര്‍ (82) അന്തരിച്ചു. പത്തനംതിട്ട ജില്ലയുടെ രൂപവത്കരണത്തിന് വേണ്ടി  അക്ഷീണം പ്രയത്നിച്ചയാളാണ് കെ.കെ.നായര്‍.

1931 ഫെബ്രുവരി രണ്ടിനാണ് ജനനം. ഇടതു പക്ഷ പിന്തുണയോടെയാണ് ആദ്യം നിയമസഭാംഗമാകുന്നത്. 1967 മുതല്‍ 77 വരെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്തായിരുന്നു. 1980 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി നിന്ന് നിര്‍ണായക വിജയം നേടി. 1982 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ 9459 വോട്ടിന് എല്‍.ഡി.എഫിലെ കെ.വി.ജോസഫിനെ പരാജയപ്പെടുത്തി നായര്‍ ജയിച്ചു .
1982 നവംബര്‍ ഒന്നിന് സ്വപ്ന സാക്ഷാത്കരാമായി പത്തനംതിട്ട ജില്ല പിറവിയെടുത്തു. ജില്ല രൂപീകൃതമായതിന് ശേഷം പത്തനംതിട്ടയില്‍ നടപ്പാക്കിയ മിക്ക പദ്ധതികളുടെയും സൂത്രധാരന്‍ കെ.കെ. നായരായിരുന്നു. 1987 ല്‍ 12698 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ കൊട്ടറ ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തി. 2006 വരെ പത്തനംതിട്ട എം.എല്‍.എയായി തുടര്‍ന്നു. 2006 ലെ തെരഞ്ഞടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു. മലനാട് ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് എന്ന സംഘടനക്ക് അവസാനം വരെ നേതൃത്വം നല്‍കി.

Read More

നടന്‍ ജഗന്നാഥന്‍ അന്തരിച്ചു


തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥന്‍ അന്തരിച്ചു. 74 വയസായിരുന്നു.
സിനിമകള്‍ കൂടാതെ സീരിയല്‍, നാടക രംഗത്തും സജീവമായിരുന്നു. നെടുമുടി വേണുവിനും അരവിന്ദനുമൊപ്പമായിരുന്നു നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. മഴവില്‍കാവടി, ആനവവാല്‍ മോതിരം തുടങ്ങി 179 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1986 ല്‍ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാലോകത്ത് എത്തിയത്. 2003 ല്‍ ഇറങ്ങിയ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രമാണ് ഒടുവില്‍ അഭിനയിച്ച സിനിമ.

 

Read More

നാടക സംവിധായകന്‍ പി.കെ.വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു


തിരുവനന്തപുരം: പ്രമുഖ നാടക സംവിധായകന്‍ പി.കെ.വേണുക്കുട്ടന്‍ നായര്‍ (81) അന്തരിച്ചു.  
മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നാലു തവണ നേടി.
കേരള സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാഡമി അംഗമായും പ്രവര്‍ത്തിച്ചു. 25 നാടകങ്ങളിലും 38 സിനിമകളിലും അഭിനയിക്കുകയും 90 നാടകങ്ങള്‍ സംവിധാനം ചെയ്യുകയും 14 നാടകങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 13 വിദേശ നാടകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റി. നാലു നാടകങ്ങള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. സ്വയംവരം അടക്കം നിരവധി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഒരു ചെറുപുഞ്ചിരിയാണ് അവസാനമായി അഭിനയിച്ച ചിത്രം.
സംഗീത നാടക അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.


 

Read More

പി. ഗോവിന്ദപിള്ളയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി


തിരുവനന്തപുരം: കഴിഞ്ഞദിവസം  അന്തരിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിളളയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി.
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക രംഗത്തെ ഒരു ആചാര്യനെയാണ് പി.ജിയുടെ നിര്യാണത്തോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25 ന് പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു.   ഐക്യകേരളത്തില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ പിജി പെരുമ്പാവൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. വിമോചന സമരത്തെ തുടര്‍ന്ന് 59 ല്‍ നിയമസഭ പിരിച്ചുവിട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കെ.എം ചാക്കോയോട് പരാജയപ്പെട്ടു. 60 കളുടെ തുടക്കത്തില്‍ വീണ്ടും ഡല്‍ഹിയിലേക്ക് പോയ പിജി പാര്‍ട്ടിക്കു കീഴിലുള്ള പീപ്പിള്‍സ് പബ്ലീഷിംഗ് ഹൗസില്‍ പ്രവര്‍ത്തിച്ചു.
1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പിജി സിപിഎമ്മിനൊപ്പം നിലകൊണ്ടു. തുടര്‍ന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 67 ല്‍ പെരുമ്പാവൂരില്‍ നിന്നു തന്നെ വീണ്ടും നിയമസഭയിലെത്തി.  
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം 1998 ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  
നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

