ജൂലിയ പിയേഴ്‌സന്‍ - യുഎസ് രഹസ്യാന്വേഷണ വിഭാഗം വനിതാമേധാവി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ സുരക്ഷാച്ചുമതല വഹിക്കുന്ന രഹസ്യാന്വേഷണ വിഭാഗത്തിന് വനിതാ മേധാവി. മുതിര്‍ന്ന ഏജന്റായ ജൂലിയ പിയേഴ്‌സനെ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നിലവില്‍ ഏജന്‍സിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ് ജൂലിയ.
ഒബാമയുടെ കൊളംബിയ സന്ദര്‍ശനവേളയില്‍ ഏജന്‍സിക്കെതിരേ ഉയര്‍ന്ന ആക്ഷേപങ്ങളെ തുടര്‍ന്ന് ഏജന്‍സിയുടെ മേധാവി സ്ഥാനത്തു നിന്നും കഴിഞ്ഞ മാസം രാജിവെച്ച മാര്‍ക്ക് സുല്ലിവാന് പകരമാണ് നിയമനം. അമേരിക്കന്‍ പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും സുരക്ഷയും സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുകയുമാണ് ഏജന്‍സിയുടെ പ്രധാനദൗത്യം. ഏജന്‍സിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്.
ഫ്‌ളോറിഡ സ്വദേശിനിയാണ് ജൂലിയ. 1983 ല്‍ ഏജന്‍സിയുടെ മിയാമി ഫീല്‍ഡ് ഓഫീസില്‍ സ്‌പെഷല്‍ ഏജന്റായിട്ടായിരുന്നു ആദ്യ നിയമനം. 1988 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റിന്റെ സംരക്ഷണത്തിനായുള്ള വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 2005 ല്‍ ഓഫീസ് ഓഫ് പ്രൊട്ടക്ടീവ് ഓപ്പറേഷന്‍സിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടറായും നിയമിതയായി.
Read More
യോര്‍ഗെ മരിയോ ബെര്‍ഗോളിയോ.
അമേരിക്ക ഭൂഖണ്ഡത്തില്‍ നിന്നുള്ള ആദ്യപാപ്പ. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ബെര്‍ഗോളിയോ യൂറോപ്പിന് പുറത്തുനിന്നുമുള്ള ആദ്യ പാപ്പയാണ്. പാപ്പയാകുന്ന ആദ്യ ജസ്യൂട്ടും അദ്ദേഹം തന്നെ. 'ഫ്രാന്‍സിസ് പാപ്പ' എന്ന പേരിലാകും ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പായ ബെര്‍ഗോളിയോ അറിയപ്പെടുക.
വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാംദിവസത്തെ അവസാന വോട്ടെടുപ്പിലാണ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
അഞ്ചാം റൗണ്ട് വോട്ടെടുപ്പിലാണ് പാപ്പ തിരഞ്ഞെടുക്കപ്പെടുന്നത്. 2005-ല്‍ ബെനഡിക്ട് പതിനാറാമന്‍ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
ഇറ്റലിയിലെ റെയില്‍വെ തൊഴിലാളിയുടെ അഞ്ചുമക്കളില്‍ ഒരാളായി ജനിച്ചു.സെമിനാരി പഠനത്തിന് ശേഷം 1958ല്‍ സൊസൈററി ഓഫ് ജീസസില്‍ ചേര്‍ന്നു.തത്വശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി.ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. വിവിധകേളേജുകളില്‍ മനശാസ്ത്രവും സാഹിത്യവും പഠിപ്പിച്ചു.1969 ഡിസംബര്‍ 13ന് പുരോഹിതനായി അവരോധിക്കപ്പെട്ടു.
ആഗോളവത്കരണത്തിന്റെ വിപത്തുകളെയും സമ്പത്തിന്റെ അസന്തുലിതമായ വിഭജനത്തിലുള്ള അപായങ്ങളെയും സംബന്ധിച്ചു വളരെ ശക്തമായി പ്രതികരിച്ചുപോന്ന ആളാണ് കര്‍ദിനാള്‍ ബര്‍ഗോളിയോ.
1994-ല്‍ ബുവേനോ ആരീസില്‍ യഹൂദരുടെ ഒരു സംഘടനാ ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ അവരോടു സഹഭാവം പ്രകടിപ്പിക്കുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുകയും ചെയ്തു. ജര്‍മനിയില്‍ ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിച്ച ബര്‍ഗോളിയോ കമ്യൂണിയോണെ ഇ ലിബറേസിയോണെ എന്ന ആഗോള കൂട്ടായ്മയുടെ സജീവാംഗവുമായിരുന്നു. 2001-ലെ ബിഷപ്‌സ് സിനഡിന്റെ രണ്ടാം പകുതിയില്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചത് ബര്‍ഗോളിയോയാണ്.
റോമന്‍ കൂരിയായില്‍ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. വൈദികര്‍ക്കായുള്ള തിരുസംഘം, കൂദാശകള്‍ക്കും ദൈവാരാധനയ്ക്കുമായുള്ള തിരുസംഘം, സന്യസ്തര്‍ക്കായുള്ള തിരുസംഘം എന്നിവയില്‍ അംഗമായിരുന്നു.
ലളിതജീവിതവും വിശ്വാസപരമായ യാഥാസ്ഥിതികത്വവും സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയും ബര്‍ഗോളിയോയുടെ മുഖമുദ്രയാണ്.
Read More
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിയുന്നു. വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ (കണ്‍സിസ്റ്ററി) ആണ് മാര്‍പാപ്പ ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ഈ മാസം 28നു അദ്ദേഹം വിരമിക്കും.
