ഭൂമിയുമായി സാദൃശ്യമുള്ള രണ്ട് ഗ്രഹങ്ങളെ കണ്ടെത്തി


വാഷിങ്ടണ്‍: ഭൂമിയുമായി സാദൃശ്യമുള്ള രണ്ട് ഗ്രഹങ്ങളെ  കണ്ടെത്തി.
അമേരിക്കയുടെ 'നാസ' 2009-ല്‍ ബഹിരാകാശത്തേക്ക് അയച്ച കെപ്ലര്‍ ടെലിസേ്കാപ്പാണ് കണ്ടെത്തല്‍ നടത്തിയത്. സൂര്യനേക്കാള്‍ അല്പം ചെറുതും കുറേക്കൂടെ 'വൃദ്ധ'നുമായ കെപ്ലര്‍- 62 എന്ന നക്ഷത്രത്തിനെയാണ്ഗ്രഹങ്ങള്‍ വലംവെക്കുന്നത്. ലിറ എന്ന നക്ഷത്രക്കൂട്ടത്തിലെ അംഗമായ കെപ്ലര്‍-62 എന്ന നക്ഷത്രത്തെ വലംവെയ്ക്കുന്ന ഗ്രഹങ്ങള്‍ക്ക് കെപ്ലര്‍-62 ഇ, കെപ്ലര്‍-62 എഫ് എന്നിങ്ങനെയാണ് പേരിട്ടത്.
ഭൂമിയേക്കാള്‍ ഒന്നര ഇരട്ടിയോളം വ്യാസമുള്ള ഗ്രഹങ്ങളാണിത്. ഭൂമിയെപ്പോലെ പാറകള്‍ നിറഞ്ഞതോ അല്ലെങ്കില്‍ മഞ്ഞില്‍ പുതഞ്ഞതോ ആകാം ഇവയെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. സൂര്യനില്‍നിന്ന് ഭൂമി എന്നതുപോലെഗ്രഹങ്ങളും അതിന്റെ സൂര്യനില്‍നിന്ന് സുരക്ഷിതമായ അകലത്തിലാണ്.
നമ്മുടെ ആകാശഗംഗയില്‍ മാത്രം ഏറ്റവും കുറഞ്ഞത് 1700 കോടിയോളം ഗ്രഹങ്ങള്‍ ഭൂമിയോട് തുല്യവലിപ്പമുള്ളവയായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രപഞ്ചത്തില്‍ മറ്റു ഗ്രഹങ്ങളെ തപ്പുന്ന കെപ്ലര്‍ ടെലിസേ്കാപ്പിന്റെ സഹായത്തോടെയാണ്വിവരവും ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.

Read More

മിസൈല്‍ മുന്നറിയിപ്പുകള്‍ നല്‍കാന്‍ അമേരിക്കയുടെ പുതിയ ഉപഗ്രഹം


വാഷിങ്ടണ്‍: മിസൈല്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് അമേരിക്ക ബഹിരാകാശത്തേക്ക് ജിയോ 2 എന്ന ഉപഗ്രഹം ഫേ്‌ളാറിഡയിലെ കേപ് കാനവെറല്‍ വ്യോമസേനാ താവളത്തില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. അറ്റ്‌ലസ് അഞ്ച് എന്ന ആളില്ലാ റോക്കറ്റാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. ലോകത്ത് എവിടെ നിന്നും തൊടുക്കുന്ന മിസൈലുകളെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തി വിവരം നല്‍കാന്‍ഉപഗ്രഹത്തിന് കഴിയും. ഇന്‍ഫ്രാറെഡ് സംവിധാനം വഴിയാണ് ഇവയുടെ പ്രവര്‍ത്തനം.
മിസൈലുകളുടെ സ്വഭാവം, ലക്ഷ്യം, പ്രത്യാഘാതം എന്നിവ കൃത്യമായി നിര്‍ണയിക്കുന്നതിനുള്ള ഉപഗ്രഹംആണിത്.
2011 മെയ് മാസത്തിലാണ് ഉദ്യമത്തിന്റെ ആദ്യഘട്ടമായി ജിയോ ഒന്ന് എന്ന ഉപഗ്രഹം വിക്ഷേപിച്ചത്. വിവരക്കൈമാറ്റത്തിന് ചില സാങ്കേതിക തടസ്സങ്ങളുള്ളതിനാല്‍ ജിയോ വണ്‍ ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിട്ടില്ല. എങ്കിലും ഇതുവരെ 200 മിസൈലുകള്‍ കണ്ടെത്താന്‍ ഇതിന് കഴിഞ്ഞിരുന്നു. ജിയോ ഒന്നിലും രണ്ടിലും കൂടി രണ്ടുവീതം ഇന്‍ഫ്രാറെഡ് ഉപകരണങ്ങളുണ്ട്. ഇവ ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള മിസൈല്‍ വിക്ഷേപണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.
മിസൈല്‍ മുന്നറിയിപ്പുകളടക്കമുള്ള വിവരങ്ങള്‍ നല്‍കുന്നതിന് ഡിഫെന്‍സ് സ്‌പോര്‍ട് പ്രോഗ്രാം സാറ്റ്‌ലൈറ്റ് നെറ്റ്‌വര്‍ക്ക് എന്ന സംവിധാനം നാല്പത് വര്‍ഷമായി ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കാലക്രമേണ ഇതിന് പകരമാകും പുതിയ ഇന്‍ഫ്രാറെഡ് സംവിധാനം. ഒക്ടോബര്‍ ഒന്നോടെ ജിയോ ഒന്നുംവര്‍ഷം അവസാനത്തോടെ ജിയോ രണ്ടും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യമത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ജെയിംസ് പ്ലാനെക്‌സ് പറഞ്ഞു. 2015-ലും 2016-ലും ഇത്തരം ഓരോ റോക്കറ്റുകള്‍കൂടി വിക്ഷേപിക്കുമെന്നും പ്ലാനെക്‌സ് പറഞ്ഞു.

