വിംബിള്‍ഡണ്‍ കിരീടം റോജര്‍ ഫെഡററിന്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം ഏഴാം തവണയും സ്വിസ് താരം റോജര്‍ ഫെഡററിന്. ഫൈനലില്‍ ആതിഥേയ പ്രതീക്ഷയായ ബ്രിട്ടന്റെ ആന്‍ഡി മുറെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ (4-6 7-5 6-3 6-4) കീഴടക്കിയാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.
ഇതോടെ ഫെഡറര്‍ ഏഴു വിംബിള്‍ഡണ്‍ കിരീടമെന്ന പീറ്റ് സാംപ്രസിന്റെ റിക്കാര്‍ഡിനൊപ്പമെത്തി. ഫെഡററുടെ കരിയറിലെ പതിനേഴാമത്തെ കിരീടമാണിത്. ജയത്തോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനവും നൊവാക് ജോക്കോവിച്ചില്‍ നിന്ന് ഫെഡറര്‍ തിരിച്ചുപിടിച്ചു.

2010ല്‍ മറെയെ തോല്‍പ്പിച്ച് ആസ്ട്രേലിയന്‍ ഓപണ്‍ നേടിയ ശേഷമുള്ള അദ്ദേഹത്തിന്‍െറ ആദ്യ ഗ്രാന്‍ഡ് സ്ളാം കിരീടമാണ് എന്ന പ്രത്യേകതയുമുണ്ട്.. കൂടുതല്‍ തവണ വിംബ്ള്‍ഡണ്‍ ജേതാവായ താരമെന്ന ഖ്യാതിയും ഇതോടെ ഫെഡറര്‍ക്ക് സ്വന്തമായി.
 1936നു ശേഷം വിംബിള്‍ഡണ്‍ ജയിക്കുന്ന ആദ്യ ബ്രിട്ടീഷ് താരമാകാനുള്ള സുവര്‍ണാവസരമാണ് മുറെയ്ക്ക് കൈയകലത്തില്‍ നഷ്ടമായത്. 1936 ഫ്രെഡ് പെറിയാണ് വിംബിള്‍ഡണില്‍ കിരീടമണിഞ്ഞ അവസാന ബ്രിട്ടീഷ് താരം. 1938ല്‍ ബണ്ണി ഓസ്റ്റിനു ശേഷം ആദ്യമായിട്ടായിരുന്നു ഒരു ബ്രിട്ടീഷ് താരം ഫൈനലെത്തിയത്.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow