ഗൂഗിള്‍ നെക്‌സസ് 7 ടാബ്‌ലെറ്റ്

വാഷിംഗ്ടണ്‍:   ഗൂഗിളിന്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റായ നെക്‌സസ് 7 അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് നെക്‌സസ് 7 എന്ന പേരില്‍ അറിയപ്പെടുന്ന ഈ 7 ഇഞ്ച് ടാബ്‌ലെറ്റിനെ ഗൂഗിള്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. തായ്‌വാനില്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തെ   അസൂസുമായി സഹകരിച്ചാണ് ഗൂഗിള്‍ നെക്‌സസ് 7 നു രൂപംനല്‍കിയത്. ഗൂഗിള്‍ അത്യാധുനിക ഓപ്പറേറ്റിംഗ് സിസ്റ്റമായ ജെല്ലി ബീന്‍ ആന്‍ഡോയിഡ് 4.1 ആണ് ഇതിലുള്ളത്. 1 ജിബി റാം, 1280* 800 ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേ, ടെഗ്ര 3 പ്രോസസര്‍, ഫ്രണ്ട് കാമറ, വൈ-ഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി ചിപ്പ്, 9 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് തുടങ്ങിയ സവിശേഷതകളുമായാണ് നെക്‌സസ് 7 എത്തുന്നത്.  
ഇതോടൊപ്പം ഗൂഗിളിന്റെ ഏറ്റവും പുതിയ മീഡിയ പ്ലെയറായ നെക്‌സസ് ക്യുവും സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചുഇതില്‍ യുട്യൂബും ഗൂഗിള്‍ പ്ലേയും സമന്വയിപ്പിക്കുമ്പോള്‍ ടി.വി., മ്യൂസിക് സിസ്റ്റം കണക്ഷന്‍ സംവിധാനവുമുണ്ട്. സംഗീതം, ചലച്ചിത്രം, പുസ്ത്കങ്ങള്‍ എന്നിവയ്ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സ്‌റ്റോര്‍ ആണ് ഗൂഗിള്‍ പ്ലേ. ഇതില്‍ ക്ലൗഡ് അധിഷ്ഠിതമായ മ്യൂസിക് സ്‌റ്റോറും ഉള്‍പ്പെടുന്നു.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow