സേ ദേ വക്കാന്തേ


വത്തിക്കാന്‍ സിറ്റി: ബനഡിക്ട് പതിനാറാമന്റെ രാജിയെത്തുടര്‍ന്ന് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിനെ സേ ദേ വക്കാന്തേ എന്നറിയപ്പെടും. പാപ്പയുടെ കസേര ശൂന്യം എന്നാണര്‍ത്ഥം.
പാപ്പയുടെ താത്ക്കാലിക ചുമതല വഹിക്കുന്ന കര്‍ഡ്ഡിനാളിനെ കമര്‍ ലെംഗോ എന്നറിയപ്പെടും. ഇറ്റലിയുടെ താര്‍സീസിയോ ബെര്‍ത്തോണിയ്ക്കാണ് ഇപ്പോള്‍ ചുമതല വഹിക്കുന്നത്.

 

Read More

ഇക്വഡോറില്‍ കൊറയ വീണ്ടും പ്രസിഡന്റ്


ക്വിറ്റോ:ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നടന്ന പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റഫായേല്‍ കൊറയ വീണ്ടും വിജയിച്ചു.
 2007ല്‍ ആണ് ഇദ്ദേഹം ആദ്യമായി  പ്രസിഡന്റായത്.


 

Read More

ബ്രസീല്‍ ഓപ്പണ്‍ നദാലിന്


സാവോപോളോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍  ബ്രസീല്‍ ഓപ്പണ്‍ കിരീടം നേടിക്കൊണ്ട്മടങ്ങിവരവ് ഗംഭീരമാക്കി. അര്‍ജന്റീനയുടെ ഡേവിഡ് നല്‍ബന്ദിയനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-2, 6-3.
 

Read More

സ്വര്‍ണ ഉത്പാദനം: ചൈന മുന്നില്‍


ബെയ്ജിംഗ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ബഹുമതി തുടര്‍ച്ചയായി ആറാം വര്‍ഷവും ചൈന നിലനിര്‍ത്തി. 2012ല്‍ 403.05 ടണ്‍ സ്വര്‍ണം ചൈന ഉത്പാദിപ്പിച്ചു.
തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.66 ശതമാനം വര്‍ധനയാണ് ഉത്പാദനത്തില്‍ ഉണ്ടായത്. 2007ലാണ് സ്വര്‍ണ ഉത്പാദനത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ചൈന ഒന്നാമതെത്തിയത്. അതേസമയം, സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ചൈന രണ്ടാമതാണ്. ഇന്ത്യയാണ് ഇക്കാര്യത്തില്‍ ഒന്നാമത്.

 

Read More

മലാലയുടെ പിതാവ് യുഎന്‍ ഉപദേശക സ്ഥാനത്തേക്ക്


യുണൈറ്റഡ്നേഷന്‍സ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി താലിബാനുമായി പോരടിച്ച മലാലയുടെ പിതാവിനെ ആഗോള വിദ്യാഭ്യാസത്തിന്റെ പ്രത്യേക ഉപദേശക സ്ഥാനത്തേക്ക് യുഎന്‍ നിര്‍ദ്ദേശിച്ചു.
ഐക്യരാഷ്ട്രസഭയുടെ ആഗോള വിദ്യാഭ്യാസത്തിന്റെ പ്രത്യേക പ്രതിനിധിയായ ഗോര്‍ഡന്‍ ബ്രൗണാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.   മലാലയുടെ പിതാവ് എന്ന നിലയ്ക്കും ഒരു മാതൃകാ അധ്യാപകന്‍ എന്ന നിലയിലുംസ്ഥാനത്തിനു സിയാവുദ്ദീന്‍ യോഗ്യനാണെന്ന് ബ്രൗണ്‍ പറഞ്ഞു.


 

