ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ വിലക്ക് പിന്‍വലിച്ചു


ലൊസാന്നെ: ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യയ്‌ക്കേര്‍പ്പെടുത്തിയിരുന്ന നടപടി സ്വിറ്റ്‌സര്‍ലണ്ടില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ യോഗം റദ്ദാക്കി. ഡിസംബറില്‍ ഇന്ത്യന്‍ ഒളിമ്പക് അസോസിയേഷന്‍ നടത്തിയ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഐ.ഒ.സി പുതിയ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ അഴിമതി ഭരണത്തിന്റെ പേരില്‍ 2012 ഡിസംബറിലാണ് ഇന്ത്യയെ ഒളിമ്പിക്‌സില്‍ നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഐ.ഒ.സി വിധിയുണ്ടായത്. ഐ.ഒ.സിയുടെ മാനദണ്ഡങ്ങള്‍ വകവയ്ക്കാതെ അഭയ്‌സിംഗ് ചൗതാലയെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. തുടര്‍ന്ന് ചൗതാലയെ അയോഗ്യനാക്കുകയും ഐ.ഒ.എ മുന്‍ ഭാരവാഹി വി.കെ. മല്‍ഹോത്രയെയും ഐ.ഒ.സിയിലെ ഇന്ത്യന്‍ പ്രതിനിധി രണ്‍ധീര്ഡ സിംഗിനെയും താത്കാലിക ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

 

Read More

മാഡ്രിഡ് ഓപ്പണ്‍: സെറീനയ്ക്ക് അര്‍ദ്ധസെഞ്ചുറി


മാഡ്രിഡ്, വനിതാസിംഗിള്‍സില്‍ സെറീന വില്യംസും, പുരുഷവിഭാഗത്തില്‍ റാഫേല്‍ നദാലും മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നിസില്‍ ജേതാക്കള്‍. ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവയെ 6-1, 6-4നു കീഴടക്കിയാണ് സെറീന വനിതാ കിരീടം നിലനിര്‍ത്തിയത്. സെറീനയുടെ അമ്പതാം സിംഗിള്‍സ് കിരീടമാണ് മാഡ്രിഡിലേത്.
ഇതോടെ ലോക ഒന്നാം നമ്പര്‍ താരം സെറീന തന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ലോക അഞ്ചാം നമ്പര്‍ താരം റാഫേല്‍ നദാല്‍, സ്വിറ്റ്സര്‍ലന്‍ഡിന്‍റെ സ്റ്റാനിസ്ലവ് വാവ്റിങ്കയെ 6-2, 6-4നും കീഴടക്കിയാണ് കീരിടം നേടിയത്.
പുരുഷ ഡബിള്‍സില്‍ ഓസ്ട്രിയയുടെ അലക്സാണ്ടര്‍ പെയ- ബ്രസീലിന്‍റെ ബ്ര്യൂണൊ സോഴ്സ് സഖ്യത്തെ കീഴടക്കി യുഎസിന്‍റെ ബോബ് - മൈക്ക് ബ്രയാന്‍ സഹോദരങ്ങള്‍ ജേതാക്കളാ‍യി.

Read More

ആറു സിക്‌സ്:ജോര്‍ദാന്‍ ക്ലാര്‍ക്കിന് റെക്കോര്‍ഡ്


ലണ്ടന്‍: ഒരോവറിലെ ആറും പന്തും സിക്‌സര്‍ പറത്തി ലങ്കാഷെയര്‍ താരം ജോര്‍ദാന്‍ ക്ലാര്‍ക്കും റെക്കോര്‍ഡ് ബുക്കില്‍. പ്രഫഷണല്‍ ക്രിക്കറ്റില്‍നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് ക്ലാര്‍ക്ക്യോര്‍ക്‌ഷെയറിനെതിരായ മത്സരത്തില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ ഗുര്‍മാന്‍ രണ്ഡാവയ്‌ക്കെതിരേയാണ് ക്ലാര്‍ക്ക് ആറ് പന്തും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയത്.
മുന്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഗാരി സോബേസ്, മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി എന്നിവര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേട്ടം കൈവരിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സും ഇന്ത്യയുടെ യുവരാജ് സിംഗും അന്താരാഷ്ട്ര ക്രിക്കറ്റിലാണ് നേട്ടം സ്വന്തമാക്കിയത്. 2007-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിലാണ് ഗിബ്‌സ് ഓവറില്‍ ആറ് സിക്‌സര്‍ നേടിയത്. അതേവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പിലാണ് യുവരാജ് ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയത്.

 

Read More

തെണ്ടുല്‍ക്കറുടെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു


സിഡ്നിക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറുടെ മെഴുകു പ്രതിമ  സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അനാച്ഛാദനം ചെയ്തു.
ലോകതാരം സചിന്‍ കാണികളെ  ബാറ്റു വീശി അഭിവാദ്യം ചെയ്യുന്ന മെഴുകു പ്രതിമ സിഡ്നിയിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിലേക്ക് മാറ്റും.
ക്രിക്കറ്റ് ലോകത്ത് അതുല്യമായ പ്രകടനം കാഴ്ചവെച്ച പ്രതിഭയായ സചിനെ കഴിഞ്ഞ വര്‍ഷം ‘ഓഡര്‍ ഓഫ് ആസ്ട്രേലിയ’ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.സചിന്റെ മെഴുകു പ്രതിമ ആസ്ട്രേലിയ അദ്ദേഹത്തിനു നല്‍കുന്ന ഏറ്റവും വലിയ ബഹുതി തന്നെയാണ്.

Read More

സെറീനയ്ക്കു കിരീടം


ചാള്‍സ്‌ടോണ്‍: ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസിന് ഫാമിലി സര്‍ക്കിള്‍ കപ്പ് ടെന്നീസ് കിരീടം. ഫൈനലില്‍ സെര്‍ബിയയുടെ യെലേന യാങ്കോവിച്ചിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സെറീന വിജയമാഘോഷിച്ചത്. സ്‌കോര്‍: 3-6, 6-0, 6-3. സെറീയുടെ 49-ാം സിംഗിള്‍സ് കിരീടമാണിത്. ആദ്യസെറ്റ് വഴങ്ങിയ സെറീന രണ്ടും മൂന്നും സെറ്റുകള്‍ അനായാസം വിജയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇവിടെ സെറീന കിരീടം സ്വന്തമാക്കിയിരുന്നു.അമേരിക്കക്കാരികള്‍ തമ്മിലുള്ള ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ തോല്പിച്ചായിരുന്നു സെറീനയുടെ ഫൈനലിലേക്കുള്ള കുതിപ്പ്.


 

Read More

നോബോള്‍ നിയമം പരിഷ്കരിച്ചു


ലണ്ടന്‍, നോബോള്‍ നിയമം ഐസിസി പരിഷ്കരിച്ചു. നിയമത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഐസിസി അറിയിച്ചു.
പുതിയ നിയമപ്രകാരം ബൗളറുടെ ശരീരഭാഗം കൊണ്ട് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് വീഴുകയാണെങ്കില്‍ അത് നോബോളായായിരിക്കും പരിഗണിക്കുക.
ഇംഗ്ലണ്ടിന്റെ പേസര്‍ സ്റ്റീവ് ഫിന്നിന്റെ കാലുകൊണ്ട് തുടര്‍ച്ചയായി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റമ്പ് ഇളകിയതിനെ തുടര്‍ന്നാണ് ഐസിസി നോ ബോള്‍ നിയമം പരിഷ്‌കരിക്കാന്‍ തയ്യാറായത്.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം സിംബാവെയും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം നടക്കുക.

Read More

ഇന്ത്യയുടെ രാഹി സര്‍ണോബാത്തിന് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണം.


ചാങ്‌വോണ്‍ (കൊറിയ): പിസ്റ്റള്‍ ഇനത്തില്‍ ലോകകപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി രാഹി സര്‍ണോബത്തിന്. കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ 25 മീറ്റര്‍ സ്‌പോര്‍ട്‌സ് പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് രാഹി ചരിത്രംകുറിച്ചത്. കൊറിയയുടെ ക്യോന്‍ഗായെ കിമ്മിനെ 8-6ന് പിന്തള്ളിക്കൊണ്ടാണ് രാഹിനേട്ടംകൊയ്തത്.

