എസ്.കെ.ശിവകുമാര്‍ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍

ബാംഗ്ലൂര്‍: ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റ് സെന്റര്‍ അസോസിയേറ്റ് ഡയറക്ടറായി  ഡോ.എസ്.കെ.ശിവകുമാറിനെ നിയമിച്ചു. മലയാളിയായ ഡോ.അലക്‌സ് വിരമിച്ചതിനെത്തുടര്‍ന്നാണ് നിയമനം.
കര്‍ണാടകത്തിലെ മൈസൂര്‍ സ്വദേശിയായ ശിവകുമാര്‍ ശ്രീഹരിക്കോട്ടയിലെ ടെലിമെട്രി വിഭാഗത്തിലാണ് സര്‍വീസില്‍ പ്രവേശിച്ചത്. ഐ.എസ്.ആര്‍.ഒയുടെ പ്രമുഖ പദ്ധതികളായ ഭാസ്‌ക്കര, ആപ്പിള്‍, ഐ.ആര്‍.എസ്, ഇന്‍സാറ്റ്, ചന്ദ്രയാന്‍ എന്നീ പദ്ധതികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow