സാംസങ് ഗാലക്‌സി എസ്4 ഇന്ത്യയില്‍
ന്യൂഡല്‍ഹി: സാംസങ് ഗാലക്‌സി സ്മാര്‍ട്ട് ഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മൊബെല്‍ സാംസങ് ഗാലക്‌സി എസ്4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനൊപ്പം തന്നെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗാലക്‌സി എസ്4ന്റെ വില്‍പന ആരംഭിച്ചു.
രണ്ടുതരം മോഡലുകളാണ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊസസറില്‍ മാത്രമാണ് വ്യത്യാസം. ഒന്നില്‍ ക്വാല്‍കോം എസ്600ഉം മറ്റേതില്‍ സാംസങിന്റെ സ്വന്തം 8-കോര്‍ എക്‌സിനോസ് പ്രോസസറുമാണുള്ളത്.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സാംസങ്, ആപ്പിള്‍ ഐഫോണ്‍ 5നു ബദലായിട്ടാണ് ഗാലക്‌സി എസ്4 അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ ലൂമിയ 920, സോണി എക്‌സ്പീരിയ ഇസഡ്, ബ്ലാക്ക്‌ബെറി 10, എല്‍ജി ഒപ്റ്റിമസ് എല്‍9, എച്ച്റ്റിസി 1 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വെല്ലുവിളിയായിട്ടാണ് എസ്4 ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. 41,500 രൂപയാണ് വില.
Read More
ലോകത്തെ ഏറ്റവും ചെറിയ ആന്റിന ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചെടുത്തു
റാഞ്ചി: ലോകത്തിലെ ഏറ്റവും ചെറിയ സൂപ്പര്‍ കോംപാക്ട് അള്‍ട്രാ വൈഡ്ബാന്റ് (യു.ഡബ്‌ളു.ബി)? പ്‌ളാനര്‍ ആന്റിന ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചെടുത്തു. ചുരുങ്ങിയ ദൂരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന തിനു വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള യു.ഡബ്‌ളു.ബി വയര്‍ലസ് പേഴ്‌സനര്‍ ഏരിയ നെറ്റ്‌വക്കിന്റെ ഗണത്തിലാണ് പെടുന്നത്.
14*11 മില്ലീമീറ്റര്‍ ആണ് ആന്റിനയുടെ വലിപ്പം. മെസ്രയിലെ ബിര്‍ലാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ശ്രീകാന്ത പാലും റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ മൃണ്‍മയ് ചക്രബര്‍ത്തിയും ചേര്‍ന്നാണ് ആന്റിന നിര്‍മ്മിച്ചത്.
ഹൈ ഡാറ്റാ റേറ്റുകള്‍ വയര്‍ലസ് സാങ്കേതിക വിദ്യ വഴി എത്തിക്കാന്‍ യു.ഡബ്‌ളു.ബിക്ക് സാധിക്കും. ഫൈബര്‍ പ്‌ളാസ്റ്റിക്കിലാണ് യു.ഡബ്‌ളു.ബി നിര്‍മ്മിച്ചിരിക്കുന്നത്.
Read More
അഗ്നി -2 ആജയകരമായി പരീക്ഷിച്ചു
ബാലസോര്‍: അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി-2 മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ വിജയകരമായി പരീക്ഷിച്ചു. പരിശീലനത്തിന്റെ ഭാഗമായി കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡ് ആണ് പരീക്ഷണം നടത്തിയത്.
20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള ഈ മിസൈലിന് 1000 കിലോയോളം ഭാരം വഹിക്കാനാകും.