മധ്യയുഗത്തിനുശേഷം സ്ഥാനത്യാഗത്തിനു തയാറാവുന്ന ആദ്യ മാര്‍പാപ്പയാണു ബനഡിക്ട് പതിനാറാമന്‍. ഇതിനുമുമ്പ് 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പാപ്പ രാജിവയ്ക്കുകയുണ്ടായി. 1294ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയും രാജിവച്ചിരുന്നു. മാര്‍പാപ്പമാര്‍ രാജിവയ്ക്കുന്നതിനു നിയമപരമായ തടസമില്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ വേണം രാജിതീരുമാനം എടുക്കാനെന്നു കാനന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നാണു ജര്‍മന്‍കാരനായ ബനഡിക്ട് പതിനാറാമന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു മാര്‍പാപ്പയാവുന്നതിനു മുമ്പുള്ള പേര്. ദീര്‍ഘനാളായി വത്തിക്കാനില്‍ ജോണ്‍പോള്‍ രണ്ടാമന്റെ കീഴില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും നിരവധി വിലപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
2005ല്‍ 78-ാം വയസ്സില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 300 വര്‍ഷത്തിനിടയില്‍ ഈ സ്ഥാനത്തെത്തിയ ഏറ്റവും പ്രായമുള്ള ആളായിരുന്നു ബെനഡിക്ട് പതിനാറാമന്‍.
മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്റെ പാത പിന്തുടര്‍ന്ന് ഇതര മതങ്ങളുമായി അനുരഞ്ജനത്തിന് വഴിതേടിയ ബെനഡിക്ട് പതിനാറാമന്‍ 2006ല്‍ തുര്‍ക്കിയില്‍ മുസ്ലിംപള്ളി സന്ദര്‍ശിച്ചതും നാസികള്‍ ജൂതരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്സിലെ പഴയ ക്യാമ്പ് സന്ദര്‍ശിച്ച് സൗഹൃദ സന്ദേശം പകര്‍ന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More
ആംല ടെസ്‌റ്റിലും ഏകദിനത്തിലും ഒന്നാമന്‍
ജൊഹാനസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാറ്റ്‌സ്‌മാന്‍മാരുടെ ടെസ്‌റ്റ്, ഏകദിന റാങ്കിംഗില്‍ ഒന്നാംസ്‌ഥാനക്കാരനായി.
ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനു ശേഷം ഒരേ സമയം ടെസ്‌റ്റ്, ഏകദിന റാങ്കിംഗില്‍ ഒന്നാംസ്‌ഥാനക്കാരനാകുന്ന ആദ്യ താരമാണ് ആംല. 2007 ഡിസംബറിലാണ് പോണ്ടിംഗ് ഒന്നാമനായത്.
പാകിസ്‌താനെതിരേ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 74 റണ്‍സെടുത്തു പുറത്താകാതെ നിന്നതോടെയാണ് ആംല ഒന്നാമനായത്.
ബാറ്റ്‌സ്‌മാന്‍മാരുടെ ടെസ്‌റ്റ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ തന്നെ എ.ബി. ഡിവിലിയേഴ്‌സും (നാല്) ജാക്ക് കാലിസും (ഏഴ്) ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്‌ഥാനക്കാരനാണു കാലിസ്. ഒന്നാം ടെസ്‌റ്റില്‍ 11 വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ പേസര്‍ ഡെയ്‌ല്‍ സ്‌റ്റെയിന്‍ ഒന്നാംസ്‌ഥാനം നിലനിര്‍ത്തി. സഹതാരം വെര്‍നോണ്‍ ഫിലാന്‍ഡര്‍ രണ്ടാംസ്‌ഥാനത്തും മോര്‍ണി മോര്‍ക്കല്‍ ഒന്‍പതാം സ്‌ഥാനത്തുമുണ്ട്. ടെസ്‌റ്റിലും ഏകദിനത്തിലും ഒന്നാംസ്‌ഥാനക്കാരനാണെങ്കിലും ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ആംല പറഞ്ഞു.
Read More
കൃഷ്ണ അറോറ
സിഡ്‌നി: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗ്വത്വം ഇന്ത്യ ന്‍ വംശജക്ക് ലഭിച്ചു. ഇന്ത്യക്കാര്‍ക്കിടയിലെ സാമൂഹ്യസേവനരംഗത്തെ മികവിനാണ് 85 കാരിയായ കൃഷ്ണ അറോറ യ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്.
മികച്ച പാചക വിദഗ്ധയായ ഇവര്‍ വിക്ടോറിയയിലെ കമ്യൂണിറ്റി സെന്ററില്‍ ഓസ്‌ട്രേലിയക്കാര്‍ക്കുവേണ്ടി ഇന്ത്യന്‍ പാചകക്ലാസുകള്‍ നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ ജനിച്ച കൃഷ്ണ 1992 ല്‍ മകളുടെ കൂടെയാണ് ഓസ്‌ട്രേലിയയിലെത്തിയത്. ഇന്ത്യന്‍ അറ്റോര്‍ണി ജനറലായിരുന്ന സോളി സൊറാബ്ജി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ക്ക് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
Read More
മക്ഗ്രാത്ത് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസ് ബൗളറായിരുന്ന ഗ്ലെന്‍ മക്ഗ്രാത്ത് ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചു. സിഡ്‌നിയില്‍ നടക്കുന്ന ഓസീസ്-ശ്രീലങ്ക മൂന്നാം ടെസ്റ്റി ഇടവേളയിലാണ് മക്ഗ്രാത്തിനെ ഐസിസി ഹാള്‍ ഓഫ് ഫെയിം ക്യാപ് നല്‍കി ആദരിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് അലന്‍ ഐസക്കാണ് മക്ഗ്രാത്തിനെ ആദരിച്ചത്.
ഈ ബഹുമതിക്ക് അര്‍ഹനാകുന്ന 68 മത്തെ പുരുഷതാരമാണ് മക്ഗ്രാത്ത്. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ ഉള്‍പ്പെടുത്തി 2009 മുതലാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്.
