മുംബൈ: ഇന്ത്യന്ഗുസ്തിഇതിഹാസം, സിനിമാനടന്എന്നീനിലകളികളില്പ്രശസ്തനായവ്യക്തിയാണ്ധാരാസിംഗ്. ഗുസ്തിക്കാരനായിരുന്നധാരാസിംഗ്കിങ്ങ്കോങ്ങ്, ഫൗലാദ്എന്നീസിനിമകളിലൂടെയാണ്ബോളിവുഡില്പ്രശസ്തനായത്. 1967ല്സാത്ത്സമുന്ദര്പര് ആണ് ധാരാസിംഗിന്റെആദ്യചിത്രം. സിബിമലയില്സംവിധാനംചെയ്തമുത്താരംകുന്ന് പി.ഒ എന്നമലയാളചിത്രത്തിലുംഅഭിനയിച്ചു. രാമാനന്ദ്സാഗറിന്റെരാമായണംസീരിയലില്ഹനുമാന്റെവേഷത്തിലുംഅദ്ദേഹംജനമനസ്സുകളില്സ്ഥാനംനേടി. ഇംതിയാസ്അലിയുടെ 2007 ല്‍ പുറത്തിറങ്ങിയ ജബ് വിമെറ്റ്എന്നസിനിമയിലാണ്അവസാനംഅഭിനയിച്ചത്.
പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലുള്ള ധര്‍മ്മചരക്കില്‍ 1928 നവംബര്‍ 19ന് ജനിച്ചു. അച്ഛന്‍ സുരത് സിംഗ് രണ്‍ധാവ. അമ്മ ബല്‍വന്ത് കൗര്‍. കുട്ടിക്കാലത്തുതന്നെ ഗുസ്തിയായിരുന്നു ഇഷ്ടവിനോദം. 1947ല്‍ ക്വാലാലംപൂരില്‍ തര്‍ലോക് സിംഗിനെ തോല്പിച്ച ധാരാസിംഗ് ഗുസ്തിക്കാരനെന്ന പേരെടുത്തു. പിന്നീടങ്ങോട്ട് ഒരു തട്ടിലും പരാജയത്തിന്റെ രുചി അറിയാതെയാണ് ധാരാസിംഗ് എതിരാളികളെ മലര്‍ത്തിയടിച്ചത്. മലേഷ്യന്‍ ചാമ്പ്യനായതിനു ശേഷം നിരവധി രാജ്യങ്ങളില്‍ ധാരാസിംഗ് തന്റെ ജൈത്ര യാത്ര തുടര്‍ന്നു. 1952ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1954ല്‍ ഇന്ത്യയില്‍ ജേതാവായ ധാരാ, തുടര്‍ന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്റെ പടയോട്ടത്തിനു തുടക്കമിട്ടു. ഗുസ്തിയില്‍ കിരീടംവയ്ക്കാത്ത രാജാവായി കോണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പറന്നുനടന്ന ധാരാസിംഗ് ന്യൂസിലന്‍ഡിലെ ജോണ്‍ഡി സില്‍വയെയും മറ്റു പ്രമുഖ ഗുസ്തിക്കാരെയും തറപ്പറ്റിച്ച് ആഗോള തലത്തില്‍ പ്രശസ്തനായി.
1968 ല്‍ അമേരിക്കന്‍ ഗുസ്തിവീരന്‍ ലൂതെമ്പിനെ മലര്‍ത്തിയടിച്ച് ധാരാസിംഗ് ലോകഗുസ്തിയുടെ നെറുകയില്‍ എത്തി. തുടര്‍ന്ന് ധാരാസിംഗ് 1982 വരെ ലോകജേതാവായി കത്തിനിന്നു. അദ്ദേഹം പ്രൊഫഷണല്‍ ഗുസ്തി രംഗത്തു നിന്നും 1983ല്‍ വിരമിച്ചു. ആക്ഷന്‍ സിനിമകളില്‍ ഒരുകാലത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി അദ്ദേഹം. 1978ല്‍ മൊഹാലിയില്‍ പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ച ധാരാ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. 2003-2009 കാലയളവില്‍ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു.