ശ്രീലങ്കയ്‌ക്കെതിരേ ശക്തമായ പ്രമേയം വേണമെന്ന നിലപാടുമായി ഇന്ത്യ

ന്യൂഡല്‍ഹി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയ്‌ക്കെതിരേ ശക്തമായ പ്രമേയം വേണമെന്ന നിലപാടുമായി ഇന്ത്യ രംഗത്തെത്തി.  
മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ശ്രീലങ്കയെ പ്രേരിപ്പിക്കാന്‍ നടപടിവേ
ണമെന്ന് കേന്ദ്രമന്ത്രി ചിദംബരം പറഞ്ഞു  . അമേരിക്കയുമായി ചേര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ പ്രമേയം മയപ്പെടുത്തുവാന്‍ ഇന്ത്യ ശ്രമിച്ചുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശസമിതിയില്‍ അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തില്‍ തങ്ങളാവശ്യപ്പെട്ട ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധി
ച്ച് ഡി.എം.കെ    കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.  
ഡിഎംകെയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായും എന്നിട്ടും തിടുക്കപ്പെട്ട് അവര്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത് എന്തിനെന്ന് വ്യക്തമായിട്ടില്ലെന്നും ചിദംബരം പറഞ്ഞു. യുഎന്‍ പ്രമേയത്തില്‍ ഭേദഗതി വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ക്കും അഭിപ്രായമുണ്‌ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അഭിപ്രായസമന്വയത്തിനായി ശ്രമിക്കുകയാണെന്നും ചിദംബരം പറഞ്ഞു.  
സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നിട്ടില്ലെന്നും ഒരു സര്‍ക്കാരിന്റെ പ്രതിച്ഛായ അതിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണി രിക്കുന്നതെന്നും കേന്ദ്രമന്ത്രി കമല്‍ നാഥ് പറഞ്ഞു.     
എന്നാല്‍ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തയാറായാല്‍ പാര്‍ട്ടി നിലപാട് പുനപ്പരിശോധിക്കുമെന്ന് തീരുമാനം വിശദീകരിക്കവേ  ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി വ്യക്തമാക്കിയിരുന്നു.

Read More

കല്‍ക്കരിപാട അഴിമതി: സിബിഐയ്ക്ക് മേല്‍ സമ്മര്‍ദ്ദമില്ലെന്ന് ജെ.എം ഗാര്‍ഗ്

 ന്യൂഡല്‍ഹി: കല്‍ക്കരിപാട അഴിമതി അന്വേഷണത്തില്‍ സിബിഐയ്ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ ജെ.എം ഗാര്‍ഗ് പറഞ്ഞു. തീര്‍ത്തും സ്വതന്ത്രമായാണ് സിബിഐ അന്വേഷണം നടത്തുന്നത്മറിച്ചുള്ള ആരോപണങ്ങള്‍
 രാഷ്ട്രീയ പ്രേരിതമാണ് . രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ടട്രയുമായി കരാര്‍ ഒപ്പുവച്ചത് എന്‍.ഡി.എ

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ ഒരു ട്രക്കുപോലും ടട്രയില്‍നിന്ന് വാങ്ങിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി ലോക്‌സഭയെ അറിയിച്ചു. 2003 ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരമുള്ള ട്രക്കുകളാണ് ഇപ്പോള്‍ സൈന്യത്തിന് ലഭിക്കുന്നത്. കരസേന ആവശ്യപ്പെട്ടതനുസരിച്ച് 2008 ല്‍ പ്രതിരോധ സംഭരണ കൗണ്‍സില്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. അതിനുശേഷം ഒരു ടട്ര ട്രക്കുപോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

973 മുതല്‍ ഇന്ത്യ ടട്രയില്‍നിന്ന് ട്രക്കുകള്‍ വാങ്ങുന്നുണ്ട്. 1997 ല്‍ ടട്രയുമായുള്ള കരാര്‍ ഇന്ത്യ പുതുക്കി. 2003 ല്‍ ടട്രയുമായി മറ്റൊരു കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടു. ഈ കരാറാണ് ഇപ്പോഴും തുടരുന്നത്.6500 ഓളം ടട്രാ ട്രക്കുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്. എന്‍.ഡി.എ ഭരണകാലത്ത് 1999 നും 2003 നും ഇടയില്‍ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി 2950 ട്രക്കുകള്‍ ടട്രയില്‍നിന്ന് വാങ്ങിയെന്നും ആന്റണി അറിയിച്ചു.

JQuery Cycle Plugin - Example Slideshow