അഞ്ജലി ഭഗവത്, ഗഗന്‍ നരംഗ്, സഞ്ജീവ് രാജ്പുത്ത്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, റോഞ്ജന്‍ സോധി, മാനവ്ജിത്ത് സിംഗ് സന്ധു എന്നിവരാണ് രാഹിക്കു മുമ്പ് ലോകകപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇവരെല്ലാം റൈഫിള്‍ ഇനത്തിലാണ് സ്വര്‍ണം  നേടിയത്.   
രാഹിക്കൊപ്പം മത്സരത്തിനിറങ്ങിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിസ സയിദ് 21-ാം സ്ഥാനത്തും ദേശീയ ചാമ്പ്യന്‍ സുഷമ സിംഗ് 25-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

 

Read More

ഡേവിസ് കപ്പ് കമ്മിറ്റ്‌മെന്റ് അവാര്‍ഡ്


ഇന്റര്‍നാഷനല്‍ ടെന്നീസ് ഫെഡറേഷന്റെ ഡേവിസ് കപ്പ് കമ്മിറ്റ്‌മെന്റ് അവാര്‍ഡിന് ഇന്ത്യയുടെ നാല് ടെന്നീസ് താരങ്ങള്‍ അര്‍ഹരായി.
രാമനാഥന്‍ കൃഷ്ണന്‍രമേശ്കൃഷ്ണന്‍ആനന്ദ് അമൃത്രാജ്മഹേഷ് ഭൂപതി എന്നിവര്‍ക്കാണ് അവാര്‍ഡ്.
20 ഡേവിസ് കപ്പ് മത്സരങ്ങളിലെങ്കിലും മത്സരിച്ചിട്ടുള്ളവരെയാണ് അവാര്‍ഡിന് പരിഗണിച്ചത്. 76കാരനായ രാമനാഥന്‍ കൃഷ്ണന്‍ 44 ഡേവിസ് കപ്പ് ടൂര്‍ണമെന്റുകളാണ്   കളിച്ചിട്ടുള്ളത്.


 

Read More

മിയാമി ഓപ്പണ്‍: പുരുഷവിഭാഗം കിരീടം ആന്‍ഡി മുറെക്ക്


വാഷിംഗ്ടണ്‍: മിയാമി ഓപ്പണില്‍ പുരുഷവിഭാഗം കിരീടം ആന്‍ഡി മുറെക്ക്. ഫൈനലില്‍ ഡേവിഡ് ഫെഡററെ പരാജയപ്പെടുത്തിയാണ് മുറെ കിരീടം ചൂടിയത്.

ജയത്തോടെ റോജര്‍ ഫെഡററെ പിന്തള്ളി ലോക രണ്ടാം നമ്പറുകാരനായിരിക്കുകയാണ് മറെ. 2009ലും മയാമി ഓപ്പണില്‍ കിരീടംചൂടിയശേഷം ലോക രണ്ടാം നമ്പറിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു മറെയ്ക്ക്. 2011 ഷാങ്ങ്കായ് ഓപ്പണിനുശേഷം മറെ സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. മറെയുടെ ഒന്‍പതാമത്തെ ലോക ടൂര്‍ കിരീടം കൂടിയാണിത്.


മയാമി ഓപ്പണ്‍ എടിപി ടെന്നീസ് ടൂര്‍ണമെന്‍റ് വനിത വിഭാഗം സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന്. ആറാം തവണയാണ് കിരീടം സെറീന സ്വന്തമാക്കുന്നത്.

ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവയെയാണു തോല്‍പ്പിച്ചത്. സ്കോര്‍: 4-6, 6-3, 6-0.
        

 

Read More

ടൈഗര്‍ വുഡ്‌സ് വീണ്ടും ഒന്നാമന്‍


ഫ്‌ളോറിഡ: ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്‌സ് ലോക ഒന്നാം റാങ്ക് സ്ഥാനത്ത് തിരിച്ചെത്തി.
അര്‍നോള്‍ഡ് പാമര്‍ ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍ അമേരിക്കയുടെ തന്നെ റിക്കി ഫൗളറെ തോല്‍പിച്ചതോടെയാണ് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വുഡ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
റോറി മക്‌ലോറിയെ ഒന്നാം സ്ഥാനത്തു നിന്ന് പിന്തള്ളിയാണ് ടൈഗര്‍വുഡ്‌സ് ലോക ഒന്നാം നമ്പര്‍   താരമായിരിക്കുന്നത്.
14 മേജര്‍ ടൂര്‍ണമെന്റുകളില്‍ വിജയിയായിട്ടു ള്ള ടൈഗര്‍ വുഡ്‌സ് മുമ്പ് 623 ആഴ്ചക്കാലം ഒന്നാം റാങ്കിംഗില്‍ തുടര്‍ന്നിരുന്നതാണ്. 2011 നവംബറിന് 58-ാംസ്ഥാനത്തേയ്ക്കാണ് ടൈഗര്‍ വുഡ്‌സ് പിന്തള്ളപ്പെട്ടിരുന്നത്.


 

Read More

അസ്ലന്‍ ഷാ ഹോക്കി: ഓസ്‌ട്രേലിയയ്ക്ക് കിരീടം


ഇപ്പോങ്: അസ്ലന്‍ ഷാ ഹോക്കി കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി. കലാശപോരാട്ടത്തില്‍ ആതിഥേയരായ മലേഷ്യയെ പരാജയപ്പെടുത്തിയാണ്  ഓസ്‌ട്രേലിയ കിരീടം നേടിയത്.
ഇത് ഏഴാം തവണയാണ് ഓസ്‌ട്രേലിയ അസ്ലന്‍ ഷാ ഹോക്കി കിരീടം കരസ്ഥമാക്കുന്നത്.
 പാകിസ്ഥാനെ 42 ന് തോല്‍പ്പിച്ച ഇന്ത്യ ആറ് രാഷ്ട്രങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ അഞ്ചാം

 

Read More

റാഫേല്‍ നദാലിന് ഇന്ത്യല്‍ വെല്‍സ് കിരീടം


ഇന്ത്യന്‍ വെല്‍സ്: യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ തോല്പിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്ത്യന്‍ വെല്‍സ് പുരുഷ വിഭാഗം കിരീടം നേടി. സ്‌കോര്‍ 46, 63, 64. നദാലിന്റെ മൂന്നാമത് ഇന്ത്യന്‍ വെല്‍സ് കിരീടമാണിത്.
 

Read More

ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീ കിമി റൈക്കോണിന്


മെല്‍ബണ്‍: സീസണിലെ പ്രഥമ എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീ ലോട്ടസിന്റെ കിമി റൈക്കോണിന്. ശരാശരി 204.926 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച ലോട്ടസിന്റെ ഡ്രൈവറായ റൈക്കോണ്‍ ലോകചാമ്പ്യന്മാരായ സെബാസ്റ്റ്യന്‍ വെറ്റലിനെയും ഫെര്‍ണാണെ്ടാ അലോണ്‍സോയെയും കീഴടക്കി. ലാപ്പില്‍ ശരാശരി 1:30:03.225 സെക്കന്‍ഡിലാണ് ഫിന്‍ലന്‍ഡുകാരനായ റൈക്കോണ്‍ കാര്‍ പായിച്ചത്.
ഫെരാരിയുടെ ഫെര്‍ണാണെ്ടാ അലോണ്‍സോ, റെഡ്ബുള്ളിന്റെ നിലവിലെ ലോകചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

 

Read More

ദുബായ് ഓപ്പണ്‍ ജോക്കോവിച്ചിന്


ദുബായ്: ലോക ഒന്നാം റാങ്കു താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനു ദുബായ് ഓപ്പണ്‍ കിരീടം. ഫൈനലില്‍ ചെക് റിപ്പബ്ലികിന്റെ തോമസ് ബെര്‍ഡിച്ചിനെ 7-5, 6-3 കീഴടക്കിയാണ് ജോക്കോവിച്ച് കിരീടം കൈക്കലാക്കിയത്. പ  സെര്‍ബിയന്‍ താരത്തിന്റെ അഞ്ചാം ദുബായ് ഓപ്പണ്‍ കിരീടമാണ്. തുടര്‍ച്ചയായ രണ്ടാമത്തേതും.
 

