സാംബശിവന്‍ മുത്താനയ്ക്ക് ആശാന്‍ പ്രൈസ്


തിരുവനന്തപുരം: കായിക്കര ആശാന്‍ സ്മാരക സമിതിയുടെ ആശാന്‍ പ്രൈസ് അന്തരിച്ച കവി സാംബശിവന്‍ മുത്താനയ്ക്ക്. 50,000 രൂപയാണു പുരസ്‌കാരം.
ജലശയ്യ, കല്ലില്‍ കൊത്തിയകവിത എന്നിവയാണ്  സാംബശിവന്‍ മുത്താനയുടെതായി പ്രസിദ്ധീകരിക്കപ്പെട്ട കാവ്യസമാഹാരങ്ങള്‍.


 

Read More

സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി. സോമനും വികസനോന്മുഖ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരത്തിനു കേരള കൗമുദി ലേഖകന്‍ ബി.വി. പവനനും അര്‍ഹരായി. ന്യൂസ് ഫോട്ടോഗ്രഫി വിഭാഗത്തില്‍ മനോരമ ഫോട്ടോഗ്രാഫര്‍ സമീര്‍ എ. ഹമീദും കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ കേരള കൗമുദി കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത്തും അര്‍ഹരായി.
ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ വി.എസ്. ശ്യാംലാലും ടെലിവിഷന്‍ കാമറ വിഭാഗത്തില്‍ മനോരമ ന്യൂസ് കാമറാമാന്‍ ബിനു ബേസിലും വീഡിയോ എഡിറ്റിംഗ് വിഭാഗത്തില്‍ മനോരമ ന്യൂസിലെ അനൂപ് ആന്റണിയും പുരസ്‌കാരങ്ങള്‍ നേടി.
ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തിലെ പ്രത്യേക പുരസ്‌കാരത്തിന് ഇന്ത്യാവിഷനിലെ എം.എം. രാഗേഷും കാമറ വിഭാഗത്തില്‍ സോളമന്‍ റാഫേലും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.

    

 

Read More

നിയമസഭയില്‍ പുതിയ മ്യൂസിയം തുറന്നു


തിരുവനന്തപുരം: നിയമസഭാ കോംപ്ലക്‌സില്‍ പുതുതായി ആരംഭിച്ച മ്യൂസിയം ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.25 വര്‍ഷത്തെ മഹത്തായ ചരിത്രമുള്ള നിയമസഭയുടെ പൈതൃകവും വിജ്ഞാനപ്രദമായി പൊതു ജനങ്ങളിലെത്തിക്കാന്‍ പുതിയ മ്യൂസിയം സഹായകമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം വ്യക്തമാക്കുന്ന ഭരണഘടനാവിഭാഗവും മ്യൂസിയത്തിലുണ്ട്. നിയമനിര്‍മാണ സഭയുടെ ചരിത്രം വിവരിക്കാന്‍ രണ്ട് നിലകളിലായി 14 ടച്ച് സ്‌ക്രീന്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

 

Read More

അമൃത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


 തിരുവനന്തപുരം: 2013 ലെ അമൃത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. സ്പിരിറ്റിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായും ബാവൂട്ടിയുടെ നാമത്തിലെ അഭിനയത്തിന് കാവ്യാ മാധവന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാര്‍ഡുകള്‍: സഹനടന്‍-ബിജുമേനോന്‍ (ഓര്‍ഡിനറി, മായാമോഹിനി). സഹനടി- ലെന (ഈ അടുത്ത കാലത്ത്). സംഗീത സംവിധായകന്‍-ഷഹബാസ് അമന്‍ (സ്പിരിറ്റ്). ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (സ്പിരിറ്റ്). ഗായകന്‍-വിജയ് യേശുദാസ് (സ്പിരിറ്റ്). ഗായിക-രമ്യ നമ്പീശന്‍ (ഇവന്‍ മേഘരൂപന്‍, ബാച്ച്‌ലര്‍ പാര്‍ട്ടി). തിരക്കഥ-ബോബി ആന്‍ഡ് സഞ്ജയ് (അയാളും ഞാനും തമ്മില്‍). ഛായാഗ്രാഹകന്‍-വിനോദ് ഇളമ്പള്ളി (ഗ്രാന്റ് മാസ്റ്റര്‍, ചട്ടക്കാരി). എഡിറ്റര്‍-അരുണ്‍കുമാര്‍ അരവിന്ദ് (ഈ അടുത്ത കാലത്ത്). വില്ലന്‍-പ്രതാപ് പോത്തന്‍ (22 ഫീമെയില്‍ കോട്ടയം). സമഗ്ര സംഭാവന-ശ്രീകുമാരന്‍ തമ്പി. ബാലതാരം-ധനഞ്ജയ് (ട്രിവാന്‍ഡ്രം ലോഡ്ജ്). യൂത്ത് ഐക്കണ്‍-ഫഹദ് ഫാസില്‍.
ജനപ്രിയ ചിത്രം-ഓര്‍ഡിനറി. താരജോടികള്‍-നിവിന്‍ പോളി, ഇഷ തല്‍വാര്‍(തട്ടത്തിന്‍ മറയത്ത്). ജനപ്രിയ നടന്‍-കുഞ്ചാക്കോ ബോബന്‍(ഓര്‍ഡിനറി). പുതുമുഖ നടന്‍-ദുല്‍ഖര്‍ സല്‍മാന്‍(ഉസ്താദ് ഹോട്ടല്‍). പുതുമുഖ നടി-നമിത പ്രമോദ് (പുതിയ തീരങ്ങള്‍). ഹാസ്യതാരം- ബാബുരാജ് (മായാമോഹിനി). ഫാമിലി എന്റര്‍ടെയ്‌നര്‍- ജയറാം. കൊച്ചി വെല്ലിംഗ്ടണ്‍ ദ്വീപിലെ കെ.കെ പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 20 നു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

Read More

ശുദ്ധമായ വായു കൂടുതല്‍ മലപ്പുറത്തും പത്തനംതിട്ടയിലും


ബാംഗ്ലൂര്‍: രാജ്യത്തെ 180 നഗരങ്ങളില്‍ നടത്തിയ ശുദ്ധവായു പരിശോധനയില്‍ മലപ്പുറവും പത്തനംതിട്ടയും മുന്നില്‍ . സള്‍ഫറിന്റെയും നൈട്രജന്റെയും ഡയോകൈ്‌സഡുകളും പൊടിപടലവും ആണ് കണക്കാക്കിയത്. ഈ രണ്ടു പട്ടണങ്ങളിലും വായുവിലെ മാലിന്യങ്ങള്‍ നിശ്ചിത നിലവാരത്തിലും 50 ശതമാനം താഴെയാണെന്നു കണ്ടു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, വയനാട് തുടങ്ങിയ പട്ടണങ്ങളില്‍ വായുവിലെ മാലിന്യങ്ങള്‍ നിശ്ചിതനിലവാരത്തിലും കൂടുതലാണ്.
സി.എസ്.ഇ.യും കെ.എസ്.പി.സി.ബി.യും ചേര്‍ന്ന് ബാംഗ്ലൂരില്‍ നടത്തിയ ശില്പശാലയില്‍ അവതരിപ്പിച്ച പേപ്പറിലുള്ളതാണ്വിവരം.
എറ്റവും വലിയ പത്ത് കൊലയാളികളിലൊന്ന് മലിനവായുവാണെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ എറ്റവും വലിയ അഞ്ച്കൊലയാളികളിലൊന്നാണ് മലിനവായു.

Read More

ടി.കെ. രാമകൃഷ്ണന്‍ സ്മൃതിപുരസ്‌കാരം പിണറായി വിജയന്


കൊച്ചി: പ്രഥമ ടി.കെ. രാമകൃഷ്ണന്‍ സ്മൃതിപുരസ്‌കാരത്തിനു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും സി.എന്‍. കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ടി.കെ രാമകൃഷ്ണന്റെ ചരമവാര്‍ഷികദിനമായ ഏപ്രില്‍ 20ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍, ഷാജി എന്‍. കരുണ്‍, സി.കെ. രാമചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

 

Read More

മികച്ച ക്ഷീരസഹകാരിക്കുള്ള അവാര്‍ഡ് പി.സി.ജോയിക്ക്‌


കടുത്തുരുത്തി:സംസ്ഥാനത്തെ മികച്ച ക്ഷീരസഹകാരിക്കുള്ള അവാര്‍ഡ് കുറുപ്പന്തറ പഴംചിറയില്‍ പി.സി.ജോയിക്ക് ലഭിച്ചു.ഒരുലക്ഷംരൂപയും ട്രോഫിയുമാണ് അവാര്‍ഡ് .
ക്ഷീരസംഘങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകന് കൊടുക്കുന്ന അവാര്‍ഡാണിത്.
2009 -2010 കാലഘട്ടത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും 2010-11 കാലഘട്ടത്തില്‍ തെക്കന്‍കേരളത്തിലെ മികച്ച ഡയറിഫാമിനുള്ള അവാര്‍ഡും ജോയിക്കായിരുന്നു

Read More

കുട്ടികള്‍ക്കുള്ള ആദ്യ ശാസ്ത്രലാബ് തിരുവനന്തപുരത്ത്


തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യ ശാസ്ത്രലാബ് തിരുവനന്തപുരത്ത് തുറന്നു. ദേശീയ ശാസ്ത്രദിനത്തിന്‍െറ ഭാഗമായാണ് സ്കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലാബ് തുറന്നത്. ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്രിയദര്‍ശിനി പ്ളാനറ്റേറിയത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലാബ് തുറന്നുകൊടുത്തു. വളര്‍ന്നുവരുന്ന തലമുറക്ക് ശാസ്ത്രത്തില്‍ കൂടുതല്‍ താല്‍പര്യമുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കിഡ്സ് ലാബ് ഇതിന്‍െറ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ കെ.എസ്.ഐ.ഡി.സി, സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം, ബി.എ.എസ്.എഫ് എന്നിവയുടെ സഹകരണത്തോടെയാണ് ലാബ് സ്ഥാപിച്ചത്

Read More

ഡോ.എം.വി.പൈലി അവാര്‍ഡ് ഡോ. ലാല്‍ജി സിംഗിന് സമ്മാ നിച്ചു


കളമശേരി: രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ വിദഗ്ധന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലശാല നല്കി വരുന്ന പ്രഫ. എം.വി. പൈലി പുരസ്‌കാരം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ലാല്‍ജി സിംഗിന് സമ്മാനിച്ചു.
 

Read More

വി. എക്‌സ് ജോസും ജോമോന്‍ കെ. ജോര്‍ജും സിഎ ഇന്‍സ്റ്റിറ്റിയൂട്ട് ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്


കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ വി.എക്‌സ്. ജോസും ജോമോന്‍ കെ. ജോര്‍ജും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ റീജണല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 വരെ മൂന്നുവര്‍ഷമായിരിക്കും കൗണ്‍സിലിന്റെ കാലാവധി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപുമാണ് ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലാ കൗണ്‍സിലിന്റെ കീഴില്‍ വരുന്നത്.
14 അംഗങ്ങളുള്ള ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ ഇരുവരും എറണാകുളം ശാഖയുടെ മുന്‍ അധ്യക്ഷന്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്്.

 

Read More

കെ കരുണാകരന്‍ മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്


ഇരിങ്ങാലക്കുട; മാള പോളിടെക്‌നിക് കോളജ് കെ കരുണാകരന്‍ സ്മാരകമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. ആളൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ കല്ലേറ്റുംങ്കരയില്‍ സ്ഥിതിചെയ്യുന്ന മാള പോളിടെക്‌നിക് കോളെജ് ഇനി മുതല്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ് എന്ന പേരിലാണ് അറിയപ്പെടുക.
 1993 ല്‍ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്‍ പ്രത്യേക താല്‍പര്യമെടുത്താണ് കല്ലേറ്റുംങ്കരയില്‍ മോഡല്‍ പോളിടെക്‌നിക് സ്ഥാപിച്ചത്.
1995 ആഗസ്റ്റ് 18 ന് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വഹിച്ചു. പതിമൂന്ന് ഏക്കര്‍ വരുന്ന സ്വന്തം സ്ഥലത്താണ് പോളിടെക്‌നിക് കോളജും അനുബന്ധ കെട്ടിടങ്ങളും നിര്‍മിച്ചിട്ടുള്ളത്.


 

Read More

തകഴി പഠിച്ച സ്‌കൂള്‍ തകഴിയുടെ പേരില്‍


ആലപ്പുഴ: തകഴി ഗവ. യുപി സ്‌കൂള്‍ ഇനി വിശ്വകഥാകാരന്റെ പേരിലറിയപ്പെടും. തകഴി ശിവശങ്കരപിള്ള പ്രാഥമി കവിദ്യാഭ്യാസം നടത്തിയ സ്‌കൂളാണ്   തകഴി ശിവശങ്കരപിള്ള സ്മാരക ഗവ. യുപി സ്‌കൂളാകുന്നത്.
 

Read More

കെ. കരുണാകരന്‍ അനുസ്മരണ സമിതി പുരസ്‌കാരം


 കൊച്ചി: കെ. കരുണാകരന്‍ അനുസ്മരണ സമിതിയുടെ പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം. ജേക്കബിനു കര്‍മശ്രേഷ്ഠ പുരസ്‌കാരം നല്‍കും.
മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ എം.പി. സൂര്യദാസിനാണ് അക്ഷരശ്രീ പുരസ്‌കാരം. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

 

Read More

കരീനാകപൂറിന്റെ കൊളാഷ് ചിത്രം നിര്‍മിച്ച് ലിംകാ റിക്കാര്‍ഡിലേക്ക്


കോഴിക്കോട്: ബ്രഷോ പെയിന്റോ ഉപയോഗിക്കാതെ ഏറ്റവും വലിയ കൊളാഷ് പോര്‍ട്രേറ്റ് നിര്‍മിച്ച് മലപ്പുറം സ്വദേശി ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ വീണ്ടും ഇടം നേടി. മലപ്പുറം നിലമ്പൂരിലെ ചിത്രകാരനായ മനു കള്ളിക്കാട് സ്വന്തം റിക്കാര്‍ഡ് തന്നെയാണ് തിരുത്തിയത്.
വിവിധ മാധ്യമങ്ങളില്‍ പലപ്പോഴായി വന്ന ബോളിവുഡ് താരം കരീന കപൂറിന്റെ ചിത്രങ്ങളുപയോഗിച്ച് തയാറാക്കിയ കൊളാഷ് പോര്‍ട്രേറ്റാണ് ഇത്തവണ റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ചത്.
10944 സ്‌ക്വയര്‍ സെന്റിമീറ്ററാണ് ചിത്രത്തിന്റെ വലിപ്പം. ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിന്റെ 25ാം എഡിഷനായ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് 2014ലാണ് ഇത് പ്രസിദ്ധീകരിക്കുക.
 പോപ്പ് സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്‌സന്റെ 7500 സ്‌ക്വയര്‍ സെന്റിമീറ്റര്‍ പോര്‍ട്രേറ്റ് നിര്‍മിച്ചാണ് മനു നേരത്തെ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയിരുന്നത്.


