എഴുത്തച്ഛന്‍ പുരസ്‌കാരം ആറ്റൂര്‍ രവിവര്‍മ്മയ്ക്ക്


തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി ആറ്റൂര്‍ രവിവര്‍മ്മയ്ക്ക്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണിത്.
 

Read More

കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം എല്‍.ആര്‍ ഈശ്വരിക്ക്‌


തിരുവനന്തപുരം: ഈ വര്‍ഷത്തെ കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന്‌ പ്രശസ്‌ത ഗായിക എല്‍.ആര്‍ ഈശ്വരി അര്‍ഹയായി.

Read More

രാജ്യാന്തര ചലച്ചിത്രമേള: പോള്‍ കോക്‌സ് ജൂറി ചെയര്‍മാന്‍


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബര്‍ 7 മുതല്‍ 14 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് ആയിരിക്കും ജൂറി ചെയര്‍മാന്‍. താവിയാനി സഹോദരന്മാര്‍ക്കാണ്‌ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്.
 

Read More

സംസ്‌ഥാനത്തെ ആദ്യത്തെ വനിതാ തുറന്ന ജയില്‍


തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യത്തെ വനിതാ തുറന്ന ജയില്‍ പൂജപ്പുരയില്‍ തുറന്നു ഇന്ത്യയിലെ രണ്ടാമത്തെ വനിതാ തുറന്ന ജയില്‍ എന്ന ഖ്യാതിയുംജയിലിനാണ്‌. ഇതിന്റെ ഉദ്‌ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

Read More

അമ്പലവയല്‍ സംസ്ഥാനത്തെ ആദ്യ ആധാര്‍ പഞ്ചായത്ത്


അമ്പലവയല്‍: ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന ബഹുമതി അമ്പലവയലിന്.
ഒരുവര്‍ഷം നീണ്ട പ്രവര്‍ത്തനത്തിലൂടെ 30,000 വരുന്ന ജനസംഖ്യയില്‍ സ്ഥലത്തില്ലാത്തവരൊഴികെയുള്ളവരുടെ ആധാര്‍നടപടിക്രമം അമ്പലവയലില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Read More

ഷിമി കാതറീന്‍ രാജ്യാന്തര റഫറി


കൊച്ചി: മലയാളിയായ ഷിമി കാതറീന്‍ ലൂയിസിന് രാജ്യാന്തര വോളിബോള്‍ റഫറിയായി അംഗീകാരം. കേരളത്തില്‍നിന്ന്പദവി ലഭിക്കുന്ന ആദ്യ വനിതയാണ്. വരാപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ കായികാധ്യാപികയാണ് ഷിമി.

Read More

വയലാര്‍ അവാര്‍ഡ് അക്കിത്തത്തിന്


തിരുവനന്തപുരം: ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. അക്കിത്തത്തിന്റെ അന്തിമഹാകാലം എന്ന കൃതിക്കാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
 

Read More

പി.ഗോവിന്ദപ്പിള്ളയ്ക്ക് പി.എന്‍.പണിക്കര്‍ അവാര്‍ഡ്


തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പി.എന്‍.പണിക്കര്‍ അവാര്‍ഡ് പി.ഗോവിന്ദപ്പിള്ളയ്ക്ക്. ഫൗണ്ടേഷന്‍ നടത്തിവരുന്ന 'ആഴ്ചക്കൂട്ടം- പ്രതിവാര ചിന്തകള്‍' എന്ന ചര്‍ച്ചാ പരിപാടിയുടെ 100-ാം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് പി.ജിക്ക് നല്‍കും.

Read More

ഡോ. അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ് ദേശമംഗലം രാമകൃഷ്ണന്


തിരുവനന്തപുരം: വിദേശ ഭാഷകളില്‍നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷയ്ക്കു നല്‍കുന്ന ഡോ. അയ്യപ്പപ്പണിക്കര്‍ അവാര്‍ഡിന് ഡോ. ദേശമംഗലം രാമകൃഷ്ണന്‍ അര്‍ഹനായി. 10,000 രൂപയാണ് അവാര്‍ഡ് തുക. മിഗുവല്‍ ഏഞ്ചല്‍ അസ്തുറിയാസിന്റെ 'പ്രസിഡന്റ്' എന്ന നോവല്‍ വിവര്‍ത്തനം ചെയ്തതാണ് ഡോ. ദേശമംഗലം രാമകൃഷ്ണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Read More

എം. ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറിനെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറായി ടോം ജോസിനെ നിയമിക്കും. സുബ്രതോ ബിശ്വാസിന് സിവില്‍ സപൈ്ളസിന്‍െറ അധിക ചുമതല നല്‍കി.

Read More

പ്രധാന സംഭവങ്ങള്‍


 ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം     കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2011-12 വര്‍ഷത്തെ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്(എസ്.കെ.നായര്‍ അവാര്‍ഡ്) സോണി ചെറുവത്തൂര്‍ അര്‍ഹനായി
ബാല സാഹിത്യ അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2012-ലെ ബാല സാഹിത്യ അവാര്‍ഡിന് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ.കെ.ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.
അണ്ടര്‍ 19 ലോക ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി.
ലാന്‍സ് ആംസ്‌ട്രോങ്
ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
ശ്രീനിവാസന് അവാര്‍ഡ്
തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് ഭരത്‌ഗോപി അവാര്‍ഡ് ലഭിച്ചു.
റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ്
കരുത്തരായ ബാഴ്‌സലോണയെ  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കി.
നാവികസേനാ മേധാവി
നാവിക സേനാ മേധാവിയായി അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി ചുമതലയേറ്റു.
മാഡ്രിഡ് യുവേഫ
ചെല്‍സിയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കി.
നെഹ്‌റു കപ്പില്‍ ഹാട്രിക്
കരുത്തരായ കാമറൂണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോത്പ്പിച്ച് ഇന്ത്യ നെഹ്‌റു കപ്പില്‍ ഹാട്രിക് വിജയം സ്വന്തമാക്കി.
അവാര്‍ഡ്
വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്‌സിന്റെ പത്രസ്വാതന്ത്ര്യത്തിനായുള്ളവര്‍ഷത്തെ അവാര്‍ഡ് മെക്‌സിക്കോയിലെ പത്രപ്രവര്‍ത്തകയായ അനബെല്‍ ഹെര്‍ണാണ്ടസിന്
പാരാലിമ്പിക്‌സ്
ലണ്ടനില്‍ നടന്ന പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ ഇന്ത്യയുടെ ഗിരീഷ് ഹൊസനഗര വെള്ളി നേടി

 

Read More

യെസീനിന്‍ പുരസ്കാരം റോസ്മേരിക്ക്


തിരു: റഷ്യന്‍ കവി സെര്‍ഗെ യെസീനിന്റെ പേരില്‍ റഷ്യന്‍ സാംസ്കാരികകേന്ദ്രവും മോസ്കോയിലെ സ്റ്റേറ്റ് യെസീനിന്‍ മ്യൂസിയവും ഏര്‍പ്പെട്ടുത്തിയ യെസീനിന്‍ പുരസ്കാരം കവയത്രി റോസ്മേരിക്ക്. കേരളത്തില്‍ റഷ്യന്‍ കവിതകളും സാഹിത്യവും പ്രചരിപ്പിക്കുന്നതിലുള്ള സംഭാവനയ്ക്കാണ് റോസ്മേരി പുരസ്കാരത്തിനര്‍ഹയായത്.
റഷ്യയിലെ പ്രശസ്ത ശില്‍പ്പി റദ്നോസ്കി രൂപകല്‍പ്പനചെയ്ത ശില്‍പ്പവും ഫലകവും യെസീനിന്‍ മെഡലുമാണ് പുരസ്കാരം

Read More

സുന്ദരേഷ് മേനോന്‍ സിംഗപ്പൂര്‍ സുപ്രീംകോടതി ജഡ്ജി


പാലക്കാട്: സിംഗപ്പൂരിലെ സുപ്രിംകോടതിയില്‍ മലയാളിയായ സുന്ദരേഷ് മേനോന്‍ ജഡ്ജിയായി നിയമിതനായി. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. അറ്റോര്‍ണിജനറലായിരുന്ന മേനോനെ സുപ്രീംകോടതി ജഡ്ജിയായി പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്
1987ല്‍ സിംഗപ്പൂര്‍ സുപ്രീംകോടതിയില്‍ ഇദ്ദേഹം അഭിഭാഷകനായി.

 

Read More

കൊച്ചി മെട്രോ ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കും: കെ.വി.തോമസ്


ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡെല്‍ഹി മെട്രോറെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി)തന്നെ ഏല്‍പ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു.
ഡിഎംആര്‍സിയുടെ അനുഭവ സമ്പത്ത് കൊച്ചി മെട്രോയ്ക്ക് ഗുണം ചെയ്യും. ഡിഎംആര്‍സി മുന്‍ മേധാവി ഇ.ശ്രീധരന്‍ പദ്ധതിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞുപദ്ധതിയുടെ നിര്‍മാണ പുരോഗതി നിരീക്ഷിക്കാന്‍ കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കി.

 

Read More

കൊച്ചി മെട്രോയ്ക്ക് അംഗീകാരം


ന്യൂഡല്‍ഹി  കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നഗരവികസന മന്ത്രാലയം സമര്‍പ്പിച്ച 5182 കോടി രൂപയുടെ പദ്ധതി മാറ്റങ്ങളൊന്നും വരുത്താതെ അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗമാണ്‌ പദ്ധതിക്ക്‌ അംഗീകാരം നല്‍കിയിരിക്കുന്നത്.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25 കിലോമീറ്ററിലാണ് മെട്രോ റയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനിടയില്‍ 23 സ്റ്റേഷനുകളുണ്ടാകും. ആദ്യഘട്ടത്തില്‍ മൂന്ന് ബോഗികളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. 600 യാത്രക്കാരെ ഇതില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. 12 രൂപ മുതല്‍ 30 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. കം‌പ്യൂട്ടറൈസ്ഡ് ടിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് നല്‍കും.
പദ്ധതിയുടെ 44 ശതമാനം ജപ്പാനില്‍ നിന്നുള്ള വായ്പയാണ്. ഇത് 2170 കോടി രൂപ വരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 15 ശതമാനം പങ്കാളിത്തം ഉണ്ടായിരിക്കും.
മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ പൂര്‍ത്തിയാക്കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

Read More

ഐടി മിഷന് ഇ-വേള്‍ഡ് ജൂറി ചോയ്‌സ് അവാര്‍ഡ്


തിരുവനന്തപുരം: റോഡ് ഗതാഗതം നിയന്ത്രിക്കുന്നതിന് കേരള ഐടി മിഷന്‍ രൂപം നല്‍കി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കി വരുന്ന ഇന്റലിജന്റ് സംവിധാനത്തിന് ഇ-വേള്‍ഡ് ജൂറി ചോയ്‌സ് പുരസ്‌കാരം ലഭിച്ചു.
നിരത്തിലെ എല്ലാ നിയമലംഘനങ്ങളും ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇന്റലിജന്റ്്.
മൊബൈല്‍ വയര്‍ലെസ് ടെക്‌നോളജി, ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയുടെ സഹായത്തോടെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഓട്ടോമാറ്റിക്കായി തിരിച്ചറിയാനും നിയമ ലംഘനങ്ങള്‍ വീഡിയോഗ്രാഫ് ചെയ്ത് സൂക്ഷിക്കുന്നതിനുംസംവിധാനം സഹായിക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഐപി കാമറകളുടെ സഹായത്തോടെ റോഡ് നിയമങ്ങള്‍ കണെ്ടത്തി വീഡിയോഗ്രാഫ് ചെയ്ത് നമ്പര്‍ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ഫീല്‍ഡ് ഓഫീസര്‍മാരില്‍ വിവരമെത്തിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.
മോട്ടോര്‍വാഹന വകുപ്പിന്റെ സ്മാര്‍ട്ട്മൂവ് ഡാറ്റാബേസ് സംവിധാനത്തില്‍ നിന്ന് നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പരും രജിസ്‌ട്രേഷന്‍ വിവരങ്ങളും കണെ്ടത്തി പിഴ ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് ഇ- ചെലാന്‍ വഴി മൊബൈല്‍ സംവിധാനത്തിലൂടെ പിഴയടപ്പിച്ച് വിവരം ഇലക്‌ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


 

Read More

ജലസംരക്ഷണത്തിന് 'ജലശ്രീ' ക്ലബ്ബ്


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലുംവര്‍ഷം ജലശ്രീ ക്ലബ്ബുകള്‍ രൂപവത്കരിക്കാന്‍ ജലവകുപ്പ് തീരുമാനിച്ചു.
സ്‌കൂളുകളെ ജല പരിസ്ഥിതി സൗഹൃദ കാമ്പസുകളാക്കുന്നതിനും 'ജലം അമൂല്യമാണ്' എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിനുമായാണ് ജലശ്രീ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡെവലപ്‌മെന്റ് യൂണിറ്റാണ് സ്‌കൂളുകളിലെ ജലശ്രീ ക്ലബ്ബുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
ജലസംരക്ഷണം, ജലവിനിയോഗം, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികളാണ് ജലശ്രീ വഴി നടത്താന്‍ രൂപകല്പന ചെയ്തിരിക്കുന്നത്.രണ്ടുമാസത്തിനുള്ളില്‍ ജലശ്രീ പദ്ധതിക്ക് തുടക്കമാകുമെന്ന് സി.സി.ഡി.യു. ഡയറക്ടര്‍ വി.സുഭാഷ്ചന്ദ്രബോസ് പറഞ്ഞു.

