കൊച്ചി മെട്രോ റെയില്‍: ടോം ജോസിനെ മാറ്റി

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ എംഡി സ്ഥാനത്തുനിന്നും ടോം ജോസിനെ മാറ്റി. ഊര്‍ജ സെക്രട്ടറിയായ ഏലിയാസ് ജോര്‍ജിനാണ് എംഡിയുടെ ചുമതല നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തേക്കാണ് ടോം ജോസിനെ മാറ്റിയത്. അഡീ.ചീഫ് സെക്രട്ടറിയും വൈദ്യതി ബോര്‍ഡ് ചെയര്‍മാനുമാണ് ഏലിയാസ് ജോര്‍ജ്.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ അഞ്ച് സംസ്ഥാന പ്രതിനിധികളില്‍ മൂന്നു പേരെ തീരുമാനിച്ചു. ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവരെയാണ് കേരളത്തിന്റെ ബോര്‍ഡ് പ്രതിനിധികളായി നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.
പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് കഴിഞ്ഞദിവസം കേന്ദ്ര നഗരവികസനമന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണ പറഞ്ഞിരുന്നു.  
നഗരവികസനസെക്രട്ടറിക്ക് പുറമേ നഗരവികസന മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി എസ്.കെ. ലോഹ്യ, ഡി.എം.ആര്‍.സി. നിര്‍മാണവിഭാഗം ഡയറക്ടര്‍ ജിതേന്ദ്ര ത്യാഗി, ബാംഗളൂര്‍ മെട്രോ റോളിംഗ്‌സ്‌റ്റോക്ക് വിഭാഗം ഡയറക്ടര്‍ ഡി.ഡി. അഹൂജ, റെയില്‍വേ ബോര്‍ഡംഗം എ.കെ. ഗുപ്ത എന്നിവരാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രതിനിധികള്‍. പുതിയ ഡയറക്ടര്‍ബോര്‍ഡായിരിക്കും ഡിഎംആര്‍സിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതും പദ്ധതി നടപ്പില്‍ വരുത്താന്‍ നേതൃത്വം നല്കുന്നതും.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow