ഹിഗ്‌സ് ബോസോണും സത്യേന്ദ്രനാഥ ബോസും

ജനീവ: ദൈവകണമെന്ന് വിശേഷിപ്പിക്കുന്ന ഹിഗ്‌സ് ബോസോണിന്പേരു കിട്ടാന്‍ കാരണം രണ്ട് ശാസ്ത്രജ്ഞന്മാരാണ്. ഇതില്‍ ഹിഗ്‌സ് എന്ന പേര്കണവുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തം ആവിഷ്‌കരിച്ച പീറ്റര്‍ ഹിഗ്‌സിനെ ഓര്‍മിപ്പിക്കുന്നു. ബോസോണ്‍ എന്നത് സത്യേന്ദ്രനാഥ ബോസ് എന്ന ഇന്ത്യാക്കാരനായ ശാസ്ത്രജ്ഞന്റെ നാമമാണ് ഓര്‍മിപ്പിയ്ക്കുന്നത്.

ദൈവകണത്തിന്‍െറ സാന്നിധ്യം ഉറപ്പിക്കുന്നതുവരെയെത്തിയ കണികാ ഭൗതികത്തിന്‍െറ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചവരില്‍ മുന്നില്‍നിന്ന ഇന്ത്യന്‍ ശാസ്ത്രകാരനായിരുന്നു സത്യേന്ദ്രനാഥ് ബോസ്. പദാര്‍ഥങ്ങള്‍ക്ക് ഖരം, ദ്രാവകം, വാതകം, പ്ളാസ്മ എന്നീ അവസ്ഥകള്‍ക്കപ്പുറത്ത് അഞ്ചാമതൊരെണ്ണംകൂടി കല്‍പിച്ചുനല്‍കാന്‍ ശാസ്ത്രലോകത്തെ നിര്‍ബന്ധിച്ച സിദ്ധാന്തം പിറന്നത് സത്യേന്ദ്രനാഥ് ബോസിന്‍െറ ചിന്തകളില്‍നിന്നായിരുന്നു.ബോസ്, ഐന്‍സ്റ്റീന് അയച്ചുകൊടുത്ത ക്വാണ്ടം ബലതന്ത്രത്തിലെ നോട്ടുകള്‍ ഐന്‍സ്റ്റീനെ ത്തന്നെ അതിശയിപ്പിക്കുകയായിരുന്നു.

പിന്നീടിത്‌ ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്ന് പദാര്‍ഥങ്ങളുടെ അഞ്ചാം അവസ്ഥ അറിയപ്പെട്ടു. ബോസും ഐന്‍സ്റ്റീനും മുന്നോട്ടു വെച്ച സിദ്ധാന്തത്തിന്‍െറ തുടര്‍ച്ചയായാണ് സബ് ആറ്റോമിക് കണങ്ങളുടെതന്നെ അടിസ്ഥാന വിഭാഗങ്ങളായ ബോസോണ്‍, ഫെര്‍മിയോണ്‍ എന്നീ കണങ്ങളുടെ കണ്ടെത്തല്‍.സബ് ആറ്റോമിക കണങ്ങളെല്ലാം ഒന്നുകില്‍ ബോസോണുകളോ അല്ലെങ്കില്‍ ഫെര്‍മിയോണുകളോ ആയിരിക്കും. ബോസോണുകളുടെതന്നെ പല വിഭാഗങ്ങളില്‍ ഒന്നാണ് ഹിഗ്സ് ബോസോണ്‍.

1954ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1974ല്‍ അദ്ദേഹം ലോകത്തോട് വിടവാങ്ങി.


 

Share |
More News In This Section
JQuery Cycle Plugin - Example Slideshow