ഐപിഎല്ലില്‍ ഒത്തുകളി; ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍


 ജയ്പുര്‍: ഐപിഎല്ലില്‍ ഒത്തുകളിച്ചതായി ആരോപിച്ച് മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഇടനിലക്കാരെ മുംബൈയില്‍നിന്നും മൂന്നു പേരെ ഡല്‍ഹിയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്ശ്രീശാന്തിനു പുറമേ ഓള്‍റൗണ്ടര്‍ അജിത്ത് ചാന്ദിലയെയും ഇടംകൈയന്‍ സ്പിന്നര്‍ അങ്കിത് ചവാനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ സുഹൃത്തിന്റെ അടുക്കല്‍നിന്നാണ് ശ്രീശാന്തിനെ പോലീസ് അറസ്്റ്റ് ചെയ്തത്.   മുംബൈക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം കഴിഞ്ഞതിനു തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പോട്ട് ഫിക്‌സിംഗ്' നടത്തിയതായാണ് ശ്രീശാന്തിനും സഹതാരങ്ങള്‍ക്കെതിരേയുമുള്ള ആരോപണം. ഐപിഎല്ലിന്റെ ആറാം സീസണില്‍ പല മത്സരങ്ങളിലും ഒത്തുകളി നടന്നിട്ടുള്ളതായി സൂചനയുണെ്ടണ്ടന്നും പോലീസ് പറയുന്നു. രണ്ടു താരങ്ങള്‍ക്കൂടി പോലീസിന്റെ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്. കളിക്കാരുടെയും വാതുവയ്പ്പുകാരുടെയും ടെലിഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതിനു ശേഷമാണ് പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡ് താരം ശില്‍പാ ഷെട്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥരില്‍ ഒരാള്‍.
 നൂറിലധികം ടെലിഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്.  

 

Read More

ചാമ്പ്യന്‍സ് ട്രോഫി ടീം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ അടുത്ത മാസം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവരാജ് സിഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ലവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കും മീഡിയം പേസ് ബൗളര്‍ വിനയ് കുമാറും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ശിഖര്‍ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അജിന്‍ക്യാ രഹാനെയെ ഒഴിവാക്കി. മുരളി വിജയ് ആണ് അജിന്‍ക്യാ രഹാനെയ്ക്ക് പകരം ടീമിലെത്തിയത്. ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനെയും തിരികെയെടുത്തു.ഉമേഷ് ഉള്‍പ്പെടെ അഞ്ച് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐയുടെ മുഖ്യ സെലക്ടര്‍ സന്ദീപ് പട്ടീലിന്റെ അധ്യക്ഷതയില്‍ മുംബൈ ക്രിക്കറ്റ് സെന്ററില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്.

ടീം: എം.എസ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഇര്‍ഫാന്‍ പത്താന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, വിനയ് കുമാര്‍.


        

 

Read More

ഒറ്റ ഇന്നിംഗ്‌സില്‍ ഗെയ്‌ലിന് റെക്കോര്‍ഡ് പെരുമഴ


66 പന്ത്, 175 റണ്‍സ്, 13 ഫോര്‍, 17 സിക്‌സ്
* ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (175* )
* ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (30 പന്ത്)
* ഐ.പി.എല്ലിലെ അതിവേഗ അര്‍ധസെഞ്ച്വറി (17 പന്ത്)
* ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (17)

ബാംഗളൂര്‍: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് ഒറ്റ ഇന്നിംഗ്‌സില്‍ നിരവധി റെക്കോര്‍ഡുകള്‍. ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 30 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ട്വന്റി-20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി തുടങ്ങിയ ഗെയ്ല്‍ ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സകോറിനും ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സറുകള്‍ നേടുന്ന റെക്കോര്‍ഡിനും ഉടമയായി. 66 പന്ത് നേരിട്ട ഗെയ്ല്‍ 17 ഫോറും 13 സിക്‌സും അടക്കം 175 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഗെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, പൂനെ വാരിയേഴ്‌സിനെതിരെ 130 റണ്‍സിന്റെ വമ്പന്‍ വിജയവും സ്വന്തമാക്കി. ഈ ജയത്തോടെ ഐപിഎല്ലില്‍ ബാംഗളൂര്‍ ടീം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്.



 

Read More

അരങ്ങേറ്റത്തില്‍ സണ്‍ റൈസേഴ്‌സിന് ജയം


ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് വിജയത്തുടക്കം. സീസണില്‍ അരങ്ങേറ്റം കുറിച്ച സണ്‍റൈസേഴ്‌സ് ആദ്യ മത്സരത്തില്‍ പുണെ വാറിയേഴ്‌സിനെ 22 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് വെറും 126 റണ്‍സ് മാത്രം പടുത്തുയര്‍ത്തിയ സണ്‍റൈസേഴ്‌സ് കരുത്തുറ്റ ബൗളിങ് പ്രകടനത്തിലൂടെ സ്‌കോര്‍ പ്രതിരോധിക്കുകയായിരുന്നു. സ്‌കോര്‍: സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ആറിന് 126. പുണെ വാറിയേഴ്‌സ് 18.5 ഓവറില്‍ 104ന് പുറത്ത്.

നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത അമിത് മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ, ആദ്യം ബാറ്റു ചെയ്ത സണ്‍ റൈസേഴ്‌സ് മികച്ച രീതിയിലാണ് തുടങ്ങിയത്. പാര്‍ഥിവ് പട്ടേലും (19) അഭിഷേക് റെഡ്ഢിയും ചേര്‍ന്ന് 5.2 ഓവറില്‍ 34 റണ്‍സ് കണെ്ടത്തി. പൂനയുടെ ബൗളിംഗിന്റെ കൃത്യതയാണ് സണ്‍ റൈസേഴ്‌സിനെ റൈസ് ചെയ്യുന്നതില്‍ നിന്നു തടഞ്ഞത്. 18 പന്തില്‍ 30 റണ്‍സെടുത്ത ശ്രീലങ്കന്‍ താരം തിസര പെരേരയാണ് ടോപ് സ്‌കോറര്‍. പൂന വാരിയേഴ്‌സിനുവേണ്ടി അശോക് ദിന്‍ഡ രണ്ടുവിക്കറ്റ് സ്വന്തമാക്കി. 22പന്തുകളില്‍ 24 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് പൂന വാരിയേഴ്‌സിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത്. “റോസ് ടെയ്‌ലറും( 19 ബോളില്‍ 19) അഭിഷേക് നായരും (14 ബോളില്‍ 19) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വിജയം കരസ്ഥമാക്കാനായില്ല.
    

 

 

Read More

മുംബൈയ്‌ക്കെതിരെ ബാംഗ്ലൂരിന് രണ്ട് റണ്‍സ് ജയം


ബാംഗളൂര്‍: ഐ.പി.എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍സിന് രണ്ടു റണ്‍സ് വിജയം. അവസാന പന്തുവരെ അനിശ്ചിതത്വം നിറഞ്ഞുനിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സില്‍നിന്ന് രണ്്ടു റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് വിജയം തട്ടിയെടുത്തു. ക്രിസ് ഗെയിലാണ് (92) മാന്‍ ഓഫ് ദി മാച്ച്.അഞ്ചു സിക്‌സറുകളും 11 ബൗണ്്ടറികളും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിംഗ്‌സ്.
 അര്‍ധ സെഞ്ചുറിയുമായി (37 പന്തുകളില്‍ 60) മുംബൈയുടെ ദിനേശ് കാര്‍ത്തിക്ക് പൊരുതിയെങ്കിലും അവസാന ഓവറില്‍ വിജയം തെന്നിമാറി. വിജയത്തിന് ഒമ്പതു റണ്‍സ് അകലെ കാര്‍ത്തികിനെ അഗര്‍വാളിന്റെ കൈകളില്‍ എത്തിച്ച് വിനയ് കുമാര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മത്സരത്തിലേക്കു തിരിച്ചുകൊണ്്ടുവന്നു. തൊട്ടടുത്ത പന്തില്‍ അമ്പാട്ടി റായിഡുവിനെ (18) ക്ലീന്‍ ബൗള്‍ഡാക്കി മുംബൈയെ വീണ്്ടും സമ്മര്‍ദത്തിലാക്കി.
നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് വിനയ്കുമാര്‍ സ്വന്തമാക്കിയത്.
 മുംബൈ ഇന്ത്യന്‍സിന് റിക്കി പോണ്്ടിംഗും (33 പന്തില്‍ 28) സച്ചിന്‍ തെണ്്ടുല്‍ക്കറും (19 പന്തില്‍ 23) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സച്ചിന്റെ റണ്ണൗട്ടിലൂടെ കൂട്ടുകെട്ട് പിരിയുമ്പോള്‍ മുംബൈ ടീമിന്റെ സ്‌കോര്‍ 7.3 ഓവറില്‍ 52 റണ്‍സ്. അധികം വൈകാതെ പോണ്്ടിംഗും പവലിയനിലേക്ക് മടങ്ങി.  
നേരത്തേ ദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു.  


 

Read More

ഐ.പി.എല്‍: കോല്‍ക്കത്തയ്ക്ക് ആറുവിക്കറ്റ് ജയം


കോല്‍ക്കത്ത: ആറാം സീസണ്‍ ഐപിഎല്‍   കന്നിമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം.  ഡെയര്‍ ഡെവിള്‍സിനെയാണ് കൊല്‍ക്കത്ത  പരാജയപ്പെടുത്തിയത്. സ്‌കോര്‍: ഡെയര്‍ ഡെവിള്‍സ് (20 ഓവറില്‍ 128), (നൈറ്റ് റൈഡേഴ്‌സ് 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 129).
ജയവര്‍ധനയുടെ നേതൃത്വത്തില്‍  സ്വന്തം കാണികള്‍ക്കിടയില്‍ തികച്ചും ആധികാരികമായിട്ടായിരുന്നു കോല്‍ക്കത്തയുടെ വിജയം.
നാല് റണ്‍സുമായി മന്‍വീര്‍ ബിസ്‌ലയെ ആദ്യം നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഗംഭീറിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് കോല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്. ഗംഭീര്‍ 29 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 42 റണ്‍സ് നേടി.ജാക്വസ് കാലിസും മനോജ് തിവാരിയും 23 റണ്‍സ് വീതം നേടി. മോര്‍ഗനും(15 പന്തില്‍ 14) യൂസഫ് പഠാനും(16 പന്തില്‍ 18) ആയിരുന്നു കോല്‍ക്കത്തയുടെ വിജയനിമിഷങ്ങളില്‍ ക്രീസില്‍ ഉണ്ടായിരുന്നത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ സ്‌കോര്‍ 128 റണ്‍സിലൊതുങ്ങി. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സുനില്‍ നരെയ്ന്‍ ആണ് ഡല്‍ഹിയുടെ വിജയമോഹങ്ങള്‍ പിഴുതെറിഞ്ഞത്. ബ്രെറ്റ് ലീയും രജത് ഭാട്ടിയയും രണ്ടു വിക്കറ്റുകള്‍ വീതവും ബാലാജി ഒരു വിക്കറ്റും വീഴ്ത്തി.

 

Read More

മുഷ്താഖ് അലി ട്രോഫി ഗുജറാത്തിന്


ഇന്‍ഡോര്‍: ഈ വര്‍ഷത്തെ സയ്യദ് മുഷ്താഖ് അലി ട്വന്‍റി 20 ക്രിക്കറ്റ് കിരീടം ഗുജറാത്ത് സ്വന്തമാക്കി. ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍  നടന്ന ഫൈനലില്‍ അവര്‍ ആറ് വിക്കറ്റിന് പഞ്ചാബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 122-ല്‍ ഒതുങ്ങിയപ്പോള്‍ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. കേരളത്തെ 90 റണ്‍സിന് പരാജയപ്പെടുത്തി ഫൈനലില്‍ കടന്ന ഗുജറാത്ത് അന്തിമ മത്സരത്തിലും ആ ഫോം നിലനിര്‍ത്തി.

Read More

ഇന്ത്യയ്ക്ക് ചരിത്രനേട്ടം


ലയണിന് 7 വിക്കറ്റ്
  *ജഡേജയ്ക്ക്  കന്നി  5 വിക്കറ്റ്, കളിയിലെ കേമന്‍ 
*അശ്വിന്‍ പരമ്പരയുടെ താരം

ന്യൂഡല്‍ഹി: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്പിച്ച് ഒരു പരമ്പരയിലെ നാല് കളികളും ജയിക്കുകയെന്ന ചരിത്രനേട്ടം ടീം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ ഏറ്റവും മികച്ച പരമ്പര വിജയമാണിത്. രണ്ടു ദിവസം വീണ്ടും ശേഷിക്കേയാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍: ഓസ്‌ട്രേലിയ 262, 164. ഇന്ത്യ 272, നാലു വിക്കറ്റ് നഷ്ടത്തില്‍ 158.
നാലാം ടെസ്റ്റിലും വിജയിച്ചതോടെ ക്യാപ്റ്റന്‍ ധോണി മറ്റൊരു
ക്കോര്‍ഡിനു കൂടി ഉടമയായി. ചരിത്രത്തിലാദ്യമായി 4-0 ന് ഒരു പരമ്പര നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നത്. ഒരു പരമ്പരയില്‍ നാലു ടെസ്റ്റുകള്‍ ഇന്ത്യ ജയിക്കുന്നത് 81 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം. രണ്ടാം ടെസ്റ്റില്‍ വിജയം കൈവരിച്ചപ്പോള്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ജയത്തിലെത്തിച്ച ക്യാപ്റ്റന്‍ എന്ന കീര്‍ത്തി ധോണിക്ക് ലഭിച്ചിരുന്നു. സൗരവ് ഗാംഗുലിയുടെ 21 വിജയങ്ങള്‍ എന്ന റിക്കാര്‍ഡായിരുന്നു ധോണി മറികടന്നത്.
1993 ലാണ് ഇന്ത്യ അവസാനമായി ഒരു പരമ്പര തൂത്തുവാരിയത്. അന്ന് ഗ്രഹാം ഗൂച്ചിന്റെ നേതൃത്വത്തിലെത്തിയ ഇംഗ്ലണ്ടിനെ ഇന്ത്യ 3-0 നു കീഴടക്കി പരമ്പര സ്വന്തമാക്കി. മൂന്നു മത്സരങ്ങള്‍ മാത്രമുണ്ടായിരുന്ന അന്നത്തെ പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനായിരുന്നു.

43 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസീസ് 4-0 ന് ഒരു പരമ്പര പരാജയപ്പെടുന്നത്. 1969-70 ല്‍ ദക്ഷിണാഫ്രിക്കയുമായാണ് മുമ്പ് ഓസ്‌ട്രേലിയ 4-0 ന്റെ തോല്‍വി വഴങ്ങിയത്.
നാലാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത് രവീന്ദ്ര ജഡേജ,   ചേതേശ്വര്‍ പൂജാര എന്നിവര്‍ ചേര്‍ന്നാണ്. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തുകയും ആദ്യ ഇന്നിംഗ്‌സില്‍ 43 റണ്‍സ് നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചു. പരമ്പരയില്‍ 29 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആര്‍. അശ്വിനാണ് മാന്‍ ഓഫ് ദ സീരീസ്.
പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് നേടിയത് മുരളി വിജയ്. നാല് ടെസ്റ്റില്‍ നിന്നായി ഏഴ് ഇന്നിംഗ്‌സ് കളിച്ച മുരളി വിജയ് നേടിയത് 430 റണ്‍സ്. ഇതില്‍ രണ്ടു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടും. രണ്ടാം സ്ഥാനം ചേതേശ്വര്‍ പൂജാരയ്ക്കാണ്. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് പൂജാര നേടിയത് 419 റണ്‍സ്. 326 റണ്‍സുമായി ക്യാപ്റ്റന്‍ ധോണി മൂന്നാമതെത്തിയപ്പോള്‍ 192 റണ്‍സ് നേടിയ സച്ചിന്‍ എട്ടാം സ്ഥാനത്താണ്.
വിക്കറ്റ് വേട്ടയില്‍ അശ്വിനും ജഡേജയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. അശ്വിന്‍ 29 ഉം ജഡേജ 24 ഉം വിക്കറ്റുകള്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണ്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് 15 വിക്കറ്റുമായി മൂന്നാം സ്ഥാനത്തെത്തി.