1993-2007 കാലയളവില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 124 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച മക്ഗ്രാത്ത് 21.64 ശരാശരിയില്‍ 563 വിക്കറ്റുകള്‍ വീഴ്ത്തി. 1970 ല്‍ ന്യൂ സൗത്ത് വെയ്ല്‍സിലെ ഡബ്ബോയിലാണ് മക്ഗ്രാത്ത് ജനിച്ചത്.
Read More
പാര്‍ക്ഗ്യുന്‍ ഹൈ:ദക്ഷിണ കൊറിയന്‍പ്രസിഡന്റ്
സോള്‍: ദക്ഷിണ കൊറിയന്‍പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സേനുറി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പാര്‍ക്ഗ്യുന്‍ ഹൈ വിജയിച്ചു.
ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ഗ്യൂന്‍ ഹൈ.
കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് യുണൈറ്റഡ് പാര്‍ട്ടിയുടെ മൂണ്‍ ജേ ഇന്നായിരുന്നു എതിരാളി.
മുന്‍ പട്ടാളനേതാവ് പാര്‍ക് ചുങ്-ഹീയുടെ മകളാണ് അറുപതുവയസ്സുള്ള ഗ്യുന്‍ ഹൈ. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹം തടവിലാക്കിയയാളാണ് എതിരാളി ജേ ഇന്‍ എന്ന പ്രത്യേകതയും ഇരുവരുടെയും ഏറ്റുമുട്ടലിനുണ്ടായിരുന്നു.
Read More
മലാലയ്‌ക്ക് യു.എന്നിന്റെ ആദരം
യുണൈറ്റഡ് നേഷന്‍സ്: പാകിസ്‌താനിലെ പോരാട്ട നായിക മലാല യൂസഫ്‌സായിശയ യു.എന്‍ ആദരിക്കുന്നു. ഇതിന്റെ ഭാഗമായി യു.എന്‍ 'നവംബര്‍ 10' മലാല ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്‌തു.
ജനറല്‍ സെക്രട്ടറി ബാണ്‍ കി മൂണിന്‍െറ ആഗോള വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ദൂതനും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഗോര്‍ഡണ്‍ ബ്രൗണ്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. പെണ്‍വിദ്യാഭ്യാസ പോരാട്ടത്തിന്‍െറ ‘ആഗോള പ്രതീകം’ എന്നാണ് അദ്ദേഹം മലാലക്ക് ചാര്‍ത്തിയ വിശേഷണം. ലോകമെമ്പാടും വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട 6.1 കോടി പെണ്‍കുട്ടികള്‍ക്കായി ഈ ദിനം സമര്‍പിക്കുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു.
അതേസമയം, മലാലയ്‌ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുപ്പതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പ്രധാനമരന്തി മഡവിഡ് കാമറൂണിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഒക്‌ടോബര്‍ ഒന്‍പതിനാണ് സ്‌കൂളില്‍ നിന്നും മടങ്ങിയ മലാല താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. കഴുത്തിന് പരുക്കേറ്റ മലാല ലണ്ടനിലെ ആശുപത്രിയില്‍ സുഖംപ്രാപിച്ച് വരികയാണ്.
യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയടക്കമുള്ളവര്‍ മലാലക്ക് പിന്തുണ അര്‍പിച്ചിട്ടുണ്ട്.
Read More
ബാറാക്ക് ഒബാമ
ബാറാക്ക് ഹുസൈന്‍ ഒബാമയെ അമേരിക്കയുടെ നാല്പ്പത്തിയഞ്ചാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു
ഹവായിയിലെ ഹൊണോലൂലുവിലാണ് ഒബാമ ജനിച്ചത്.
ഏറെ പ്രതീക്ഷകളുയര്‍ത്തി 2009 ജനുവരി 20ന് ആണ് പ്രസിഡണ്ട് പദത്തിലേക്ക് ബറാക്ക് ഹുസൈന്‍ ഒബാമ ആദ്യം എത്തിയത്. ആദ്യം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പേ ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള അമേരിക്കന്‍ സെനറ്റ് അംഗമായിരുന്നു ഒബാമ. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഒബാമക്ക് 2009ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
1996ലാണ് ഒബാമ ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലു വര്‍ഷത്തിന് ശേഷം യു.എസ്. പ്രതിനിധിസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. പക്ഷേ 2002ല്‍ സംസ്ഥാന സെനറ്റിലേക്ക് എതിരാളികളില്ലാതെ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
യു.എസ്.സെനറ്റിന്റെ ചരിത്ര രേഖകള്‍ പ്രകാരം ആഫ്രോ-അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് ഒബാമ. 2009 ജനുവരി 20ന് സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റതോടെ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ- അമേരിക്കന്‍ പ്രസിഡന്റായിതീര്‍ന്നു ഒബാമ.
2012 നവംബര്‍ 6ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 13 ദിവസം മുന്നേ തന്നെ വോട്ട് രേഖപ്പെടുത്തി ഒബാമ വീണ്ടും ചരിത്രത്തിലിടം നേടി.
2004-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ ദേശീയ കണ്‍വന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗമാണ് ഇദ്ദേഹത്തെ രാജ്യവ്യാപകമായി പ്രസിദ്ധനാക്കി തീര്‍ത്തത്. ആ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടിന്റെ 70 ശതമാനം നേടി അദ്ദേഹം വിജയിച്ചു.
2007 ഫെബ്രുവരി 10ന് ഇല്ലിനോയിയിലെ സ്പ്രിങ് ഫീല്‍ഡില്‍ വച്ച് 2008-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2008 നവംബര്‍ 4-ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് പാര്‍ടിയിലെ ജോണ്‍ മക്കെയ്‌നെ പരാജയപ്പെടുത്തി ഒബാമ യു.എസ്.പ്രസിഡന്റായി.
