ആദ്യകാല ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞര്‍

ഇ.കെ.ജാനകി അമ്മാള്‍ (1897-1984)
ഇന്ത്യയിലെ പ്രശസ്തയായ   സസ്യശാസ്ത്രജ്ഞയാണ് ഇ.കെ.ജാനകി അമ്മാള്‍. ശാസ്ത്ര വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യന്‍ വനിതകൂടിയാണ് ഇവര്‍. 1931-ല്‍ ശാസ്ത്ര വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. 1921-ല്‍ സസ്യശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. മദ്രാസ് വിമണ്‍സ് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപികയായിരിക്കെ അമേരിക്കയുടെ മിലിഗണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അവിടെ നിന്നു തന്നെ ബിരദാനന്തരബിരുദവും ഗവേഷണ ബിരുദവും നേടി. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം തലശ്ശേരി സ്വദേശിയായ ഇവര്‍  തിരുവനന്തപുരത്തെ മഹാരാജാസ് കോളേജ് ഓഫ് സയന്‍സില്‍ അധ്യാപികയായി.
പിന്നീട് കോയമ്പത്തൂര്‍  ഷുഗര്‍ കേന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ സേവനകാലത്ത് സക്കാറാം സീ, സക്കാറാം ഇംപെറാറ്റ്, സക്കാറാം സോര്‍ഘം തുടങ്ങി ഒട്ടേറെ സങ്കരയിനം കരിമ്പ് വിത്തിനങ്ങള്‍ ഉത്പ്പാദിപ്പിച്ചു. പൂച്ചെടികളുടെ ക്രോമസേം ഘടനയില്‍ ഒട്ടേറെ സുപ്രധാനമായ കണ്ടുപിടുത്തം നടത്തി.
1940-ല്‍ ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇനസ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനത്തിനിടെ സസ്യശാസ്ത്രജ്ഞനായ സി.ഡി ഹാമില്‍ട്ടനുമായി ചേര്‍ന്ന് ദി ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ് എന്ന പുസ്തകം രചിച്ചു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2000 മുതല്‍ ഇ.കെ.ജാനകി അമ്മാള്‍ നാഷണല്‍ അവാര്‍ഡ് ഫോര്‍ ടാക്‌സോണമി എന്ന പേരില്‍ പുരസ്‌കാരം നല്‍കി വരുന്നു. ലോക പരിസ്ഥിതി ദിനത്തിലാണ് ഇത് നല്‍കി വരുന്നത്.
ആനന്ദിബായി ജോഷി(1865-1887)
വിദേശ വിദ്യാഭ്യാസം നേടുകയും മെഡിസിനില്‍ ബിരുദം നേടുകയും ചെയ്ത ആദ്യ ഇന്ത്യന്‍ വനിതയാണ്. പൂണൈ സ്വദേശിയായ ഇവര്‍ 1885-ല്‍ ആണ് അമേരിക്കയില്‍ നിന്ന് മെഡിസിനില്‍ ബിരുദം നേടിയത്.
ഇരാവതി കാര്‍വെ(1905-1970)
പ്രശസ്ത നരവംശ ശാസ്ത്രജ്ഞയായ ഇവര്‍ 1930-ല്‍ ബര്‍ളിനില്‍ നിന്ന് ഗവേഷണ ബിരുദം കരസ്ഥമാക്കി. ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന്റെ ആന്ത്രപ്പോളജി വിഭാഗത്തില്‍ 1947-ല്‍ അധ്യക്ഷയായിരുന്നു.
കമലാ സോഹ്നി(1911-1996)
മികച്ച ശാസ്ത്ര ഗവേഷണത്തിനുള്ള രാഷ്ട്രപതി പുരസ്‌കാരം കരസ്ഥമാക്കിയിട്ടുള്ള കമലാ സാഹ്നിയാണ് മുംബൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് സയന്‍സിന്റെ ഡയറക്ടറായ ആദ്യ വനിത. 1939-ല്‍ കേംബ്രിഡ്ജില്‍ നിന്ന് ഗവേഷണ ബിരുദം നേടി.
അസിമ ചാറ്റര്‍ജി(1917-2006)
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ. രാജ്യസഭാംഗമായിരുന്നു. ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ വനിത.
കമല്‍ രണദിവെ(1917-2001)
ഇന്ത്യയിലെ ആദ്യത്തെ ടിഷ്യൂകള്‍ച്ചര്‍ ലബോറട്ടറി സ്ഥാപിച്ചു. ഇന്ത്യന്‍ വിമന്‍ സയന്റിസ്റ്റ് അസോസിയേഷന്‍ സ്ഥാപിച്ചു.
അന്നാ മാണി(1918-2001)
കാലാവസ്ഥാ നിരീക്ഷണ വകുപ്പില്‍ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഒബ്‌സര്‍വേറ്ററീസ് ആയിരുന്നു. സി.വി.രാമനോടൊപ്പം പ്രവര്‍ത്തിച്ച ഏക വനിതയാണ് ഇവര്‍.
ദര്‍ശന്‍ രംഗനാഥന്‍(1941-2001)
ഓര്‍ഗാനിക് കെമിസ്ട്രിയില്‍ സംഭാവനകള്‍ നല്‍കി. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സസ് അക്കാദമി എന്നിവയുടെ ഫെല്ലോ ആയിരുന്നു.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow