ശനിയുടെ ഉപഗ്രഹത്തില്‍ മഹാസമുദ്രം

വാഷിംഗ്ടണ്‍: ശനിയുടെ ഉപഗ്രഹങ്ങളില്‍ പ്രധാനിയായ ടൈറ്റനില്‍ മഹാസമുദ്രം ഒളിഞ്ഞുകിടപ്പുണ്‌ടെന്ന് നാസ. കൂറ്റന്‍ പാറകള്‍ക്കും തണുത്തുറഞ്ഞ ഉപരിതലത്തിനുമടിയിലാണ്മഹാസമുദ്രം ഉള്ളതെന്നും നാസ വ്യക്തമാക്കി.
ടൈറ്റന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ താഴ്ചയിലാണ് കടല്‍ സ്ഥിതി ചെയ്യുന്നത്. നാസയുടെ ബഹിരാകാശവാഹനായ കസിനിയാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ എട്ടു വര്‍ഷമായി കസിനി ശനി ശ്രഹത്തെ വലംവച്ചുവരികയാണ്. ഇക്കാലയളവില്‍ ടൈറ്റനിലേയ്ക്കു റേഡിയോ സിഗ്നലുകള്‍ അയച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞര്‍, ഗ്രഹത്തിലെ ജലസാന്നിധ്യം സംബന്ധിച്ച് നിഗമനത്തിലെത്തിയത്. എന്നാല്‍ ജീവനു സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ സൂചനകളൊന്നും നല്‍കുന്നില്ല. 2011ലാണ്മഹാസമുദ്രത്തേക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചത്.
നേരത്തെ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെതന്നെ ചെറിയ ഉപഗ്രഹമായ എന്‍സിലാഡസ് എന്നിവയിലും വന്‍ ജലസാന്നിധ്യത്തിന്റെ സൂചന കസിനി വാഹനം നല്‍കിയിരുന്നു.
± സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമാണ് ടൈറ്റന്‍.

± ഭൂമിയുടെ അപരന്‍ എന്നും അറിയപ്പെടുന്നു.
± ഭൂമിയ്ക്ക പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളമാണ് ടൈറ്റന്‍.
± ക്രിസ്റ്റ്യന്‍ ഹൈജന്‍സ് ആണ് ടൈറ്റനെ കണ്ടെത്തിയത്.
 

Share |
More News In This Section
JQuery Cycle Plugin - Example Slideshow