Read More

കണ്ടെത്തിയത് ദൈവകണം


ജനീവ: കഴിഞ്ഞ ജൂലായില്‍ കണികാപരീക്ഷണത്തില്‍ കണ്ടെത്തിയത് 'ദൈവകണം' തന്നെയെന്ന് ശാസ്ത്രജ്ഞര്‍.2012   നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയ കണികാസാന്നിധ്യം ഹിഗ്‌സ്‌ ബോസണ്‍ തന്നെയാണെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിഗമനം. ജനീവയ്‌ക്കടുത്തു ഫ്രാന്‍സിന്റേയും സ്വിറ്റ്‌സര്‍ലന്‍ഡിന്റേയും അതിര്‍ത്തിയിലുള്ള ഭൂഗര്‍ഭ അറയില്‍ ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണശാലയായ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളാഡറില്‍  നടത്തിയ പരീക്ഷണത്തില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചശേഷമാണു കണ്ടെത്തിയതു ഹിഗ്‌സ്‌ കണിക എന്നു തന്നെയെന്ന്‌ ഉറപ്പിച്ചത്‌. യൂറോപ്യന്‍ ആണവ ഗവേഷണ സംഘടനയായ സേണ്‍ ആണു പഠനം നടത്തുന്നത്‌.
എന്നാല്‍, ഏതുതരത്തിലുള്ള ദൈവകണമാണ് ഇതെന്നു മനസ്സിലാക്കാന്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും യൂറോപ്യന്‍ കണികാപരീക്ഷണശാല (സേണ്‍) യിലെ പ്രധാന ശസ്ത്രസംഘങ്ങളിലൊന്നിനു നേതൃത്വം നല്‍കുന്ന ജോ ഇന്‍കാന്‍ഡെല പറഞ്ഞു.
ലോകത്തെ ഏറ്റവുംവലിയ യന്ത്രമായ ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി.) ആണ് കണികാ പരീക്ഷണം നടക്കുന്നത്. ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രൊണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് തന്നെ 'ദൈവകണം' ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കലാണ്.പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കള്‍ക്കും പിണ്ഡം നല്‍കുന്ന സൂക്ഷ്‌മകണമാണ്‌ ഹിഗ്‌സ്‌ ബോസോണ്‍ എന്നാണു കരുതുന്നത്‌. ഇവയുടെ കണ്ടുപിടിത്തം പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ചും ജീവജാലങ്ങളുടെ അടിസ്‌ഥാനഘടനയെക്കുറിച്ചുമുള്ള പഠനങ്ങളില്‍ വന്‍മുന്നേറ്റം സൃഷ്‌ടിക്കും.
പുതിയ കണികയുടെ സ്‌പിന്‍ പൂജ്യമാണ്‌. ഹിഗ്‌സ്‌ കണികയുടെ െസെദ്ധാന്തിക വകഭേദങ്ങളുടെ സ്‌പിന്നും പൂജ്യമാണ്‌. ഇതോടെ െദെവകണത്തെയാണു കണ്ടെത്തിയതെന്ന നിഗമനത്തിലേക്ക്‌ ശാസ്‌ത്രജ്‌ഞര്‍ എത്തിച്ചേര്‍ന്നു.

പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജിന്റെ അനിവാര്യഭാഗമാണ് 'ഹിഗ്‌സ് ബോസോണ്‍' എന്ന 'ദൈവകണം'. സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ടെങ്കിലും അങ്ങനെയൊരു കണം പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ അരനൂറ്റാണ്ടായി ശ്രമിച്ചിട്ടും ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല.

Read More

ചൊവ്വയില്‍ പാറ തുരന്ന് ക്യൂരിയോസിറ്റി


ചൊവ്വാഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നോ എന്നറിയാന്‍, ഗ്രഹോപരിതലത്തില്‍ പാറ രണ്ടു സെന്റീമീറ്റര്‍ ആഴത്തില്‍ തുരന്ന് സാമ്പിള്‍ ശേഖരിക്കാന്‍ നാസയുടെ റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റിക്ക് കഴിഞ്ഞു.
ഗ്രഹാന്തര പര്യവേക്ഷണങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ്, ഒരു അന്യഗ്രഹത്തിലെ ശില ഇത്തരത്തില്‍ പരിശോധിക്കാന്‍ സാധിക്കുന്നത്.
കഴിഞ്ഞ ആഗസ്തില്‍ ആണ് ക്യൂരിയോസിറ്റി വാഹനം ചൊവ്വായിലിറങ്ങിയയത്. ക്യൂരിയോസിറ്റിയുടെ 2.2 മീറ്റര്‍ നീളമുള്ള റോബോട്ടിക് കരത്തിന്റെ അറ്റത്താണ് പാറ തുറക്കാനുള്ള ഉപകരണം സ്ഥിതിചെയ്യുന്നത്.
പാറതുരക്കലിന്റെ ഭാഗമായുണ്ടായ പൊടി, ക്യൂരിയോസിറ്റിയിലെ 'ചെമിന്‍, സാം ലാബുകളി'ല്‍ പരിശോധിക്കും. പാറയുടെ രാസഉള്ളടക്കവും ധാതുഘടകങ്ങളുമേതെന്ന് കൃത്യമായി മനസിലാക്കാന്‍ അതുവഴി സാധിക്കും.
ചൊവ്വാ പ്രതലത്തില്‍ വെള്ളമൊഴുകിയതിന്റെ തെളിവ് ഇതിനകം ക്യൂരിയോസിറ്റി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ പുതിയ പരിശോധന വഴി ലഭിക്കുമെന്ന് ക്യൂരിയോസിറ്റി ദൗത്യത്തിന്റെ മുഖ്യഗവേഷകന്‍ പ്രൊഫ.ജോണ്‍ ഗ്രോട്ടിസിന്‍ഗര്‍ പറഞ്ഞു.

Read More

റെക്‌സ് ലോകത്തെ ആദ്യ ക്രിതൃമ മനുഷ്യന്‍


ലണ്ടന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ച റക്‌സ് എന്ന ലോകത്തെ ആദ്യത്തെ ക്രിതൃമ മനുഷ്യന്‍ കൗതുകമായി. പത്തുലക്ഷം ഡോളര്‍ (5.3കോടി രൂപ) ചെലവില്‍ 18 സര്‍വകലാശാലകളും കമ്പനികളും ചേര്‍ന്നാണ് റെക്‌സിന് രൂപം നല്‍കിയത്.രക്തം ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചത്. അമേരിക്കയിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യില്‍ നിന്നുള്ള കൃത്രമകാലുകളും മുട്ടുകളും. കണ്ണിന്റെ റെറ്റീന രൂപപ്പെടുത്തിയത് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍. കൃത്രമ വൃക്കകളും പാന്‍ക്രിയാസും പ്ലീഹയും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്. സ്വാന്‍സീ സര്‍വകലാശാലയില്‍ നിന്നുള്ള കൃത്രിമ ശ്വാസകോശം.
ആദ്യ കൃത്രിമ മനുഷ്യന്‍ (bionic man) എന്നാണ് ബ്രിട്ടീഷ്‌സംഘം രൂപംനല്‍കിയസൃഷ്ടി വിശേഷിപ്പിക്കപ്പെടുന്നത്.
ശരീരത്തിലെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം അവയവങ്ങള്‍ക്കും പകരം കൃത്രിമഭാഗങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് റെക്‌സിനെ ഗവേഷകര്‍ രൂപപ്പെടുത്തിയത്. വയര്‍ പോലുള്ള ചില സുപ്രധാനഭാഗങ്ങള്‍ ഇനിയും കൃത്രമമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല
ശരീരത്തിലെ ഏത്രമാത്രം ഭാഗങ്ങള്‍ മാറ്റി പകരം കൃത്രിമ അവയവങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ ഉത്തരം തങ്ങളെ അത്ഭുതപ്പെടുത്തിയതായി, ഷാഡോയിലെ റോബോട്ടിക്‌സ് ടീമിന്റെ മാനേജിങ് ഡയറക്ടര്‍ റിച്ച് വാക്കര്‍ പറഞ്ഞു.
റെക്‌സിന്റെ മുഖം, ഇടുപ്പ്, മുട്ടുകള്‍, പാദം, കൈകള്‍, റെറ്റിന, കോക്ലിയ, ഹൃദയം എന്നിവയെല്ലാം കൃത്രിമമാണ്. അവയെല്ലാം വാണിജ്യാടിസ്ഥാനത്തില്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടുന്നവയുമാണ്.
പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്ന ഘട്ടത്തിലുള്ളതാണ്.
എന്നാല്‍ ഉദരം, മനുഷ്യശരീരത്തിലെ സങ്കീര്‍ണമായ അവയവമായ മസ്തിഷ്‌കം എന്നിവ ക്രിതൃമമായി നിര്‍മിക്കാനാവില്ല. എന്നതിനാല്‍തന്നെ പൂര്‍ണമായും ക്രിതൃമഭാഗങ്ങളുപയോഗിച്ച് ക്രിതൃമ ബുദ്ധിയുള്ള മനുഷ്യനെ സൃഷ്ടിക്കുക അപ്രാപ്യമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

 

Read More

മനുഷ്യശരീരത്തില്‍ നാല്‍പ്പിരിയന്‍ ഡി.എന്‍.എ.യും


 ഇരട്ടപ്പിരിയന്‍ ഇഴകളുടെ ആകൃതിയില്‍ മാത്രമല്ല, നാല്‍പ്പിരിയന്‍ ഇഴകളുടെ രൂപത്തിലും മനുഷ്യകോശങ്ങളില്‍ ഡി.എന്‍.എ. ഉണ്ടെന്ന്‌ പുതിയ കണ്ടെത്തല്‍.
കേംബ്രിഡ്ജില്‍ ഇന്ത്യന്‍ വംശജനായ പ്രൊഫ.ശങ്കര്‍ ബാലസുബ്രഹ്മണ്യന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി നടന്ന പഠനമാണ്, ജീവതന്മാത്രാശാസ്ത്രത്തില്‍ നൂതന അധ്യായം എഴുതിച്ചേര്‍ക്കുന്ന കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്. പുതിയ ലക്കം 'നേച്ചര്‍ കെമിസ്ട്രി'യില്‍ പഠനവിവരം ഗവേഷര്‍ പ്രസിദ്ധീകരിച്ചു.
'ജീവന്റെ തന്മാത്ര' എന്നാണ് ഡി.എന്‍.എ.അറിയപ്പെടുന്നത്. ജീവല്‍പ്രവര്‍ത്തങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ രാസനിര്‍ദേശങ്ങളും കോഡുചെയ്യപ്പെട്ടിരിക്കുന്നത് ഡി.എന്‍.എ.യിലാണ്. ആ തന്മാത്രയ്ക്ക് ഇരട്ടപ്പിരിയന്‍ ഗോവണിയുടെ ഘടനയാണ് (double helix) ഉള്ളതെന്ന് ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന്
1953 ല്‍ കണ്ടെത്തിയിട്ട് ഫിബ്രവരിയില്‍ 60 വര്‍ഷം തികയാനിരിക്കെയാണ്, ഡി.എന്‍.എ.നാല്‍പ്പിരിയന്‍ രൂപത്തിലും (quadruple helix) മനുഷ്യരിലുണ്ടെന്ന കണ്ടെത്തല്‍.
ജി-ക്വാഡ്രപ്ലക്‌സ്' (G-quadruplex) എന്നാണ് നാല്‍പ്പിരിയന്‍ ഡി.എന്‍.എ.ഭാഗത്തിന്റെ പേര്. ഇതില്‍ 'ജി' എന്നത് 'ഗ്വാനൈന്‍' (guanine) എന്ന രാസഗ്രൂപ്പിനെ കുറിക്കുന്നു. ജനിതകവിവരങ്ങള്‍ മുഴുവന്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഡി.എന്‍.എ.യുടെ നാല് ബേസുകളിലൊന്നാണ് ഗ്വാനൈന്‍ (അഡെനൈന്‍, സൈറ്റോസൈന്‍, തൈമൈന്‍ എന്നിവയാണ്). ഗ്വാനൈന്‍ രാസഗ്രൂപ്പിന്റെ ആധിക്യമുള്ള ഡി.എന്‍.എ.ഭാഗങ്ങളിലാണ് നാല്‍പ്പിരിയന്‍ ഘടകനകള്‍ പ്രത്യക്ഷപ്പെടുന്നതായി ഗവേഷകര്‍ കണ്ടത്.

 

Read More

പ്രപഞ്ചത്തിലെ ഏറ്റവും വലുത് എന്നു കരുതുന്ന പ്രകാശ സമൂഹം


ലണ്ടന്‍: പ്രകാശത്തിന്റെ വേഗതയില്‍ സഞ്ചരിക്കുന്നതും, നക്ഷത്രങ്ങളോട് സാമ്യമുള്ളതും ആയ പ്രകാശ സമൂഹത്തെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ നക്ഷത്ര സമൂഹം പ്രപഞ്ചത്തെ ചുറ്റുന്നതിന് നാലുലക്ഷംകോടി വര്‍ഷങ്ങള്‍ എടുക്കും.
ക്വാസാഴ്‌സ് എന്നറിയപ്പെടുന്നനക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തില്‍ വച്ചേറ്റവും പ്രകാശമേറിയവയാണ്. ഇപ്പോള്‍ കണ്ടെത്തിയ  ഈ നക്ഷത്ര സമൂഹത്തിന് 500 മെഗാപാര്‍സെക്‌സ് വ്യാപ്തിയുണ്ട്. ഇവയിടെ ഓരോ മെഗാപാര്‍സെക്‌സ് കണത്തിനും 3.3 മില്യണ്‍ പ്രകാശവര്‍ഷമാണ് വ്യാപ്തി. ഭൂമിയുടെ മില്‍ക്കിവേയില്‍ നിന്ന് ഏറ്റവും അടുത്ത ഗ്യാലക്‌സിയേക്കാള്‍ 1600 തവണ വലുതുമാണിത്.
എല്ലായിടത്തുനിന്നു നോക്കിയാലും പ്രപഞ്ചം ഒരുപോലെയാണെന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കണ്ടുപിടുത്തതിന് വെല്ലുവിളിയാണ് പുതിയ കണ്ടുപിടുത്തമെന്ന് ലണ്ടനിലെ ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റി ജേര്‍ണലില്‍ പറയുന്നു.


 