പ്രതിരോധ ഗവേഷണ വികസന സ്ഥാപനം വികസിപ്പിക്കുന്ന അഗ്‌നി മിസൈല്‍ പരമ്പരയുടെ ഭാഗമാണിത്. 700 കി.മീ. ദൂരപരിധിയുള്ള അഗ്‌നി-1, 3000 കി.മീ. ദൂരപരിധിയുള്ള അഗ്‌നി-3, 4000 കി.മീ. ദൂരപരിധിയുള്ള അഗ്‌നി-4, 5000 കി.മീ. ദൂരപരിധിയുള്ള അഗ്നി-5 എന്നിവയാണ് ഈ പരമ്പരയിലെ മറ്റു മിസൈലുകള്‍. കഴിഞ്ഞ ആഗസ്ത് ഒന്‍പതിന് ഇതേ വിക്ഷേപണത്തറയില്‍നിന്ന് നടത്തിയ അഗ്‌നി-2 ന്റെ പരീക്ഷണവിക്ഷേപണവും വിജയകരമായിരുന്നു.
Read More
ബ്രഹ്മോസ് അന്തര്‍വാഹിനി പതിപ്പ് പരീക്ഷണം വിജയം
വിശാഖപട്ടണം: 290 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് ചെന്ന് പ്രഹരിക്കാന്‍ ശേഷിയുള്ളതും മുങ്ങിക്ക പ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്നതുമായ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം പൂര്‍ണ വിജയമായിരുന്നെന്ന് ബ്രഹ്മോസ് സിഇഒ ശിവതാണുപിള്ള പറഞ്ഞു. ലോകത്തില്‍ ആദ്യമായാണ് അന്തര്‍ വാഹിനി മിസേല്‍ പരീക്ഷിക്കുന്നതെന്നും ഇതോടെ അന്തര്‍ വാഹിനി മിസേലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഏക രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളത്തിനടിയില്‍ തയ്യാറാക്കിയ പ്രത്യേക പ്രതലത്തില്‍ വച്ചാണ് പരീക്ഷണം നടത്തിയത്.
കരയില്‍ നിന്നും കപ്പലില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ഇന്ത്യ നേരത്തേ പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈല്‍ പരീക്ഷണം വിജയിച്ചതോടെ ഈ വിഭാഗത്തില്‍ ഇന്ത്യ അപൂര്‍വ്വ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
Read More
ഇന്ത്യയുടെ ആദ്യ ക്രൂയിസ് മിസൈല്‍ നിര്‍ഭയ് പരീക്ഷണം പാളി
ബലാസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സബ് സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയിന്റെ പരീക്ഷണം പരാജയപ്പെട്ടു. മിസൈല്‍ പാതി വഴിക്കു ശേഷം ഗതിമാറുകയായിരുന്നു. ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയിലെ മൂന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു പരീക്ഷണം.
അതേസമയം പരീക്ഷണം ഭാഗീകമായി വിജയിച്ചതായും ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയതായും ഡിആര്‍ഡിഒ അറിയിച്ചു. മിസൈലിന്റെ പൂര്‍ണമായ ദൂരപരിധി കൈവരിക്കാന്‍ സാധിച്ചില്ലെന്നത് മാത്രമാണ് നേരിട്ട പരാജയമെന്നും ഡിആര്‍ഡിഒ വ്യക്തമാക്കി. മധ്യദൂര മിസൈലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന നിര്‍ഭയ് ആദ്യമായിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് കീഴിലുള്ള ബാംഗളൂര്‍ ആസ്ഥാനമായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് നിര്‍ഭയ വികസിപ്പിച്ചത്. സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിക്ഷേപണ കേന്ദ്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള 453 കുടുംബങ്ങളെ ബലാസോര്‍ ജില്ലാ അധികൃതര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
ഇപ്പോള്‍ റഷ്യന്‍നിര്‍മിത ക്രൂസ് മിസൈലുകള്‍ ഇന്ത്യന്‍ സൈനികവിഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സ്വന്തമായൊരെണ്ണം വികസിപ്പിക്കാനായി 2004ല്‍ ഡി.ആര്‍.ഡി.ഒ. തുടക്കമിട്ട ഗവേഷണമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നത്.
Read More
ആദ്യ സ്മാര്‍ട്ട് ഫോണ്‍ സാറ്റ് ആയ സ്ട്രാന്‍ഡ് 1 ബഹിരാകാശത്ത്
ഇന്ത്യ വിജയകരമായി വിക്ഷേപിച്ച പിഎസ്എല്‍വി സി-20 റോക്കറ്റ് ആദ്യ സ്മാര്‍ട്ട് ഫോണ്‍ സാറ്റ് ആയ സ്ട്രാന്‍ഡ് 1 ബഹിരാകാശത്തെത്തിച്ചു.
