സച്ചിന്‍ തെണ്ടുല്‍ക്കര്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യ കളിക്കാരന്‍. 2012 മാര്‍ച്ച് 16ന് ധാക്കയിലെ മിര്‍പ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാക്കപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലുമായി ഒട്ടനവധി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
മുംബൈയിലെ സാരസ്വത് ബ്രാഹ്മിന്‍ കുടുംബത്തില്‍ മറാഠി സാഹിത്യകാരന്‍ രമേഷ് തെണ്ടുല്‍ക്കറുടെ മകനായി സച്ചില്‍ 1974 ഏപ്രില്‍ 24ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശാരദാശ്രമം വിദ്യാമന്ദിറില്‍ നിന്നും കോച്ച് രമാകാന്ത് അചരേക്കറില്‍ നിന്നാണ് സച്ചിന്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. സ്‌കൂള്‍ പഠനകാലത്ത് വിനോദ്കാംബ്ലിയുമായി ചേര്‍ന്ന് 1988-ലെ പാരീസ് ഷീല്‍ഡ് ഗയിംസില്‍ 664 റണ്‍സ് നേടിയത് 2006-ല്‍ ഹൈദരാബാദുകാരായ സ്‌കൂള്‍ കുട്ടികള്‍ ഈ റണ്‍സ് മറികടന്നതുവരെ റക്കോര്‍ഡായി തുടര്‍ന്നിരുന്നു.
15-ാം വയസ്സില്‍ സച്ചിന്‍ ഗുജറാത്തിനെതിരെ ബോംബെ ടീമിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യമത്സരത്തില്‍ തന്നെ 100റണ്‍സ് നേടി പുറത്താകാതെ നിന്നു. അതോടെ സച്ചിന്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. (15 വര്‍ഷം, 232 ദിവസം) രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ കളിക്കാരനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.
1989ല്‍ കറാച്ചിയില്‍ പാകിസ്താനെതിരെ സച്ചിന്‍ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ക്രിഷ്ണമാചാരി ശ്രീകാന്ത് ആയിരുന്നു ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നത്. പാക് അരങ്ങേറ്റക്കാരനായിരുന്ന വഖാര്‍ യൂനസ് സച്ചിനെ ബൗള്‍ഡാക്കി.
1990 ല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ ആദ്യ സെഞ്ച്വറി നേടി.
1994-ല്‍ ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റില്‍ നടന്ന ഏകദിന മത്സരത്തിലാണ് സച്ചിന്‍ ഇന്ത്യയുടെ ഓപ്പണറായത്. 1994 സെപ്തംബര്‍ 9ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന മത്സരത്തില്‍ അദ്ദേഹം ആദ്യ ഏകദിന സെഞ്ച്വറി കരസ്ഥമാക്കി. സച്ചിന്റെ 79-ാം ഏകദിനമായിരുന്നു അത്.
1996-ലെ ലോകകപ്പില്‍ 523 റണ്‍സുമായി സച്ചിന്‍ ടോപ്പ് സ്‌കോറര്‍ ആയി. 1996, 2000 എന്നിങ്ങനെ രണ്ടുതവണ സച്ചിന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു.
സച്ചിന്‍ 2012 ഡിസംബര്‍ 24ന് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.. 2012 മാര്‍ച്ച് 18ന് പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അവസാന ഏകദിനം.
ഏകദിനത്തിലെ സച്ചിന്‍
ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാള്‍ - 463 മത്സരങ്ങള്‍
ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ - 18,426 റണ്‍സ്
ഏറ്റവുമധികം സെഞ്ചുറി - 49 എണ്ണം
ഏറ്റവുമധികം അര്‍ധസെഞ്ചുറി - 96 എണ്ണം
ഏറ്റവും മികച്ച ഏകദിന വര്‍ഷം - 1998. ഒമ്പതു സെഞ്ചുറികള്‍ ഉള്‍പ്പെടെ ആകെ 1,894 റണ്‍സ് 98 ല്‍ നേടി
112 മത്സരങ്ങളിലായി 354 ദിവസം ഏകദിന ബാറ്റിംഗ് റാങ്കില്‍ ഒന്നാം സ്ഥാനം.
ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ - 1996
1996 മാര്‍ച്ചില്‍ ഓള്‍റൗണ്ടര്‍മാരുടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം
1992ല്‍ യോര്‍ക്‌ഷെയറിനുവേണ്ടി കൗണ്ടിയില്‍ കളിച്ചു. ഇംഗ്ലീഷുകാരനല്ലാതെ യോര്‍ക്‌ഷെയറിനുവേണ്ടി കളിക്കുന്ന ആദ്യ ക്രിക്കറ്റര്‍.
വിരമിക്കുമ്പോള്‍ ഏകദിന ബാറ്റിംഗ് റാങ്കില്‍ 28-ാമത്.
ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങള്‍
ഏകദിന ക്രിക്കറ്റ് മസ്തരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരമാണ്. 2008 ഒക്‌ടോബര്‍ 17ന് മൊഹാലിയില്‍ ആസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിവസം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാനുമായി.. വെസ്റ്റിന്റീസിന്റെ ബ്രയിന്‍ ലാറയുടെ റക്കോര്‍ഡാണ് സച്ചിന്‍ മറികടന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 50 ശതകങ്ങള്‍ പിന്നിട്ട ഒരേഒരു കളിക്കാരനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സച്ചിന്‍ അന്‍പതാം സെഞ്ച്വറി നേടിയത്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വ്യക്തി. 2010 ഫെബ്രുവരി 25ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അദ്ദേഹം ഇരട്ട സെഞ്ച്വറി നേടിയത്. 25ഫോറുകളും മൂന്ന് സിക്‌സും അടങ്ങുന്നതാണ് പ്രകടനം. ഇതോടെ ശ്രീലങ്കയുടെ സനത് ജയസൂര്യയെ മറികടന്നുകൊണ്ട് ഒരു ഏകദിനത്തില്‍ ഏറ്റവും അധികം ഫോറുകള്‍ നേടിയ കളിക്കാരന്‍ എന്ന പേരും സച്ചിന്‍ നേടി.
20011 നവംബര്‍ 8ന് വെസ്റ്റിന്റീസിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സ് നേടി ടെസ്റ്റ് ക്രിക്കറ്റില്‍ 15000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധശതകം നേടിയതാരം.
ഏകദിനക്രിക്കറ്റില്‍ അപൂര്‍വ ട്രിപ്പിളായ 10,000 റണ്‍സ്, 100 വിക്കറ്റ്, 100 ക്യാച്ച് തികച്ച ആദ്യ താരം
പത്മഭൂഷണ്‍ ബഹുമതി നേടിയ ഏക ക്രിക്കറ്റ് താരം
രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാം നേടിയ ആദ്യ ക്രിക്കറ്റ് താരം.
Read More
കുര്യന്‍ ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് ആയിരുന്ന കുര്യന്‍ ജോസഫ് സുപ്രീംകോടതി കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2000 ജൂലായ് 12 മുതല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന കുര്യന്‍ ജോസഫ് 2010 ഫെബ്രുവരി എട്ടിനാണ് ഹിമാചല്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. കേരള ഹൈക്കോടതിയില്‍ രണ്ടു തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം കാലടി സ്വദേശിയാണ്. തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമബിരുദം നേടി. 1979 ല്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.
കേരള സര്‍വകലാശാല അക്കാഡമിക് കൗ?സില്‍ അംഗം, ഗവണ്‍മെന്റ് പ്‌ളീഡര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1994 മുതല്‍1996 വരെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ പദവിയും വഹിച്ചിട്ടുണ്ട്. കേരള ജുഡീഷ്യല്‍ അക്കാഡമി പ്രസിഡന്റ്, കേരള ഹൈക്കോര്‍ട്ട് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍, ലക്ഷദ്വീപ് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Read More
പ്രതിഭ റേയ്ക്ക് 2011 -ലെ ജ്ഞാനപീഠം പുരസ്‌കാരം
ന്യൂഡല്‍ഹി: പ്രശസ്ത ഒറിയ എഴുത്തുകാരിയും ഭാഷാ പണ്ഡിതയുമായ പ്രതിഭ റേയ്ക്ക് 2011 -ലെ ജ്ഞാനപീഠം പുരസ്‌കാരം.
