latest News
എവറസ്റ്റ് കീഴടക്കി ചരിത്രം തിരുത്തിയ ജപ്പാന്‍ വനിത | കര്‍ണാടക ഹൈക്കോടതി ജഡ്ജി റോഡപകടത്തില്‍ മരിച്ചു | രാഷ്ട്രപതി സ്ഥാനാര്‍ഥി: പാര്‍ടി നിലപാട് പിന്നീടെന്ന് മായാവതി | പൈലറ്റുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് അജിത് സിംഗ് | പാക് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു | തമിഴ് മേഖലയില്‍ നിന്നും പിന്മാറ്റമില്ലെന്ന് രാജപക്‌സെ | വാനനിരീക്ഷകര്‍ക്ക് വീണ്ടും ഒരു ദൃശ്യവിരുന്ന് :സൂര്യന്‍ പ്രകാശവളയമാകും | സിദ്ധാര്‍ഥ് മല്യയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ് | കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി | ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കില്ല: യെദിയൂരപ്പ | ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി | കൂടംകുളം ആണവ നിലയം ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനക്ഷമമാകും | ടി.പി വധം: അന്വേഷണത്തില്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദമില്ലെന്ന് ഡിജിപി | വി.എസിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണം | ഗ്യിനിയ ബിസൗവിലെ പട്ടാള ഭരണകൂടത്തിന് ഐക്യരാഷ്ട്രസഭയുടെ യാത്രാവിലക്ക് | ശ്രീനഗറില്‍ പോലീസ് സ്‌റ്റേഷന് നേരെ തീവ്രവാദി ആക്രമണം | ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിനു പത്തുകോടി കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍ |
globe TODAY’S NEWS
Regional
National
International

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി
 

കൊല്ലം: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയ ത്. ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി യുടെ നടപടി. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം അനുസരിച്ച് കേസില്‍ വിചാരണ എത്രയും വേഗം ആരംഭിക്കുന്നതാണ് നല്ലതെന്നും ജഡ്ജി രാജന്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അഭിപ്രായപ്പെട്ടു.
 

More

ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി
  ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി

ഒഞ്ചിയം: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ താന്‍ ഇടപെട്ടുവെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാനായാല്‍ എന്ത് പ്രായശ്ചിത്തവും ചെയ്യാന്‍ തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സിബിഐ അന്വേഷണം വേണമെന്ന പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷണത്തിന്റെ ഗതി മാറിയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
 

More

വി.എസിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണം
  വി.എസിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അ ന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അ ക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണങ്ങളുമാണ് വിജിലന്‍സ് അന്വേഷിക്കുക.
ആരോപണം സംബന്ധിച്ച നിയമസഭാസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വി.ഡി.സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ് അന്വേഷണം നടത്തിയത്.

More

കര്‍ണാടക ഹൈക്കോടതി ജഡ്ജി റോഡപകടത്തില്‍ മരിച്ചു
 

ഹൈദരാബാദ്: ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലെ ഒദുലാപ്പള്ളിയിലുണ്ടായ റോഡപകടത്തില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി മരിച്ചു. ജസ്റ്റീസ് ഗോവിന്ദരാജുലുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുടുംബാംഗങ്ങളുമടക്കം നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.രാവിലെ 11.30 ഓടെയായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ജഡ്ജിയെ കഡപ്പയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാംഗ്ളൂരില്‍ നിന്ന് കഡപ്പയിലെ പ്രോദത്തൂരിലേക്കുള്ള യാത്രയിലായിരുന്നു ജഡ്ജിയുടെ കുടുംബം. പരിക്കേറ്റവരില്‍ കാറിന്റെ ഡ്രൈവറും ഉള്‍പ്പെടും.

 

More

രാഷ്ട്രപതി സ്ഥാനാര്‍ഥി: പാര്‍ടി നിലപാട് പിന്നീടെന്ന് മായാവതി
  രാഷ്ട്രപതി സ്ഥാനാര്‍ഥി: പാര്‍ടി നിലപാട് പിന്നീടെന്ന് മായാവതി

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് പാര്‍ട്ടി നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. എന്‍ഡിഎയും യുപിഎയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കട്ടെന്നും അതിനുശേഷം ബിഎസ്പി നിലപാട് വ്യക്തമാക്കു മെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി. യുപിയില്‍ നിയമമില്ലാത്ത അവസ്ഥയാ ണെന്നും പീഡനവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും മായാവതി ചൂണ്ടിക്കാട്ടി.
 

More

തമിഴ് മേഖലയില്‍ നിന്നും പിന്മാറ്റമില്ലെന്ന് രാജപക്‌സെ
  തമിഴ് മേഖലയില്‍ നിന്നും പിന്മാറ്റമില്ലെന്ന് രാജപക്‌സെ

കൊളമ്പോ: ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനാവില്ലെന്ന് പ്രസിഡന്റ് മഹിന്ദ രാജപക്‌സെ വെളിപ്പെടുത്തി. വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ വിമതരുടെ കൈയില്‍ നിന്നും തിരികെ പിടിച്ചതിന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ടി.ടി.ഇയുടെ നിയന്ത്രണത്തിലുണ്ടായിരുന്നപ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ലങ്കയില്‍ തമിഴ് വംശജര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ സൈനിക വിമുക്തമാക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമാണ് രാജപക്‌സയുടെ പ്രതികരണം. എല്‍.ടി.ടിയുടെ സമാന്തരഭരണം അവസാനിപ്പിച്ചതിനുശേഷം ലങ്ക നേടിയ പുരോഗതിയെക്കുറിച്ച് വിദേശരാജ്യങ്ങള്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലങ്കന്‍ വിദേശകാര്യമന്ത്രി ജി.എം പെയ്‌രിസുമായി വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹിലരി ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയും, ഇന്ത്യയും ഇതേകാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.

 

More

വാനനിരീക്ഷകര്‍ക്ക് വീണ്ടും ഒരു ദൃശ്യവിരുന്ന് :സൂര്യന്‍ പ്രകാശവളയമാകും
  വാനനിരീക്ഷകര്‍ക്ക് വീണ്ടും ഒരു ദൃശ്യവിരുന്ന് :സൂര്യന്‍ പ്രകാശവളയമാകും

വാഷിംഗ്ടണ്‍:വാനനിരീക്ഷകര്‍ക്ക് വീണ്ടും ഒരു ദൃശ്യവിരുന്ന്. അപൂര്‍വ്വമായ പൂര്‍ണ്ണ സൂര്യഗ്രഹണമാണ് ഞായറാഴ്ച ദൃശ്യമാകാന്‍ പോകുന്നത്.
ജ്വലിച്ചുനില്‍ക്കുന്ന സൂര്യനെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ചന്ദ്രന്‍ മറയ്ക്കും. അപ്പോള്‍ സൂര്യന്‍ ഒരു പ്രകാശവളയമായി കാണപ്പെടും. സൂര്യനെ 94 ശതമാനത്തോളം ചന്ദ്രന്‍ മറയ്ക്കും എന്നാണ് കരുതപ്പെടുന്നത്. വളയത്തിന്റെ ആകൃതിയിലുള്ള നിഴലുകളാണ് ഗ്രഹണസമയത്ത് ഭൂമിയില്‍ കാണപ്പെടുക.
അമേരിക്കയിലും ഏഷ്യയുടെ വിവിധഭാഗങ്ങളും ഗ്രഹണം ദൃശ്യമാകുമെന്ന് നാസ അറിയിച്ചു. ചൈനയിലും ജപ്പാനിലുമെല്ലാം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഗ്രഹണം ദൃശ്യമാകുക.സൂര്യന്റെയും ഭൂമിയുടെയും മധ്യേയായി ചന്ദ്രന്‍ ഒരേ നേര്‍രേഖയില്‍ വരുമ്പോള്‍ ആണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.

 

More
DIGITAL GK
Untitled Document
 
EMPLOYMENT NEWS SCIENCE & TECHNOLOGY
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ബാങ്ക് ക്ലര്‍ക്ക് ഒഴിവുകള്‍
news

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ശാഖകളിലേക്ക് 400 ബാങ്ക് ക്ലര്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ ലൈന്‍ അപേക്ഷകള്‍ മാത്രമായിരിക്കും സ്വീകാര്യമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ അപേക്ഷ ഫീസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തന്നെ ഏതെങ്കിലും ശാഖകളില്‍ അടക്കേണ്ടതാണ്. ഓണ്‍ ലൈന്‍ റജിസ്‌ട്രേന്‍ ഡിസംബര്‍ 7 മുതല്‍ 24 വരെയായിരിക്കും. ആപ്ലിക്കേഷന്‍ ഫീസ് അടക്കേണ്ട അവസാനതീയതി ഡിസംബര്‍ 28-30,ഫോട്ടോയും മറ്റു രേഖകളുമുള്‍പ്പെടെ ആപ്ലിക്കേഷന്‍ ലഭിക്കേണ്ട ്അവസാന തീയതി ഡിസംബര്‍ 31-മാണ്. ജനുവരി 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ്‌ചെയ്യാ#ാവുന്നതാണ്. പരീക്ഷാതീയ്യതി ജനുവരി 29 ആയാണ് സാധ്യത.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും സന്ദര്‍ശിക്കുക :

http://www.bankexam.co.in/details.php?sid=3&m=you-can-apply-now

» More
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1000 പി.ഒ ഒഴിവുകള്‍
news