സമുദ്രഗവേഷണവും സമുദ്രാധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമവും കൃത്യവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള സരള്‍ ഉപഗ്രഹമുള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി-20 പറന്നുയര്‍ന്നത്. ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സംരഭമായ 410 കിലോ ഭാരമുള്ള സരള്‍, ഓസ്ട്രിയയുടെ യൂനിബ്രൈറ്റ്, ബ്രൈറ്റ്, ഡെന്‍മാര്‍ക്കിന്റെ എഎയു സാറ്റ്-3, ബ്രിട്ടന്റെ സ്ട്രാന്റ്, കാനഡയുടെ മിനി സാറ്റലൈറ്റ് സഫയര്‍, മൈക്രോസാറ്റലൈറ്റ് നിയോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുക.
ഒരു ഗൂഗിള്‍ നെക്‌സസ് വണ്‍ (Google Nexus One) ആന്‍ഡ്രോയ്ഡ് ഫോണാണ് സ്ട്രാന്‍ഡ് -1 ന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ലിനക്‌സ് അധിഷ്ഠിത അതിവേഗ പ്രൊസസര്‍ കരുത്തു പകരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണത്.
ഭ്രമണപഥത്തില്‍ ആറുമാസം സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്താന്‍ സ്ട്രാന്‍ഡ് - 1 നാകും. അതിനുവേണ്ട ആപ്ലിക്കേഷനുകളും ഫോണിലുണ്ട്. ഫോണിലുള്ള 'ഐടെസ' (iTesa) എന്ന ആപ്ലിക്കേഷന്, ഭ്രമണപഥത്തില്‍ സഞ്ചരിക്കുമ്പോള്‍ ഫോണിന് ചുറ്റുമുണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ശക്തി രേഖപ്പെടുത്താനാകും.
'360 ആപ്' (360 app) എന്ന ആപ്ലിക്കേഷനുപയോഗിച്ച്, ഫോണിലെ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ വഴി ചിത്രങ്ങളെടുക്കാം.
സറേ സര്‍വകലാശാലയിലെ സ്‌പേസ് സെന്റര്‍, സറേ സാറ്റ്‌ലൈറ്റ് ടെക്‌നോളജി എന്നിവ ചേര്‍ന്നാണ് സ്ട്രാന്‍ഡ്-1 വികസിപ്പിച്ചത്. 4.3 കിലോഗ്രാം ഭാരമുള്ള അതിന് 10 സെന്റീമീറ്റര്‍ വിതിയും 30 സെന്റീമീറ്റര്‍ നീളവുമുണ്ട്.
Read More
പരം യുവ 2
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള സൂപ്പര്‍ കംപ്യൂട്ടര്‍ പരം യുവ 2 പൂനെയിലെ സി-ഡാക്ക് പുറത്തിറക്കി. വേഗതയില്‍ ലോകത്തെ സൂപ്പര്‍ കംപ്യൂട്ടറികളില്‍ അറുപത്തിരണ്ടാം സ്ഥാനമാണ് ഇതിനുള്ളത്.
സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ കാര്യക്ഷമത സൂചിപ്പിക്കുന്ന ഫ്‌ളോപ്‌സ് (ഫ്‌ളോട്ടിങ് പോയിന്റ് ഓപ്പറേഷന്‍സ് പെര്‍ സെക്കന്റ്) സൂചികയില്‍ പരം യുവ 2-ന്റെ ശേഷി 524 ടെറാഫ്‌ളോപ്‌സ് ആണ്.
ശാസ്ത്ര വിദ്യാലയങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും സര്‍വകലാശാലകളിലുമാണ് പ്രധാനമായും ഇതിന്റെ ഉപയോഗം.
Read More
ഇന്ത്യ ബാലസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ആണവായുധ വാഹകശേഷി മുഖ്യ സവിശേഷത
സാങ്കേതികവിദ്യ വികസിപ്പിച്ച അഞ്ചാമത്തെ രാജ്യം
ന്യൂഡല്‍ഹി: ആയിരത്തിഅഞ്ഞൂറ് കിലോമീറ്റര്‍വരെ പ്രഹര ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ സമുദ്രാന്തര്‍ഭാഗത്തുനിന്ന് വിജയകരമായി പരീക്ഷിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ അന്തര്‍വാഹിനിയില്‍ നിന്നായിരുന്നു വിക്ഷേപണം. ആണവവാഹക ശേഷിയുള്ള മിസൈലുകളുടെ പരമ്പരയില്‍പ്പെട്ട 'കെ-15 സാഗരിക' മിസൈലാണ് വിക്ഷേപിച്ചത്.
നിലവില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്കുമാത്രമാണ് ഇത്തരം മിസൈലുകളുടെ സാങ്കേതിക വിദ്യ അറിയാവുന്നത്. 15 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒ .കോംപ്ലക്‌സില്‍ മിസൈല്‍ പൂര്‍ണ അര്‍ഥത്തില്‍ വികസിപ്പിച്ചെടുത്തത്.
ഈ ഇനത്തില്‍പ്പെട്ട മിസൈലുകള്‍ ഐ.എന്‍.എസ്.അരിഹന്ത് പോലുള്ള ആണവ അന്തര്‍വാഹിനിക്കപ്പലുകളില്‍ ഘടിപ്പിക്കാന്‍ സജ്ജമാണെന്ന് ഡി.ആര്‍.ഡി.ഒ. മേധാവി വി.കെ.സാരസ്വത് പറഞ്ഞു.
ഇതോടെ കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തു നിന്നും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള കെ-5 ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം പൂര്‍ത്തിയായി.
ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കെ-5 മിസൈല്‍ പ്രത്യേകിച്ച് ജലാന്തര്‍ഭാഗത്തു നിന്നു വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈല്‍ കുടുംബത്തില്‍പെട്ടതാണ്. ഇന്ത്യ വികസിപ്പിച്ചെടുത്തതില്‍ ജലാന്തര്‍ ഭാഗത്തു നിന്നു വിക്ഷേപിക്കാന്‍ ശേഷിയുള്ള ആദ്യ മിസൈലും ഇതാണ്.
Read More
ശാസ്ത്ര- സാങ്കേതിക നയത്തിന് അംഗീകാരം
ന്യൂഡല്‍ഹി: ലോകത്തിലെ അഞ്ചു വലിയ ശാസ്ത്ര ശക്തി രാജ്യങ്ങളിലൊന്നായി 2020-ഓടെ ഇന്ത്യയെ വളര്‍ത്താന്‍ ലക്ഷ്യമിടുന്ന പുതിയ ശാസ്ത്ര, സാങ്കേതിക നയത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ആഗോള തലത്തില്‍ ശ്രദ്ധേയമാകുന്ന നൂതന കണ്ടുപിടുത്തങ്ങള്‍ക്കും അത്യാധുനിക ഗവേഷണ കേന്ദ്രങ്ങള്‍ക്കും വമ്പന്‍ ശാസ്ത്ര പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതാണു പുതിയ നയം.
കോല്‍ക്കത്തയില്‍ അടുത്ത മൂന്നിനു നടക്കുന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പുതിയ എസ്ടിഐ (സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍) നയം പ്രസിദ്ധീകരിക്കും. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു വേണ്ടി നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നതാണു 2013-ലെ ശാസ്ത്ര, സാങ്കേതിക നയം. മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു സഹായകമാകുന്ന തരത്തില്‍ ശാസ്ത്രനേട്ടങ്ങള്‍ രൂപപ്പെടുത്തും. ശാസ്ത്ര- സാങ്കേതിക മേഖലയിലേക്കു കൂടുതലാളുകളെ ആകര്‍ഷിക്കാനും ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും പുതിയ നയം വഴിതെളിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
Read More
പൃഥ്വി-2 പരീക്ഷണം വിജയം
ഭുവനേശ്വര്‍: ഇന്ത്യയുടെ ഭൂതല-ഭൂതല ആണവവാഹിനി മിസൈലായ പൃഥ്വി-2 ന്റെപരീക്ഷണ വിക്ഷേപണം വിജയം. പൂര്‍ണമായും ഇന്ത്യയില്‍ നിന്നു തന്നെ വികസിപ്പിച്ച പൃഥ്വിയുടെ പരീക്ഷണം ഒഡീഷയിലെ വിക്ഷേപണ നിലയത്തില നിന്നായിരുന്നു. 30 കിലോമീറ്ററാണ് മിസൈലിന്റെപ്രഹര പരിധി. ഡി.ആര്‍.ഡി.ഒയാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്.
സ്ട്രാറ്റര്‍ജിക് ഫോഴ്സ് കമാന്‍ഡ് നടത്തിയ പരീക്ഷണ ഓപറേഷന്റെഭാഗമായാണ് വിക്ഷേപണം നടത്തിയതെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലും പൃഥ്വി-2ന്റെപരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു.
Read More
അഗ്‌നി-1' മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ബാലസോര്‍(ഒഡിഷ): ഇന്ത്യയുടെ ആണവായുധവാഹകശേഷിയുള്ള ഭൂതബാലിസ്റ്റിക് മിസൈല്‍ 'അഗ്‌നി-1' വീണ്ടും വിജയകരമായി പരീക്ഷിച്ചു.
ഒഡിഷ തീരത്തിനടുത്ത വീലര്‍ ഐലന്‍ഡിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്നായിരുന്നു പരീക്ഷണം.
ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണ് 'അഗ്‌നി-1'. ഒറ്റ ഘട്ടത്തിലായി ഖരഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്ന ഈ മിസൈലിന് 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍വരെ കൃത്യതയോടെ പ്രഹരമേല്‍പ്പിക്കാന്‍ കഴിയും. 15 മീറ്റര്‍ നീളവും 12 ടണ്‍ ഭാരവുമുള്ള മിസൈലിന് 1000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. കരസേനയുടെ ആയുധശേഖരത്തില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ മിസൈല്‍.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രമാണ്(ഡി.ആര്‍.ഡി.ഒ.) അഗ്‌നി-1 വികസിപ്പിച്ചെടുത്തതും നിര്‍മിക്കുന്നതും. കഴിഞ്ഞ ജൂലായ് 13-നാണ് മിസൈല്‍ ഇതിന് മുമ്പ് പരീക്ഷിച്ചത്.
Read More
വേധ മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു
ബാലസോര്‍(ഒഡീഷ): ശത്രുവിന്റെ ഭൂഖണ്ഡാന്തര മിസൈലുകളെ ആകാശത്തു വച്ചു തകര്‍ക്കുന്ന മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിസൈലുകളെ റഡാറിന്റെ സഹായത്തോടെ കണെ്ടത്തി തകര്‍ക്കുന്ന പരീക്ഷണമാണ് ഒഡീഷ തീരത്തു നടന്നത്. ഒറീസയ്ക്കു സമീപം കടലില്‍ പ്രത്യേകം സജ്ജമാക്കിയ വിക്ഷേപണത്തറയില്‍ നിന്നുമാണ് ശത്രു മിസൈല്‍ വിക്ഷേപിച്ചത്. ശത്രുവിന്റെ മിസൈലായി ഇന്ത്യയുടെ തന്നെ ഹ്രസ്വദൂര മിസൈലായ പൃഥ്വിയാണ് വിക്ഷേപിച്ചത്. നാലുമിനിറ്റിനുശേഷം 70 കിലോമീറ്റര്‍ അകലെ ചാന്ദിപ്പൂരില്‍ നിന്നു വിക്ഷേപിച്ച മിസൈല്‍ ശത്രുമിസൈലിനെ ആകാശത്തുവച്ചു തന്നെ തകര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരി പത്തിനും ഇങ്ങനെയൊരു പരീക്ഷണം ഡിആര്‍ഡിഒ നടത്തിയിരുന്നു.
