കേന്ദ്ര മന്ത്രിസഭയില്‍ എല്ലാവരും തുല്യരാണെന്ന് ആന്റണി.

മുംബൈ: കേന്ദ്ര മന്ത്രിസഭയില്‍ എല്ലാവരും തുല്യരാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് സഹ്യാദ്രി കമ്മീഷന്‍ ചെയ്ത ചടങ്ങില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍.സി.പിക്ക് കോണ്‍ഗ്രസുമായുള്ള ഭിന്നത ശരദ് പവാറിന്റെ മന്ത്രിസഭയിലെ സ്ഥാനവുമായി ബന്ധപ്പെട്ടതല്ലെന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു.സൈന്യത്തിലെ അഴിമതി സംബന്ധിച്ച ആരോപണം ഉയര്‍ന്നാല്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തും. ക്രമക്കേട് നടന്നതായി കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ല. സൈന്യത്തെ ആധുനികവത്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share |
More News In This Section
JQuery Cycle Plugin - Example Slideshow