സ്‌കൂള്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ പ്രതിഭാ റേ പിന്നീട് ഒഡീഷയിലെ ഗവ. കോളജുകളില്‍ അധ്യാപികയായി 30 വര്‍ഷത്തോളം സേവനം ചെയ്തു. പിന്നീട് സ്വയം വിരമിച്ച ഇവര്‍ ഒഡീഷ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗമായി നിയമിതയായി.
ആരണ്യ (1977), നിഷിദ്ധ പൃഥ്വി (1978), പരിച്യ (1979), അപരിചിത (1979) , പുണ്യതോയ (1979), ആശാബാരി (1980), ശിലാപത്മ (1983), യജ്ഞസേനി (1984), ഉത്തര്‍മാര്‍ഗ് (1988), മഹാമോഹ് (1998) തുടങ്ങിയവയാണ് പ്രതിഭാ റേയുടെ നോവലുകള്‍. കൂടാതെ നിരവധി ചെറുകഥകളും അവര്‍ എഴുതിയിട്ടുണ്ട്. പ്രതിഭയുടെ ശില്‍പപദ്മ എന്ന നോവലിന് ഒറിയ സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
''ഒഡിയഭാഷയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന നോവലിസ്റ്റും കഥാകൃത്തുമാണ് പ്രതിഭാറായി. കഥപറച്ചിലിന്റെ മഹാപാരമ്പര്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അവരുടെ രചനകള്‍. സ്ത്രീപക്ഷത്തുനിന്ന് ഇതിഹാസങ്ങളെ പുനര്‍വായന നടത്തിയ നോവലിസ്റ്റുമാണ് പ്രതിഭ'' ജ്ഞാനപീഠജേതാവ് സീതാകാന്ത് മഹാപത്ര അധ്യക്ഷനായുള്ള പുരസ്‌കാരനിര്‍ണയസമിതി വിലയിരുത്തുന്നു.
17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒഡിയ സാഹിത്യം ജ്ഞാനപീഠത്തിന് അര്‍ഹമാകുന്നത്. ഇതിനുമുമ്പ് സീതാകാന്ത് മഹാപത്രയാണ് ആ ഭാഷയില്‍നിന്ന് പുരസ്‌കാരം നേടിയത്. കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പരശുരാമദാസിന്റെയും സാമൂഹികപ്രവര്‍ത്തകയായിരുന്ന മനോരമാദേവിയുടേയും ഏഴുമക്കളില്‍ ഒരാളാണ് പ്രതിഭ. 1943 ല്‍ ജഗത്‌സിങ്പുര്‍ ജില്ലയിലുള്ള ആലബോള്‍ എന്ന കുഗ്രാമത്തില്‍ ജനിച്ചു. ഒമ്പതാംവയസ്സുമുതല്‍ എഴുതിത്തുടങ്ങി. ആദ്യം കവിതയിലും തുടര്‍ന്ന് കഥയിലും നോവലിലും വ്യക്തിമുദ്ര പതിപ്പിച്ചു.
അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രതിഭയെ 2007-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
Read More
സച്ചിന്‍, 23 വര്‍ഷം 463 ഏകദിനം 18,426 റണ്‍സ്
ഇന്ത്യന്‍ ജനതയെ ഏറ്റവും സ്വാധീനിച്ച സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരം ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ചു.
1973 ഏപ്രില്‍ 24ന് ബോംബെയില്‍ ആണ് സച്ചിന്‍ എന്ന അപൂര്‍വ പ്രതിഭ ജനിച്ചത്. 1987 ലോകകപ്പില്‍ ബോള്‍ബോയിയായിരുന്ന സച്ചിന്‍ പിന്നീട് ലോകക്രിക്കറ്റിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്ന താരമായി വളര്‍ന്നത് അദ്ഭുതാവഹമായായിരുന്നു. 1989 ഡിസംബര്‍ 18ന് പാക്കിസ്ഥാനെതിരേ ഗുജറന്‍വാലയിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു സച്ചിന്റെ ഏകദിന അരങ്ങേറ്റം. വഖാര്‍ യൂനിസിന്റെ തീപാറും പന്തുകള്‍ക്കു മുന്നില്‍ അന്ന് പകച്ചുപോയ ആറാമനായി ഇറങ്ങിയ 16 കാരന്‍ റണ്ണൊന്നുമെടുക്കാതെ വസിം അക്രത്തിനു ക്യാച്ച് നല്‍കി മടങ്ങി.
ഈ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഏഴു റണ്‍സിനു വിജയിച്ചു. ഏകദിന ചരിത്രത്തിലെ 593-ാമത്തെ മത്സരമായിരുന്നു അത്. ഈ മത്സരത്തില്‍ സച്ചിനൊപ്പം സലില്‍ അങ്കോള, വിവേക റസ്ദാന്‍ എന്നിവരും ഇന്ത്യക്കുവേണ്ടി അരങ്ങേറിയപ്പോള്‍ പില്‍ക്കാലത്ത് ഇതിഹാസതാരമായി മാറിയ സയീദ് അന്‍വര്‍ പാക്കിസ്ഥാനുവേണ്ടിയും അരങ്ങേറി. ആദ്യമത്സരത്തില്‍ പരാജയമായിരുന്നുവെങ്കിലും സച്ചിന്‍ തളര്‍ന്നില്ല. ആദ്യസെഞ്ചുറി നേടാന്‍ അഞ്ചുവര്‍ഷത്തിന്റെയും 78 മത്സരങ്ങളുടെയും കാത്തിരിപ്പ്. 79-ാം മത്സരത്തില്‍ കൊളംബോയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയായിരുന്നു സച്ചിന്റെ ആദ്യ ഏകദിന സെഞ്ചുറി
1994ല്‍ ന്യൂസിലന്‍ഡിനെതിരേയാണ് സച്ചിന്‍ ആദ്യമായി ഓപ്പണറാകുന്നത്. കേവലം 49 പന്തില്‍നിന്ന് 82 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്.
ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാള്‍ - 463 മത്സരങ്ങള്‍
ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ - 18,426 റണ്‍സ്
ഏറ്റവുമധികം സെഞ്ചുറി - 49 എണ്ണം
ഏറ്റവുമധികം അര്‍ധസെഞ്ചുറി - 96 എണ്ണം
ഏറ്റവും മികച്ച ഏകദിന വര്‍ഷം - 1998. ഒമ്പതു സെഞ്ചുറികള്‍ ഉള്‍പ്പെടെ ആകെ 1,894 റണ്‍സ് 98 ല്‍ നേടി
112 മത്സരങ്ങളിലായി 354 ദിവസം ഏകദിന ബാറ്റിംഗ് റാങ്കില്‍ ഒന്നാം സ്ഥാനം.
ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ - 1996
1996 മാര്‍ച്ചില്‍ ഓള്‍റൗണ്ടര്‍മാരുടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം
1992ല്‍ യോര്‍ക്‌ഷെയറിനുവേണ്ടി കൗണ്ടിയില്‍ കളിച്ചു. ഇംഗ്ലീഷുകാരനല്ലാതെ യോര്‍ക്‌ഷെയറിനുവേണ്ടി കളിക്കുന്ന ആദ്യ ക്രിക്കറ്റര്‍.
വിരമിക്കുമ്പോള്‍ ഏകദിന ബാറ്റിംഗ് റാങ്കില്‍ 28-ാമത്.