Read More

ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യ നാലാം സ്ഥാനത്ത്


ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ ഒന്നാമത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 3-0ന് സ്വന്തമാക്കിയിരുന്നു.
പാക്കിസ്ഥാനെ മറികടന്നാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മൂന്ന് സ്ഥാനങ്ങള്‍ കയറി സച്ചിന്‍ 17-ാം സ്ഥാനത്തെത്തി.
ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് രണ്ടാം സ്ഥാനത്തുണ്ട്.
കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി 15 സ്ഥാനങ്ങള്‍ കയറി 21-ാം റാങ്കിലെത്തി. 10 സ്ഥാനങ്ങള്‍ കയറി വിരാട് കോഹ്‌ലി 25-ാം സ്ഥാനത്തെത്തി. കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ 10 സ്ഥനങ്ങളില്‍ മാറ്റമില്ല. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്.


 

Read More

സെറീന ടെന്നീസിലെ പ്രായം കൂടിയ ഒന്നാം റാങ്കുകാരി


ദോഹ: ടെന്നീസ് റാങ്കിങില്‍ ഒന്നാംസ്ഥാനത്തത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ആദ്യ വനിത എന്ന റക്കോര്‍ഡ്കൂടി സെറീനാ വില്യംസിന്ഖത്തര്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ വിംബിള്‍ഡണ്‍ ജേത്രി പെട്ര ക്വിറ്റോവയെ തോല്‍പ്പിച്ചതോടെയാണ് സെറീനയ്ക്ക് ഒന്നാം റാങ്ക് പദവി ലഭിച്ചത്. നേരത്തെ വിക്ടോറിയ അസാരങ്കയ്ക്കായിരുന്നു ഒന്നാം റാങ്ക്.
സെറീനയുടെ ഇരുപതാം വയസ്സിലാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമാകുന്നത്. ഇതുവരെ ആറ് തവണ ഒന്നാം സ്ഥാനത്ത് സെറീന എത്തിയിട്ടുണ്ട്. പുതിയ റെക്കോര്‍ഡോടെ അമേരിക്കയുടെ തന്നെ ക്രിസ് എവര്‍ട്ടിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നിരിക്കുന്നത്. മുപ്പതാം വയസ്സിലായിരുന്നു എവര്‍ട്ടിന്റെ റെക്കോര്‍ഡ് നേട്ടം.സെറീനയുടെ പ്രായം മുപ്പത്തി ഒന്ന്.

 

Read More

ലോകകപ്പ് വനിതാ ക്രിക്കറ്റ് കിരീടം ഓസ്‌ട്രേലിയക്ക്


മുംബൈ: തുടര്‍ച്ചയായ ആറാം തവണയും ഓസ്‌ട്രേലിയ വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ 114 റണ്‍സിന് തകര്‍ത്താണ് ഓസീസിന്റെ കിരീട നേട്ടം.
260 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 43.1 ഓവറില്‍ 145 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ എലീസ് പെറി, രണ്ടു വീതം വിക്കറ്റുകള്‍ നേടിയ എറിന്‍ ഒസ്‌ബോണ്‍, ലിസ സ്തലേകര്‍, മെഗന്‍ സ്‌കൂട്ട് എന്നിവരാണ് വിന്‍ഡീസ് നിരയെ തകര്‍ത്തത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ജെസ് കാമറൂണ്‍ (75), റെയ്ച്ചല്‍ ഹെയ്ന്‍സ് (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 259 റണ്‍സ് നേടിയത്. ജോഡി ഫീല്‍ഡ്‌സ് 36 റണ്‍സോടെയും എലീസ് പെറി 25 റണ്‍സോടെയും പുറത്താകാതെ നിന്നു. ഇരുവരും അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഓസീസ് സ്‌കോര്‍ 250 കടത്തിയത്.

 

Read More

ഫിഫ റാങ്കിംഗ്: സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി


ഫിഫയുടെ ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
പുതിയ റാങ്കിംഗ് പ്രകാരം സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയേക്കാള്‍ 153 പോയിന്റ് മുന്നിലാണ്. 156 പോയിന്റ് പിന്നിലുള്ള അര്‍ജന്റീന മൂന്നാമതെത്തി.
രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്കു കയറിയപ്പോള്‍ ഇറ്റലി അഞ്ചിലേക്കു മാറി. കൊളംബിയയും പോര്‍ച്ചുഗലുമാണ് ആറാം സ്ഥാനത്ത്. നെതര്‍ലാന്റ്‌സ്, ക്രോയേഷ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്.
ഏഷ്യയില്‍ നിന്നും ഇരുപത്തിയൊന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന്‍ ഏഴു സ്ഥാനങ്ങള്‍ കുറഞ്ഞ് 28ലേക്കു വീണു. നിലവില്‍ നൂറ്റിയറുപത്തിയാറാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഒരു സ്ഥാനം കൂടി താഴത്തേക്കു വീണ് നൂറ്റിയറുപത്തിയേഴിലെത്തി.

Read More

ലോകത്തിലെ മികച്ച കായിക ടീം ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സും


ന്യൂഡല്‍ഹി: ലോകത്തിലെ മൂല്യമേറിയ കായിക ടീം ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സ്, മൂല്യമേറിയ ടീം ബ്രാന്‍ഡുകളുടെ പട്ടികയില്‍ 146-ാം സ്ഥാനത്താണ്. 852 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസി കൂടിയായ മുംബൈ ഇന്ത്യന്‍സിനു 4.8 കോടി ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണുള്ളത്. ഇതേസമയം, 4.5 കോടി ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമുള്ള ചെന്നൈ സൂപ്പര്‍ സിംഗ്‌സാണ് മുംബൈ ഇന്ത്യന്‍സിനു തൊട്ടുപിന്നിലുള്ളത്.
 

Read More

2020 മുതല്‍ ഒളിമ്പിക്‌സില്‍ ഗുസ്തി ഇല്ല


ലോസാന്‍: 2020 മുതല്‍ ഒളിമ്പിക്‌സില്‍നിന്നു ഗുസ്തിയെ ഒഴിവാക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചുഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡാണു തീരുമാനം കൈക്കൊണ്ടത്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.   ഗുസ്തി മത്സരങ്ങള്‍ക്കു പകരമായി മോഡേണ്‍ പെന്റാത്തലണ്‍ ഉള്‍പ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചുകഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 18 ഗുസ്തി ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2016 ലെ റിയൊ ഡി ഷാനേറോ ഒളിമ്പിക്‌സില്‍ ഗോള്‍ഫ്, റഗ്ബി എന്നീ രണ്ടു പുതിയ ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു.  2005ല്‍ നടന്ന അവലോകനത്തില്‍ ബെയ്‌സ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ ഒളിമ്പിക്‌സില്‍ നിന്നും ഒഴിവാക്കിയിരുന്നു.  വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രധാന ഇനമാണ് ഗുസ്തിഗുസ്തി മത്സരങ്ങള്‍ ഒഴിവാക്കുന്നതോടെ  ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയുണ്ടാവുക.

1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ കെ.ഡി. യാദവ് നേടിയ വെങ്കലമാണ് ഗുസ്തിയിലൂടെ ഇന്ത്യയിലെത്തിയ ആദ്യ മെഡല്‍. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സുശീല്‍കുമാര്‍ വെള്ളി മെഡലും യോഗേശ്വര്‍ ദത്ത് വെങ്കലവും നേടിയിരുന്നു. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ സുശീല്‍കുമാര്‍ വെങ്കലം സ്വന്തമാക്കിയിരുന്നു.

 
           

 

Read More
JQuery Cycle Plugin - Example Slideshow