ഇന്നത്തെ ദിവസം ധന്യമാക്കുക

സുവ്യക്തമായ ലക്ഷ്യബോധമാണ് ജീവിത വിജയത്തിനാധാരം. മനസില്‍ വ്യക്തമായ ലക്ഷ്യം സ്ഥാപിച്ച് അത് യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം പ്രയത്‌നിക്കാന്‍ തയ്യാറായാല്‍ ഏത് ലക്ഷ്യവും സമയബന്ധിതമായി സഫലമാക്കാം. സമയം അമൂല്യമാണ്. കഴിഞ്ഞ പോയ സമയം ഇനി തിരിച്ചുപിടക്കാനാവില്ല. വരാന്‍ പോകുന്ന കാലത്തിനായി കാത്തിരിന്നിട്ടും കാര്യമില്ല.
ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമായ ഈ നിമിഷങ്ങളാണ് ജീവിതത്തിലെ സുപ്രധാന നിമിഷം. ഈ സമയത്തെ  ലക്ഷ്യസാക്ഷാത്ക്കാരത്തിനായി അര്‍പ്പണബോധത്തോടെ പ്രയോജനപ്പെടുത്തുക. ഉദ്യോഗാസൂത്രണമാണ് ജീവിത വിജയത്തിന്റെ തോത് തീരുമാനിക്കുക. നിങ്ങളുടെ കഴിവില്ലായ്മയുടെ തോത് തീരുമാനിക്കുക. നിങ്ങളുടെ കിഴവിനെ അഭിരൂപിക്കാം, യോഗ്യതയ്ക്കും അനുസരിച്ചുള്ള ഉദ്ദ്യോഗത്തിനായി സ്വയം സമര്‍പ്പിക്കുക. നിരന്തരമായ തയ്യാറെടുപ്പിലൂടെ കഴിവും ശേഷിയും വളര്‍ത്തി ഏത് ഉന്നത ലക്ഷ്യവും നേടിയെടുക്കാവുന്ന വിഭവശേഷിയുടയുട ഉടമയായി മാറുക. അതിനാവാശ്യം ബുദ്ധിപരമായ തയ്യാറെടുപ്പാണ്.
ഓര്‍മിക്കുക നിങ്ങളാണ് നിങ്ങളുടെ വിധികര്‍ത്താവ്. നിങ്ങള്‍ ആരാകണം, എന്താകണം എവിടെ എത്തണമെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ  ബോധപൂര്‍വ്വമായ പഠനവും തയ്യാറെടുപ്പുമാണ്. നിങ്ങളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന കര്‍മരംഗത്ത് കടന്നു വന്ന് ജീവിതം ധന്യമാക്കുക.

 

JQuery Cycle Plugin - Example Slideshow