റിക്കാര്‍ഡുകളുടെ കളിക്കൂട്ടുകാരന്‍
ഏകദിന ക്രിക്കറ്റിലെ ഒട്ടുമുക്കാലും റിക്കാര്‍ഡുകള്‍ ഇന്ന് അദ്ദേഹത്തിന്റെ പേരിലാണ്. ഏറ്റവും കൂടുതല്‍ റണ്‍സ് (18,426), ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (463), ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (49), ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ (96) അങ്ങനെ നീളുന്നു ആ പട്ടിക. റണ്‍വേട്ടയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിംഗിന് (13,704) സച്ചിനേക്കാള്‍ 35 ശതമാനം റണ്‍സ് കുറവാണ്. ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേടിയതും ആദ്യം 10000 റണ്‍സ് നേടിയതും സച്ചിനാണ്. ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ സച്ചിന്‍ 35,000-ലേറെ അന്താരാഷ്ട്ര റണ്‍സും സ്വന്തമാക്കി.
ഓപ്പണിംഗ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ട് സച്ചിന്റെയും ഗാംഗുലിയുടേതുമാണ്. 26 സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉള്‍പ്പെടെ 47.55 ശരാശരിയില്‍ 8227 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യക്കു സംഭാവന ചെയ്തത്. 4387 റണ്‍സ് വിരേന്ദര്‍ സെവാഗുമായും 4117 റണ്‍സ് രാഹുല്‍ ദ്രാവിഡുമായും ചേര്‍ന്ന് സച്ചിന്‍ ഇന്ത്യക്കു നേടിക്കൊടുത്തു. നാലായിരത്തിലേറെ റണ്‍സ് മൂന്നു താരങ്ങളുമായി ചേര്‍ന്ന് അടിച്ചുകൂട്ടുന്ന ഏക ബാറ്റ്‌സ്മാനും സച്ചിനാണ്. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും (62) സച്ചിന്റെ പേരിലാണ്. രണ്ടാം സ്ഥാനത്തുള്ള ജയസൂര്യക്കാവട്ടെ 48 എണ്ണം മാത്രമാണുള്ളത്. എണ്ണായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ള താരങ്ങളുടെ ശരാശരി നോക്കിയാല്‍ സച്ചിനാണ് ഏറ്റവും മുന്നില്‍. 44.83 ആണ് സച്ചിന്റെ ശരാശരി. ഓപ്പണറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സച്ചിന്റെ പേരിലാണ്. 340 മത്സരങ്ങളില്‍നിന്ന് 15,310. രണ്ടാം സ്ഥാനത്തുള്ള സനത് ജയസൂര്യ 383 മത്സരങ്ങളില്‍നിന്ന് 12,740 റണ്‍സേ സ്വന്തമാക്കിയിട്ടുള്ളൂ.
195 സിക്‌സറുകളും സച്ചിന്റെ ബാറ്റില്‍നിന്നു പിറന്നു. രണ്ട് അഞ്ചുവിക്കറ്റ് പ്രകടനമുള്‍പ്പെടെ 154 വിക്കറ്റുകള്‍ സച്ചിനുണ്ട്.
(സച്ചിന്‍ തെണ്ടുല്‍ക്കര്‍: മത്സരം, ഇന്നിംഗ്‌സ് , നോട്ടൗട്ട്, റണ്‍സ്, ഉയര്‍ന്നസ്‌കോര്‍, സെഞ്ചുറി, അര്‍ധസെഞ്ചുറി, ക്യാച്ച്, വിക്കറ്റ് എന്നീ ക്രമത്തില്‍)
ടെസ്റ്റ്: 194, 320, 32, 15,645, 248 നോട്ടൗട്ട്, 51, 66, 114, 45
ഏകദിനം: 463, 452, 41, 18,426, 200 നോട്ടൗട്ട്, 49, 96, 140, 140, 154
ട്വന്റി-20: 1, 1, 0, 10, 10, 0, 0, 1, 1
Read More
പണ്ഡിറ്റ് രവിശങ്കര്‍
ലോക പ്രശസ്തനായ ഇന്ത്യന്‍ സിതാറിസ്റ്റാണ് പണ്ഡിറ്റ് രവിശങ്കര്‍ (1920 ഏപ്രില്‍ 7 - 2012 ഡിസംബര്‍ 11). കാശിയിലാണ് അദ്ദേഹം ജനിച്ചത്.
നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നു സിത്താര്‍ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളില്‍ ഭാരതീയ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. സത്യജിത്‌റേയുടെ പഥേര്‍ പാഞ്ചാലി, അപരാജിത തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനവും നടത്തി.
ഡല്‍ഹിയില്‍ നാഷണല്‍ ഓര്‍ക്കെസ്ട്രാ രൂപീകരിക്കാന്‍ മുന്‍കൈ എടുത്തതും രവിശങ്കറാണ്. യുഎസിലും മുംബൈയിലും കിന്നര സംഗീത വിദ്യാലയവും അദ്ദേഹം സ്ഥാപിച്ചു. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്‌സ്റ്റോക്ക് കണ്‍സര്‍ട്ട് നടത്തിയിട്ടുണ്ട്. ആന്ദ്രേ പ്രെവിന്റെ സംവിധാനത്തില്‍ ലണ്ടന്‍ ഫില്‍ഹാര്‍മോണിക് ഓര്‍കസ്ട്രയുമായി സിത്താര്‍വാദനം നടത്തി.
1985-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സില്‍ നിന്നു ലഭിച്ച ഡോക്ടറേറ്റിനു പുറമെ പല ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. രണ്ട് ഇംഗ്ലീഷ് ഗ്രന്ഥങ്ങളും ഒരു ബംഗാളി ഗ്രന്ഥവും അദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
മൂന്നു തവണ ഗ്രാമി അവാര്‍ഡ് നേടിയ അദ്ദേഹത്തെ 1999-ല്‍ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിടുണ്ട്. 1986 മുതല്‍ 1992 വരെ രാജ്യസഭാ അംഗമായിരുന്നു.പ്രശസ്ത സംഗീതജ്ഞ നോറാ ലീയും അനുഷ്കയും മക്കളാണ്. നര്‍ത്തകനായ ഉദയശങ്കര്‍ അദ്ദേഹത്തിന്റെ സഹോദരനാണ്.
Read More
ഇറോം ചാനു ഷര്‍മിള
ഇംഫാല്‍: ഇറോം ചാനു ഷര്‍മിളയുടെ നിരാഹാര സമരത്തിന് ഇന്ന് 12 വയസ്.
മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം (AFSPA - Armed Forces Special Powers Act 1958 )- പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ നിരാഹാര സമരം നടത്തുന്നത്.
2000 നവംബര്‍ അഞ്ചിന് ഈ ധീരവനിത നിരാഹാര സമരം തുടങ്ങിയത്.
2000 നവംബര്‍ രണ്ടിന് മണിപ്പൂരിലെ മാലോ താഴ്‌വരയില്‍ അസം റൈഫിള്‍സ് നടത്തിയ നരനായാട്ടില്‍ പത്ത് സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെയാണ് ഷര്‍മിള സമരമുഖത്തേക്ക് എത്തുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിരാഹാര സമരം ആരംഭിച്ച ഷാര്‍മിളയെ മൂന്നു ദിവസത്തിനു ശേഷം ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ എടുത്ത സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ ട്യൂബിലൂടെ ഭക്ഷണം നല്‍കിത്തുടങ്ങി. ആ നടപടി ഇന്നും തുടരുന്നു.
മണിപ്പൂരിലെ ഒരു കവിയത്രിയും പത്രപ്രവര്‍ത്തകയും സന്നദ്ധപ്രവര്‍ത്തയുമാണ് ഇറോം ശര്‍മിള. 1972 മാര്‍ച്ച് 14 - നായിരുന്നു ജനനം.
മണിപ്പൂരിലെ ഉരുക്കുവനിത എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
എ.എഫ്.എസ്.പി.എ എന്ന നിയമത്തില്‍ അയവുവരുത്താമെന്ന് 2006 ഡിസംബര്‍ 2ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പുകൊടുത്തെങ്കിലും ഈ നിയമം പിന്‍വലിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് ശര്‍മിള പ്രഖ്യാപിക്കുകയായിരുന്നു. 2006 നവംബറില്‍ ഇറാനിലെ സന്നദ്ധപ്രവര്‍ത്തകയും നോബല്‍ സമ്മാന ജേതാവുമായ ഷിറില്‍ ഇബാദി ഇറോമിനെ സന്ദര്‍ശിക്കുകയും മണിപ്പൂരിലെ സൈനിക നീക്കത്തിനെതിരെയുള്ള സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2010-ലെ രവീന്ദ്രനാഥ ടാഗോര്‍ സമാധാന സമ്മാനം ഇറോം ശര്‍മിളയ്ക്ക് ലഭിച്ചു.
കോവിലന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ കോവിലന്‍ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ ദേശീയ പുരസ്‌കാരവും ഇറോം ശര്‍മിളയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ പുരസ്‌കാരം ഇറോം നിരസിച്ചിരുന്നു.
Read More
ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി(1917 നവംബര്‍-19- 1984 ഒക്‌ടോബര്‍-31) ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളുകൂടിയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാലവിഭാഗമായി വാനരസേന രൂപവത്ക്കരിച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി പൊതുരംഗത്തേയ്ക്ക് കടന്നുവന്നത്.
1959-60 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നെഹ്‌റുവിന്റെ മരണത്തെത്തുടര്‍ന്ന് ലാല്‍ ബഹദൂര്‍ശാസ്ത്രി ഇന്ദിരയെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു.
1965-ലായിരുന്നു ഇന്ത്യാ-പാകിസ്താന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യാ-പാക് സമാധാന ശ്രമങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റില്‍ വച്ച് മരണമടഞ്ഞു. ഇതോടെ ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന വാദം ശക്തിപ്പെട്ടു.
1966-ല്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി. ഇന്ദിരയുടെ പല നടപടികളും ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി ഉളവാക്കിയിരുന്നു പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാന്‍ ഗരീബീ ഹഠാവോ (ദാരിദ്ര്യത്തെ ചെറുക്കുക) എന്ന പ്രസിദ്ധമായ മുദ്രാവാക്യം പുറത്തിറക്കി. ഈ മുദ്രാവാക്യവുമായി 1971-ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധി വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ഒരു ലക്ഷത്തോളം പാക് സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനില്‍ നിന്നും വേര്‍പെടുത്തി. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയം ഇന്ദിരാഗാന്ധിയുടെ കീര്‍ത്തി ഉയര്‍ത്തിയ സംഭവമായിരുന്നു.
ആണവ ചൈനയും അമേരിക്കയുടെയും റഷ്യയുടെയും താത്പര്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരാകുമെന്നു കണ്ട ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ ആണവ പദ്ധതിയ്ക്ക് പ്രോത്സാഹനം നല്‍കി. 1974-ല്‍ രാജസ്ഥാനിലെ പൊക്രാനില്‍ ഇന്ത്യ വിജയകരമായി ആണവ പരീക്ഷണം നടത്തി. ബുദ്ധന്‍ ചിരിക്കുന്നു എന്ന രഹസ്യ പേരിലാണ് ഈ പരീക്ഷണം നടത്തിയത്.
ഹരിതവിപ്ലവവും ധവള വിപ്ലവവും ഇന്ദിരയുടെ കാലത്തായിരുന്നു കൊണ്ടുവന്നത്.
ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് ഇന്ത്യന്‍ ഭരണ ഘടനയിലെ 352-ാം വകുപ്പ് പ്രകാരം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1975 മുതല്‍ 77 വരെയായിരുന്നു അടിയന്തിരാവസ്ഥാ കാലഘട്ടം. അടിയന്തിരാവസ്ഥകാലത്ത് ഇന്ദിര രാജ്യത്തിന്റെ വികസനത്തിനായി 20 ഇന പരിപാടികള്‍ കൊണ്ടുവന്ന് നടപ്പിലാക്കി. 19 മാസത്തിനുശേഷം അടിയന്തിരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
1977-ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെയും കോണ്‍ഗ്രസിന്റെയും പരാജയത്തിനുശേഷം മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. നീലം സഞ്ജീവ് റെഡ്ഡി രാഷ്ട്രപതിയുമായി. 1979-ല്‍ മൊറാര്‍ജി ദേശായി രാജിവയ്ക്കുകയും ചരണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തുകയും ചെയ്തു. 1980-ല്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
1984-ല്‍ ലെനിന്‍ സമാധാന സമ്മാനം ഇന്ദിരാഗാന്ധിക്കു ലഭിച്ചു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
പഞ്ചാബിലെ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തോട് സുവര്‍ണക്ഷേത്രത്തില്‍ കടന്ന് കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധി ഉത്തരവിട്ടു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നാണ് ഈ സൈനിക നീക്കത്തെ അറിയപ്പെടുന്നത്.
1984 ഒക്‌ടോബര്‍ 31-ന് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രിയുടെ വസതിയിലെ ഉദ്യാനത്തില്‍ ഇന്ദിരാഗാന്ധി മരിച്ചു വീണു.
♦നെഹ്‌റു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാന മന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഇന്ദിരാ ഗാന്ധി
♦പ്രധാന മന്ത്രിയായ ആദ്യ ഇന്ത്യന്‍ വനിത
♦അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയും ഇവരാണ്.
♦പ്രധാന മന്ത്രി പദത്തിലെത്തിയ ആദ്യ രാജ്യസഭാംഗംകൂടിയാണ്
♦പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ പ്രധാന മന്ത്രിയും ഇന്ദിരാഗാന്ധിയാണ്
♦ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലം ശക്തിസ്ഥല്‍
Read More
യാഷ് ചോപ്ര
യാഷ് ചോപ്ര അന്തരിച്ചു
മുംബൈ: ഹിന്ദി സിനിമയിലെ അതുല്യപ്രതിഭ യാഷ് ചോപ്ര(80) അന്തരിച്ചു. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ 50 വര്‍ഷത്തോളം ബോളിവുഡില്‍ നിറഞ്ഞുനിന്ന
പ്രതിഭയാണ് അദ്ദേഹം. അവസാന ചിത്രമായ 'ജബ് തക് ഹൈ ജാ'നിന്റെ ചിത്രീകരണത്തിനിടെ ഡെങ്കിപ്പനി ബാധിച്ചായിരുന്നു അന്ത്യം. അമ്പതു വര്‍ഷക്കാലമായി ഹിന്ദി ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. സില്‍സില, ചാന്ദ്‌നി, ദില്‍വാലേ ദുല്‍ഹുനിയ ലേ ജായേംഗേ, കഭി കഭി, തൃശൂല്‍, ദീവാര്‍ തുടങ്ങിയവ യാഷ്‌ചോപ്രയുടെ ഹിറ്റ്ചിത്രങ്ങളാണ്.
1932 സെപ്റ്റംബര്‍ 27നു പാക്കിസ്ഥാനിലെ ലാഹോറില്‍ പഞ്ചാബി കുടുംബത്തിലായിരുന്നു യാഷ് ചോപ്രയുടെ ജനനം. ഇന്ത്യ-പാക് വിഭജനത്തോടെ ചോപ്രാ കുടുംബം ഇന്ത്യയിലേക്കു കുടിയേറി. 1959ല്‍ പുറത്തിറങ്ങിയ 'ധൂല്‍ കാ ഫൂല്‍' ആണു യാഷ് ചോപ്ര സംവിധാനം ചെയ്ത ആദ്യചിത്രം. ബി.ആര്‍. ചോപ്രയ്‌ക്കൊപ്പം നിരവധി സിനിമകള്‍ ചെയ്തശേഷം 1971 യാഷ് രാജ് ഫിലിം എന്ന സിനിമാ കമ്പനി തുടങ്ങി.
സിനിമാരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.
വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ ഉപദേഷ്ടാവ്, ഇന്ത്യന്‍ സിനിമാവ്യവസായ ക്ഷേമ സംഘടനയുടെ സ്ഥാപക ട്രസ്റ്റി, ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലുതവണ മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. നാലുതവണ അദ്ദേഹത്തിന്റെ സിനിമകള്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 2006, 2007, 2008 വര്‍ഷങ്ങളില്‍ ഫിലിം ഫെയറിന്റെ പവര്‍ അവാര്‍ഡും യഷിനായിരുന്നു. പത്മഭൂഷണ്‍, ഫ്രഞ്ച് സര്‍ക്കാരിന്റെ ലീജിയന്‍ ഓഫ് ഓണര്‍, സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്റെ ഉര്‍സുല ആന്ദ്രേസ് അവാര്‍ഡ്, 2009ല്‍ ഏഷ്യന്‍ ഫിലിം മേക്കര്‍ ഓഫ് ഇയര്‍ അവാര്‍ഡ്, ശാന്താറാം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. "ബാഫ്ത"യില്‍ ആജീവനാന്ത അംഗത്വം നേടിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ കൂടിയാണ് യാഷ് ചോപ്ര. 2006ലെ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജൂറി അംഗമായിരുന്നു.
Read More
കൗശിക് ബസു
ഭാരത സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ കൗശിക് ബസുവാണ് ലോകബാങ്കിന്റെ ഇപ്പോഴത്തെ ഉപാധ്യക്ഷന്‍. 2008-ല്‍ പദ്മഭഭൂഷണ്‍ നല്‍കി ഭാരതം ഇദ്ദേഹത്തെ ആദരിച്ചു.
ലണ്ടനില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ബസു 1977-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ റീഡര്‍ ഇന്‍ എക്കണോമിക്‌സ് ആയി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് അവിടെ എക്കണോമിക്‌സ് പ്രൊഫസര്‍ ആയി മാറി.
കോര്‍ണല്‍ സര്‍വകലാശാലയില്‍ എക്കണോമിക്‌സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ പ്രൊഫസറായിരിക്കവെ അവധിയില്‍ പ്രവേശിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ ഉപദേഷ്ടാവായി സ്ഥാനമേറ്റത്. ഈ പദവിയിലിരിക്കെയാണ് ലോകബാങ്കിന്റെ ഉപാധ്യക്ഷ സ്ഥാനവും ചീഫ് എക്കണോമിസ്റ്റ് പദവിയും അദ്ദേഹത്തിനു ലഭിക്കുന്നത്.
എക്കണോമെട്രിക് സൊസൈറ്റി ഫെല്ലോ ആയ കൗശിക് ബസു ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ഗയിം തിയറി, ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസൈഷന്‍, പൊളിറ്റിക്കല്‍ എക്കണോമി, എക്കണോമിക്‌സ് ഓഫ് ചൈല്‍ഡ് ലേബര്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധം രചിച്ചിട്ടുണ്ട്. ഗയിം തിയറിയിലെ ട്രാവലേഴ്‌സ് ഡിലൈമ 1994-ല്‍ കൗശിക് ബസു രൂപകല്പന ചെയ്തതാണ്.
1992-ല്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് എക്കണോമിക്‌സ് സ്ഥാപിച്ച അദ്ദേഹം 1996 വരെ അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു.
സുഡോക്കുവിന്റെ രണ്ടുപേര്‍ക്ക് പങ്കെടുക്കാവുന്ന രൂപമായ ഡുയിഡോക്കു രൂപകല്പ്പന ചെയ്തതും ബസുവാണ്.
പുരസ്‌കാരങ്ങള്‍
കോര്‍ ഫൊല്ലോ (1981-82)
ദി നാഷണല്‍ മഹലനോബിസ് മെഡല്‍(1989)
യു.ജി.സി.പ്രഭവനന്ദ അവാര്‍ഡ് ഫോര്‍ എക്കണോമിക്‌സ്(1990)
എക്കണോമെട്രിക് സൊസൈറ്റി ഫെല്ലോ (1991 മുതല്‍)
പദ്മഭൂഷണ്‍ ഭാരത സര്‍ക്കാര്‍(2008)
ഡി.ലിറ്റ് (ലക്‌നൗ സര്‍വകലാശാല, 2010)
Read More
സുശീല്‍ ഒളിമ്പിക്ക് ‘ഡബിള്‍’ നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍
ലണ്ടന്‍: ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാറിനു വെള്ളിമെഡല്‍. ബെയ്ജിംഗില്‍ വെങ്കലം നേടിയെങ്കില്‍ ലണ്ടനില്‍ അത് വെള്ളിയാക്കി സുശീല്‍ ചരിത്രമെഴുതി. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണു സുശീല്‍. 66 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ ജാപ്പനീസ് എതിരാളി തത്‌സുഹിരോ യോനെമിറ്റ്‌സുവാണു സുശീലിനെ 3-1നു കീഴടക്കിയത്.
കടുത്ത എതിരാളിയെയായിരുന്നു കലാശപ്പോരാട്ടത്തില്‍ സുശീലിനു നേരിടാനുണ്ടായിരുന്നത്. അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാനാകുമെന്ന് സുശീല്‍ കുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വെള്ളിമെഡല്‍നേട്ടം കോച്ച് സത്പാല്‍, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കായി സുശീല്‍ സമര്‍പ്പിച്ചു.
സെമിയില്‍ കസാക്കിസ്ഥാന്റെ അസുറക്ക് തനത്തറോവിനെ 9-6 എന്ന സ്‌കോറിനാണു സുശീല്‍ മലര്‍ത്തിയടിച്ചത്.പ്രീ ക്വാര്‍ട്ടറില്‍ ബെയ്ജിംഗിലെ സ്വര്‍ണമെഡല്‍ ജേതാവ് തുര്‍ക്കിയുടെ രമസാന്‍ സാഹിനെയാണു സുശീല്‍ തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഇഖ്തിയോര്‍ നവുറുസോവിനെ കീഴടക്കി.
സുശീലിന്റെ നേട്ടത്തില്‍ ജന്മനാടായ ഡല്‍ഹിയിലെങ്ങും ആഹ്ലാദം അലയടിച്ചു. ഒളിമ്പിക്‌സ് മെഡലുകള്‍ കൂടാതെ ലോക ചാമ്പ്യന്‍ഷിപ്പിലും രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സുശീല്‍ സ്വര്‍ണം നേടിയിരുന്നു.