കൊളംബിയ യൂനിവേഴ്സിറ്റിയില്‍ നിന്നും, ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നുമാണ് ഒബാമ വിദ്യാഭ്യാസം നേടിയത്. നിയമപഠനത്തിനു ചേരുന്നതിനു മുന്‍പ് ചിക്കാഗോയില്‍ സാമൂഹ്യപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. 1992 മുതല്‍ 2004 വരെ ചിക്കാഗോ ലോ സ്കൂളില്‍ അദ്ധ്യാപകനായും ഒബാമ ജോലി ചെയ്തു.
Read More
മു അമര്‍ ഗദ്ദാഫി
ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയുടെ മുന്‍ ഭരണാധികാരിയായിരന്നു മു അമര്‍ ഗദ്ദാഫി. 1942 ജൂണ്‍ 7ന് ലിബിയയിലെ സില്‍ത്ത് മരുഭൂമിയിലെ ബെദൂയിന്‍ ഗോത്രത്തില്‍ ജനിച്ചു.
ലിബിയയിലും ബ്രിട്ടണിലും ഗ്രീസിലും സൈനിക അക്കാദമികളില്‍ പഠിച്ച ഗദ്ദാഫിയുടെ മനസ്സിനെ ജ്വലിപ്പിച്ചത് അറബ് ദേശീയവാദമായിരുന്നു. എണ്ണ നിക്ഷേപം കണ്ടെത്തി ലിബിയ സാമ്പത്തികമായി വളര്‍നേടിയ കാലത്ത് ഇദ്രിസ് രാജാവിനെതിരെയുണ്ടായ ജനരോഷമാണ് ഗദ്ദാഫി ഭരണത്തിലെത്താന്‍ കാരണമായത്. ഇരുപത്തെഴാം വയസ്സില്‍ ഇദ്രിസിനെതിരെ പട്ടാള വിപ്ലവം നടത്തിയ ഗദ്ദാഫി 1969-ല്‍ ലിബിയയുടെ ഭരണം പിടിച്ചടക്കി.
വൈദേശിക ഇടപെടലുകളെ എതിര്‍ക്കുകയും വിദേശികളെ നാടുകടത്തുകയും ചെയ്ത ഗദ്ദാഫിയ്ക്ക് ലിബിയന്‍ ജനതയെ ഏറെ നാള്‍ ഒപ്പം നിര്‍ത്താന്‍ സാധിച്ചു. സോവിയറ്റ് യൂണിയനുമായി അടുപ്പം പുലര്‍ത്തിയ ഗദ്ദാഫി അമേരിയ്ക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷിക്കാന്‍ ശ്രമിച്ചിരുന്നു.
വിമര്‍ശകരെ അടിച്ചമര്‍ത്തി. മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. 1966-ലെ കുപ്രസിദ്ധ ജയില്‍ കലാപത്തില്‍ 1,000 തടവുകാരെയാണ് ഗദ്ദാഫിയുടെ ഭടന്മാര്‍ കൊന്നൊടുക്കിയത്. ഇതെല്ലാം ജനങ്ങളെ ഗദ്ദാഫിയില്‍ നിന്നും അകറ്റി.
2011 ആദ്യം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനരോഷമാണ് ലിബിയയില്‍ ഗദ്ദാഫിയുടെ അന്ത്യത്തിന് തുടക്കമിട്ടത്. അനുരജ്ഞനത്തിന് ശ്രമിക്കാതെ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ സേനയുടെ ശ്രമം ആഭ്യന്തര യുദ്ധത്തിന് വഴിവച്ചു. വിമതരെ സഹായിക്കാന്‍ നാറ്റോ സേന എത്തിയതോടെ ഗദ്ദാഫിയുടെ പരാജയം ഉറപ്പായിരുന്നു. എന്നിട്ടു കീഴടങ്ങാതെ ഗോത്രവര്‍ഗപോരാളികളുടെ സംരക്ഷണത്തില്‍ സിര്‍ത്തില്‍ കഴിയുകയായിരുന്ന ഗദ്ദാഫിയെ ഒടുവില്‍ 2011 ഒക്‌ടോബര്‍ 20-ന് വിമത സൈനികര്‍ കൊലപ്പെടുത്തുകയായിരുന്നു.
Read More
സ്റ്റീവ് ജോബ്‌സ്
സ്റ്റീവ് ജോബ്‌സ്(1955 ഫെബ്രുവരി 24- 2011 ഓക്‌ടോബര്‍ 5) ലോക പ്രശസ്തമായ ആപ്പിള്‍ കംപ്യൂട്ടര്‍ കമ്പനിയുടെ സഹസ്ഥാപകനും ആപ്പിളിന്റെ മുന്‍ സി.ഇ.ഒയുമാണ്. പേഴ്‌സണല്‍ കംപ്യൂട്ടര്‍ എന്ന ആശയം ജനകീയമാക്കിയതും ആപ്പിള്‍ കമ്പനിയ്ക്ക് തുടക്കമിട്ടതും ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്നാണ്.
നെക്സ്റ്റ് ഐ, പിക്‌സാള്‍ എന്നീ പ്രശസ്ത കമ്പനികളുടെ സ്ഥാപകനുമാണ് ജോബ്‌സ്. 1980 കളില്‍ ജോബ്‌സും ജഫ് റാസ്‌കിനും ചേര്‍ന്ന് പുറത്തിറക്കിയ മാക്കിന്റോഷ് സീരീസ് കംപ്യൂട്ടറുകളും വിജയം നേടിയിരുന്നു.
പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാണ സ്ഥാപനമായ ആപ്പിളിന്റെ മുന്‍മേധാവി സ്റ്റീവ് ജോബ്‌സിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. ഐഫോണ്‍, ഐപാഡ്, ഐപോഡ് മുതലായ നൂതന സംവിധാനങ്ങള്‍ അവതരിപ്പിച്ച പ്രതിഭയാണ് സ്റ്റീവ് ജോബ്‌സ്. ഒരു ബിരുദധാരി പോലുമല്ലാതിരുന്നിട്ടും അദ്ദേഹം ലോകത്തിന്റെ നെറുകയിലെത്തി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥികളോടു അദ്ദേഹം നടത്തിയ പ്രസംഗം ഇന്ന് പ്രസക്തമാണ്. പരാജിതരെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന ലോകത്തില്‍, പരാജിതര്‍ക്കും സ്ഥാനമുണ്‌ടെന്ന തിരിച്ചറിവാണ് അദ്ദേഹം നല്‍കിയത്.
ജീവിത സാഹചര്യങ്ങള്‍ മൂലം കോളജ് വിദ്യാഭ്യസത്തിനോട് വിടപറഞ്ഞ ജോബ്‌സ് ഒടുവില്‍ തന്റെ വഴി അക്ഷരമെഴുത്ത് (കാലിഗ്രാഫി) ആണെന്ന തിരിച്ചറിവോടെ റീഡ് കോളജില്‍ ചേരുകയും അവിടെ നിന്ന് വ്യത്യസ്ത അക്ഷരങ്ങളുടെ കോമ്പിനേ ഷനുകളില്‍ സംഭവിക്കുന്ന വിസ്മയകരമായ മാറ്റങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. പഠിച്ചിറങ്ങിയ സ്റ്റീവ്, പത്തു വര്‍ഷത്തിനു ശേഷം മാക്കിന്‍ടോഷ് കംപ്യൂട്ടര്‍ രൂപകല്പന ചെയ്തപ്പോള്‍ ഈ പാഠങ്ങളാണ് പ്രയോജനപ്പെടുത്തിയത്. മാക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസുകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ആപ്പിള്‍ കമ്പനിയില്‍നിന്ന് പരാജയങ്ങളുടെ പേരില്‍ 1985-ല്‍ ജോബ്‌സ് പുറത്താക്കപ്പെട്ടു. ആ സമയത്താണ് അദ്ദേഹം നെക്സ്റ്റ് എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍ കമ്പനി ജോബ്‌സ് തുടങ്ങുന്നത്.. കനം കുറഞ്ഞ കറുത്ത പെട്ടികളില്‍ നെക്സ്റ്റ് ഇറക്കിയ കംപ്യൂട്ടറുകള്‍ പക്ഷേ വിപണിയില്‍ വലിയ ചലനമുണ്ടാക്കിയില്ല.
ജോബ്‌സിന്റെ പിക്‌സാര്‍ കമ്പനി നിര്‍മിച്ച ആനിമേഷന്‍ സിനിമകള്‍ ഹിറ്റായിരുന്നു. 1995-ല്‍ ഡിസ്‌നി റിലീസ് ചെയ്ത പിക്‌സാറിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ടോയി സ്റ്റോറി ആ വര്‍ഷം ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായി. ഒരു പതിറ്റാണ്ടിനിടയില്‍ ജോബ്‌സിന്റെ ഏറ്റവും വലിയ വിജയം. (2006-ല്‍ പിക്‌സാര്‍ കമ്പനി ജോബ്‌സ് 7400 കോടി ഡോളറിനു ഡിസ്‌നിക്കു വിറ്റു). അതിനകം ജോബ്‌സ് കംപ്യൂട്ടര്‍ ലോകത്തെ ഒരു ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു.
1996-ല്‍ 43 കോടി ഡോളര്‍ നല്‍കി ആപ്പിള്‍ കമ്പനി ജോബ്‌സിന്റെ നെക്സ്റ്റ് കമ്പനിയെ വാങ്ങി. അതോടെ ജോബ്‌സ് വീണ്ടും ആപ്പിളിലെത്തി.
2011 ഓഗസ്റ്റ് 24ന് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് വിരമിച്ച സ്റ്റീവ് ജോബ്‌സ് തന്റെ പിന്‍ഗാമിയായി ടിം കുക്കിനെ നിയമിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജനനം.
Read More
നീല്‍ ആംസ്‌ട്രോങ്
വാഷിങ്ടണ്‍: 1969 ജൂലൈ 20നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയത്. അമേരിക്കക്കാരനായ നീല്‍ ആംസ്‌ട്രോങ് ആണ് ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ വ്യക്തി.
അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള 'അപ്പോളോ 11' പേടകം ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്.
മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്.
യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനു ജനിച്ച ആംസ്‌ട്രോങ് 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ 'നാസ'യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു.
ഇദ്ദേഹത്തിന്റെ പ്രഥമ ബഹിരാകാശ യാത്ര 1966-ല്‍ ജെമിനി 8 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു. 1978 ~ഓക്‌ടോബര്‍ 1 ന് നീല്‍ ആംസ്‌ട്രോങിന് കോണ്‍ഗ്രഷണല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.
അമേരിക്കയുടെ മനുഷ്യ വാഹിയായ ചാന്ദ്ര ദൗത്യങ്ങളാണ് അപ്പോളോ.
സോവിയറ്റ് യൂണിയന്റെ മനുഷ്യ വാഹിയല്ലാത്ത ചാന്ദ്ര ദൗത്യങ്ങളാണ് ലൂണ.
ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി ഏഡ്വിന്‍ ആള്‍ഡ്രിന്‍ ആയിരുന്നു.
മനുഷ്യന്‍ ആദ്യമായി ഇറങ്ങിയ ഭാഗം അറിയപ്പെടുന്നത് പ്രശാന്തിയുടെ സമുദ്രം എന്നാണ്.
മനുഷ്യനില്ലാതെ ചന്ദ്രനില്‍ നിന്നും പാറക്കഷ്ണങ്ങള്‍ കൊണ്ടുവന്ന ബഹിരാകാശ വാഹനമാണ് ലൂണ -16.
Read More
എലിനോര്‍ ഓസ്‌ട്രോം
സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ആദ്യ വനിതയാണ് അമേരിക്കക്കാരിയായ എലിനോര്‍ ഓസ്‌ട്രോം. 1933 ആഗസ്റ്റ് 7നായിരുന്നു ജനനം
അമേരിക്കയിലെ ഇന്ത്യാന സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന എലിനോ പരസ്പര സഹകരണം മനുഷ്യന്റെ പൊതുസ്വഭാവമാണെന്നും പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ ബാഹ്യ ഇടപെടലുകള്‍ ആവശ്യമില്ലെന്നുമുള്ള ആശയം പ്രചരിപ്പിച്ചു. വന്‍കിട സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിന്റെയും പ്രകൃതി വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം പ്രാദേശിക ജന സമൂഹത്തിന് നല്‍കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് എലിനോറും ഒലിവര്‍ വില്യംസും 2009ല്‍ സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കുവച്ചത്. 2012 ജൂണ്‍ 12ന് ഇവര്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ആല്‍ഫ്രഡ് നോബലിന്റെ ഓര്‍മയ്ക്കായി സ്വീഡിഷ് ഗവണ്‍മെന്റാണ് നോബല്‍ സമ്മാനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഡൈനാമിറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ആല്‍ഫ്രഡ് നോബല്‍.
1896 ഡിസംബര്‍ 10-നാണ് ആല്‍ഫ്രഡ് നോബല്‍ അന്തരിച്ചത്. ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഈ ദിവസമാണ് നോബല്‍ സമ്മാനം വിതരണം ചെയ്യുന്നത്. 1901 മുതല്‍ നോബല്‍ സമ്മാനം നല്‍കിത്തുടങ്ങി. സമാധാനം, സാഹിത്യം, വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങള്‍ക്കാണ് തുടക്കത്തില്‍ നോബല്‍ സമ്മാനം നല്‍കിയിരുന്നത്.
1969 മുതലാണ് സാമ്പത്തികശാസ്ത്രത്തിന് നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത്.
ഊര്‍ജതന്ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലെ ജേതാക്കളെ തെരഞ്ഞെടുക്കുന്നത് സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ആണ്.
പ്രഥമ സാമ്പത്തിക ശാസ്ത്ര നോബല്‍ പുരസ്‌കാരം നേടിയത് റാഗ്‌നര്‍ ഫ്രിഷും ജാന്‍ടി ഹെജനുമാണ്.
Read More
ശാസ്ത്രത്തിനും മുമ്പേ നടന്ന റായ് ബ്രാഡ്ബറി
ലോസ്ആഞ്ജലസ്: ശാസ്ത്രത്തിനും മുമ്പേ നടന്ന് ശാസ്ത്രത്തിനുപോലും കൗതുകമായി മാറിയ ഫാരന്‍ഹീറ്റ് 451 ഉള്‍പ്പെടെയുള്ള രചനകളിലൂടെ ലോകത്തെ അതിശയിപ്പിച്ച പ്രവചനങ്ങള്‍ നടത്തിയ എഴുത്തുകാരന്‍ റായ് ബ്രാഡ്ബറി ഓര്‍മയായി. 91 വയസ്സായിരുന്നു നോവലുകളും ചെറുകഥകളും നാടകങ്ങളുമായി നൂറിലേറെ രചനകളുടെ കര്‍ത്താവാണ് അദ്ദേഹം. കൂടാതെ ചലച്ചിത്ര മേഖലയിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങിയത്.
അമേരിക്കന്‍ സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴിവെച്ച ഫാരന്‍ ഹീറ്റ് 451 (1953) എന്ന നോവലിനൊപ്പം, ദി മാര്‍ഷ്യന്‍ ക്രോണിക്ക്ള്‍സ് (1950), സംതിങ് വിക്കഡ് ദിസ് വേ കംസ് (1962) തുടങ്ങിയ ലോകശ്രദ്ധ നേടിയ കൃതികളിലൂടെ ബ്രാഡ്ബറി വായനക്കാരുടെ ഇഷ്ട എഴുത്തുകാരനായി മാറി.1920ല്‍, ഇലനോയിലെ ചെറു പട്ടണമായ വോക്ഗെനില്‍ പിറന്ന ബ്രാഡ്ബറി 1934ല്‍ മാതാപിതാക്കള്‍ക്കൊപ്പം ലോസ് ആഞ്ജലസിലെലെത്തിയതാണ് രചനയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശത്തിന് വഴിയായത്
കാഴ്ചക്കുറവ് കാരണം രണ്ടാം ലോകയുദ്ധ സമയത്ത് സൈനിക സേവനം നിഷേധിക്കപ്പെട്ട ബ്രാഡ്ബറിയെ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരായ ഫ്ളാസ് ഗോര്‍ഡനോടും ബക് റോജേഴ്സിനോടുമുള്ള ആരാധനയാണ് ശാസ്ത്രനോവലുകളുടെ വഴിയിലെത്തിക്കുന്നത്. കൗമാര പ്രായത്തില്‍ തന്നെ ലോസ് ആഞ്ജലസ് സയന്‍സ് ഫിക്ഷന്‍ സൊസൈറ്റിയിലും അംഗമായി. സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തെരുവിലിറങ്ങിയ ബ്രാഡ്ബറി പത്രവില്‍പനയും എഴുത്തുമായാണ് പിന്നീട് ജീവിതം തുടങ്ങിയത്. ചൊവ്വ പര്യവേക്ഷണവും ചന്ദ്രയാത്രാ പദ്ധതികളുമായി ശാസ്ത്രലോകം കൈപ്പിടിയിലൊതുക്കിയ പല കണ്ടെത്തലുകളും പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്റെ രചനകളിലൂടെ ബ്രാഡ്ബറി വായനക്കാരിലെത്തിച്ചിരുന്നു
