പി. വത്സകുമാര്‍ സിആര്‍പിഎഫ് ദക്ഷിണമേഖലാ എഡിജി

കൊച്ചി: സിആര്‍പിഎഫ് ദക്ഷിണ മേഖലാ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പി. വത്സകുമാര്‍ ഹൈദരാബാദില്‍ ചുമതലയേറ്റു. സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും പോണ്ടിച്ചേരിയും ദക്ഷിണ മേഖലയിലുള്‍പ്പെടും.
1974-ല്‍ സിആര്‍പിഎഫില്‍ ഓഫീസറായി നിയമിതനായ പി. വത്സകുമാര്‍ മഹാരാഷ്ട്രയിലും ബിഹാറിലും ഐജി യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. കൊച്ചി വടുതല സ്വദേശിയാണ്.

Share |
More Features In This Section
JQuery Cycle Plugin - Example Slideshow