 

Read More

പ്രഗ്യാന്‍ ഓജ 100 വിക്കറ്റ് ക്ലബില്‍


ന്യൂഡല്‍ഹി: ഓസീസിന്റെ അവസാന ബാറ്റ്‌സ്മാന്‍ ജയിംസ് പാറ്റിണ്‍സണെ സ്ലിപ്പില്‍ കോഹ്‌ലി യുടെ കൈകളില്‍ എത്തിച്ച്   ഓജ തന്റെ നൂറാം വിക്കറ്റ് തികച്ചുഇരുപത്തിരണ്ടാം ടെസ്റ്റിലാണ് ഒറീസ ക്കാരനായ ഓജയുടെ നേട്ടം.
2009ല്‍ കാണ്‍പൂരില്‍ ശ്രീലങ്കയ്‌ക്കെ തിരെയാണ് ഓജ ആദ്യ ടെസ്റ്റ് കളിച്ചത്. 2011 ല്‍ വെസ്റ്റിന്റീസിനെതിരെ മുംബയില്‍ നടന്ന ടെസ്റ്റില്‍ നേടിയ 6/47 ആണ് ഓജയുടെ മികച്ച പ്രകടനം.
വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റ് എടുത്ത ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഓജയ്ക്ക്സുഭാഷ് ഗുപ്തയും ബി.എസ്.ചന്ദ്രശേഖരുമാണ് ഇതിനു മുമ്പ്നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. 20 ടെസ്റ്റില്‍ ഇ.എ.എസ് പ്രസന്നയും 21 ടെസ്റ്റില്‍ അനില്‍ കുംബ്‌ളെയുമാണ് വേഗത്തില്‍ 100 ക്‌ളബില്‍ അംഗമായ ഇന്ത്യന്‍ താരങ്ങള്‍.

 

Read More

അരങ്ങേറ്റത്തില്‍ ധവാന് സെഞ്ചുറി; റെക്കോര്‍ഡ്


മൊഹാലി: ആസ്‌ത്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍  ഇന്ത്യയുടെ ശിഖര്‍ ധവാന് സെഞ്ചുറിധവാന്റെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് ശിഖര്‍ ധവാന്‍ മൊഹാലിയില്‍ നേടിയത്. 85 പന്തില്‍ നിന്ന് ധവാന്‍ ശതകം പൂര്‍ത്തിയാക്കി. 21 ഫോറുകളുടെ അകമ്പടിയോടെയാണ് ധവാന്റെ സെഞ്ചുറിലോര്‍ഡ്‌സില്‍ 2007 മേയില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ അരങ്ങേറ്റത്തില്‍ 105 പന്തില്‍ നേടിയ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ധവാന്‍ മറികടന്നത്.

 

Read More

ഇന്ത്യയ്ക്ക് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന ബഹുമതി ധോണിയ്ക്ക്


ഹൈദരാബാദ്: ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിക്കൊടുത്ത ക്യാപ്ടനെന്ന ബഹുമതി മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി. ഹൈദരാബാദില്‍ ആസ്‌ട്രേലിയയ്‌ക്കെ തിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ധോണിയുടെ കീഴില്‍ 22 ടെസ്റ്റ് വിജയങ്ങളാണ് നാട്ടിലും വിദേശത്തുമായി ഇന്ത്യ നേടിയത്.
21 ടെസ്റ്റ് വിജയമെന്ന മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കാഡാണ് ധോണി പഴങ്കഥയാക്കിയത്. ധോണിയുടെ കീഴില്‍ 12 ടെസ്റ്റുകളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്.
മുഹമ്മദ് അസഹ്‌റുദ്ദീന്‍ (14) ,  സുനില്‍ ഗവാസ്‌കര്‍ (9) ,  രാഹുല്‍ ദ്രാവിഡ് (8)  എന്നിവരാണ് ധോണിക്ക് പിന്നിലുള്ളവര്‍.

 


 

Read More

ഹൈദരാബാദ് ടെസ്റ്റ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം


 ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം. ഒന്നാമിന്നിംഗ്‌സില്‍ 266 റണ്‍സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സില്‍ 131 റണ്‍സിന് പുറത്താകുകയായിരുന്നു. ഒരിന്നിംഗ്‌സിനും 135 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം   ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ തുടരെത്തുടരെ നഷ്ടപ്പെടുകയായിരുന്നു.    
അശ്വിന്‍ അഞ്ച് വിക്കറ്റുകളും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും നേടി. ഹര്‍ഭജന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും 10 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് തകര്‍പ്പന്‍ ബൗളിംഗ് ആണ് കാഴ്ചവെച്ചത്. ഇതില്‍ ഏഴ് ഓവറുകളും മെയ്ഡന്‍ ഓവറുകളായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 237 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 503 റണ്‍സ് നേടിയിരുന്നു. മുരളി വിജയയും (167) ചേതേശ്വര്‍ പൂജാരയും (204) നടത്തിയ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന് വഴിത്തിരിവായത്. പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തുകയും ചെയ്തു.


 

Read More

പുജാര 1000 ക്ലബ്ബില്‍


ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗം ആയിരം റണ്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം പുജാര സ്വന്തമാക്കി. 11 ഇന്നിങ്‌സില്‍ ആയിരം തികച്ച വിനോദ് കാംബ്ലിയാണ് ഏറ്റവും വേഗംനാഴികക്കല്ല് പിന്നിട്ട ഇന്ത്യക്കാരന്‍.
11 ടെസ്റ്റില്‍ 14 ഇന്നിങ്‌സിലാണ് പുജാര 1,000 കടന്നത്. ടെസ്റ്റുകളുടെ എണ്ണത്തില്‍ നോക്കിയാല്‍ ഗാവസ്‌കറാണ് ഏറ്റവും വേഗം ആയിരം കടന്നത്.
11 ടെസ്റ്റില്‍നേട്ടത്തിനൊപ്പമെത്തുക വഴി പുജാരയ്ക്ക് ഗാവസ്‌കറുമായി റെക്കോഡ് പങ്കുവെക്കാനുമായി.

Read More

മെക്‌സിക്കന്‍ ഓപ്പണ്‍ കിരീടം നദാലിന്


മെക്‌സിക്കോ സിറ്റി: ലോക അഞ്ചാം റാങ്കുതാരം സ്‌പെയിനിന്റെ റഫേല്‍ നദാലിനു മെക്‌സിക്കന്‍ ഓപ്പണ്‍ കിരീടം. ഫൈനലില്‍ സ്വന്തം നാട്ടുകാരനും നിലവിലെ ചാമ്പ്യനുമായ ഡേവിഡ് ഫെററെ 6-0, 6-2ന് തകര്‍ത്താണു നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ 38-ാം കിരീട നേട്ടമാണിത്.
 