എന്നാല്‍ പിന്നീട് സ്വപ്രയത്‌നത്തിലൂടെ ഉന്നതിയിലെത്തിയബ്രാഡ്ബറിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ഒരു ചാന്ദ്ര ഗര്‍ത്തത്തിന് അദ്ദേഹത്തിന്റെ നോവലുകളിലൊന്നായ ഡാന്‍ഡലിയന്‍ വൈനിന്റെ പേര് നല്‍കി. 1992ല്‍ കണ്ടെത്തിയ ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് '9766 ബ്രാഡ്ബറി' എന്നും നാമകരണംചെയ്തു ശാസ്ത്രലോകം അദ്ദേഹത്തെ ആദരിച്ചു. എമ്മി അവാര്‍ഡ്, പുലിറ്റ്സര്‍ ബോര്‍ഡിന്റെ പ്രത്യേക പുരസ്കാരം, ഫ്രഞ്ച് കമാന്‍ഡര്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Read More
യൂജിന്‍ പോളി
ഷിക്കാഗോ: ടിവി റിമോട്ട് കണ്‍ട്രോളിന്റെ ഉപജ്ഞാതാവ് യൂജിന്‍ പോളി (96) അന്തരിച്ചു. ടിവിയുടെ നാല് മൂലകളില്‍ ഘടിപ്പിച്ച ഫോട്ടോ സെല്ലുകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ച 'ഫ്‌ളാഷ് മാറ്റിക്' ആണ് ആദ്യത്തെ വയര്‍ലെസ് റിമോട്ട് കണ്‍ട്രോള്‍. 1955ലാണ് അമേരിക്കയിലെ സെനിത്ത് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനിലെ എഞ്ചിനീയര്‍ ആയിരുന്ന യൂജിന്‍ പോളി ഇത് വികസിപ്പിച്ചെടുത്തത്. 1950ല്‍ സെനിത്ത് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ആദ്യത്തെ പ്രവര്‍ത്തനക്ഷമമായ ടിവി റിമോട്ട് കണ്‍ട്രോള്‍ കണ്ടുപിടിച്ചു. ലെയ്‌സി ബോണ്‍സ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ റിമോട്ട് ഒരു വയര്‍ മുഖേനയായിരുന്നു ടിവിയുമായി ഘടിപ്പിച്ചിരുന്നത്. റിമോട്ടില്‍ വിരലമര്‍ത്തുമ്പോള്‍ ടിവിയില്‍ ബന്ധിപ്പിച്ച ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കുകയും അതിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. പക്ഷെ നിലത്തുകൂടി ഇഴഞ്ഞു നടക്കുന്ന വയര്‍ ഒരുപ്രശ്‌നമായി നിലനിന്നു. തുടര്‍ന്ന് സെനിത്ത് മറ്റു സാധ്യതകള്‍ ആരാഞ്ഞതിന്റെ ഫലമായിരുന്നു പോളിയുടെ ചരിത്രപരമായ കണ്ടുപിടുത്തമുണ്ടായത്. 47 വര്‍ഷം നീണ്ട കരിയറില്‍ അദ്ദേഹം 18 യുഎസ് പേറ്റന്റുകളാണ് നേടിയത്. ഇതില്‍ പുഷ് ബട്ടണ്‍ കാര്‍ റേഡിയോ, ഇന്നത്തെ ഡിവിഡിയുടെ മുന്‍ഗാമിയായ വീഡിയോ ഡിസ്‌ക് എന്നിവ ഉള്‍പ്പെടും. 1997ല്‍ പോളിയ്ക്കു എമ്മി അവാര്‍ഡ് ലഭിച്ചു.
Read More
അലന്‍ ടൂറിങ്
2012 അലന്‍ ടൂറിങ് വര്‍ഷമായി ആചരിക്കുന്നു
കംപ്യൂട്ടര്‍ ചരിത്രത്തിന് തിരികൊളുത്തിയ മഹാപ്രതിഭയാണ് അലന്‍ ടൂറിങ്. രണ്ടാംലോക മഹായുദ്ധസമയത്താണ് ആദ്യത്തെ കംപ്യൂട്ടര്‍ നിര്‍മിക്കപ്പെട്ടത്. ഈകാലത്ത് ജര്‍മനിയുടെ യുദ്ധരഹസ്യങ്ങളും സന്ദേശങ്ങളും അനാവരണം ചെയ്യുന്നതിനായിട്ടാണ് കപ്യൂട്ടറിന്റെ സൃഷ്ടി നടന്നത്.
എന്നായിരുന്നു ആദ്യമായി നിര്‍മിക്കപ്പെട്ട കംപ്യൂട്ടറിന്റെ പേര്. 1944 ജനുവരി 18ന് ബ്രിട്ടണിലെ ബൈറ്റ്ക്ലിപാര്‍ക്കിലുള്ള ഗവണ്‍മെന്റ് കോഡ് ആന്റ് സൈഫര്‍ സ്‌കൂളിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അലന്‍ ടൂറിങ് എന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് ഇതില്‍ മുഖ്യ പങ്ക് വഹിച്ചത്. 1912 ജൂണ്‍ 23-ന് ഇംഗ്ലണ്ടിലെ ചെഷയറില്‍ ജനിച്ച അലന്‍ ടൂറിങിന്റെ നൂറാം ജന്മവാര്‍ഷികമാണ് 2012ലേത്.
ആദ്യത്തെ ഇലക്‌ട്രോണിക് ഡിജിറ്റല്‍ കംപ്യൂട്ടര്‍ ആയിരുന്നു കൊളോസസ്. കൊളോസിസിന്റെ കണ്ടുപിടുത്തം രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ വളരെയധികം സഹായിച്ചിരുന്നു.അമേരിക്കയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഇലക്‌ട്രോണിക് ഡിജിറ്റല്‍ കംപ്യൂട്ടര്‍ ആയിരുന്നു എനിയാക്.
ലഭിച്ചിരുന്ന അദ്യത്തെ കംപ്യൂട്ടറായ ഫെറാന്റി മാര്‍ക്ക് 1-ന് വേണ്ട പ്രോഗ്രാമിങ് നടത്തിയതും അലന്‍ ടൂറിങ് ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനം.
അലന്‍ ടൂറിങിനെ OBE (order of the British Empire) നല്‍കി , ബ്രിട്ടീഷ് ഗവണ്‍മെന്റ് ആദരിച്ചു . 1954 ജൂണ്‍ 8ന് ടൂറിങിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാഞ്ചെസ്റ്ററിലെ സാക്വില്ലെ പാര്‍ക്കില്‍ 2000 ജൂണ്‍ 23ന് ടൂറിങിന്റെ ഒരു പ്രതിമസ്ഥാപിച്ചു.
കംപ്യൂട്ടര്‍ മേഖലയില്‍ 1966 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരമാണ് ടൂറിങ് അവാര്‍ഡ്
Read More
ലോകത്തെ ശക്തരായ അമ്മമാര്‍
ലോകത്തിലെ ശക്തരായ അമ്മമാരുടെ പട്ടികയില്‍ യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും, ഇന്ത്യാക്കാരിയായ പെപ്‌സിക്കോയുടെ അധ്യക്ഷ ഇന്ദ്രാ നൂയിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും.ലോക മാതൃദിനത്തില്‍ ഫോബ്‌സ് മാസികയാണ് പട്ടിക പുറത്തുവിട്ടത്.
ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഹില്ലരിയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് രണ്ടാംസ്ഥാനത്ത്. ഒരു മകളും കൊച്ചു മകനുമുണ്ട് ദില്‍മയ്ക്ക്. ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ കഴിയുന്ന ഇന്ദ്ര നൂയിക്ക് മൂന്നാംസ്ഥാനമുണ്ട്. സോണിയ ആറാംസ്ഥാനത്താണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍, സോണിയയ്ക്ക് തൊട്ടുപിന്നിലുണ്ട്. ഇന്ദ്രയ്ക്കും സോണിയയ്ക്കും മിഷേലിനും രണ്ടുവീതം മക്കളാണ്.
മ്യാന്‍മര്‍ ജനാധിപത്യനേതാവ് ആങ് സാന്‍ സ്യൂചി, ഐ.എം.എഫ്. മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ തുടങ്ങിയവരും പട്ടികയിലുണ്ട്.
Read More
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് സര്‍ക്കോസിയെ പരാജയപ്പെടുത്തിയ സോഷ്യലിസ്റ
Read More
അലന്‍ സ്വന്തം റെക്കോഡ് തിരുത്തി
97-ാം വയസ്സിലും ബിരുദം; അലന്‍ സ്വന്തം റെക്കോഡ് തിരുത്തി
സിഡ്‌നി: അലന്‍ സ്റ്റിവാര്‍ട്ടിന് പ്രായം 97. എന്നുവെച്ച് പഠിക്കാനും ബിരുദമെടുക്കാനുമുള്ള മോഹം അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല.
ഈ പ്രായത്തിലും ബിരുദാനന്തരബിരുദം സമ്പാദിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയക്കാരനായ അലന്‍. ഒപ്പം സ്വന്തംപേരിലുള്ള റെക്കോഡ് തിരുത്തുകയും ചെയ്യും അദ്ദേഹം. ഏറ്റവും കൂടിയ പ്രായത്തില്‍ സര്‍വകലാശാലാ ബിരുദം നേടുന്നയാളെന്ന ഗിന്നസ് റെക്കോഡ്.
ലിസ്‌മോര്‍ ടൗണിലെ സതേണ്‍ ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്ലിനിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദമാണ് അലന്‍ സ്വീകരിക്കാനൊരുങ്ങുന്നത്. അദ്ദേഹത്തിന്റെ നാലാമത്തെ ബിരുദമാണിത്. 2006-ല്‍ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയാണ് ആദ്യം ഗിന്നസില്‍ ഇടം പിടിച്ചത്. അന്ന് പ്രായം 91 വയസ്സ്.
ആദ്യബിരുദം 1936-ലായിരുന്നു. സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഡെന്റിസ്ട്രി. ഷിക്കാഗോയിലെ നോര്‍ത്ത്‌വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് ഡെന്റല്‍ സര്‍ജറിയായിരുന്നു അടുത്തത്. പിന്നീട് ലണ്ടന്‍, സിഡ്‌നി തുടങ്ങിയ സ്ഥലങ്ങളില്‍ ഡെന്റിസ്റ്റായി പ്രാക്ടീസ് ചെയ്തു.
മാനസികമായി ഉണര്‍ന്നിരിക്കാനാണ് എണ്‍പതാം വയസ്സില്‍ വീണ്ടും പഠനം തുടങ്ങിയതെന്ന് അലന്‍ പറയുന്നു. പഠനത്തിന്റെ കാര്യത്തില്‍ പ്രായം പ്രശ്‌നമേയല്ല. മനസ്സിനെ ഉണര്‍ത്താം, പുതിയ സുഹൃത്തുക്കളെ കണ്ടെത്താം, വെല്ലുവിളികള്‍ ഏറ്റെടുക്കാം - അലന്‍ പറയുന്നു.
Read More
ജിം യോങ് കിം ലോക ബാങ്ക് മേധാവി
വാഷിങ്ടണ്‍ : വേള്‍ഡ് ബാങ്കിന്റെ പുതിയ മേധാവിയായി ജിം യോങ് കിമ്മിനെ തിരഞ്ഞെടുത്തു. സൗത്ത് ആഫ്രിക്കയുടെ നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ നാമനിര്‍ദേശം ചെയ്ത ഞ്യോസി ഒകോഞോ ല്വീലയെ പിന്തള്ളിയാണ് യു.എസ് നാമനിര്‍ദേശം ചെയ്ത കിം വിജയിച്ചത്.
ജൂണ്‍ ഒന്നിനായിരിക്കും കിം ചുമതലയേല്‍ക്കുക. അഞ്ചു വര്‍ഷമാണ് സാധാരണ വേള്‍ഡ് ബാങ്ക് തലവന്റെ കാലാവധി.
Read More