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസര്‍ (പി.ഒ) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. 1000 ഒഴിവുകളാണ് ഉള്ളത്. നിയമനം രാജ്യാന്തര തരത്തിലായിരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 18 മെയ്യ് 2011 മുതല്‍ ആരംഭിക്കും.

 

തസ്തിക കോഡ് : CRPD/PO/2011-12/01

ആപ്ലിക്കേഷന്‍ ലഭിക്കേണ്ട അവസാന തീയതി : 9 ജൂണ്‍ 2011.

പരീക്ഷ തീയതി : 24 ജൂലായ് 2011

 

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു

 

ഫീ ചെല്ലാന്‍ ഫോമിനായി സന്ദര്‍ശിക്കുക ഇവിടെ ക്ലിക്ക് ചെയ്യു

 

ഓണ്‍ലൈനായി അപ്ലൈ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 

» More
അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു
news

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ഒഡിഷയിലെ വീലര്‍ ദ്വീപില്‍ 19 ഏപ്രില്‍ രാവിലെ 8.05-ന് വിജകരമായി വിക്ഷേപിച്ചു. ഇതോടെ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമാക്കുന്ന രാഷ്ട്രമായിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തില്‍ ഏറ്റവും പ്രഹരപരിധി  കൂടിയ ( അയ്യായിരം കിലോമീറ്റര്‍ ) മിസൈലാണ് അഗ്നി- 5. അണ്വായുധം വഹിക്കുവാന്‍ ശേഷിയുള്ള ഈ മിസൈല്‍ 18 ഏപ്രിലിന്‌ നിക്ഷേപിക്കേണ്ടതായിരുന്നെങ്കിലും പ്രതികുല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തേക്ക്  മാറ്റി വയ്ക്കുകയായിരുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ സി. ആര്‍ ഡി ഒ അറിയിച്ചു. പൂര്‍ണ്ണമായും തദ്ദേശികമായി വികസിപ്പിച്ചെടുത്ത അഗ്നി-5 50 ടണ്‍ ഭാരവും പതിനേഴ് മീറ്റര്‍ നീളവുമാണുള്ളത്. 750 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള കെ-15, 3,500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള കെ-4 മിസൈലുകളും പൂര്‍ണമായി സജ്ജമായി കഴിഞ്ഞാല്‍ അഗ്നി- 5 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും. ഇന്ത്യ തദ്ദേശികമായി വികസിപ്പിച്ച ഐ എന്‍ എസ് അരിഹന്റിലായിരിക്കും അഗ്നി-5 വിന്യസിക്കുക.

» More
കെ-152 നേര്‍പ ഇന്ത്യയിലെത്തുന്നു
news

ന്യൂഡല്‍ഹി : കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് റഷ്യയുടെ ആണവമുങ്ങിക്കപ്പലായ നേര്‍പ കെ -152 ഇന്ത്യക്ക് പാട്ടത്തിന് നല്‍കാനുള്ള ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിനെ തുടര്‍ന്ന് 670 മില്ല്യണ്‍ ഡോളര്‍ വാടക്കയ്ക്ക് 10 വര്‍ഷം കാലയളവിലേക്ക് ഈ മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ നാവികസേനക്ക് സ്വന്തമായിരിക്കുകയാണ്. ഇന്ത്യയുടെ ഉപയോഗത്തിലിരിക്കവെ ഇതിന്റെ നാമം ഐ.എന്‍.എസ് ചക്ര എന്നായിരിക്കും. ഇതോടെ ആണവ മുങ്ങക്കപ്പല്‍ ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമാകും ഇന്ത്യ, യു.എസ്, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന മുതലായ രാജ്യങ്ങള്‍ക്കാണ് മുന്‍പ് നേര്‍പ കെ-152ന്റെ ഉപയോഗം ഉണ്ടായിരുന്നത്.

8,140 ടണ്‍ ഭാരമുള്ള കെ-152 നേര്‍പയുടെ നിര്‍മ്മാണം  1993-ല്‍ ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മുടങ്ങിയിരുന്നു. തുടര്‍ന്ന് 2004-ല്‍ റഷ്യയുടെ റോസ് പ്രോം ഇന്ത്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് 2007-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും 2008 ഒക്‌ടോബറില്‍  വിക്ഷേപിച്ചതും തുടര്‍ന്ന് ഇന്ത്യക്ക് പാട്ടത്തിന് നല്‍കിയതും.