Read More

ഫജ സിംഗ് ഓട്ടം നിര്‍ത്തി


 ഹോങ്കോംഗ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തോണ്‍ ഓട്ടക്കാരന്‍ ഫജ സിംഗ് (101) ഓട്ടം നിര്‍ത്തിതലപ്പാവണിഞ്ഞ ടൊര്‍ണാഡോ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സിംഗ്  കഴിഞ്ഞ ദിവസം നടന്ന മാരത്തോണ്‍ പത്ത് കിലോ മീറ്റര്‍ ഒരു മണിക്കൂര്‍ 32 മിനിറ്റ് 28 സെക്കന്‍ഡില്‍ ഓടി പൂര്‍ത്തിയാക്കിയ ശേഷമാണ് പിന്‍വാങ്ങിയത്.
എന്നാല്‍, 5:40:04 എന്ന തന്റെ തന്നെ റിക്കാര്‍ഡ് തിരുത്താന്‍ ഫജയ്ക്കു സാധിച്ചില്ല. 2011-ല്‍ ടൊറന്റേയില്‍ നടന്ന മാരത്തോണില്‍ പ്രായത്തെ വെല്ലുന്ന പ്രകടനം ഇദ്ദേഹം കാഴ്ചവച്ചിരുന്നു.

 

Read More

ഏകദിനത്തില്‍ ഇന്ത്യ ഒന്നാമത്


ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍  ഇന്ത്യ ഒന്നാം സ്ഥാനത്ത്. ബാറ്റ്‌സ്മാന്മാരില്‍ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തുമെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് നാലാം സ്ഥാനത്ത്ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് പുതിയ റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തിയത്.   119 പോയീന്റുവീതമാണ് ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ രണ്ടാംസ്ഥാനത്തെത്തിച്ചത്. വിന്‍ഡീസിനെതിരായ പരമ്പര 5-0 നു സ്വന്തമാക്കിയ ഓസ്‌ട്രേലിയ 116 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. 112 പോയിന്റുള്ള ദക്ഷിണാഫ്രിക്ക, 110 പോയിന്റുള്ള ശ്രീലങ്ക, 107 പോയിന്റുള്ള പാക്കിസ്ഥാന്‍ എന്നിവരാണ് യഥാക്രമം ആദ്യ ആറു സ്ഥാനങ്ങളിലുള്ളത്.
ബാറ്റ്‌സ്മാന്മാരില്‍ ദക്ഷിണാഫ്രിക്കയുടെ ഹഷിം അംലയാണ് ഒന്നാം സ്ഥാനത്ത്. ഡിവില്ല്യേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍ എട്ടാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ ഒന്നാമത് പാക്കിസ്ഥാന്റെ സയീദ് അജ്മലാണ്. പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസ് രണ്ടാം സ്ഥാനത്തും വിന്‍ഡീസിന്റെ സുനില്‍ നരേന്‍ മൂന്നാം സ്ഥാനത്തുമാണ്. നരേന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണിത്.

 

Read More

ഇറാനി കപ്പില്‍ സച്ചിന് സെഞ്ചുറി ; റക്കോര്‍ഡ്


മുംബൈ: ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈയുടെ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് സെഞ്ചുറി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്റെ എണ്‍പത്തിയൊന്നാം സെഞ്ചുറിയാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള ഗവാസ്‌കറിന്റെ റിക്കാര്‍ഡിനൊപ്പം സച്ചിനുമെത്തി.  
137 പന്തിലായിരുന്നു സച്ചിന്‍ സെഞ്ചുറി മറികടന്നത്.

 

Read More

മുംബൈ വീണ്ടും രഞ്ജി ട്രോഫി ചാമ്പ്യന്‍മാര്‍


മുംബൈ: മുംബൈ വീണ്ടും രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായി. ഇത് 40-ാം തവണയാണ് മുംബൈ രഞ്ജി കിരീടത്തില്‍ മുത്തമിടുന്നത്. ഫൈനലില്‍ സൗരാഷ്ട്രയെ ഇന്നിംഗ്‌സിനും 125 റണ്‍സിനുമാണ് മുംബൈ തകര്‍ത്തത്.
207 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 82 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ധാവല്‍ കുല്‍ക്കര്‍ണിയും നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കറുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ സൗരാഷ്ട്രയെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ കുല്‍ക്കര്‍ണി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
287/6 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ മുംബൈ ആദ്യ ഇന്നിംഗ്‌സില്‍ 355 റണ്‍സിന് പുറത്തായി. 132 റണ്‍സ് നേടിയ വസീം ജാഫറാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹികന്‍ ഷാ 55 റണ്‍സ് നേടി. അങ്കീത് ചവാന്‍ 41 റണ്‍സ് നേടിയപ്പോള്‍ 22 റണ്‍സ് നേടി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റണ്‍ഔട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ സൗരാഷ്ട്ര 148 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ജാഫറാണ് മാന്‍ ഓഫ് ദ മാച്ച്.