വെള്ളിമെഡല്‍ നേടിയ സുശീല്‍കുമാറിന് ചരിത്രനേട്ടത്തിനുപിന്നാലെ കൈനിറയെ സമ്മാനങ്ങളും. ഹരിയാണ ഒന്നരക്കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. സൊനാപ്പെട്ടില്‍ ഗുസ്തി അക്കാദമി തുടങ്ങാന്‍ സ്ഥലം നല്‍കുമെന്നും ഹൂഡ വ്യക്തമാക്കി.സുശീലിന് ഡല്‍ഹി ഗവണ്‍മെന്റ് ഒരു കോടി രൂപ സമ്മാനം നല്‍കും. സുശീലിന് 75 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് റെയില്‍വേ മന്ത്രി മുകുല്‍ റോയ് പ്രഖ്യാപിച്ചു. റെയില്‍വേയില്‍ അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജരാണ് അദ്ദേഹം. സുശീലിന്റെ പരിശീലകന്‍ സത്പാല്‍ സിങ്ങിന് റെയില്‍വേ ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
സുശീല്‍ കുമാര്‍
ജനനം: 1983 മേയ് 26, നജഫ്ഗഢ്-
ന്യൂദല്‍ഹി
ജോലി: ഇന്ത്യന്‍ റെയില്‍വേ
മെഡല്‍ റെക്കോഡ്
ഒളിമ്പിക്സ്
2012 ലണ്ടന്‍- വെള്ളി
2008 ബെയ്ജിങ്- വെങ്കലം
ലോകചാമ്പ്യന്‍ഷിപ്
2010 മോസ്കോ- സ്വര്‍ണം
കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്
2003 ലണ്ടന്‍ -സ്വര്‍ണം
2005 കേപ്ടൗണ്‍- സ്വര്‍ണം
2007 ലണ്ടന്‍ -സ്വര്‍ണം
2009 ജലന്ധര്‍ -സ്വര്‍ണം
കോമണ്‍വെല്‍ത്ത്ഗെയിംസ്
2010 ദല്‍ഹി- സ്വര്‍ണം
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്
2010 ദല്‍ഹി -സ്വര്‍ണം
2007 കിര്‍ഗിസ്താന്‍ -വെള്ളി
2003 ദല്‍ഹി- വെങ്കലം
2008 ജെജു ഐലന്‍ഡ്- വെങ്കലം
അവാര്‍ഡുകള്‍
2005 -അര്‍ജുന അവാര്‍ഡ്
2008- രാജീവ് ഗാന്ധി ഖേല്‍ രത്ന
Read More
ഇന്ത്യന്‍ രാഷ്ട്രപതി
പ്രണാബ് കുമാര്‍ മുഖര്‍ജി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാം രാഷ്ട്രപതിയായി പ്രണാബ് കുമാര്‍ മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി പി.എ. സംഗ്മയ്‌ക്കെതിരേ വന്‍ ഭൂരിപക്ഷത്തോടെയാണു പ്രണാബ് രാജ്യത്തിന്റെ പ്രഥമ പൗരനായത്. തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിച്ചത്. പശ്ചിമബംഗാളില്‍നിന്നു റെയ്‌സീനാ കുന്നിലെത്തുന്ന ആദ്യ രാഷ്ട്രപതിയാണ് പ്രണാബ് മുഖര്‍ജി.
1935 ഡിസംബര്‍ 11 നു മിറിതിയിലാണു പ്രണാബ് മുഖര്‍ജി ജനിച്ചത്. സ്വാതന്ത്യ സമരസേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ് കുമാര്‍ മുഖര്‍ജിയാണു പിതാവ്. പഠനത്തില്‍ അതിസമര്‍ഥനായിരുന്നു പ്രണാബ്. ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദവും നിയമബിരുദവും സ്വന്തമാക്കിയ അദ്ദേഹത്തെ 2011 ല്‍ വോള്‍വര്‍ ഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഡിലിറ്റ് ബിരുദം നല്കി ആദരിച്ചു. 2012ല്‍ ആസാം യൂണിവേഴ്‌സിറ്റിയും ഡിലിറ്റ് ബിരുദം നല്‍കി.
രാഷ്ട്രപതിസ്ഥാനത്തേക്കു പ്രണാബ് വിജയിച്ചെന്നു പ്രഖ്യാപിച്ച മുഖ്യ വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ വി.കെ. അഗ്നിഹോത്രി, ഇതു സംബന്ധിച്ച അധികാരപത്രം അദ്ദേഹത്തിന്റെ വസതിയിലെത്തി കൈമാറി.
ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായാണു പ്രണാബ് മുഖര്‍ജിയെങ്കിലും രാഷ്ട്രപതിയാകുന്ന പതിമൂന്നാമത് വ്യക്തിയാണ് ഇദ്ദേഹം. ആദ്യ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് രണ്ടു തവണ രാഷ്ട്രപതിയായതാണ് ഇതിന് കാരണം.
പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് ന്യൂഡല്‍ഹി റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുമ്പോള്‍ അതു ബംഗാളില്‍ ബിര്‍ഭും ജില്ലയിലെ മിറിതി ഗ്രാമത്തിനുള്ള അംഗീകാരംകൂടിയായി മാറുകയാണ്
കോളജ് അധ്യാപകനും പത്രപ്രവര്‍ത്തകനുമായി സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് യു.ഡി. ക്ലാര്‍ക്കായിട്ടാണു പ്രണാബ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീടു രാഷ്ട്രീയത്തിലെത്തി. രണ്ടു തവണ പ്രണാബ് മുഖര്‍ജി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ലും 2009ലും ബംഗാളിലെ ജങ്കിപൂരില്‍ നിന്നുമാണു അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1969, 75, 81, 93, 99 വര്‍ഷങ്ങളില്‍ അദ്ദേഹം രാജ്യസഭയിലേക്കു തെരഞ്ഞെ ടുക്കപ്പെട്ടു.
1969ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴിലാണു പ്രണാബ് മുഖര്‍ജി കേന്ദ്രഭരണ രംഗത്ത് എത്തുന്നത്. 973ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ കാബിനറ്റു മന്ത്രിയായി. 1982ല്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. 1980 മുതല്‍ 85 വരെ രാജ്യസഭയുടെ അധ്യക്ഷനുമായിരുന്നു പ്രണാബ് മുഖര്‍ജി.
ഇന്ദിരാഗാന്ധിയുടെ മരണശേഷം രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രണാബ് മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അദ്ദേഹം സ്ഥാപിച്ചു. എന്നാല്‍, ഈ പാര്‍ട്ടി 1989ല്‍ കോണ്‍ഗ്രസില്‍ ലയിച്ചതോടെ പ്രണാബ് മാതൃസംഘടനയില്‍ മടങ്ങിയെത്തി.
പ്രധാനമന്ത്രി നരസിംഹറാവു പ്രണാബിനെ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി നിയമിച്ചതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായത്. 1995-96ല്‍ അദ്ദേഹം വിദേശകാര്യമന്ത്രിയായി ചുമതല വഹിച്ചു. ഐ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി എന്നിവയുടെയെല്ലാം ഭരണ നിര്‍വഹണ സമിതിയില്‍ അംഗമായിരുന്നു.
2004 മുതല്‍ 2012 വരെ അദ്ദേഹം ലോക്‌സഭയിലെ സഭാനേതാവായിരുന്നു. രാഷ്ട്രപതിസ്ഥാനാര്ഥിയായതോടെ ഈ പദവിയില്‍നിന്ന് അദ്ദേഹം രാജിവച്ചു. മന്‍മോഹന്‍ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായും 2006 മുതല്‍ 2009 വരെ വിദേശകാര്യമന്ത്രിയായും 2009 മുതല്‍ 2012 വരെ ധനമന്ത്രിയായും പ്രണാബ് സേവനമനുഷ്ഠിച്ചു.
ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം പ്രണാബിനു നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. 1984ല്‍ യൂറോ മണി മാഗസിന്റെ സര്‍വേ പ്രണാബിനെ മികച്ച ധനകാര്യമന്ത്രിയായി തെരഞ്ഞെടുത്തു. 2010 ല്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് പ്രണാബിനെ ആ വര്‍ഷത്തെ ഏഷ്യയിലെ മികച്ച ധനകാര്യമന്ത്രിയായി തെരഞ്ഞെടുത്തു. 2011ല്‍ മികച്ച ഇന്ത്യന്‍ ഭരണാധികാരിക്കുള്ള പുരസ്‌കാരവും പ്രണാബിനെ തേടിയെത്തി. ഭാരത സര്‍ക്കാര്‍ 2008ല്‍ പദ്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.
സുവ്‌റ മുഖര്‍ജിയാണു പ്രണാബിന്റെ ഭാര്യ.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയയ്ക്കു മുമ്പാകെ 25-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളുടെ ആകെയുള്ള 10,29,750 മൂല്യവോട്ടുകളില്‍ 69.3 ശതമാനം വോട്ടുകള്‍ (7,13,763 മൂല്യവോട്ട്) നേടിയാണു പ്രണാബ് പ്രഥമപൗരസ്ഥാനത്തിന് അര്‍ഹനായത്. എതിര്‍സ്ഥാനാര്‍ഥി എന്‍ഡിഎയിലെ പി.എ. സംഗ്മയ്ക്കു 3,15,987 വോട്ടുകളേ നേടാനായുള്ളൂ.
Read More
രാജേഷ് ഖന്ന
മുംബൈ: ബോളിവുഡിലെ സൂപ്പര്‍ താരം രാജേഷ് ഖന്ന (69) അന്തരിച്ചു.
1942ല്‍ അമൃത്‌സറിലായിരുന്നു ജതിന്‍ ഖന്ന എന്ന രാജേഷ് ഖന്നയുടെ ജനനം. 1965ല്‍ ഫിലിം ഫെയറിന്റെ ടാലന്റ് ടെസ്റ്റ് വിജയിച്ചതിനെത്തുടര്‍ന്ന് 1966ല്‍ 'ആഖ്‌റി ഖത്' എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 1969 മുതല്‍ 1972 വരെ അദ്ദേഹത്തിന്റേതായി തുടര്‍ച്ചയായി 15 ഹിറ്റ് ചിത്രങ്ങള്‍ വന്നു. ഹിന്ദിസിനിമയില്‍ സൂപ്പര്‍താരപദവി ആദ്യമായി ലഭിച്ചയാളാണു രാജേഷ് ഖന്ന.
ദിലീപ്കുമാര്‍, ദേവ് ആനന്ദ്,് രാജ്കപൂര്‍ ത്രയങ്ങള്‍ ബോളിവുഡിനെ അടക്കിഭരിച്ചിരുന്ന കാലത്താണു രാജേഷ് ഖന്നയെന്ന റൊമാന്റിക് നായകന്‍ അരങ്ങെത്തെത്തിയത്. 1969ല്‍ ഷശര്‍മിള ടാഗോറുമൊത്ത് അഭിനയിച്ച 'ആരാധന' അദ്ദേഹത്തെ സൂപ്പര്‍താരപദവിയിലെത്തിച്ചു.
നാലു പതിറ്റാണ്ടിനിടെ മൊത്തം 160 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതില്‍ 106 ചിത്രങ്ങളിലും നായകനായിരുന്നു.
മൂന്നുവട്ടം ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുള്ള രാജേഷ് ഖന്നയ്ക്ക് 2005ല്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു.
ഖന്ന കോണ്‍ഗ്രസ് ടിക്കറ്റില്‍ 1992ല്‍ ന്യൂഡല്‍ഹിയില്‍നിന്നു ലോക്‌സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read More
ധാരാസിംഗ് (1928-2012)
മുംബൈ: ഇന്ത്യന്‍ ഗുസ്തി ഇതിഹാസം, സിനിമാ നടന്‍ എന്നീ നിലകളികളില്‍ പ്രശസ്തനായ വ്യക്തിയാണ് ധാരാസിംഗ്. ഗുസ്തിക്കാരനായിരുന്ന ധാരാസിംഗ് കിങ്ങ്‌കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ബോളിവുഡില്‍ പ്രശസ്തനായത്. 1967ല്‍ സാത്ത് സമുന്ദര്‍ പര്‍ ആണ് ധാരാസിംഗിന്റെ ആദ്യ ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലില്‍ ഹനുമാന്റെ വേഷത്തിലും അദ്ദേഹം ജനമനസ്സുകളില്‍ സ്ഥാനം നേടി. ഇംതിയാസ് അലിയുടെ 2007 ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലുള്ള ധര്‍മ്മചരക്കില്‍ 1928 നവംബര്‍ 19ന് ജനിച്ചു. അച്ഛന്‍ സുരത് സിംഗ് രണ്‍ധാവ. അമ്മ ബല്‍വന്ത് കൗര്‍. കുട്ടിക്കാലത്തുതന്നെ ഗുസ്തിയായിരുന്നു ഇഷ്ടവിനോദം. 1947ല്‍ ക്വാലാലംപൂരില്‍ തര്‍ലോക് സിംഗിനെ തോല്പിച്ച ധാരാസിംഗ് ഗുസ്തിക്കാരനെന്ന പേരെടുത്തു. പിന്നീടങ്ങോട്ട് ഒരു തട്ടിലും പരാജയത്തിന്റെ രുചി അറിയാതെയാണ് ധാരാസിംഗ് എതിരാളികളെ മലര്‍ത്തിയടിച്ചത്. മലേഷ്യന്‍ ചാമ്പ്യനായതിനു ശേഷം നിരവധി രാജ്യങ്ങളില്‍ ധാരാസിംഗ് തന്റെ ജൈത്ര യാത്ര തുടര്‍ന്നു. 1952ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1954ല്‍ ഇന്ത്യയില്‍ ജേതാവായ ധാരാ, തുടര്‍ന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്റെ പടയോട്ടത്തിനു തുടക്കമിട്ടു. ഗുസ്തിയില്‍ കിരീടംവയ്ക്കാത്ത രാജാവായി കോണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പറന്നുനടന്ന ധാരാസിംഗ് ന്യൂസിലന്‍ഡിലെ ജോണ്‍ഡി സില്‍വയെയും മറ്റു പ്രമുഖ ഗുസ്തിക്കാരെയും തറപ്പറ്റിച്ച് ആഗോള തലത്തില്‍ പ്രശസ്തനായി.
1968 ല്‍ അമേരിക്കന്‍ ഗുസ്തിവീരന്‍ ലൂതെമ്പിനെ മലര്‍ത്തിയടിച്ച് ധാരാസിംഗ് ലോകഗുസ്തിയുടെ നെറുകയില്‍ എത്തി. തുടര്‍ന്ന് ധാരാസിംഗ് 1982 വരെ ലോകജേതാവായി കത്തിനിന്നു. അദ്ദേഹം പ്രൊഫഷണല്‍ ഗുസ്തി രംഗത്തു നിന്നും 1983ല്‍ വിരമിച്ചു. ആക്ഷന്‍ സിനിമകളില്‍ ഒരുകാലത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി അദ്ദേഹം. 1978ല്‍ മൊഹാലിയില്‍ പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ച ധാരാ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. 2003-2009 കാലയളവില്‍ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു.
Read More
സ്വാമി വിവേകാനന്ദന്‍
♦സ്വാമിവിവേകാനന്ദന്‍ സമാധിയായിട്ട് ജൂലൈ 4-ന് 110വര്‍ഷം തികയുകയാണ്. വിശ്വനാഥദത്ത- ഭുവനേശ്വരീ ദമ്പതികളുടെ മക നായി 1863 ജനുവരി 12ന് ബംഗാളിലാണ് സ്വാമി വിവേകാനന്ദന്റെ ജനനം.
♦അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.
♦പ്രബുദ്ധഭാരതം, ഉത്‌ബോധനം എന്നിവ സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച പ്രസിദ്ധീകരണങ്ങളാണ്.
♦തന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി 1897ല്‍ സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണമിഷന്‍ ആരംഭിച്ചു.
♦സ്വാമി വിവേകാനന്ദന്റെ ആദ്യകാല പേര് - നരേന്ദ്രനാഥദത്ത്
♦ശ്രീരാമകൃഷ്ണ പരമഹംസന്റെ യഥാര്‍ത്ഥപേര് -ഗദാധര്‍ ചാറ്റര്‍ജി
♦1893-ല്‍ ചിക്കാഗോയില്‍ നടന്ന പ്രസിദ്ധമായ
♦സര്‍വ്വമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പങ്കെടുത്തു.
♦ചിക്കാഗോ സമ്മേളനത്തിനുശേഷം അമേരിക്കന്‍ ജനത വിവേകാനന്ദനെ വിശേഷിപ്പിച്ചത് 'ചക്രവാത സദൃശ്യനായ ഹിന്ദു' എന്നാണ്.