Read More

നീന്താനറിയുന്ന റോബോട്ട് ഗിന്നസില്‍


ഒരുവര്‍ഷം കടലിലൂടെ നീന്തി 16,688 കിലോമീറ്റര്‍ പിന്നിട്ട  ‘പാപ്പ മാവു’ എന്ന സ്വയംനിയന്ത്രിത റോബോട്ട് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഒരു വാഹനം സ്വയം ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം എന്ന ലോക റെക്കോഡാണ് പാപ്പ മാവു സ്ഥാപിച്ചത്.
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്ന് യാത്രതിരിച്ചറോബോട്ട് ശാന്തസമുദ്രം കടന്ന് ഓസ്ട്രേലിയയില്‍ ക്യൂന്‍സ്ലന്‍ഡിലെ ഹെര്‍വി ബേയിലാണത്തെിയത്.
വെള്ളത്തില്‍ സ്വയം നിയന്ത്രിക്കുകയും തെന്നിമാറുകയും ചെയ്യുന്ന ഗൈ്ളഡറിന്‍െറ രൂപത്തിലുള്ള റോബോട്ടാണിത്. തിരമാല ഊര്‍ജം ഉപയോഗിച്ചാണ് സഞ്ചരിച്ചത്.
 സിലിക്കണ്‍വാലിയിലെ  'ലിക്വിഡ് റോബോട്ടിക്സ്'എന്ന കമ്പനിയാണ് ഉടമകള്‍. ഓരോ പത്തുമിനിറ്റിലും കടലും കടലിന്‍െറ അവസ്ഥയും സംബന്ധിച്ച് സെന്‍സര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു യാത്ര.

Read More

ഷെയ്ഖ് ജാബിര്‍ അല്‍ സബ വീണ്ടും കുവൈറ്റ് പ്രധാനമന്ത്രി


കുവൈറ്റ് : ഷെയ്ഖ് ജാബിര്‍ അല്‍ സബയെ കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. ഇത് നാലാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുന്നത്.
വര്‍ഷം ഇത് രണ്ടാം തവണയാണ് കുവൈറ്റില്‍ പുതിയ മന്ത്രിസഭ നിലവില്‍ വരുന്നത്അരക്ഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ 2009 ലെ പാര്‍ലമെന്റിനെ പുനസ്ഥാപിച്ചു കൊണ്ടുള്ള ഭരണഘടനാ കോടതിയുടെ അസാധാരണ വിധിയെ തുടര്‍ന്നാണ് പുതിയ പാര്‍ലമെന്റ് തെരഞ്ഞുടുപ്പിനു വേദിയൊരുങ്ങിയത്.


 

Read More

യുഎഇ പ്രസിഡന്റിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഗിന്നസ്ബുക്കില്‍


അബുദാബി: യുഎഇ  പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹിയാനയുടെ തിരിച്ചറിയല്‍ കാര്‍ഡിനു ലോക റിക്കാര്‍ഡ്. പ്രസിഡന്റിന്റെ പേരും ചിത്രവും മറ്റുവിവരങ്ങളും കാര്‍ഡില്‍ മുദ്രണം ചെയ്തിട്ടുണ്ട്.
യുഎഇയിലെ പൗരന്‍മാര്‍ക്കു ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിനേക്കാള്‍ 20 ഇരട്ടി വലുപ്പമാണ് പ്രസിഡന്റിന്റെ കാര്‍ഡിനുള്ളത്. 1.4 മീറ്റര്‍ നീളവും 0.86 മീറ്റര്‍ വീതിയുമുള്ള കാര്‍ഡ് യുഎഇയുടെ നാല്പത്തിയൊന്നാം ദേശീയ ദിനത്തിലാണ്   പ്രദര്‍ശിപ്പിച്ചത്. ഗിന്നസ് ബുക്കിന്റെ അംഗീകാരം ലഭിച്ചതും ഇതേ ദിവസമാണ്.

 

Read More

എഡ്‌ റോയ്‌സ് വിദേശകാര്യ സമിതി അധ്യക്ഷന്‍


വാഷിംഗ്‌ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യസമിതി അധ്യക്ഷനായി റിപ്പബ്ലിക്കന്‍ അംഗം എഡ്‌ റോയ്‌സിനെ നിയമിച്ചു. ഇന്ത്യയുമായുള്ള 2008-ലെ െസെനികേതര ആണവകരാര്‍ നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ്‌ എഡ്‌ റോയ്‌സ്‌.
അടുത്ത ജനുവരിയില്‍ എഡ്‌ റോയ്‌സ്‌ സമിതിയുടെ അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന്‌ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗവും സ്‌പീക്കറുമായ ജോണ്‍ ബോയേണര്‍ അറിയിച്ചു.

Read More

ഫുലെകൊ ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗ്യചിഹ്നം


റിയൊ ഡി ജെനിറൊ 2014 ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗ്യചിഹ്നത്തിനു ഫുലെകൊ എന്നു നല്‍കി. കഴിഞ്ഞ സെപ്റ്റംബറിലാണ് ലോകകപ്പ് ചിഹ്നമായി ഇത്തിള്‍ പന്നിയെ ഫിഫ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്. ബ്രസീലില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അര്‍മാഡിലോ എന്ന ജീവിയാണിത്.
ഇംഗ്ലണ്ടില്‍ 1966 ല്‍ നടന്ന ലോകപ്പിലാണ് ആദ്യമായി ഭാഗ്യചിഹ്നം രംഗത്തെത്തുന്നത്.
 

 

Read More

‘ടോണി ഹാള്‍ ബി.ബി.സി ഡയറക്ടര്‍


ലണ്ടന്‍: ബ്രിട്ടണിലെ റോയല്‍ ഓപ്പറ ഹൗസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഹാളിനെ ബി.ബി.സി.യുടെ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ബി.ബി.സി.യുടെ മുന്‍ ന്യൂസ് ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. തെറ്റായ വാര്‍ത്ത നല്‍കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ജോര്‍ജ് എന്‍വിസില്‍ രാജിവെച്ച ഒഴിവിലേക്കാണ് ടോണിയെത്തുന്നത്.

 

Read More

അവ്താര്‍കാവ് യു.എസ്.പ്രൊഫസര്‍ ഓഫ് ദി ഇയര്‍


വാഷിംഗ്ടണ്‍: സൗത്ത് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ മെക്കാനി ക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസറായ ഇന്ത്യന്‍ വംശജന്‍ അവ്താര്‍ കാവിനെ 2012ലെ യു.എസ് പ്രൊഫസര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. 25 കൊല്ലമായി ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.
 

Read More

തോമസ് ജേക്കബ് വാന്‍ ഇഫ്രായുടെ പുതിയ സി.ഓ.ഓ


പാരീസ്: വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്‌സിന്റെ (വാന്‍ ഇഫ്രാ) പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി മലയാളിയായ തോമസ് ജേക്കബിനെ തിരഞ്ഞെടുത്തു. നേരത്തെ ഇദ്ദേഹം അസോസിയേഷന്റെ ഡെപ്യൂട്ടി സി.ഇ.ഓമാരില്‍ ഒരാളായിരുന്നു.

Read More

ഇന്ത്യന്‍ വനിതയ്ക്ക് ബ്രിട്ടണില്‍ സ്മാരകം


രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് രഹസ്യപ്പോലീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ വംശജ നൂര്‍ ഇനായത് ഖാന്റെ അര്‍ധകായ വെങ്കല പ്രതിമ ഗോള്‍ഡന്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍സില്‍ പ്രതിഷ്ഠിച്ചു. ഇവര്‍ക്ക് മരണാനന്തരം ഉന്നത സവിലിയന്‍ ബഹുമതിയും നല്‍കിയിരുന്നു. ബ്രിട്ടണില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വനിതയ്ക്ക് സ്മാരകം ഉയരുന്നത്.
എലിസബത്ത് രാജ്ഞിയുടെ മകളായ ആന്‍ രാജകുമാരിയാണ് പ്രതിമ അനാവരണം ചെയ്തത്.

 

Read More

ബിബിസി ആരംഭിച്ചിട്ട് 90 വര്‍ഷം


ലണ്ടന്‍:  ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (ബി.ബി.സി)റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട്  90 വര്‍ഷം തികഞ്ഞു. 1922 നവംബര്‍ 14ന് വൈകിട്ട് ആറിനായിരുന്നു ആദ്യ റേഡിയോ പ്രക്ഷേപണം. ലണ്ടനിലെ ഒരു ട്രെയിന്‍ കൊള്ളയായിരുന്നു ആദ്യ വാര്‍ത്ത. അതു വായിച്ചത് പ്രോഗ്രാം ഡയറക്ടര്‍ ആര്‍തര്‍ ബറോസ്.
 

Read More

ശാന്തി ഗാന്ധി കാന്‍സസ് അസംബ്‌ളിയില്‍


വാഷിംഗ്ടണ്‍: ഗാന്ധിജിയുടെ പ്രപൗത്രന്‍ യുഎസിലെ കാന്‍സസ് സ്റ്റേറ്റ് അസംബ്‌ളിയിലേക്കുതെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ശാന്തി ഗാന്ധി എതിരാളി ഡെമോക്രാറ്റ് പാര്‍ട്ടിയിലെ തിയഡോര്‍ ടെഡ് എന്‍സ്ലെയെയാണു പരാജയപ്പെടുത്തിയത്. ഗാന്ധിജിയുടെ പൗത്രന്‍ പരേതനായ കാന്തി ലാലിന്റെ പുത്രനാണ് ശാന്തി. കാന്‍സസിലെ സ്റ്റോര്‍മോണ്ട് വെയില്‍ ആശുപത്രിയില്‍നിന്നു കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജനായി റിട്ടയര്‍ ചെയ്ത 72കാരനായ ശാന്തി ഗാന്ധിക്ക്   6413 വോട്ടു കിട്ടി. എതിരാളിക്ക് 5357 വോട്ടും. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്ത അദ്ദേഹം 1967ലാണു യുഎസിലെത്തിയത്.

 

Read More

ഫോബ്സ് ബിസിനസ് പ്രമുഖരുടെ പട്ടികയില്‍ എം.എ. യൂസഫലി


കൊച്ചി: ഫോബ്സ് മാസികയുടെ ബിസിനസ് പ്രമുഖരുടെ പട്ടികയില്‍ പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലി. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഏറ്റവും സ്വാധീനമുള്ള ഏക ഏഷ്യന്‍ ബിസിനസ് ലീഡറായാണ് എം.കെ-ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി ഇടംപിടിച്ചത്.

Read More

യുഎസ് കോണ്‍ഗ്രസില്‍ ആദ്യ ഹിന്ദു


വാഷിംഗ്ടണ്‍: ചരിത്രം സൃഷ്ടിച്ച് യുഎസ് ജനപ്രതിനി ധിസ ഭ യി ലേക്ക് ഒരു ഹിന്ദുമത വിശ്വാസി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പാരമ്പര്യം തീരെയില്ലാത്ത അമേരിക്കന്‍ വംശജ തുള്‍സി ഗബ്ബാര്‍ഡ് ആണ് ഹവായി സീറ്റില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍നിന്നു മത്സരിച്ച തുള്‍സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കെ. ക്രൗളിയെയാണു തോല്പിച്ചത്.
 മുപ്പത്തൊന്നുകാരിയായ തുള്‍സി ജനപ്രതിനിധിസഭയിലെത്തുന്ന ആദ്യ വിമുക്ത സൈനികകൂടിയാണ്. ഇറാക്കിലായിരുന്നു അവര്‍ സേവനമനുഷ്ഠിച്ചത്.   ഇരുപത്തൊന്നാം വയസില്‍ തുള്‍സി ഹവായ് നിയമസഭയില്‍ അംഗമായി. യുദ്ധത്തിനു പോകാന്‍ സംസ്ഥാനത്തു തെരഞ്ഞെടുപ്പുപദവി രാജിവച്ച ആദ്യ ആള്‍ കൂടിയാണ് തുള്‍സി. കുവൈറ്റ് ആര്‍മി നാഷണല്‍ അവാര്‍ഡ് ലഭിച്ച ആദ്യ വനിതയും.


 

Read More

ഖത്തറിലെ ആദ്യ വനിതാ ബസ്‌ഡ്രൈവര്‍ എന്ന ബഹുമതിയുമായി ഒരു മലയാളി


ദോഹ:ഹെവിവെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കിയ ഖത്തറിലെ ആദ്യ വനിതാ ബസ്‌ഡ്രൈവര്‍ എന്ന ബഹുമതിയുമായി ഒരു മലയാളി വനിത. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ സ്വദേശി പ്രിയാ വെങ്കിട് ആണ് ബസ്സോടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയത്മദീന ഖലീഫയിലെ അര്‍റായ ഡ്രൈവിങ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കുന്നമുപ്പത്തിനാലുകാരി അവിടെത്തന്നെയാണ് ഡ്രൈവിങ് പരിശീലിച്ചതും.

Read More

നികുതി വെട്ടിപ്പ്: ബര്‍ലുസ്കോണിക്ക്‌ നാല് വര്‍ഷം തടവ്


മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിക്ക്‌ നാല് വര്‍ഷം തടവ് ശിക്ഷ. നികുതിവെട്ടിപ്പു കേസിലാണ് മിലാനിലെ കോടതി അദ്ദേഹത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. മൂന്നുവര്‍ഷത്തേക്ക്‌ സര്‍ക്കാര്‍ പദവികളില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.
എണ്‍പത് ലക്ഷം പൗണ്ട്‌ പിഴയും അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ബര്‍ലുസ്കോണിയുടെ ഉടമസ്ഥതയിലുള്ള മീഡിയാസെറ്റ്‌ എന്ന ടിവി കമ്പനിയുമായി ബന്ധപ്പെട്ട്‌ വന്‍സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന്‌ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.
ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് ബര്‍ലുസ്‌കോണി.

Read More
JQuery Cycle Plugin - Example Slideshow