സംസ്ഥാനത്ത് 24 ശതമാനം മഴക്കുറവ്
വയനാട്: സെപ്‌റ്റംബര്‍ 30 ന് മണ്‍സൂണ്‍ സീസണ്‍ അവസാനിച്ചപ്പോള്‍ സംസ്‌ഥാനത്ത് 24 ശതമാനത്തിന്റെ മഴക്കുറ വാണുണ്ടായിരിക്കുന്നത്.
ജൂണ്‍ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ 30 വരെയുളള മണ്‍സൂണ്‍ കാലയളവില്‍ സംസ്‌ഥാനത്ത് 204 സെന്റീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ഈ ദിവസങ്ങളില്‍ പെയ്‌തതാകട്ടെ വെറും 155 സെന്റീമീറ്റര്‍ മഴയും. മഴക്കുറവ് ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് വയനാടിനെയാണ്. ജില്ലയില്‍ മഴയില്‍ 49 ശതമാനത്തിന്റെ കുറവുണ്ടായതായി കാലാവസ്‌ഥാനിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. വയനാടു കഴിഞ്ഞാല്‍ മഴക്കുറവില്‍ മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരവും കൊല്ലവുമാണ്, യഥാക്രമം 43, 40 ശതമാനം.
പതിവില്‍നിന്നു വ്യത്യസ്‌തമായി ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മലബാര്‍ മേഖലയിലാണ്. ജില്ല തിരിച്ചുള്ള കണക്കുകളില്‍ കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്; 274 സെന്റീമീറ്റര്‍.