Read More
ഇന്ത്യയുടെ അഭിമാന കണ്ടുപിടുത്തമായ ആകാശ് -2 അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കംപ്യൂട്ടറും ഇന്ത്യയുടെ അഭിമാന കണ്ടുപിടുത്തവുമായ ആകാശ് -2 ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യത്തെ വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചാണ് ആകാശ് -2 എത്തുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 1130 രൂപയ്ക്കു സബ്‌സിഡി വിലയില്‍ ആകാശ് -2 ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, നിര്‍മാതാക്കളായ ഡേറ്റാവിന്‍ഡ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു ആകാശ് -2 നല്‍കുന്നതു 2236 രൂപയ്ക്കാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ആകാശ് ആദ്യമായി അവതരിപ്പിച്ചത്.
മികവുറ്റ സാങ്കേതിക തികവുമായാണ് ആകാശ് -2 എത്തുന്നത്. ഒരു ജിഗാഹെട്‌സ് കോര്‍ടെക്‌സ് എ8 പ്രൊസസര്‍, 7 ഇഞ്ച് ഡിസ്‌പ്ലേ, 800*480 പിക്‌സല്‍ റസല്യൂഷന്‍, 4.0 ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, 512 എംബി റാം, 4 ജിബി ഫ്‌ളാഷ് മെമ്മറി, ഫ്രണ്ട് ഫേസ് കാമറ, വൈഫൈ, നാലു മണിക്കൂര്‍ ബാറ്ററി ലൈഫ് തുടങ്ങിയ പുതിയ സൗകര്യങ്ങളുമായാണ് ആകാശ്-2 അവതരിക്കുന്നത്.
Read More
ഗൂഗില്‍ നെക്സസ് 7 മിനി ടാബ്ലറ്റ് ഇന്ത്യയില്‍
നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിളിന്റെ മിനി ടാബ്‌ലറ്റായ നെക്‌സസ് 7 ഇന്ത്യന്‍ വിപണിയിലെത്തി.
2012 ജൂണ്‍ അവസാനമാണ് നെക്‌സസ് 7 ഗൂഗിള്‍ അവതരിപ്പിച്ചത്.
ഗൂഗിളിനായി അസ്യൂസ് നിര്‍മിക്കുന്ന നെക്സസ് 7 ന്റെ വില 19,990 രൂപ മുതലാണ്. നെക്സസ് 7 ന്റെ 16 ജിബി മോഡലിനാണ് ഇന്ത്യയില്‍ 19,990 രൂപ വില. നെക്സസ് 7 ന്റെ 32 ജിബി ത്രീജി വേര്‍ഷന്‍ ഇന്ത്യയില്‍ ലഭ്യമാകുമോ എന്നകാര്യം അസ്യൂസ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കെത്തിയിട്ടുള്ള മോഡലുകള്‍ വൈഫൈ കണക്ടിവിറ്റിയുള്ളതാണ്. 1280 * 800 പിക്സല്‍ റിസല്യൂഷനുള്ള ഏഴിഞ്ച് ഡിസ്പ്ലെയാണ് നെക്സസ് 7 നുള്ളത്. ജെല്ലി ബീന്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് 4.1 വേര്‍ഷനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്‍വിഡിയ ടെഗ്ര 3 പ്രൊസസര്‍ കരുത്തു പകരുന്ന ടാബ്ലറ്റിന്റെ മെമ്മറി 1 ജിബിയാണ്.
ടാബ്ലറ്റിന് പിന്‍ക്യാമറയില്ല. അതേസമയം വീഡിയോ കോളിങ് ഉദ്ദേശിച്ച് 1.2 എംപി ക്യാമറ മുന്‍ഭാഗത്തുണ്ട്. 340 ഗ്രാം ഭാരമുള്ള നെക്സസ് 7 ന് 9.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്.
Read More
ആപ്പിള്‍ ഐഫോണ്‍-5 ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഐഫോണ്‍ 5 ഇന്ത്യന്‍ വിപണിയിലിറങ്ങി. മൊബൈല്‍ഫോണ്‍ റീട്ടയില്‍ വില്പന ശൃംഖലയായ യൂണിവേര്‍സെല്‍ ആണ് ഐഫോണ്‍ 5 വിപണിയിലിറക്കിയത്.
4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്്‌പ്ലേയും എ6 ചിപ്പ് ചേര്‍ത്ത ഐഒഎസ് 6 പ്രവര്‍ത്തനവുമുള്ള ഐഫോണ്‍ 5ന് 7.6 മില്ലിമീറ്റര്‍ കനവും 112 ഗ്രാം ഭാരവും മാത്രമേയുള്ളൂ. ഐഫോണ്‍ 4 നേക്കാള്‍ 20% ഭാരക്കുറവാണ്. റെസലൂഷന്‍ വര്‍ധിപ്പിച്ച 8 എംപി കാമറയാണുള്ളത്. യൂണിവേര്‍സെല്ലിന്റെ വെബ്‌സൈറ്റിലൂടെ ഫോണ്‍ ലഭിക്കുമെന്നു കമ്പനി അറിയിച്ചു.
Read More
വിന്‍ഡോസ് 8 പുറത്തിറങ്ങി
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോകത്തിലെ 14 മുന്‍നിര കംപ്യൂട്ടര്‍ നിര്‍മാതാക്കളിലൂടെ വിന്‍ഡോസ് 8 പിസി, ടാബ്‌ലറ്റ് പതിപ്പുകള്‍ ഉപഭോക്താക്കളില്‍ എത്തും. അതോടൊപ്പം നിലവിലെ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കു പുതിയ പതിപ്പിലേയ്ക്കു അപ്‌ഗ്രേഡ് ചെയ്യാനും കഴിയും.
വിന്‍ഡോസ് 7നെ അപേക്ഷിച്ച് വെബ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 8. ബ്രൗസിംഗിനായി കൂടുതല്‍ സവിശേഷതകള്‍ വിന്‍ഡോസ് 8ല്‍ ഉണ്ടാകും. ഓപ്പറേറ്റിംഗ് സിസ്റ്റം മൊത്തത്തില്‍ ഫ്‌ളാഷ് ഡ്രൈവിലോ പെന്‍ ഡ്രൈവിലോ സൂക്ഷിക്കാം എന്നൊരു പ്രത്യേകതയും ഉണ്ട്. ഇതിനാല്‍ തന്നെ എല്ലാ സിസ്റ്റത്തിലും വിന്‍ഡോസ് 8 പ്രവര്‍ത്തിപ്പിക്കാം. സുരക്ഷയിലും ഒരുപടി മുന്നിലാണ് വിന്‍ഡോസ് 8 എന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. സാധാരണയായി ഉപയോഗപ്പെടുത്തുന്ന രഹസ്യകോഡിനു പുറമേ പിക്ചര്‍ പാസ്‌വേര്‍ഡും വിന്‍ഡോസ് 8ന്റെ പ്രത്യേകതയാണ്.
Read More
ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു
മുംബൈ:സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് യുദ്ധക്കപ്പലില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു.നാവി കസേനയുടെ നിയന്ത്രണത്തില്‍ ഗോവ തീരത്തിടുത്ത്
ആയിരുന്നു പരീക്ഷണം. 290 കിലോമീറ്റര്‍വരെ അകലെയുള്ള ലക്ഷ്യങ്ങളില്‍ വളരെ കൃത്യതയോടെ ആക്രമണം നടത്താന്‍ ഇതിനു ശേഷിയുണ്ട്. 300 കിലോഗ്രാംവരെ ആയുധങ്ങള്‍ വഹിക്കാനാകും. റഷ്യയില്‍ിന്ന് അടുത്തിടെ ഇന്ത്യ വാങ്ങിയ "ഐഎന്‍എസ് തേജ്" എന്ന കപ്പലില്‍ിന്നാണ് ബ്രഹ്മോസ് കുതിച്ചുയര്‍ന്നത്.ഐഎന്‍എസ് തര്‍ക്കാശ്, ഐഎന്‍എസ് ത്രികണ്ഡ് എന്നീ യുദ്ധക്കപ്പലുകളിലും ബ്രഹ്മോസ് മിസൈല്‍ വിന്യസിച്ചിട്ടുണ്ട്. കരസേയും നാവികസേയും ഈ മിസൈല്‍ തങ്ങളുടെ ആയുധങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമസേയില്‍ ഉള്‍പ്പെടുത്താനുള്ള പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അന്തര്‍വാഹിനികളില്‍ിന്ന് പ്രയോഗിക്കാവുന്ന മിസൈലിന്റെ പരീക്ഷണങ്ങളും തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read More
നാവികസേനയുടെ ധനുഷ് മിസൈല്‍ പരീക്ഷിച്ചു
ബലാസോര്‍: തദ്ദേശീയമായി വകിസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള മിസൈല്‍ ‘ധനുഷ് ’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.നേരത്തെ പരീക്ഷിച്ച ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈല്‍ ആയ പൃഥ്വിയുടെ നാവിക പതിപ്പാണ് ധനുഷ്. ഒഡിഷ തീരത്തുള്ള നാവിക കപ്പലില്‍നിന്നാണ് ധനുഷ് കുതിച്ചുയര്‍ന്നത്. പരീക്ഷണം സമ്പുര്‍ണ വിജയകരമായിരുന്നൂവെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ഡയറക്ടര്‍ കുമാര്‍ ഗുപ്ത പറഞ്ഞു. 8.53 മീറ്റര്‍ നീളമുള്ളതാണ് ധനുഷ്. യുദ്ധകപ്പലുകള്‍ തകര്‍ക്കാന്‍ ഈ മിസൈലിനാകും.
Read More
ആണവ വാഹക ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ പരീക്ഷിച്ചു
ബലാസോര്‍: ആണവ വാഹക ശേഷിയുള്ള പൃഥ്വി-11 മിസൈല്‍ സൈന്യം പരീക്ഷിച്ചു. നിലവില്‍ സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞ മിസൈലിന്റെ പരീക്ഷണ വിക്ഷേപണമാണ് നടന്നത്. ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തിലായിരുന്നു വിക്ഷേപണം. ചാന്ദിപ്പൂരിലെ മൂന്നാം വിക്ഷേപണത്തറയില്‍ നിന്നുമായിരുന്നു പരീക്ഷണം. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതാണ്. 500 കിലോ ആയുധങ്ങള്‍ വഹിക്കാനാകും.
ഒന്‍പത് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വിസ്‌താരവുമുള്ളതാണ് പൃഥ്വി-2 മിസൈല്‍. മുന്‍പ് നിരവധി തവണ പൃഥ്വി മിസൈലുകള്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് 25നാണ് അവസാനമായി പൃഥ്വി മിസൈല്‍ പരീക്ഷിച്ചത്.
Read More
ജിസാറ്റ്-10 വിജയകരമായി വിക്ഷേപിച്ചു
ഖോറോ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്- 10 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണിത്.
ഫ്രഞ്ച് ഗയാനയിലെ ആരീന-5 വിക്ഷേപണത്തറയില്‍ നിന്നാണ് ജിസാറ്റ്-10 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. 30 കമ്യൂണിക്കേഷന്‍ ട്രാന്‍സ്ഫോര്‍മറുള്ള ഉപഗ്രഹത്തിന്റെ ആയുസ് 15 വര്‍ഷമാണെന്നാണ് ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
3400 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐഎസ്ആര്‍ഒയുടെ 101 മത്തെ ബഹിരാകാശദൗത്യമായ ജിസാറ്റ്-10ന് വിക്ഷേപണ ചെലവടക്കം 750 കോടിരൂപയാണ് ചെലവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.
ഡയറക്ട് ടു ഹോം(ഡിടുഎച്ച്), റേഡിയോ നാവിഗേഷന്‍ സേവനം തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജിസാറ്റ് -10ലൂടെ കഴിയും.
Read More