ഒളിമ്പിക്‌സ് ചിഹ്നം

 ഒളിമ്പിക്‌സ് വളയങ്ങള്‍
പരസ്പരം കൊരുത്ത അഞ്ചു വളയങ്ങളാണ് ഒളിമ്പിക്‌സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.
ചിഹ്നത്തിലെ മഞ്ഞ വളയം ഏഷ്യാഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു.
കറുത്ത വളയം ആഫ്രിക്കയെയും നീല യൂറോപ്പിനെയും സൂചിപ്പിക്കുന്നു.
ചുവപ്പ് വളയം അമേരിക്കയെയും പച്ച ആസ്‌ട്രേലിയെയും സൂചിപ്പിക്കുന്നു
വെളുപ്പ് നിറമാണ് ഒളിമ്പിക്‌സ് പതാകയ്ക്ക്. ഇതില്‍ അഞ്ച് വളയങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.
പിയറി ഡി.കുബെര്‍ട്ടിനാണ് ഒളിമ്പിക് വളയങ്ങള്‍ രൂപകല്പ്പന ചെയ്തത്.
1920-ലെ ആന്റ്‌വെര്‍പ് ഒളിമ്പിക്‌സ് മുതലാണ് പതാക ഉപയോഗിച്ചു തുടങ്ങിയത്.
ദീപശിഖ

പുരാതന ഗ്രീസില്‍ മത്സരവേളയില്‍  ദീപം തെളിയിക്കുക പതിവായിരുന്നു.1929-ലെ ആംസ്റ്റാര്‍ഡന്‍ ഒളിമ്പിക്‌സിന്റെ സംഘാടകര്‍രീതി ആധുനിക ഒളിമ്പിക്‌സിലും തുടരണമെന്ന് തീരുമാനിച്ചു.
1936 ബെര്‍ളിന്‍ ഒളിമ്പിക്‌സിന്റെ മുഖ്യ സംഘാടകനായ കാള്‍ ഡീം തീപ്പന്തം പുരാതന ഒളിമ്പ്യയില്‍ നിന്ന് തെളിയിച്ച് ഒളിമ്പിക് സ്റ്റേഡിയത്തിലൂടെ റിലേയായി  കൊണ്ടുപോയി അതിലെ തീകൊണ്ട്ഒളിമ്പിക്‌സ് ദീപശിഖ പ്രകാശിപ്പിക്കുക എന്നൊരു നിര്‍ദേശം മുന്നോട്ടുവച്ചു. അന്നു മുതലാണ് ഒളിമ്പിക്‌സില്‍ ദീപശിഖ തെളിയിക്കുന്നത് മത്സരങ്ങളുടെ ഭാഗമാകുന്നത്.
അലുമിനിയം അലോയ് കൊണ്ടാണ് ഒളിമ്പിക് ദീപശിഖ നിര്‍മിച്ചിരിക്കുന്നത്. ദീപശിഖയില്‍ എണ്ണായിരം വളയങ്ങള്‍ ഉണ്ട്. ദീപശിഖ വഹിക്കുന്ന എണ്ണായിരം ആളുകളുടെ പ്രചോദാത്മകമായ ജീവിതകഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
ലണ്ടന്‍ ഒളിമ്പിക്‌സ് ദീപശിഖയ്ക്ക് ത്രികോണാകൃതിയാണ്. ദീപശിഖയ്ക്ക് സ്വര്‍ണവര്‍ണമാണ്.
ഒളിമ്പിക്‌സ്

ഒളിമ്പിക്‌സ് ഉത്ഘാടനവേളയിലെ അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യം മാര്‍ച്ച് ചെയ്യുന്ന രാജ്യം- ഗ്രീസ്
ഏറ്റവും ഒടുവിലാണ് ആതിഥേയ രാഷ്ട്രം മാര്‍ച്ച് ചെയ്യുന്നത്.
ക്രിക്കറ്റ് കായിക ഇനമായ ഒളിംപിക്‌സ്- പാരിസ് മേള
രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ആസ്ഥാനം - സ്വിറ്റ്‌സര്‍ലന്റിലെ ലൊസെയ്ന്‍
ഒളിമ്പിക്‌സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് - സ്വിറ്റ്‌സര്‍ലന്റിലെ ലൊസെയ്ന്‍
ആധുനിക ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം നേടിയതാര് - ജയിംസ് ബ്രന്‍ഡന്‍ കോണോളി( അമേരിക്ക, ട്രിപ്പിള്‍ ജംപ്)
ഒളിംപിക്‌സ് സ്വര്‍ണം നേടിയ ആദ്യ വനിത - ഷാര്‍ലെറ്റ് കൂപ്പര്‍
അത്‌ലറ്റിക്‌സിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത് - ജെസ്സി ഓവന്‍സ്
വനിതാ അത്‌ലറ്റ്കളിലെ ജസി ഓവന്‍സ് എന്നു വിശേഷിപ്പിക്കന്ന താരം- ഫാനി ബ്ലാങ്കേഴ്‌സ് കോയന്‍
ഒളിമ്പിക്‌സില്‍ ആദ്യമായി ഇന്ത്യസ്വര്‍ണം നേടിയ ഇനം - ഹോക്കി (1928)
 

Share |
More News In This Section
JQuery Cycle Plugin - Example Slideshow