 

Read More

വയലാര്‍ രാമവര്‍മ


മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മയുടെ ചരമദിനമാണ്  ഓക്‌ടോബര്‍ 27.  ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ച് 25ന് അദ്ദേഹം ജനിച്ചു.
സര്‍ഗസംഗീതം, മുളങ്കാട്, പാദമുദ്ര(കവിതകള്‍ ) തുടങ്ങി ധാരാളം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
1961-ല്‍ സര്‍ഗസംഗീതം എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
1974-  ല്‍ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി.
1975 ഒക്‌ടോബര്‍ 27-നായിരുന്നു വയലാര്‍ അന്തരിച്ചത്.
വയലാര്‍ രാമവര്‍മ ട്രസ്റ്റ് മികച്ച സാഹിത്യ സൃഷ്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് വയലാര്‍ അവാര്‍ഡ്
25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം എല്ലാ വര്‍ഷവും വയലാറിന്റെ ചരമദിനമായ ഒക്‌ടോബര്‍ 27-നാണ് സമ്മാനിക്കുന്നത്.
ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി എന്ന കൃതിയ്ക്കാണ് ആദ്യത്തെ വയലാര്‍ അവാര്‍ഡ് ലഭിച്ചത്.
2012-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചത് അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ അന്തിമഹാകാലം എന്ന കൃതിയ്ക്കാണ്.
സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും - വയലാറിന്റെ പ്രസിദ്ധമായ വരികളാണ്.

 

Read More

ജ. കെ എ അബ്ദുള്‍ ഗഫൂര്‍ അന്തരിച്ചു


കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജിയും മുന്‍ കടാശ്വാസ കമ്മീഷന്‍ ചെയര്‍മാനുമായ ജ. കെഅബ്ദുള്‍ ഗഫൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. 1970 ലാണ് എറണാകുളത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 1996 ലാണ് ഹൈക്കോടതി ജഡ്ജിയായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ ആദ്യ ചെയര്‍മാനായി.

Read More

നാടകനടന്‍ പി ജി ആന്റണി നിര്യാതനായി


മട്ടാഞ്ചേരി: പ്രമുഖ നാടകനടനും സംവിധായകനും രചയിതാവുമായ ഫോര്‍ട്ട്കൊച്ചി പള്ളിപ്പറമ്പില്‍ പി ജി ആന്റണി (76) നിര്യാതനായി. 1951ല്‍ "മനുഷ്യപിശാച്" എന്ന ഏകാംഗനാടകത്തിലൂടെയാണ് ഇദ്ദേഹം നാടകരംഗത്തേക്ക് കടന്നുവന്നത്. ഹാസ്യനാടകങ്ങളിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രമുഖ ഹാസ്യനാടക രചയിതാവ് ടിപ് ടോപ്പ് അസീസിന്റെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. "നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി", "രമണന്റെ മരണം", "എനിക്കു ഗുസ്തി പഠിക്കേണ്ട", "ഹിപ്പിവാര്‍ഡ്" തുടങ്ങിയ ഹാസ്യനാടകങ്ങളില്‍ അദ്ദേഹം ചെയ്ത വേഷങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റി. പ്രൊഫഷണല്‍ നാടകങ്ങളിലായിരുന്നു കൂടുതല്‍ അഭിനയിച്ചത്. നിരവധി നാടകങ്ങളില്‍ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. 1978ല്‍ ജേസി സംവിധാനംചെയ്ത "ആഗമനം" എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ചെയ്തിരുന്നു.

Read More

പത്മം ദാമോദരന്‍ അന്തരിച്ചു


പാലക്കാട്: കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും കമ്യൂണിസ്റ്റ് ചിന്തകയുമായിരുന്ന കെ.പി പത്മം (87) നിര്യാതയായി. സി.പി.ഐ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു.