Read More

ആകാശഗംഗയില്‍ 1700 കോടി ഭൂ സമാന ഗ്രഹങ്ങള്‍


വാഷിങ്ടണ്‍: ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കുറിച്ചും അവയിലെ ജീവസാന്നിധ്യത്തെ കുറിച്ചും ഗവേഷണം നടത്തുന്ന നാസയുടെ കെപ്ളര്‍ ബഹിരാകാശ പേടകം ആകാശഗംഗയില്‍ 17 ശതമാനം നക്ഷത്രങ്ങള്‍ക്കും ഭൂമിയുടെ വലുപ്പമുള്ള ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍.
നാസയുടെ കെപ്ലര്‍ ബഹിരാകാശ ഗവേഷണ നിലയത്തില്‍നിന്നു ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് ഹാര്‍വാഡിലെ സ്മിത്‌സോണിയന്‍ സെന്‍റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ഫ്രാന്‍സ്വാ ഫ്രെസിനും സംഘവും നടത്തിയ പഠനത്തിലെ നിഗമനമാണിത്.
ഭൂമിയുടെ വലിപ്പമുള്ള 1,700 കോടി ഗ്രഹങ്ങള്‍ ആകാശഗംഗയിലുണ്ടാകാനുള്ള സാധ്യതയിലാണ് ശാസ്ത്രജ്ഞര്‍ എത്തിയത്. ഈ ഗ്രഹങ്ങളെ യഥാര്‍ഥത്തില്‍ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. സൗരയൂഥത്തിനു പുറത്ത് ഇതുവരെ സ്ഥിരീകരിച്ച ഗ്രഹങ്ങളുടെ എണ്ണം 854 ആണ്. ഇതിനു പുറമേ, ഗ്രഹമാകാന്‍ സാധ്യതയുള്ള 2,740 ആകാശ ഗോളങ്ങളെ കെപ്ലര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതില്‍ 262 എണ്ണത്തില്‍ ഏറെക്കുറെ ഭൂമിക്കു സമാനമായ സാഹചര്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
പുതിയ ഗവേഷണ ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തില്‍ ജീവന്‍െറ സാന്നിധ്യം തേടിയുള്ള ഗവേഷണങ്ങളില്‍ ഇനി  1,700 കോടി ഗ്രഹങ്ങളെ ലക്ഷ്യമിടേണ്ടിവരും.
ആകാശഗംഗയിലുള്ള നക്ഷത്രങ്ങളുടെ അത്രയും ഗ്രഹങ്ങളുമുണ്ടാകാമെന്ന നിഗമനം നാസ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഭൂമിക്ക് സമാനമായ ഗ്രഹങ്ങളില്‍ ഭൂരിപക്ഷവും മാതൃനക്ഷത്രത്തോട് സൗരയൂഥത്തിലുള്ളതിനെ അപേക്ഷിച്ച് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. സൂര്യനും ബുധനുമിടയിലെ അകലത്തേക്കാള്‍ കുറവാണ് ഇതെന്നും പഠനം പറയുന്നു. 2009ലാണ് പ്രപഞ്ചത്തിലെ ജീവസാന്നിധ്യത്തെ കുറിച്ച് ഗവേഷണം നടത്താന്‍ നാസ കെപ്ളര്‍ പേടകം ബഹിരാകാശത്തിലേക്കയച്ചത്

Read More

ടൈറ്റന്‍ - സൂപ്പര്‍ കമ്പ്യൂട്ടര്‍


അമേരിക്കയിലെ ഓക്‌റിഡ്ജ് നാഷണല്‍ ലബോറട്ടറിയില്‍ സ്ഥാപിച്ചിരിക്കുന്ന ടൈറ്റന്‍(Titan)ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും  വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍. ക്രെ ഇന്റര്‍ നാഷണല്‍ എന്ന അമേരിക്കന്‍ കമ്പനിയാണ് ടൈറ്റന്‍ സൂപ്പര്‍ കമ്പ്യൂട്ടറിനെ നിര്‍മിച്ചത്. സെക്കന്റില്‍ 20,000 ട്രില്യണ്‍ കണക്കു കൂട്ടലുകള്‍ നടത്താന്‍ കഴിയുന്നു എന്നതാണ് ടൈറ്റന്റെ പ്രത്യേകത.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ വരെ ലോകത്തെ വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന പദവിയ്ക്ക് അവകാശിയായിരുന്നത് ഐ.ബി.എം കമ്പനി നിര്‍മിച്ച സെക്വയ(Sequoia) ആയിരുന്നു.
സാധാരണ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന സി.പി.യുവിനോടൊപ്പം ജി.പി.യുവും ഉപയോഗിക്കുന്നു എന്നതാണ് ടൈറ്റന്റെ പ്രത്യേകത. ഫ്‌ളോപ്‌സ് അഥവാ  ഫ്‌ളോട്ടിങ് പോയിന്റ് ഓപ്പറേഷന്‍സ് പെര്‍ സെക്കന്റ് എന്ന യൂണിറ്റാണ് സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ശേഷി അളക്കാന്‍ ഉപയോഗിക്കുന്നത്.
സെക്വയയുടെ വേഗം 16.32 പെറ്റാ ഫ്‌ളോപ്‌സും ടൈറ്റന്റേത് 20 പെറ്റാ ഫ്‌ലോപ്‌സും ആണ്.
പരം 8000 ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍.
സൂപ്പര്‍ കമ്പ്യൂട്ടിങിന്റെ പിതാവായി അറിയപ്പെടുന്നത് അമേരിക്കന്‍ എന്‍ജിനീയര്‍ ആയിരുന്ന  സെയ്മര്‍ റോജര്‍ ക്രേ ആണ്. അദ്ദേഹത്തിന്റെ സി.ഡി.സി- 6600 ആയിരുന്നു ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍.

 

Read More

എസ്എംഎസിനു 20 വയസ്


ലണ്ടന്‍: പറയാനുള്ളത് എളുപ്പത്തില്‍ കൈമാറാനുള്ള ഷോര്‍ട്ട് മെസേജ് സര്‍വീസ്  ( എസ്എംഎസ് ) തുടങ്ങിയിട്ട് 20 വര്‍ഷം തികഞ്ഞു.1992ലെ ഡിസംബര്‍ മൂന്നിനു നീല്‍ പാപവര്‍ത്ത് എന്‍ജിനീയറാണ് ചരിത്രത്തില്‍ ആദ്യമായി എസ്എംഎസ് പരീക്ഷിക്കുന്നത്. തന്റെ കമ്പനി മേധാവിയ്ക്കു 'മെറി ക്രിസ്മസ്' എന്ന സന്ദേശം നീല്‍ അയച്ചപ്പോള്‍ അദ്ദേഹം പോലും ഓര്‍ത്തിട്ടുണ്ടാകില്ല താന്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണെന്ന്. ലോകത്തിലെ ആദ്യ എസ്എംഎസ് സ്വീകരിച്ചത്  റിച്ചാര്‍ഡ് ജാര്‍വിസിന്‍ എന്ന വ്യക്തിയാണ്.
ജാര്‍വിസിന്റെ ഓര്‍ബിറ്റല്‍ 901 ഹാന്‍ഡ്‌സെറ്റിലേയ്ക്കാണ് നീലിന്റെ സന്ദേശം ഒഴുകിയെത്തിയത്.  
1993ല്‍ സ്വീഡനിലാണ് എസ്എംഎസുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ യാത്ര തുടങ്ങിയത്. സ്വീഡനൊപ്പം അമേരിക്കയും ബ്രിട്ടനും എസ്എംഎസിന്റെ സാധ്യതകള്‍ തിരിച്ചറിയുകയായിരുന്നു. 1994ല്‍ നോക്കിയയാണ് എസ്എംഎസുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന ആദ്യത്തെ ജിഎസ്എം ഫോണ്‍ വിപണിയില്‍ എത്തിച്ചത്.