» More
SELF MOTIVATION TODAY'S MESSAGE
ഇന്നത്തെ ദിവസം ധന്യമാക്കുക  

സുവ്യക്തമായ ലക്ഷ്യബോധമാണ് ജീവിത വിജയത്തിനാധാരം. മനസില്‍ വ്യക്തമായ ലക്ഷ്യം സ്ഥാപിച്ച് അത് യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം പ്രയത്‌നിക്കാന്‍ തയ്യാറായാല്‍ ഏത് ലക്ഷ്യവും സമയബന്ധിതമായി സഫലമാക്കാം. സമയം അമൂല്യമാണ്. കഴിഞ്ഞ പോയ സമയം ഇനി തിരിച്ചുപിടക്കാനാവില്ല. വരാന്‍ പോകുന്ന കാലത്തിനായി കാത്തിരിന്നിട്ടും കാര്യമില്ല.
ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമായ ഈ നിമിഷങ്ങളാണ് ജീവിതത്തിലെ സുപ്രധാന നിമിഷം. ഈ സമയത്തെ  ലക്ഷ്യസാക്ഷാത്ക്കാരത്തിനായി അര്‍പ്പണബോധത്തോടെ പ്രയോജനപ്പെടുത്തുക. ഉദ്യോഗാസൂത്രണമാണ് ജീവിത വിജയത്തിന്റെ തോത് തീരുമാനിക്കുക. നിങ്ങളുടെ കഴിവില്ലായ്മയുടെ തോത് തീരുമാനിക്കുക. നിങ്ങളുടെ കിഴവിനെ അഭിരൂപിക്കാം, യോഗ്യതയ്ക്കും അനുസരിച്ചുള്ള ഉദ്ദ്യോഗത്തിനായി സ്വയം സമര്‍പ്പിക്കുക. നിരന്തരമായ തയ്യാറെടുപ്പിലൂടെ കഴിവും ശേഷിയും വളര്‍ത്തി ഏത് ഉന്നത ലക്ഷ്യവും നേടിയെടുക്കാവുന്ന വിഭവശേഷിയുടയുട ഉടമയായി മാറുക. അതിനാവാശ്യം ബുദ്ധിപരമായ തയ്യാറെടുപ്പാണ്.
ഓര്‍മിക്കുക നിങ്ങളാണ് നിങ്ങളുടെ വിധികര്‍ത്താവ്. നിങ്ങള്‍ ആരാകണം, എന്താകണം എവിടെ എത്തണമെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ  ബോധപൂര്‍വ്വമായ പഠനവും തയ്യാറെടുപ്പുമാണ്. നിങ്ങളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന കര്‍മരംഗത്ത് കടന്നു വന്ന് ജീവിതം ധന്യമാക്കുക.

 

 
» More
 
SPORTS
സന്തോഷ് ട്രോഫി
news

ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന മന്‍മഥറായ് ചൗധരിയുടെ സ്മരണനിലനിര്‍ത്തുന്നതിനാ യാണ് സന്തോഷ് ട്രോഫി ആരംഭിച്ചത്.
1941 മുതലാണ് സന്തോഷ്‌ട്രോഫി ആരംഭിച്ചത്.
മത്സരത്തിലെ റണ്ണേഴ്‌സ് അപ്പിന് നല്‍കുന്ന ട്രോഫിയാണ് കമലാഗുപ്താ ട്രോഫി
മൂന്നാംസ്ഥാനക്കാര്‍ക്ക് മൈസൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്ന സാംബാഗി കപ്പ് ലഭിക്കും
31 തവണ വിജയിച്ച ബംഗാളാണ് സന്തോഷ്‌ട്രോഫി ഏറ്റവും അധികം  തവണ നേടിയത്. 2011ലെ സന്തോഷ് ട്രോഫി ജേതാക്കളായതും ബംഗാളാണ്. മണിപ്പൂരിനെ 2-1ന് പരാജയപ്പെടുത്തിയാണ് ബംഗാള്‍ ട്രോഫി നേടിയത്.

 

» More
LATEST WHO'S WHO
 
» More
WEBSITES
For Govt Job Brilliance College Websites
www.lastgrade.com
www.ldclerk.com
www.bankexam.co.in
www.pschsa.com
www.deputycollector.in
JQuery Cycle Plugin - Example Slideshow