♦സ്വാമി വിവേകാനന്ദന്‍ ലോകത്തിനു നല്‍കിയ ആഹ്വാനം?'ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാന്‍ നിബോധത'
(എഴുന്നേല്ക്കൂ, ഉണര്‍ന്നിരിക്കൂ, ലക്ഷ്യപ്രാപ്തി വരെ യത്‌നിക്കൂ.)
♦സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യയാണ് - സിസ്റ്റര്‍ നിവേദിത
♦സിസ്റ്റര്‍ നിവേദിതയുടെ പ്രധാന ശിഷ്യനാണ് സുബ്രഹ്മണ്യഭാരതി.
♦1902 - ല്‍ സ്വാമി വിവേകാനന്ദന്‍ സമാധിയായി
Read More
എ.കെ.ആന്റണിയ്ക്ക് ബഹുമതി
എ.കെ ആന്റണി അഥവാ അറക്കപറമ്പില്‍ കുര്യന്‍ ആന്റണി ഭാരതത്തിന്റെ പ്രതിരോധമന്ത്രിയാണ്. ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രതിരോധ മന്ത്രിയായി എന്ന റക്കോര്‍ഡിന് ഉടമയാണ് ഇന്ന് എ.കെ.ആന്റണി. 2006 ഒക്‌ടോബര്‍ 26-നാണ് പ്രതിരോധമന്ത്രിയായി ആന്റണി സ്ഥാനം ഏറ്റത്. ഇപ്പോള്‍ പ്രതിരോധമന്ത്രിയായി 5 വര്‍ഷവും ഏഴ് മാസവും പൂര്‍ത്തിയാക്കിയാണ് അദ്ദേഹം റക്കോര്‍ഡിട്ടത്. ഇതിനുമുമ്പ് ഈ പദവി അലങ്കരിച്ചിരുന്ന മലയാളികൂടിയായ വി.കെ കൃഷ്ണമേനോന്റെ റക്കോര്‍ഡാണ് എ.കെ.ആന്റണി പഴങ്കഥയാക്കിയിരിക്കുന്നത്. 5 വര്‍ഷവും ആറുമാസവും ആണ് കൃഷ്ണമേനോന്‍ പ്രതിരോധമന്ത്രിയായിരുന്നത്.
ഡോ.മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ യു.പി.എ മന്ത്രിസഭയുടെ ഇടയിലാണ് ആന്റണി പ്രതിരോധ മന്ത്രിയാകുന്നത്.
2006-ലെ കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയില്‍ വിദേശകാര്യമന്ത്രിയായിരുന്ന നട്‌വര്‍ സിങിനെ ഒഴിവാക്കി പകരം പ്രണാബ് മുഖര്‍ജിയെ വിദേശകാര്യമന്ത്രി ആക്കിയപ്പോഴാണ് ആന്റണി പ്രതിരോധ മന്ത്രിയാകുന്നത്.
രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ബാബു ജഗ്ജീവന്‍ റാം ആണ് ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന മന്ത്രി.
പ്രതിരോധവുമായി ബന്ധമുള്ള കാര്യങ്ങളുടെ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രിയ്ക്കാണ്.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ രാഷ്ട്രീയ നേതാവുകൂടിയാണ് എ.കെ.ആന്റണി. 1977-ല്‍ കേരളാ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്ന ആന്റണി ഏറ്റവും പ്രയാംകുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
1940 ഡിസംബര്‍ 28-ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് ആന്റണിയുടെ ജനനം.
ഇന്ത്യന്‍ പാര്‍ലമെന്റിലെ രാജ്യസഭയില്‍ 1985മുതല്‍ 91വരെയും 91 മുതല്‍ 95 വരെയും അംഗമായിരുന്നു. നരസിംഹറാവു മന്ത്രി സഭയില്‍ പൊതു വിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.
കേരളത്തില്‍ ചാരായ നിരോധനം കൊണ്ടുവന്നത് ആന്റണിയാണ്.
Read More
സാജന്‍ പീറ്റര്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി; അരുണ കുടുംബശ്രീ ഡയറക്ടര്‍
തിരുവനന്തപുരം : സാജന്‍ പീറ്ററിനെ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അരുണ സുന്ദര്‍രാജിനെ സാമൂഹ്യക്ഷേമ സെക്രട്ടറിയായും കുടുംബശ്രീയുടെ ഡയറക്ടറായും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കെ. ജയകുമാര്‍ ചീഫ് സെക്രട്ടറിയായ ഒഴിവിലാണ് സാജന്‍ പീറ്ററിനെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കുന്നത്. നിലവില്‍ വനം, സാംസ്‌കാരികവകുപ്പുകളുടെ സെക്രട്ടറിയാണ് അദ്ദേഹം. പുതിയ നിയമനമാകുന്നതുവരെ ഈ രണ്ടു വകുപ്പുകളുടെയും അധികച്ചുമതല തുടരും.
ശാരദാ മുരളീധരന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തുന്ന അരുണ സുന്ദര്‍രാജിനെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയാക്കുന്നത്. കുടുംബശ്രീയുടെ ഡയറക്ടറായും അവരെ നിയമിച്ചിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി വി. സനല്‍ കുമാറിനെ സഹകരണ രജിസ്ട്രാറായി നിയമിച്ചിട്ടുണ്ട്.
റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ മേധാവിയായി ജോസ് ഐസക്കിനെ നിയമിച്ചു. ജലനിധിയുടെ ചുമതല വഹിച്ചിരുന്ന പ്രണാബ് ജ്യോതിനാഥിന് പൂര്‍ണ ച്ചുമതല നല്‍കി. ഐ. എഫ്. എസ്. ഉദ്യോഗസ്ഥനായ രാജേന്ദ്ര പി. ശര്‍മയെ കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണറായി നിയമിച്ചു. ലോട്ടറി ഡയറക്ടര്‍ ബിജു പ്രഭാകര്‍ , മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും.
Read More
ബാലന്‍ നമ്പ്യാര്‍ കേന്ദ്ര ലളിതകല അക്കാദമി ചെയര്‍മാന്‍
ന്യൂഡല്‍ഹി : ചിത്രലേഖകന്‍ , ശില്പി, ഇനാമലിസ്റ്റ്, ഫോട്ടോഗ്രഫര്‍ , അനുഷ്ഠാനകല ഗവേഷകന്‍ എന്നീ തലങ്ങളില്‍ പ്രശസ്തി നേടിയ ബാലന്‍ നമ്പ്യാരെ കേന്ദ്ര ലളിതകല അക്കാദമി ചെയര്‍മാനായി നിയമിച്ചു. കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന് കേരള ലളിതകല അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചിരുന്നു. ഡല്‍ഹി IOC-ക്ക് വേണ്ടി സ്റ്റേയിന്‍ലസ്സ് സ്റ്റീലിന്‍ പണികഴിപ്പിച്ച ''സ്‌കൈ ഈസ് ദി ലിമിറ്റ് '' എന്ന ശില്‍പമാണ് ഇദ്ദേഹം അവസാനമായി പൂര്‍ത്തിയാക്കിയ നിയോഗിതയുദ്യമം.
Read More
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി എസ്.വൈ. ഖുറൈശി ചുമതലയേറ്റു
ന്യൂഡല്‍ഹി: പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഷഹാബുദ്ദീന്‍ യാക്കൂബ് ഖുറൈശി ചുമതലയേറ്റു. നവീന്‍ ചൗള വിരമിച്ചതിനെത്തുടര്‍ന്നാണ് ഖുറേഷി സ്ഥാനമേറ്റത്. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഖുറൈശി.
ഈ വര്‍ഷം അവസാനം ബിഹാര്‍ നിയമസഭയിലേക്കും അടുത്ത വര്‍ഷം തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം, അസം നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഖുറൈശിയുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. 71 ബാച്ചില്‍പ്പെട്ട ഐ.എ.എസ്സുകാരനായ അദ്ദേഹം 2006 ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.
Read More