 

Read More

പാകിസ്താന്‍ ഹാഫ്ത് 5 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു


ഇസ്ലാമാബാദ്: പാകിസ്താന്‍ ആണ്വായുധ ശേഷിയുള്ള ഹാഫ്ത് 5 ഗൗരി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ദ്രവീകൃത ഇന്ധനം ഉപയോഗിച്ചുള്ള മിസൈലിന് 1300 കിലോമീറ്ററാണ് ദൂരപരിധി. ഹാഫ്ത്-7 മധ്യദൂര മിസൈല്‍ പരീക്ഷിച്ച് രണ്ടു മാസത്തിനുള്ളിലാണ് പാകിസ്താന്‍ പുതിയ മിസൈല്‍ പരീക്ഷിക്കുന്നത്. ഈ വര്‍ഷം പരീക്ഷിക്കുന്ന എട്ടാമത്തെ മിസൈലുമാണിത്.
ഇന്ത്യ ഏപ്രിലില്‍ അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതോടെയാണ് പാകിസ്താനും മിസൈല്‍ പരീക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.

Read More

ശ്രീലങ്ക ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു


കൊളമ്പോ: ചൈനയുമായി ചേര്‍ന്ന് ശ്രീലങ്ക ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു.  
സുപ്രീംസാറ്റ് എന്ന കമ്പനിയും ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്രേറ്റ് വാള്‍ ഇന്‍ഡസ്ട്രി കോര്‍പറേഷനും തമ്മില്‍ സഹകരിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്.  
പടിഞ്ഞാറന്‍ ചൈനയിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്നുള്ള വിക്ഷേപണം വിജയകരമായിരുന്നുവെന്ന് സുപ്രീംസാറ്റ് അധികൃതര്‍ വ്യക്തമാക്കി.  


 

Read More

ചൈന വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു


ബെയ്ജിംഗ്: ചൈനയുടെ വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു. യുഎസിന്റെ എഫ്-18 ജെറ്റുകള്‍ക്ക് സമാനമായി പണി കഴിപ്പിച്ചിട്ടുളള ചൈനയുടെ ജെ-15 ജെറ്റ് വിമാനമാണ് വിമാനവാഹിനി കപ്പലില്‍ ഇറക്കുന്നതില്‍ വിജയം കണ്ടത്. പുതിയ വിമാനവാഹിനി കപ്പലിനു ചൈന നല്‍കിയിരിക്കുന്ന പേര്‍ ലിയാവോനിംഗ് എന്നാണ്. പുതിയ പരീക്ഷണത്തിലൂടെ വിമാനവാഹിനി കപ്പല്‍ രംഗത്ത് ഒരു സുപ്രധാന ചുവടുവയ്പാണ് ചൈന നടത്തിയിരിക്കുന്നത്.

നിരവധി യാത്രകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ്‌ കപ്പലില്‍ വിമാനമിറങ്ങാനും പറന്നുയരാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്‌. നൂറിലധികം പരിശീലന-പരീക്ഷണങ്ങള്‍ കപ്പലില്‍ നടത്തിയതായി ചൈനീസ്‌ നാവികസേനാവൃത്തങ്ങള്‍ പറഞ്ഞു. സ്വന്തമായി രൂപകല്‍പന ചെയ്‌ത്‌ തദ്ദേശീയമായി നിര്‍മിച്ച  ചൈനയുടെ ആദ്യ വിമാനവാഹിനിക്കപ്പലാണ്‌ ലയോണിംഗിന്‌ കപ്പല്‍വേധ, മിസെല്‍ പ്രതിരോധ സംവിധാനവും ബോംബാക്രമണത്തെ അതിജീവിക്കാനുള്ള ശേഷിയുമുണ്ട്‌.
എസ്‌യു-33 ജെറ്റ്‌ എന്‍ജിന്റെ പരിഷ്‌കരിച്ച റഷ്യന്‍ പതിപ്പാണ്‌ കപ്പലില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

 

Read More

"സൂപ്പര്‍ വ്യാഴ"ത്തെ കണ്ടെത്തി


വാഷിങ്ടണ്‍: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലുതായ മറ്റൊരു ഗ്രഹത്തെ ബഹിരാകാശഗവേഷകര്‍ കണ്ടെത്തി. "സൂപ്പര്‍ വ്യാഴം" എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം സൂര്യനേക്കാള്‍ 2.5 മടങ്ങ് പിണ്ഡമുള്ള "കാപ്പാ ആന്‍ഡ്രോമീഡെ" എന്ന നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് 170 പ്രകാശവര്‍ഷം അകലെയാണ്നക്ഷത്രം. നെപ്റ്റ്യൂണിനെക്കാള്‍ വലിയ ഭ്രമണപഥമാണ് സൂപ്പര്‍ വ്യാഴത്തിന്റേതെന്ന് ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു. ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read More