 

Read More

മമ്മൂട്ടി ഫെയ്സ്ബുക്ക് അംബാസഡര്‍


സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മയായ ഫെയ്സ്ബുക്കിന്റെ അംബാസഡറായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുംദക്ഷിണേന്ത്യന്‍ സിനിമാലോകത്തുനിന്ന് ആദ്യമായാണ് ഒരു അഭിനേതാവ് ഫെയ്സ്ബുക്ക് അംബാസഡറാകുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ്ബച്ചനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും നിലവില്‍ ഫെയ്സ്ബുക്ക് അംബാസഡര്‍മാരാണ്.

Read More

ഫര്‍ഹയ്ക്കും ശ്രുതിക്കും ദേശീയ കിരീടം


കൊച്ചി: ഇംഫാലില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ കേരളത്തിന്റെ ഫര്‍ഹ മേത്തറും കെ.പി. ശ്രുതിയും കിരീടം ചൂടി. എയര്‍ ഇന്ത്യയുടെ രേഷ്മ കാര്‍ത്തികിനേയും സഞ്ജന സന്തോഷിനേയും ഇവര്‍ പരാജയപ്പെടുത്തി - 21-19, 21-19.ഫര്‍ഹ മേത്തര്‍ വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എറണാകുളം സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രുതി.

Read More

സാബു ജോസഫിന് പുരസ്‌കാരം


കൊച്ചി: സോളസ് ഏജന്‍സീസ് ആന്‍ഡ് ചാരിറ്റീസിന്റെ പ്രഥമ സേവനരത്‌ന പുരസ്‌കാരത്തിന് സാമൂഹ്യപ്രവര്‍ത്തകനായ ഡോ. സാബു ജോസഫ് അര്‍ഹനായി. 10,001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
 

Read More

ഡോ.സുചേത നായര്‍ ചുമതലയേറ്റു


കാലടി: സംസ്‌കൃത സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലറായി നിയമിതയായ ഡോ. സുചേത നായര്‍ ചുമതലയേറ്റു.
കോഴിക്കോട് സര്‍വകലാശാലാ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. സുചേതയെ നാല് വര്‍ഷത്തേക്കാണ് സംസ്‌കൃത സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലറായി, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളിലെ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡീന്‍, കേരള, കോഴിക്കോട് സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിലും ഡോ. സുചേത പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

വള്ളത്തോളിന്റെ ആദ്യ കവിതാഗ്രന്ഥം കണ്ടെത്തി


വടക്കാഞ്ചേരി: പതിമൂന്നാമത്തെ വയസ്സില്‍ മഹാകവി വള്ളത്തോള്‍ എഴുതിയ 'സല്ലാപപൂരം' എന്ന കവിതാ പുസ്തകം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ കണ്ടെത്തി.
1896ല്‍ പട്ടാമ്പി വിജ്ഞാനചിന്താമണി അച്ചുകൂടത്തിലാണ്ഗ്രന്ഥം അച്ചടിച്ചത്. 15 പേജ് മാത്രമുള്ള പുസ്തകത്തിന് ഒരണയാണ് വിലയിട്ടിരുന്നത്. വെള്ളാനശ്ശേരി വാസുദേവന്‍ മുസ്സതിനെ സന്ദര്‍ശിച്ച വള്ളത്തോള്‍, ആതിഥേയനുമായി കവിതയിലൂടെ നടത്തുന്ന സംഭാഷണവുമുണ്ട് ഇതില്‍.

Read More

ഇ.ടി. മുഹമ്മദ്‌ ബഷീറിന്‌ ബധിരസ്‌നേഹ അവാര്‍ഡ്‌


മലപ്പുറം: ഈ വര്‍ഷത്തെ ബധിരസ്‌നേഹ അവാര്‍ഡ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പിക്കു നല്‍കുമെന്ന്‌ ഓള്‍ കേരള പേരന്റ്‌സ് അസോസിയേഷന്‍ ഓഫ്‌ ഹിയറിംഗ്‌ ഇംപയേഡ്‌(അക്‌പാഹി) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്‌തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.
 

Read More
JQuery Cycle Plugin - Example Slideshow