Read More

കോഴിക്കോട് ശില്‍പങ്ങളുടെ നഗരം


കോഴിക്കോട്: കോഴിക്കോടിനെ ശില്‍പ നഗരമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോഴിക്കോടിനെ ശില്‍പ നഗരമായി പ്രഖ്യാപിച്ചത്.   
ഒഡീഷയിലെ ശില്‍പി അദൈ്വത് ഗഡനായിക് പൂര്‍ത്തിയാക്കിയ 36 അടി നീളവും ഏഴടി പൊക്കവുമുളള റിമമ്പറന്‍സ് എന്ന ശില്‍പ മാതൃക അനാവരണം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ശില്‍പനഗര പ്രഖ്യാപനം നടത്തിയത്.  
ശില്‍പ നഗരമാകുന്നതിന്റെ ഭാഗമായി മാനാഞ്ചിറയില്‍ പ്രശസ്ത ശില്‍പി കെ.എസ് രാധാകൃഷ്ണന്റെ 25 അടി ഉയരമുളള ടൈംടൈഡ്‌സ് (കാലപ്രവാഹം) എന്ന ശില്‍പം സ്ഥാപിക്കും.

 

Read More

ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത വാഹന ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രം


കോഴിക്കോട്: ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത വാഹന ഫിറ്റ്നസ് ടെസ്റ്റിങ് (സി.എഫ്) കേന്ദ്രം മോട്ടോര്‍ വാഹന വകുപ്പിന്‍െറ ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ സജ്ജമായി. വാഹനങ്ങളുടെ കാര്യക്ഷമത കുറ്റമറ്റ രീതിയില്‍ പരിശോധിക്കുകയും സുതാര്യമായ ഡ്രൈവിങ് ടെസ്റ്റിലൂടെ നല്ല ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുകയുമാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യം.ടാക്സി-പൊതുവാഹനങ്ങളുടെ വാര്‍ഷിക ഫിറ്റ്നസ് ഇതുവരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് പരിശോധിച്ചിരുന്നതെങ്കില്‍ വെള്ളിയാഴ്ച മുതല്‍ കമ്പ്യൂട്ടറാണ് വിശദമായ പരിശോധന നടത്തി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുക.പൊതുവാഹനങ്ങളുടെ വാര്‍ഷിക കാര്യക്ഷമത പരിശോധിക്കാന്‍ പുതിയ സംവിധാനത്തില്‍ കമ്പ്യൂട്ടര്‍ നല്‍കുന്ന രേഖകളില്‍ എല്ലാം കൃത്യമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. തുടക്കത്തില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ലൈറ്റ് ഗുഡ്സ് വാഹനങ്ങളുമായിരിക്കും പരിശോധിക്കുക. ബസ്, ലോറി തുടങ്ങി ഹെവി വാഹനങ്ങള്‍ക്ക് നിലവിലുള്ള സംവിധാനം തുടരും.

Read More

ആദ്യ ത്രിഡി ബൈബിള്‍ സിനിമ


കൊച്ചി: ബൈബിളിനെ ആധാരമാക്കി നിര്‍മിക്കുന്ന ആദ്യ മലയാള ത്രിഡി ചിത്രം - മുപ്പതു വെള്ളിക്കാശിന്റെ ലൈറ്റിംഗ് സെറിമണി കെസിബിസി ആസ്ഥാനമായ പിഒസിയില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കുര്യന്‍ വര്‍ണശാല രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ ജോണി സാഗരികയാണു നിര്‍മിക്കുന്നത്. 35 കോടി രൂപ ചെലവഴിച്ച് ഇന്ത്യയിലും ഇസ്രയേലിലുമായാണ് ചിത്രീകരണം. ജൂണ്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നതു സ്റ്റീഫന്‍ ദേവസിയാണ്.


 

Read More
JQuery Cycle Plugin - Example Slideshow