 

Read More

സൈന റാങ്കിംഗില്‍ രണ്ടാമത്


ക്വാലാലംപൂര്‍: ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ രണ്ടാംസ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. കരിയറിലെ മികച്ച നേട്ടമാണ് സൈനനേടിയിരിക്കുന്നത്. കരിയറില്‍ ആദ്യമായാണ് സൈന രണ്ടാം സ്ഥാനത്തെത്തുന്നത്.പുരുഷ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്തി പി. കശ്യപും മികവ് കാട്ടി. ആദ്യമായാണ് കശ്യപ് ആദ്യ പത്ത് താരങ്ങളിലൊരാളാവുന്നത്.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ലീ സുറേയിയാണ് റാങ്കിങ്ങില്‍ ഒന്നാമത്. 80091.7444 പോയന്റുകളാണ് സൈനയ്ക്കുള്ളത്. സുറേയിക്ക് 94626.7153 പോയന്റും.
 ഇന്ത്യയില്‍സ്ഥാനത്തെത്തുന്ന ആദ്യതാരവുമാണ് സൈന.
ജര്‍മനിയുടെ ജൂലിയാനെ ഷെങ്ക്, കൊറിയയുടെ സുങ് ജി ഹ്യുന്‍, ചൈനയുടെ ഷിസിയാന്‍ വാങ്, ഡെന്‍മാര്‍ക്കിന്റെ ടിനെ ബാവൂണ്‍, തായ്‌ലന്‍ഡിന്റെ രത്ചനോക് ഇന്തനോണ്‍, ചൈനയുടെ ജിയാങ് യാന്‍ജിയാവോ, ജപ്പാന്റെ മിനാറ്റ്‌സു മിത്താനി എന്നിവരാണ് ആദ്യ പത്തിലെ മറ്റു താരങ്ങള്‍.
വനിതാ റാങ്കിങ്ങില്‍ ഇന്ത്യയുടെ പി.വി. സിന്ധു 16-ാം സ്ഥാനത്തേക്ക് കയറി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സിന്ധു 16-ാമതായത്. പുരുഷ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് കശ്യപ് പത്താമനായത്. മലേഷ്യയുടെ ലീ ചോങ് വെയ് (87968.7300 പോയന്റ്) ഒന്നാംസ്ഥാനം നിലനിര്‍ത്തിയ പട്ടികയില്‍ 51986.6900 പോയന്റോടെയാണ് കശ്യപ് പത്താം സ്ഥാനത്തെത്തിയത്. ഒളിമ്പിക്‌സിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാന്‍ കശ്യപിന് സാധിച്ചിരുന്നു. പുരുഷ റാങ്കിങ്ങില്‍ 31-ാം സ്ഥാനത്തുള്ള മറുനാടന്‍ മലയാളി അജയ് ജയറാമാണ് മുന്‍നിരയിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍.

 

Read More

ദേശീയ വോളിബോള്‍ കിരീടം കേരളത്തിന്


ജയ്പൂര്‍: ദേശീയ വോളിബോള്‍ പുരുഷവിഭാഗത്തില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തി കേരളത്തിന് കിരീടം. തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണ് കേരളത്തിന്റേത്. സ്‌കോര്‍: 25-22, 25-23, 25-22.
അതസമയം, വനിതാ വിഭാഗം ഫൈനലില്‍ കേരളം, റെയില്‍വേയോടു തോറ്റു.

 

Read More
JQuery Cycle Plugin - Example Slideshow