ഫെഡറല്‍ ബാങ്ക് വിദേശനാണ്യ നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി
കൊച്ചി: എല്ലാ കാലാവധികളിലുമുള്ള യൂറോയിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷ കാലാവധിക്കു മുകളിലുള്ള അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട് നിക്ഷേപങ്ങളുടെയും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള ജപ്പാനീസ് യെന്നിലുള്ള നിക്ഷേപങ്ങളുടെയും പലിശനിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വന്നു.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ വരെ, മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ താഴെ വരെ, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെ, അഞ്ചു വര്‍ഷത്തേക്കു മാത്രം എന്നീ കാലാവധികളില്‍ വിവിധ കറന്‍സികളിലുള്ള നിക്ഷേപങ്ങളുടെ പഴയതും പുതുക്കിയതുമായ പലിശനിരക്കുകള്‍ യഥാക്രമം താഴെപ്പറയുന്ന പ്രകാരമാണ് (എല്ലാം ശതമാനത്തില്‍). ഡോളര്‍ 2.84-2.78, പൗണ്ട് 3.01-2.98, യൂറോ 2.44-2.5, യെന്‍ 2.49-2.47; ഡോളര്‍ 2.41-2.43, പൗണ്ട് 2.72-2.76, യൂറോ 2.39-2.69, യെന്‍ 2.23-2.22; ഡോളര്‍ 3.49-3.56, പൗണ്ട് 3.78-3.87, യൂറോ 3.48-3.84, യെന്‍ 3.21-3.26; ഡോളര്‍ 3.64-3.77, പൗണ്ട് 3.9-4, യൂറോ 3.62-4, യെന്‍ 3.25-3.26; ഡോളര്‍ 3.83-4, പൗണ്ട് 4.04-4.19, യൂറോ 3.78-4.17, യെന്‍ 3.31-3.3.