Read More

മലയാള സിനിമയുടെ പെരുന്തച്ചന്‍ അരങ്ങൊഴിഞ്ഞു


 തിരുവനന്തപുരം: മലയാള സിനിമയുടെ പെരുന്തച്ചനായ മഹാനടന്‍ തിലകന്‍ അന്തരിച്ചു. രണ്ടു മാസത്തോളമായി   ചികിത്സയിലായിരുന്നു.   74 വയസായിരുന്നു.  
അതുല്യമായ അഭിനയശൈലി കൊണ്ടു നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഹാനടന്റെ വിയോഗം ചലച്ചിത്രലോകത്തിന് പകരം വെയ്ക്കാനാകാത്ത നഷ്ടമാണ്.  
 1938 ജുലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയൂരിലായിരുന്നു സുരേന്ദ്രനാഥ തിലകന്റെ ജനനം. കുട്ടിക്കാലത്തുതന്നെ നാടകാഭിനയരംഗത്ത് കടന്നുവന്നതിലകന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് നാടക സമിതി രൂപീകരിച്ചു. മുണ്ടക്കയം നാടകസമിതി. തുടര്‍ന്ന് കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിലും ചങ്ങനാശേരി ഗീതയിലും പിന്നീട് പി.ജെ. ആന്റണിയുടെ നാടക ട്രൂപ്പിലും അംഗമായി.  
 1979-ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് തിലകന്‍ കടന്നുവരുന്നത്ഇരുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തിനു പുറമേ ഏതാനും തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.1988 ല്‍ ഋതുഭേദത്തിലെ അഭിനയത്തിന്‌ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്‌ തിലകന്‍ കരസ്‌ഥമാക്കി. 1989 ല്‍ വിവിധ ചിത്രങ്ങളിലെ പ്രകടനത്തിന്‌ തിലകനെത്തേടി സംസ്‌ഥാന ഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുമെത്തി. 2007 ല്‍ 'ഏകാന്ത'ത്തിലെ പ്രകടനത്തിന്‌ ദേശീയതലത്തിലെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിനും അര്‍ഹനായി. 2009 ല്‍ രാഷ്‌ട്രം പത്മശ്രീ നല്‍കി തിലകനെ ആദരിച്ചു.
ബഹുമതികള്‍
2009-പത്മശ്രീ
ദേശീയ ചലച്ചിത്ര പുരസ്‌കാരം
1988-മികച്ച സഹനടന്‍(ചിത്രം-ഋതുഭേദം)
2007-സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം(ചിത്രം-ഏകാന്തം)
സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
1982-മികച്ച രണ്ടാമത്തെ നടന്‍(യവനിക)
1985-മികച്ച രണ്ടാമത്തെ നടന്‍(യാത്ര)
1986-മികച്ച രണ്ടാമത്തെ നടന്‍(പഞ്ചാഗ്നി)
1987-മികച്ച രണ്ടാമത്തെ നടന്‍(തനിയാവര്‍ത്തനം)
1988-മികച്ച രണ്ടാമത്തെ നടന്‍(മുക്‌തി,ധ്വനി)
1989-പ്രത്യേക ജൂറി പുരസ്‌കാരം(വ്യത്യസ്‌ത ചിത്രങ്ങള്‍)
1990- മികച്ച നടന്‍(പെരുന്തച്ചന്‍)
1994-മികച്ച നടന്‍(ഗമനം, സന്താനഗോപാലം)
1998-മികച്ച രണ്ടാമത്തെ നടന്‍(കാറ്റത്തൊരു പെണ്‍പൂവ്‌)
ഫിലിം ഫെയര്‍ അവാര്‍ഡുകള്‍
2005-ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌
2011-ബെസ്‌റ്റ് സപ്പോര്‍ട്ടിംഗ്‌ ആക്‌ടര്‍ മെയില്‍(ഇന്ത്യന്‍ റുപ്പി)
ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌
2001-ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌
മറ്റ്‌ പുരസ്‌കാരങ്ങള്‍
2002-ബഹാദൂര്‍ അവാര്‍ഡ്‌
2005-കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌
2008-ആനുവല്‍ മലയാളം മൂവി അവാര്‍ഡ്‌
2010-ഭരത്‌ ഗോപി അവാര്‍ഡ്‌
2011-വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌കാരം.


 
 

 

Read More

മുന്‍ എംഎല്‍എ കെ.ജി.എന്‍ നമ്പൂതിരിപ്പാട് നിര്യാതനായി


ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ എംഎല്‍എ കെ.ജി.എന്‍ നമ്പൂതിരിപ്പാട് (88) നിര്യാതനായി. 1967 ലാണ് ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.  
1961 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.   സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി. 1950 ലാണ് സിപിഐയില്‍ ചേര്‍ന്നത്. ചങ്ങനാശേരി പുഴവാത് കുമാരമംഗലത്ത് കെ.എന്‍ കുട്ടന്‍ നമ്പൂതിരിയുടെയും സാവിത്രി ദേവിയുടെയും മകനായി 1924 മെയ് 27 നാണ് ജനിച്ചത്.  

 

Read More

നടി ജി.ഓമന അന്തരിച്ചു


കോട്ടയം: നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളും നടിയുമായ ജി.ഓമന (80) അന്തരിച്ചു. മൂന്നരപതിറ്റാണ്ട് നാടകരംഗത്ത് സജീവമായിരുന്നു.
വൈക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട.ഹെഡ്മാസ്റ്റര്‍ വേലായുധന്‍പിള്ളയുടെയും ഗൗരിയുടെയും ഏകമകളായി 1932 മേയ് 18നാണ് ഓമന ജനിച്ചത്. 1
32 ലേറെ നാടകങ്ങളില്‍ അഭിനയിച്ചു. ക്രോസ്‌ബെല്‍റ്റിലെ പട്ടാളം ഭവാനി, കാപാലികയിലെ കടയ്ക്കാവൂര്‍ അത്ത, പ്രേതലോകത്തിലെ അര്‍ത്തുങ്കല്‍ കാര്‍ത്ത്യായനി എന്നിവ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളാണ്.
1977ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002ല്‍ സമഗ്രസംഭാവനയ്ക്കുള്ള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു.

 

Read More

അഡ്വ. ടി.പി. കേളുനമ്പ്യാര്‍ അന്തരിച്ചു


കൊച്ചി: ഹൈക്കോടതിയിലെ പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ ടി.പി. കേളുനമ്പ്യാര്‍ (85) അന്തരിച്ചു.
കേരള സംസ്ഥാന രൂപവത്കരണത്തിനു മുമ്പ് 1954-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1956-ല്‍ അഡ്വ. അച്യുതന്‍ നമ്പ്യാരുടെ ജൂനിയറായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. എറണാകുളം ലോ കോളേജില്‍ പാര്‍ട് ടൈം അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അര നൂറ്റാണ്ടിലധികം കാലം അഭിഭാഷകവൃത്തിയില്‍ നിറഞ്ഞുനിന്നു.
ഹൈക്കോടതിയില്‍ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ബാര്‍ കൗണ്‍സിലംഗം, യൂണിവേഴ്‌സിറ്റി - പി.എസ്.സി. എന്നിവയുടെ ഉപദേഷ്ടാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

Read More

കഥകളി സംഗീതജ്ഞന്‍ പള്ളം മാധവന്‍ അന്തരിച്ചു


 കോട്ടയം: കഥകളി സംഗീതജ്ഞന്‍ പള്ളം മാധവന്‍ അന്തരിച്ചു.
കേരള കലാമണ്ഡലത്തിലെ വൈസ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011 -ലെ സംസ്ഥാന കഥകളി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.

 

Read More

മുന്‍ എംഎല്‍എ ആര്‍.പ്രകാശം അന്തരിച്ചു


തിരുവനന്തപുരം: മുന്‍ എംഎല്‍എയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ആര്‍.പ്രകാശം (85) അന്തരിച്ചു.   കോവളം എംഎല്‍എ ജമീല പ്രകാശം മകളാണ്. 1954- ലിലെ തിരുകൊച്ചി അസംബ്ലിയില്‍ ആറ്റിങ്ങലില്‍ നിന്നുള്ള എംഎല്‍എയായിരുന്നു പ്രകാശം. 1953 മുതല്‍ 1956 വരെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. വിവിധ തൊഴില്‍ സമരങ്ങള്‍ നയിച്ച് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ജനയുഗം പത്രത്തിന്റെ സഹപത്രാധിപരമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

'കേരള ട്രേഡ് യൂണിയന്‍ ചരിത്രം' എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
 

Read More
JQuery Cycle Plugin - Example Slideshow