അനാഥഗ്രഹം ശാസ്ത്രജ്ഞര്‍ കണെ്ടത്തി


ലണ്ടന്‍: ഭൂമിയില്‍നിന്ന് നൂറു പ്രകാശവര്‍ഷം അകലെ അലഞ്ഞുതിരിയുന്ന അനാഥ ഗ്രഹം ശാസ്ത്രജ്ഞര്‍ കണെ്ടത്തി. ഈ ഗ്രഹം സ്വന്തം സൗരയൂഥത്തില്‍നിന്നു പുറത്തുകടന്ന് സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് നിഗമനംസൂര്യനില്ലാത്ത അനാഥ ഗ്രഹങ്ങള്‍ ധാരാളമുണെ്ടന്ന വാദം ശക്തിപ്പെടുത്തുന്നതാണ് പുതിയ ഗ്രഹത്തിന്റെ കണെ്ടത്തല്‍. സിഎഫ്ബിഡിഎസ്‌ഐആര്‍2149 എന്നാണു പേരു നല്കിയിരിക്കുന്നത്. വ്യാഴത്തേക്കാള്‍ നാലു മുതല്‍ ഏഴു വരെ മടങ്ങു വലിപ്പമുള്ള വാതക ഗ്രഹമാണിത.്

Read More

റോബോട്ടുകള്‍ കൂടുതല്‍ ചൈനയില്‍


ബെയ്ജിംഗ്: 2014-ഓടെ ചൈന ലോകത്തിലെ ഏറ്റവും വലിയ റോബോട്ട് ഉപഭോക്താക്കളാകുമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റോബോട്ടിക്‌സ്. 2014-ല്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി 32,000 റോബോട്ടുകളെ ചൈനയ്ക്ക് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. റോബോട്ടുകളുടെ വിനിയോഗത്തോടൊപ്പം നിര്‍മാണത്തിലും ചൈന മുന്നിലാണ്.
 കഴിഞ്ഞ അന്താരാഷ്ട്ര ഇന്‍ഡസ്ട്രി ഫെയറില്‍ വിദേശ രാജ്യങ്ങള്‍ ഉത്പാദിപ്പിച്ച റോബോട്ടുകളോടു കിടപിടിക്കത്തക്കവണ്ണമുളള റോബോട്ടുകളെയാണ് ചൈന പ്രദര്‍ശിപ്പിച്ചിരുന്നത്.


 

Read More

ഐക്യരാഷ്ട്ര സഭയില്‍ ആകാശ് ടാബ്‌ലറ്റ് പ്രദര്‍ശിപ്പിക്കും


 ന്യൂയോര്‍ക്ക്ഇന്ത്യയുടെ അഭിമാന കണ്ടുപിടുത്തമായ ആകാശ് ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 28ന് ന്യൂയോര്‍ക്കില്‍ ചേരുന്ന ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലായിരിക്കും ആകാശ് ടാബ്‌ലറ്റിനെ അവതരിപ്പിക്കുകയെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
 ഒക്‌ടോബറിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആകാശ് ടാബ്‌ലറ്റുകള്‍ പുറത്തിറക്കിയത്. വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്രദമായ രീതിയിലാണ് ഇതു രൂപകല്‍പന ചെയ്തിരിക്കുന്നത്.   ആകാശ് ടാബ്‌ലറ്റുകളുടെ നിര്‍മാണത്തിനു ടെന്‍ഡര്‍ ഏറ്റെടുത്ത ഡാറ്റാവിന്‍ഡിന്റെ സിഇഒ സുനിത് സിംഗ് തുളിയും യുഎന്‍ പരിപാടിയില്‍ പങ്കെടുക്കും.

 

Read More

റഷ്യ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചു


മോസ്കോ: പുതിയ തരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ റഷ്യ വിജയകരമായി പരീക്ഷിച്ചു. അഞ്ചാം തലമുറ മിസൈല്‍ സംവിധാനത്തിന്റെ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചാണ് പുതിയ മിസൈല്‍ നിര്‍മിച്ചതെന്ന് റഷ്യന്‍ സ്ട്രാറ്റജിക് മിസൈല്‍ സേനയുടെ വക്താവ് കേണല്‍ വദിം കോവല്‍ അറിയിച്ചു.

Read More

4 സൂര്യന്മാരുള്ള ഗ്രഹത്തെ കണ്ടെത്തി


ലണ്ടന്‍: നാലു സൂര്യന്മാരുള്ള ഗ്രഹത്തെ ബഹിരാകാശ ഗവേഷകര്‍ കണ്ടെത്തി . ഭൂമിയില്‍നിന്ന് 5000 പ്രകാശവര്‍ഷം അകലെയുള്ളഗ്രഹം ഭൂമിയേക്കാള്‍ ആറുമടങ്ങ് വലുതാണ്. പിഎച്ച്-1 എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം കണ്ടെത്തിയത് അമേരിക്കക്കാരായ രണ്ട് ബഹിരാകാശ ഗവേഷകരാണ്. അതി ഭീകരമായ താപമുള്ളതിനാല്‍ഗ്രഹത്തില്‍ ജീവന് അനുയോജ്യമായ സാഹചര്യമില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
വിദൂരഗ്രഹം ഒരു ഇരട്ടനക്ഷത്ര സംവിധാനത്തെയാണ് പരിക്രമണം ചെയ്യുന്നത്. ആ ഇരട്ടനക്ഷത്ര സംവിധാനത്തെ മറ്റൊരു ഇരട്ടനക്ഷത്ര സംവിധാനം ചുറ്റുന്നു. ഫലത്തില്‍ഗ്രഹം നാല് നക്ഷത്രങ്ങളുടെ വെളിച്ചമേറ്റാണ് കഴിയുന്നത്. ആദ്യമായാണ് ഇത്തരമൊരു ഗ്രഹത്തെ തിരിച്ചറിയുന്നത്.
'പ്ലാനറ്റ് ഹണ്ടേഴ്‌സ്' (Planethunters.org) എന്ന വെബ്‌സൈറ്റ് ഉപയോഗിച്ചാണ് സന്നദ്ധപ്രവര്‍ത്തകര്‍ പുതിയ ഗ്രഹം കണ്ടെത്തിയത്.
നെപ്ട്യൂണിനെ അപേക്ഷിച്ച് അല്‍പ്പംകൂടി വലിപ്പമുള്ളതാണ്ഗ്രഹം.
നാലു നക്ഷത്രങ്ങളുടെയും ഗുരുത്വാകര്‍ഷണമേറ്റാണ്ഗ്രഹം കഴിയുന്നത്. അതിനാല്‍, വളരെ സങ്കീര്‍ണമായ ഒരു അന്തരീക്ഷത്തിലാണ് പുതിയ ഗ്രഹത്തിന്റെ നിലയെന്ന്, ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ.ക്രിസ് ലിന്‍ടോറ്റ്  പറഞ്ഞു. 'എങ്കിലും അതിന്റെ ഭ്രമണപഥം ഏറെക്കുറെ സുസ്ഥിരമാണ്'-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ സ്വദേശി കിയാന്‍ ജെക്, അരിസോണയില്‍ കോട്ടണ്‍വുഡ് സ്വദേശി റോബര്‍ട്ട് ഗാഗ്ലിയാനോ എന്നീ വോളണ്ടിയര്‍മാരാണ് പ്ലാനറ്റ് ഹണ്ടേഴ്‌സ് സൈറ്റ് ഉപയോഗിച്ച് പുതിയ ഗ്രഹത്തെ കണ്ടുപിടിച്ചത്.
മാതൃനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോഴുണ്ടാകുന്ന ചെറിയ പ്രകാശവ്യതിയാനമാണ് ഇരുവരും നിരീക്ഷിച്ചത്. കെക്ക് ടെലസ്‌കോപ്പുകളുടെ സഹായത്തോടെ പ്രൊഫഷണല്‍ ജ്യോതിശാസ്ത്രജ്ഞര്‍ അത് ഗ്രഹമാണെന്നും, നാല് സൂര്യന്‍മാരുണ്ട് അതിനെന്നും സ്ഥിരീകരിക്കുകയായിരുന്നു.
നാസയുടെ കെപ്ലാര്‍ സ്‌പേസ് ടെലസ്‌കോപ്പ് പകര്‍ത്തിയ വാനദൃശ്യങ്ങളുടെ ഡേറ്റ ഉപയോഗിച്ച്, മാതൃനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നു പോകുമ്പോഴുണ്ടാകുന്ന പ്രകാശവ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടുന്ന സൈറ്റാണ് പ്ലാനറ്റ് ഹണ്ടേഴ്‌സ്.
സൗരയൂഥത്തിന് വെളിയിലുള്ള അന്യഗ്രഹങ്ങളെ തേടാനും, അവയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടോ എന്ന് തിരിച്ചറിയാനുമായി 2009 മാര്‍ച്ചിലാണ് കെപ്ലാര്‍ സ്‌പേസ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്.

Read More

ചൊവ്വയില്‍ 'നീര്‍ച്ചാല്‍'


ഫ്‌ളോറിഡ: നാസയുടെ ക്യൂരിയോസിറ്റി പര്യവേക്ഷണ പേടകം ചൊവ്വയില്‍ പണ്ട് ജലപ്രവാഹമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ഭൂമിയിലേക്കയച്ചു.
ആഗസ്ത് ആറിന് ക്യൂരിയോസിറ്റി ചൊവ്വയില്‍ ചെന്നിറങ്ങിയ സ്ഥലത്തിന്റെ സുവ്യക്ത ചിത്രങ്ങളാണ് കഴിഞ്ഞദിവസം ഭൂമിയിലെത്തിയത്. നേരത്തേ ഒരു അരുവി അതിലൂടെ ഒഴുകിയിരുന്നു എന്നതിന്റെ സൂചനകളാണ് ചിത്രത്തില്‍നിന്ന് ലഭിക്കുന്നത്. ഇവിടത്തെ പാറകള്‍ ജലപ്രവാഹം കാരണം തേഞ്ഞും മണ്ണൊലിപ്പിനെനേരിട്ടും ശോഷിച്ചതാണ്. ഇടയ്ക്കുള്ള കല്ലുകള്‍ ഭൂമിയിലെ അരുവിയിലെ കല്ലുകളെപ്പോലെ ഉരുണ്ടിരിക്കുകയാണ്. ഒരുകാലത്ത് ചൊവ്വയില്‍ നദികളുണ്ടായിരുന്നു എന്നതിന്റെ സുവ്യക്ത സൂചനകളാണിതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ചൊവ്വയുടെ ഉപരിതലത്തില്‍നിന്നു തന്നെ നീര്‍ച്ചാലുകളുടെ ചിത്രമെടുക്കുന്നത് ആദ്യമാണ്.

Read More
JQuery Cycle Plugin - Example Slideshow